അറിവ് തേടുന്ന പാവം പ്രവാസി

2022 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ച കാശിയിൽ നിന്നുള്ള സ്വാമി ശിവാനന്ദയുടെ ജീവിതം മാധ്യമങ്ങളില്‍ ഇടയ്ക്ക് വലിയ ചര്‍ച്ചയാകാറുണ്ട്. കഴിഞ്ഞ 50 വര്‍ഷക്കാലമായി കുഷ്ഠരോഗികളെ പരിപാലിക്കുന്നതില്‍ സജീവമായ ഇദ്ദേഹം ഭക്ഷണ പൊതികൾ, പഴങ്ങൾ, വസ്ത്രങ്ങൾ, ശീതകാല വസ്ത്രങ്ങൾ, പുതപ്പുകൾ, കൊതുക് വലകൾ, പാചക പാത്രങ്ങൾ എന്നിങ്ങനെയുള്ള വിവിധ സാധനങ്ങൾ അവർക്ക് കണ്ടെത്തി നൽകുന്നു.

പുലർച്ചെ മൂന്ന് മണിക്ക് ഉണരുന്ന ശിവാനന്ദ യുടെ ഭക്ഷണരീതികൾ സാധാരണ മനുഷ്യന് അനുകരിക്കാൻ അൽപം പ്രായസമുള്ളതാണ്. എണ്ണയോ , മസാലയോ ചേർത്ത ഒരു തരത്തി ലുള്ള ഭക്ഷണവും കഴിക്കില്ല. പാലും , പഴ വർഗങ്ങളും നിഷിദ്ധം. ചോറും ഡാൽ കറിയുമാണ് ആഹാരം. കൂടാതെ, ദിവസും രണ്ടോ മൂന്നോ പച്ചമുളകും നിർബന്ധമാണ്.

ഒരിക്കൽ കൊല്‍ക്കത്തയില്‍ നിന്നുള്ള വിമാനത്തില്‍ അബുദാബിയിലെത്തിയ സ്വാമി ശിവാനന്ദയുടെ പാസ്‌പോര്‍ട്ടിലെ ജനനത്തീയതി കണ്ട് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഞെട്ടി. 1896 ഓഗസ്റ്റ് എട്ട്. സാമൂഹിക മാധ്യമങ്ങളില്‍ ഈ പാസ്‌പോര്‍ട്ട് ചിത്രം പ്രചരിച്ചതോടെ ഇദ്ദേഹം വൈറൽ ആയി.

വാരണാസിയിൽ നിന്നുള്ള ശിവാനന്ദ പത്മശ്രീ പുരസ്‌കാരം ലഭിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയാണ്. 1896 ഓഗസ്റ്റിൽ അന്നത്തെ ഇന്ത്യയുടെ ഭാഗമായിരുന്ന സിൽഹെറ്റ് ജില്ലയിലാണ് (ഇപ്പോൾ ബംഗ്ലാദേശ്) ശിവാനന്ദ ജനിച്ചത്. തികഞ്ഞ ദാരിദ്ര്യത്തിനിടയിയിലേക്കാ ണ് അദ്ദേഹം ജനിച്ച് വീണത്. ഭിക്ഷാടനം നടത്തിയാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ ജീവിച്ചിരുന്നത്. കുട്ടിക്കാലത്ത്, കരഞ്ഞും, പട്ടിണി കിടന്നും അദ്ദേഹം വളർന്നു. വിശന്ന് കരയുന്ന അദ്ദേഹത്തിന്റെ വായിലേക്ക് അച്ഛനും അമ്മയും കഞ്ഞിവെള്ളം ഒഴിച്ച് കൊടുക്കുമായിരുന്നു. മകന്റെ വിശപ്പ് മാറ്റാൻ അവരുടെ കൈയിൽ ആകെയുണ്ടായിരുന്നത് അതായിരുന്നു.

ഈ ദുരിതത്തിനും, കഷ്ടപ്പാടിനുമിടയിൽ ആറാം വയസ്സിൽ അദ്ദേഹം അനാഥനായി. അച്ഛനെയും,അമ്മയെയും നഷ്ടപ്പെട്ട അദ്ദേഹം പശ്ചിമ ബംഗാളിലെ നബദ്വിപ്പിലുള്ള ഗുരു ഓംകാരാനന്ദ ഗോസ്വാമിയുടെ ആശ്രമത്തിൽ എത്തിപ്പെട്ടു. അവിടെയാണ് പിന്നീട് അദ്ദേഹം വളർന്നത്. അവിടെ അദ്ദേഹത്തിന് യോഗ ഉൾപ്പെടെയുള്ള ആത്മീയ വിദ്യാഭ്യാസത്തിൽ പരിശീലനം ലഭിച്ചു. ബ്രഹ്മചര്യത്തിന്റെ പാത തിരഞ്ഞെടുത്ത അദ്ദേഹം ഗുരുവിനോടൊപ്പം യൂറോപ്പ്, റഷ്യ, ഓസ്‌ട്രേലിയ തുടങ്ങി 34 രാജ്യങ്ങളിൽ സഞ്ചരിച്ചു.

മൂന്ന് പതിറ്റാണ്ടിലേറെയായി അദ്ദേഹം കാശി ഘട്ടുകളിൽ യോഗ പരിശീലിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. കൊവിഡ് -19 പൊട്ടിപ്പുറപ്പെട്ട സമയത്ത് അദ്ദേഹം വാക്‌സിനേഷനെ പരസ്യമായി അംഗീകരിച്ച് കൊണ്ട് രംഗത്ത് വരികയും കുത്തിവയ്പ്പ് നടത്തിയ ആദ്യ വ്യക്തികളിൽ ഒരാളായി മാറുകയും ചെയ്തു.

You May Also Like

തിരുവനന്തപുരത്തെ മാറനല്ലൂർ പഞ്ചായത്തിലെ ഊരൂട്ടമ്പലം ഗവ.യുപി സ്കൂളിന് ‘പഞ്ചമി’യെന്ന പേര് നൽകിയതിന് പിന്നിലുള്ള ചരിത്രം

തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ ഊരൂട്ടമ്പലം ഗവ.യുപി സ്കൂളിന് ‘പഞ്ചമി’യെന്ന പേര് നൽകിയതിന് പിന്നിലുള്ള ചരിത്രം…

ഒപ്‌റ്റോഗ്രഫി: മരണസമയത്ത് നമ്മുടെ അവസാന ദർശനത്തിന്റെ ചിത്രം പകർത്താൻ കണ്ണിന് കഴിയുമോ

✍️ Sreekala Prasad ഒപ്‌റ്റോഗ്രഫി: മരണസമയത്ത് നമ്മുടെ അവസാന ദർശനത്തിന്റെ ചിത്രം പകർത്താൻ കണ്ണിന് കഴിയുമോ…

ഒരു മലയാളി-ബംഗാളി സാമ്യപുരാണം

Haris aboo ഹേയ്‌ …ബംഗാളി…!!! ഈ വിളി നിങ്ങള്‍ കേട്ടിരിക്കും. ഒരു പക്ഷെ ഇത്‌ വായിക്കുന്ന…

ബെർമുഡ ട്രയാംഗിൾ അഥവാ ഡെവിള്‍സ് ട്രയാംഗിളിന് ആ പേര് വന്നത് എങ്ങനെ ?

ബെർമുഡ ട്രയാംഗിൾ അഥവാ ഡെവിള്‍സ് ട്രയാംഗിളിന് ആ പേര് വന്നത് എങ്ങനെ ? അറിവ് തേടുന്ന…