ആ സിനിമയ്ക്ക് സർഗ്ഗചിത്ര അപ്പച്ചൻ വിജയ്ക്ക് 2 കോടി കൊടുത്തപ്പോൾ സൂര്യയ്ക്ക് 5 ലക്ഷം മാത്രം കൊടുക്കാൻ കാരണമെന്ത്

0
174

അനിയത്തിപ്രാവിന്റെ റീമേക്ക് കാതലുക്ക് മരിയാതയ് location, നിർമാതാവ് സ്വർഗ്ഗചിത്ര അപ്പച്ചൻ.. വിജയ് അന്ന് വാങ്ങുന്ന പ്രതിഫലം 17ലക്ഷം, അതറിഞ്ഞ അപ്പച്ചൻ വിജയിയോട് ഈ സിനിമ ഇറങ്ങിക്കഴിഞ്ഞാൽ നിന്റെ പ്രതിഫലം 1cr ആവും.. കേട്ടതും ധൃതങ്ക പുളകിതനായി അതൊന്നും വേണ്ട സാർ ഒരു 50ലക്ഷം ആയാൽ മതി എന്ന് വിനയത്തോടെ വിജയ്… കൂടെ അപ്പച്ചൻ,പിന്നെ നീ പെരിയ നടൻ ആയിക്കഴിഞ്ഞു എനിക്കൊരു സിനിമ ചെയ്തു തരണം എന്ന് വിജയിയോട് ആവിശ്യപെടുന്നു. എങ്കിൽ മലയാളം റീമേക്ക് തന്നെ മതി ചെയ്യാം എന്ന് വിജയ്. അങ്ങനെ വർഷങ്ങൾക്ക് ശേഷം ചെയ്ത സിനിമയാണ് ഫ്രണ്ട്‌സ്. അന്ന് വിജയ് ഒരു സിനിമയ്ക്കു വാങ്ങുന്നത് 3cr,
അപ്പച്ചനോടുള്ള സ്നേഹം കൊണ്ട് 2cr മാത്രമേ വാങ്ങിയുള്ളു. അങ്ങനെ ഫ്രണ്ട്സിൽ സൂര്യയെ cast ചെയ്യാൻ തീരുമാനിച്ചു, ഒരു കാരണം സൂര്യയും വിജയും കോളേജ് മേറ്റ്സ് ആയിരുന്നതാണ്.സൂര്യയുടെ വീട്ടിൽ എത്തിയപ്പോൾ അച്ഛൻ ശിവകുമാർ കട്ട കലിപ്പ് അവനു അഭിനയിക്കാൻ ഒന്നും അറിയില്ല.. ശരിയാവില്ല ഒടുവിൽ നിർബന്ധം കാരണം സൂര്യ ആ പടം ചെയ്യുന്നു. അതിനു സൂര്യയ്ക് കൊടുത്തത് 5ലക്ഷം രൂപ. അഴകിയ തമിഴ് മകനിലെ “ഉന്നാൽ മുടിയും എന്ന പാട്ടിനു പകരം വേറൊരു പാട്ടായിരുന്നു റഹ്മാൻ കമ്പോസ് ചെയ്തത് വിജയ്ക്ക് ഇഷ്ടപെടാത്ത കാരണം മാറ്റി ചെയ്തതാണ് ഇപ്പോൾ കേൾക്കുന്ന ഉന്നാൽ മുടിയും തോഴാ. ഇങ്ങനെ ഇതുവരെ കേൾക്കാത്ത കുറെ സിനിമാ കഥകൾ അപ്പച്ചന്റെ രസകരമായ തുറന്നു പറച്ചിലുകൾ ഈ വിഡിയോയിൽ ഉണ്ട്