വെട്ടുകിളികളെ വലകളുപയോഗിച്ച് സംഭരിച്ചു ഇവയെ ആഹാരമാക്കുന്ന രാജ്യങ്ങളിലേക്ക് പ്രൊസസ് ചെയ്ത് കയറ്റിയയക്കാനുമുള്ള പദ്ധതികൾ തയ്യാറാക്കണം

92

വെട്ടുകിളികളെ നശിപ്പിക്കാൻ ഹെലികോപ്റ്ററിൽ കീടനാശിനി പ്രയോഗം നടത്തണമെന്നാണ് ലുങ്കിശാസ്ത്രജ്ഞൻമാർ ആവശ്യപ്പെടുന്നത്. അത്തരത്തിൽ കീടനാശിനികൾ തളിക്കപ്പെടുമ്പോൾ പ്രകൃതിയുടെ തന്നെ നിലനിൽപിന് കാരണമായ ചെറു പരാഗണ ജീവികളും നശിക്കും. പരാഗണ ജീവികൾ നശിച്ചാൽ കൃഷി യുടെ ശേഷക്രിയയായിരിക്കും പിന്നെ നടക്കുക.
ഈ വെട്ടുകിളികളെ വലകളുപയോഗിച്ച് സംഭരിക്കുകയും ഇവയെ ആഹാരമാക്കുന്ന രാജ്യങ്ങളിലേക്ക് പ്രൊസസ് ചെയ്ത് കയറ്റിയയക്കാനുമുള്ള പദ്ധതികൾ സർക്കാർ തയ്യാറാക്കണം.

Saju nair എഴുതിയ പോസ്റ്റ്

ഹിമാലയത്തിലെ റോഡോഡെൻഡ്രോണുകൾ പൂക്കുന്നതും ലെബനോനിലെ പുരാതന ദേവദാരുമരങ്ങൾ ഉണങ്ങിപ്പോകുന്നതും ഇപ്പോൾ വരുന്ന വെട്ടുക്കിളികളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ?2018 ആദ്യം റോഡോഡെൻഡ്രോണുകൾ കാലം തെറ്റി പൂക്കുന്നതിനെ കുറിച്ചു പോസ്റ്റ് ഇട്ടിരുന്നു.ഹിമാലയത്തിലെ ഈ മരങ്ങൾ സാധാരണയായി പൂക്കുന്നത് തണുപ്പ് കാലം കഴിഞ്ഞു ചൂട് തുടങ്ങുന്ന മാർച്ച് പകുതിയോടെ ആണ് ഈ ദിനം ഫൂൽ സംക്രാന്തി എന്ന നിലയിൽ വലിയ ആഘോഷവുമാണ് ഹിമാലയൻ പ്രാന്തങ്ങളിൽ എന്നാൽ 2014 മുതൽ ഇവയുടെ സീസണ് മാറി മാറി വന്നു. 2018 ൽ പൂക്കാലം ജനുവരിയിലേക്ക് മാറി .താപനിലയിലുണ്ടായ വ്യത്യാസമാണ് കാരണം .

അതുപോലെ തന്നെ 2018 അവസാനം വന്ന ഒരു വാർത്തയാണ് – ലെബനീസ്‌ ദേശീയ പതാകയിൽ പോലും ഉള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ദേവദാരുമരങ്ങൾ നശിച്ചുകൊണ്ടിരിക്കുന്നു .എന്നത് ബൈബിളിലുമൊക്കെ പരാമർശമുള്ള ഈ മരങ്ങളുടെ നാശത്തിനു കാരണം ഒരു തരം ഈച്ചയുടെ ലാർവ്വകളാണു ഇവ മുൻപും ഉണ്ടായിരുന്നു .ഈ ഈച്ചകൾ ദേവദാരുമരങ്ങളുടെ തൊലിയിൽ മുട്ടയിടുകയും അവ വിരിഞ്ഞു പുറത്തു വരുന്ന പുഴുക്കൾ ദേവദാരുവിന്റെ തളിരുകൾ ഭക്ഷിച്ചു ജീവിച്ചു വലുതായി പിന്നീട്‌ ഭൂമിക്കടിയിൽ പോയി കുറെക്കാലം ഉറങ്ങുന്നു 3/4കൊല്ലത്തിനുശേഷം ആണു ഇവ വീണ്ടും ഈച്ചകളായി പുറത്തു വന്നിരുന്നതു . എന്നാൽ മഞ്ഞു പെയ്യുന്നതുകുറയുകയും ചൂട്‌ കൂടുകയും ചെയ്തപ്പൊൾ എല്ലാ വർഷവും ഇവ ഈച്ചകളായി വിരിഞ്ഞു പുറത്തു വരുന്നു . അങ്ങിനെ ഉണ്ടാകുന്നവയുടെ മുട്ടകൾ വിരിഞ്ഞു പുഴുക്കൾദേവദാരുമരങ്ങളെ ,ഇലകളെ തിന്നു തീർക്കുന്നു

