ArJun AcHu

വിക്രം വേദ സിനിമ എഴുതി സംവിധാനം ചെയ്ത പുഷ്‌കർ-ഗായത്രി എന്നിവരുടെ കോമ്പൊയിൽ, അവർ തന്നെ എഴുതി create ചെയ്തു, ഈ വെള്ളിയാഴ്ച പ്രൈം വീഡിയോയിൽ റിലീസ് ചെയ്ത ഏറ്റവും പുതിയ തമിഴ് വെബ് സീരീസ് ആണ് സുഴൽ: ദി വോർട്ടക്‌സ്. ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ, ഇംഗ്ലീഷ് തുടങ്ങി ഏതാണ്ട് 16 ഭാഷകളിൽ ഡബ് ചെയ്തു, മലയാളം ഉൾപ്പെടെ 30-ലധികം സബ്‌ടൈറ്റിലുകളിലൂടെ ആണ് സീരീസ് റിലീസ് ചെയ്തിരിക്കുന്നത്.

 

Suzhal The Vortex
Genre – Crime / Thriller

Sambaloor എന്ന സ്ഥലത്തുള്ള ഒരു സിമന്റ് ഫാക്ടറി ഒരു രാത്രി തീ പിടിച്ചു നശിക്കുന്നു. അതൊരു അപകട തീ പിടുത്തം അല്ലായെന്നും, മനഃപൂർവം തീ ഇട്ടതാണെന്നും പറഞ്ഞു പോലീസ് ഒരാളെ പിടിക്കുന്നു. അതെ ദിവസം, പോലീസ് പിടിച്ച ആ വ്യക്തിയുടെ മോൾ മിസ്സിംഗ് ആകുന്നു. അതിനെ പറ്റി അന്വേഷിക്കുമ്പോൾ കൂടുതൽ ചുരുളുകൾ അഴിയുകയും അവരാരും വിചാരിക്കാത്ത പല കാര്യങ്ങളും പുറത്തു വരുകയും ചെയ്യുന്നതും മറ്റുമാണ് കഥ.

ആദ്യത്തെ എപ്പിസോഡിൽ തന്നെ കഥയുടെ പ്രധാന പ്ലോട്ടിലേക്കു കേറി, കുറച്ചു ത്രില്ലിംഗ് ഒകെ ആയി, എന്നാൽ അതിന്റെ കൂടെ കുറച്ചു ഫാമിലി സെന്റിമെന്റ്സ് ഡ്രാമ ഓകെയായിട്ടു പോകുന്ന സീരീസ് 4th എപ്പിസോഡ് എത്തുമ്പോ കുറച്ചു ലാഗ് പോലെ ആകുന്നുണ്ട്. ഒന്നു രണ്ടു കാര്യങ്ങൾ ഒക്കെ predictable ആയിരുന്നു എന്നുവേണേലും പറയാം. പക്ഷെ എന്നാലും, അതുവരെ നമ്മൾ സ്‌ക്രീനിൽ കണ്ട കാര്യങ്ങൾ എല്ലാം ഒറ്റയടിക്ക് മാറി മറിയുന്നത് ആണ് നാലാമത്തെ എപ്പിസോഡില് ആ ഒരു പോയിന്റിൽ കാണുന്നത്. നാലാമത്തെ എപ്പിസോഡിന്റെ ക്ലൈമാക്സ് എത്തുമ്പോ അതുവരെ കണ്ടത് പിന്നെയും മാറി മറിഞ്ഞു, കാണുന്ന നമുക്കു ഒരു ത്രില്ലിംഗ് ആയി മാറും. അതിനു ശേഷം സീരീസ് തീരുന്നത് വരെ നല്ല ഇന്റെരെസ്റ്റിംഗും ആയിട്ടു Whodunnit എന്ന രീതിയിൽ ഇടയ്ക് ഓരോ പ്ലോട്ട് turning point ഒകെ ഇട്ടു, കാണുന്ന നമ്മളെ പിടിച്ചിരുത്തി, നല്ലപോലെ സസ്പെൻസ് ആയിട്ടാണ് പോകുന്നത്.

Sriya Reddy, Kathir, Aishwarya Rajesh, Harish Uthaman, Parthiban Radhakrishanan, Gopika Ramesh എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഇവരിൽ തന്നെ ശ്രിയ റെഡ്ഢിയും കതിരും ആണ് നല്ലപോലെ സ്കോർ ചെയ്തത് എന്ന് പറയേണ്ടി വരും. രണ്ടുപേരും അവർക്കു കിട്ടിയ ആ റോൾ അടിപൊളിയായി ചെയ്തിട്ടുണ്ട്. ശ്രിയ റെഡ്ഢിയുടെ റോൾ ആയിരുന്നു നല്ലപോലെ ഇഷ്ടമായത്. മിക്ക സീനിലും നല്ലപോലെ അവർ ആക്ട് ചെയ്തിട്ടുണ്ട്. സീരീസ് കാണുന്ന എല്ലാര്ക്കും മിക്കവാറും ഇവരുടെ റോൾ തന്നെയായിരിക്കും കൂടുതൽ ഇഷ്ടപ്പെടുക.

