വിവാഹംകഴിച്ചു ജീവിക്കാൻ പറ്റാത്തതിന്റെ ചില അസുഖങ്ങളാണ് ഇവർ സ്ത്രീവിരുദ്ധതയുടെ രൂപത്തിൽ പുറത്തുവിടുന്നത്

0
100

Anil Sree

“മാസമുറ ആയിരിക്കുന്ന സ്ത്രീ ഉണ്ടാക്കുന്ന ഭക്ഷണം ഒരിക്കലെങ്കിലും നിങ്ങള്‍ കഴിച്ചാല്‍ അടുത്ത ജന്മത്ത് നിങ്ങള്‍ ഒരു കാളയായി തീരും.”
“മാസമുറ ആയിരിക്കുന്ന സ്ത്രീ തന്റെ ഭര്‍ത്താവിനു വച്ചു വിളമ്പിയാല്‍ അവള്‍ അടുത്ത ജന്മം വേശ്യ/കുലട (Kutri-Bitch) ആയി ജനിക്കും.”

ഇവരുടെ വിശ്വാസമനുസരിച്ച് മാസമുറയായ സ്ത്രീകള്‍ അടുക്കളയിലോ അമ്പലങ്ങളിലോ പ്രവേശിക്കാന്‍ പാടില്ല. മാസമുറ സമയത്ത് മൂന്നു ദിവസംസ്ത്രീകള്‍ മാറി നില്‍ക്കണം എന്ന് കല്യാണത്തിനു മുമ്പേ അവര്‍ പഠിക്കണം,, ഇതെല്ലാം നമ്മൂടെ ധര്‍മ്മ പുസ്തകങ്ങളില്‍ പറഞ്ഞിട്ടുള്ളതാണു. ഇതൊക്കെ പറയുന്നത് ആരെന്നോ. മാസമുറയുണ്ടോ എന്നറിയാന്‍ 68 പെണ്‍‌കുട്ടികളെ വസ്ത്രമഴിച്ച് പരിശോധിച്ചു നോക്കിയ അതേ ശ്രീ സഹജാനന്ദ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന സ്വാമി നാരായണ്‍ ഭുജ് മന്ദിറിലെ ഒരു ആചാര്യനായ സ്വാമി കൃഷ്ണസ്വരൂപ് ദാസ്ജി..

Image result for swami krushnaswarup dasji1800-കളില്‍ ജീവിച്ചിരുന്ന ‘ബ്രാഹ്മണനായ സ്വാമിനാരായണന്റെ’ ദര്‍ശനങ്ങള്‍ പിന്തുടരുന്ന ഒരു സമൂഹമാണിവര്‍. ഭുജിലെ സ്വാമിനാരായണ ക്ഷേത്രം കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. കോളജിലെ ഹോസ്റ്റല്‍ “നിയമം” അനുസരിച്ച് മാസമൂറ ആകുന്ന കുട്ടികള്‍ അത് രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും അവര്‍ മൂന്നു ദിവസം ബേസ്മെന്റിലേക്ക് മാറുകയും വേണം. അങ്ങനെയുള്ളവര്‍ മറ്റു കുട്ടികളെ സ്പര്‍ശിക്കാന്‍ പാടില്ല. അവര്‍ക്ക് ഡൈനിങ് ഹാളില്‍ പ്രവേശനം ഉണ്ടാകില്ല. ഭക്ഷണം കോറിഡോറില്‍ കൊടുക്കും. ഇങ്ങനെയുള്ള നിയന്ത്രണങ്ങള്‍ ചില കുട്ടികള്‍ തെറ്റിച്ചുവെന്നും ആര്‍ത്തവം ആയത് അറിയിക്കാതെയിരുന്നു എന്നും സംശയിച്ചാണത്രെ 68 കുട്ടികളെ ഇവര്‍ പരിശോധിച്ചത്.

നല്ല ആചാരങ്ങള്‍ ! ഇത്തരം ആചാ‍രങ്ങള്‍ പിന്തുടരാനുള്ള അവകാശത്തിനു വേണ്ടിയാണു ഇപ്പോള്‍ സുപ്രീം കോടതിയില്‍ ഒമ്പതംഗ ബഞ്ചിനു മുന്നില്‍ വാദം നടക്കുന്നത്. ഇത് ഒരു വിഭാഗത്തിന്റെ ആചാരമാണെന്നും അത് പിന്തുടരാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ടെന്നും അതിലിടപെടാന്‍ സ്റ്റേറ്റിനു കഴിയില്ലെന്നും കോടതി വിധിച്ചാല്‍ ഭാവിയില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പരാതി കൊടുത്താലും അത് തള്ളിപ്പോകാന്‍ വഴിയുണ്ട്. (തല്‍ക്കാലം അമ്പലങ്ങളില്‍ ഒതുങ്ങുമായിരിക്കും)ആചാരങ്ങള്‍ പാലിക്കാനൂള്ളതാണെന്നും ഈ ആചാരങ്ങളൊക്കെ പാലിക്കാം എന്നുള്ളവര്‍ ഹോസ്റ്റലില്‍ പ്രവേശനം നേടിയാല്‍ മതിയെന്നുമാകും ഇതിന്റെ ന്യായീകരണം. ഇതിന്റെ മറ്റൊരു വേര്‍ഷന്‍ നമ്മള്‍ മുമ്പ് നമ്മുടെ നാട്ടിലും കണ്ടതാണല്ലൊ.

ഇത് അടുത്ത അവതാരം
ഇവനെയൊക്കെ ആസനം താങ്ങി നടക്കുന്ന പമ്പരവിഡ്ഢികളെ പറഞ്ഞാൽ മതിയല്ലോ
Image result for chakrapani maharaj“കൊറോണ ഒരു വൈറസ് അല്ല. സാധു ജീവികളുടെ രക്ഷയ്‌ക്കെത്തിയ അവതാരമാണ് അത്. കൊറോണ മാംസാഹാരികളെ ശിക്ഷിക്കാനായി പിറവി കൊണ്ട അവതാരം’; ഹിന്ദു മഹാസഭ ചക്രപാണി പറഞ്ഞു.മാംസം ഭക്ഷിക്കുന്നവരെ കാത്ത് മരണം ഉണ്ടെന്ന സന്ദേശം നല്കാനാണ് അത് എത്തിയിരിക്കുന്നത്. മാംസാഹരം കഴിക്കുന്ന ചൈനീസ് ജനതയെ പാഠം പഠിപ്പിക്കാൻ എത്തിയതാണിത്. നരസിംഹാവതരമാണ് കൊറോണ. കൊറോണയുടെ വിഗ്രഹമുണ്ടാക്കി പ്രാർത്ഥിക്കുകയാണ് ചൈനീസ് ഭരണകൂടം ചെയ്യേണ്ടത്. ഇനിയൊരിക്കലും ജീവികളെ കൊല്ലില്ലെന്ന് പ്രതിജ്ഞയെടുക്കണം.. അങ്ങനെയെങ്കിൽ ഇനി കൊറോണ വരില്ല. അവർ (ചൈനക്കാർ) അങ്ങനെ ചെയ്താൽ ഈ അവതാരം തിരികെ അതിൻ്റെ ലോകത്തിലേക്ക് പോകും”- ചക്രപാണി പറഞ്ഞു.
Advertisements