ഐടി സെക്രട്ടറി ആഴ്ചയിൽ മൂന്നുദിവസം സ്വപ്നയുടെ ഫ്ലാറ്റിൽ വരുമെന്നൊക്കെ സൂക്ഷ്മമായി കണ്ടുപിടിക്കാൻ വേറെ ഒരു ജോലിയും ഇല്ലാത്തവന്മാരെ കൊണ്ടോക്കെയേ സാധിക്കൂ

241

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ എന്തുകൊണ്ടാണ്‌ കോവിഡ് ഇത്രയധികം നിയന്ത്രണ വിധേയമായിരിക്കുന്നതെന്ന് അറിയാമോ? ആ തിരുവനന്തപുരംകാരൻ റസിഡൻഷ്യൽ അസോസിയേഷൻ ജോയിൻ സെക്രട്ടറിയുടെ വാക്കുകൾ ശ്രദ്ധിച്ചാൽ മതി.

എന്തൊരു ജാഗ്രതയാണ് മൻസന്മാർക്ക്. സി സി ടി വി ഇല്ലാതിരുന്നിട്ടു കൂടി അടുത്ത വീട്ടിൽ ആരൊക്കെ വരുന്നു പോകുന്നു എത്ര മണിയ്ക്ക് വന്നു എത്രമണിക്ക് പോയി എന്ന വിവരങ്ങളൊക്കെ സെക്കന്റ് വച്ച് കൃത്യമായി മോണിറ്റർ ചെയ്യുന്ന കരുതലുള്ള മനുഷ്യന്മാർ ഉള്ളപ്പോൾ എങ്ങനെ കോവിഡ് പകരും? ഇവരുടെയൊക്കെ കണ്ണുവെട്ടിച്ച് തിരുവനന്തപുരത്ത് കൊറോണ സമൂഹ വ്യാപനം നടത്തി എന്നത് ഒട്ടും വിശ്വസിക്കാൻ കഴിയുന്നതല്ല. ട്രിപ്പിൾ ലോക് ഡൗണിന്റെ ഒന്നും ആവശ്യമില്ല. ഇതുപോലെയുള്ള കരുതലുകൾ മാത്രം മതി.

സ്വന്തം വീട്ടിൽ എന്തുനടക്കുന്നു എന്നതിനേക്കാൾ ജാഗ്രതയാണ് ഇതുപോലുള്ള ചിലർക്ക് മറ്റുവീടുകളുടെ കാര്യത്തിൽ. കണ്ണിലെണ്ണ ഒഴിച്ചാണ് സാമൂഹ്യ പ്രതിബദ്ധതയുള്ള ഈ പുരുഷൻ കാത്തിരുന്നത്, സ്വപ്നയുടെ ഫ്ലാറ്റിൽ ആരൊക്കെ വരുന്നുണ്ട് എന്നറിയാൻ. ഐടി സെക്രട്ടറി ആഴ്ചയിൽ മൂന്നുദിവസം സ്വപ്നയുടെ ഫ്ലാറ്റിൽ വരുമെന്നൊക്കെ സൂക്ഷ്മമായി കണ്ടുപിടിക്കാൻ വേറെ ഒരു വേലയുംകൂലിയും ഇല്ലാത്തവന്മാരെ കൊണ്ടോക്കെയേ സാധിക്കൂ.

ഒരു പെണ്ണിന്റെ ഫ്‌ളാറ്റിൽ ഒരു പുരുഷൻ എത്തിയാൽ അതുപിന്നെ കൂത്താടാൻ തന്നെ, അല്ലാതെ മറ്റെന്തിനാണ്. ഇയാൾ കേരളത്തിലെ വൃത്തികെട്ട കപടസദാചാര സമൂഹത്തിന്റെ പ്രതിനിധിയാണ്. മറ്റൊരു സംസ്ഥാനത്തും മറ്റൊരു രാജ്യത്തും നമുക്ക് ഇത്തരക്കാരെ കാണാൻ സാധിച്ചെന്നു വരില്ല. കേസ് അതിന്റെ വഴിയേ പോകട്ടെ, അതിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടട്ടെ. എന്നാലും ചിലതൊക്കെ പറഞ്ഞുപോയതാണ്.