സീരീസ് കഥ ഓരോ എപ്പിസോഡിലും പുരോഗമിക്കുമ്പോ അതിന്റെ backdropൽ ഒരു ഉത്സവം നടക്കുണ്ട്. അതിന്റെ സിനിമാട്ടോഗ്രഫി നല്ലതായിരുന്നു. കളർഫുൾ ഐറ്റം. ചിലർക്ക് ചിലപ്പോ അതൊരു ബോറിങ് ഐറ്റം ആവാനുള്ള സാധ്യതയുണ്ട്. അതുപോലെ എടുത്തു പറയണമെന്ന് തോന്നിയ ഒരു കാര്യം എന്തെന്നാൽ, ഒരു എപ്പിസോഡ്, ഒരു പാറമടയിൽ വെച്ച് കേസ് അന്വേഷിക്കുന്ന ഒരു സീൻ ഉണ്ട്. ആ സീനിൽ നടക്കുന്ന കാര്യങ്ങളുടെ ഔട്ട്പുട്ട് നമ്മുടെ മുന്നിൽ കാണിച്ചു തരുന്നത്, അത് നല്ലപോലെ അങ്ങ് ഇഷ്ടപ്പെട്ടു.

A Well Made Investigation Thriller എന്ന ലേബലിൽ പറയുന്ന ഒരു വെബ് സീരീസ്. 40 – 45 മിനുറ്റിൽ ആയി റൺ ടൈം ഉള്ള 8 എപ്പിസോഡ്. നിങ്ങൾ ത്രില്ലറുകളുടെ ആരാധകനാണെങ്കിൽ, രണ്ടാമതൊന്ന് ആലോചിക്കാതെ എടുത്തു കാണുവാ. കഴിഞ്ഞ വർഷം Aha OTTൽ വന്ന തെലുങ്കു ത്രില്ലെർ സീരീസ് – കുടി യെദമൈതേ, ദേ ഇപ്പോ പ്രൈംമിൽ സുഴൽ. ഇനിയും സൗത്ത് ഇന്ത്യയിൽ നിന്നും ഇതുപോലെ നല്ല ഒരുപാട് വെബ് സീരീസ് വരണം. വരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.

Leave a Reply
You May Also Like

നമ്മുടെ പ്രാകൃതനിയമങ്ങൾ മാറാത്തിടത്തോളം ഈ യൂട്യൂബർ ചെയ്തത് കുറ്റം തന്നെയാണ്

എട്ടുമാസം മുമ്പ് കൊല്ലം തെന്മല മാമ്പഴത്തറ റിസര്‍വ് വനത്തില്‍ അനധികൃതമായി ഡ്രോണ്‍ ഉപയോഗിച്ചു ചിത്രീകരണം നടത്തി…

മൂന്നു മണിക്കൂർ ഇരുപതു മിനിറ്റും ഒരു നിമിഷം പോലും സ്‌ക്രീനിൽ നിന്നു കണ്ണെടുക്കാൻ ആകാത്ത വിധം ഒരുക്കിയ വിഷ്വൽ ട്രീറ്റ്

സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ അർജുൻ റെഡ്ഡി എന്ന തന്റെ ആദ്യ സംവിധാനത്തിൽ ഒരു ബ്ലോക്ക്ബസ്റ്റർ…

പ്രാഥമികാവശ്യങ്ങളായ ഭക്ഷണവും പാർപ്പിടവും ഉണ്ട്, വസ്ത്രം എവിടെയെന്ന് ഉർഫിയോട് സോഷ്യൽ മീഡിയ

വിചിത്രമായ ഫാഷനിലൂടെ പ്രശസ്തയായ ഉർഫി ജാവേദ് വീണ്ടും ആളുകളുടെ മനസ്സിനെ പരീക്ഷിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ…

ആളില്ലാ കസേരകൾ ഹൗസ്ഫുൾ ആക്കാൻ ചില വഴികൾ

ആളില്ലാ കസേരകൾ ഹൗസ്ഫുൾ ആക്കേണ്ടേ ? രാഗനാഥൻ- വി.എസ്. ”തിയേറ്ററിലേക്ക് ആളുകളെ ആകർഷിക്കാൻ പരസ്യ ഷോർട്ടു…