India to turn to drones to fight against locust swarms - DroneDJകഴിഞ്ഞവർഷം മാത്രം ഇങ്ങിനെയുള്ള കീടാക്രമണത്തിൽ പെട്ട്‌ വളരെ വർഷം പ്രായമായ 190മരങ്ങൾ നശിച്ചു എന്നാണു കണക്ക്‌ .ഇതേ 2018 ഇൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ഉണ്ടായ ഒരു ചുഴലിക്കാറ്റ് മൂലം അറേബ്യൻ മുനമ്പിൽ ശക്തമായ മഴയുണ്ടായി മനുഷ്യൻ കടന്നു ചെല്ലാത്ത റബ്ബ് അൽ ഖാലി എന്ന സൗദി അറേബ്യയിലെ മരുപ്രദേശത്തും ,ഒമാനിലെ മരുഭൂമിയിലും ഈ മഴ പെയ്തു
അവിടെ ഉണ്ടായിരുന്ന ഈ വെട്ടുക്കിളികൾ മുട്ടയിട്ട് പെരുകി (നനവ് ഉണ്ടായാൽ മാക്സിമം മുട്ടയിട്ടുക എന്നത് ഇതിന്റെ സ്വഭാവം ആണ് ) ഇവ അവിടെ ഉള്ള പച്ചപ്പും തിന്നു തീർത്തു അടുത്ത ഉണക്കിന്‌ അവിടെ തന്നെ തീർന്നു പോയേനെ .

പക്ഷെ വീണ്ടും രണ്ടാമതും ഒരു കൊടുങ്കാറ്റ് മഴ കൊണ്ടുവന്നു .പച്ചപ്പുകൾ നിലനിന്നു ഇവയും തിന്നു വീണ്ടും പ്രജനനം നടത്തി പെരുകിയ ഇവ കൂടുതൽ ശക്തമാവുകയും ചെയ്തു . അങ്ങിനെ വൻ പറ്റങ്ങൾ ആയ വെട്ടുക്കിളികൾ അവിടുത്തെ തീറ്റ തീർന്നപ്പോൾ നേരെ യമനിലേക്ക് കുടിയേറി .ഇതിനോടകം ഈ വിപത്തിനെക്കുറിച്ചു അറിഞ്ഞ ലോക വെട്ടുകിളി നിരീക്ഷണ സംഘടന യു എൻ മുതലായവ ഇവയെ നിയന്ത്രിക്കാൻ നടപടികൾക്ക് തുടക്കമിട്ടു ആഭ്യന്തര യുദ്ധം മൂലം തകർന്നു കിടക്കുന്ന യമനിൽ ഒന്നും തന്നെ നടന്നില്ല . ഇവ വീണ്ടും എത്യോപ്യ ,സോമാലിയ എന്നീ പട്ടിണി രാജ്യങ്ങളിൽക്കൂടി കെനിയ നൈജീരിയ എന്നിവിടങ്ങളിൽ എത്തിയപ്പോഴേക്കും ആയിരക്കണക്കിന് മടങ് ഇരട്ടിച്ചു .ഈ ഇരട്ടിപ്പിന് അനുകൂലമായ കാലാവസ്ഥയും ഉണ്ടായിരുന്നു .അവിടെ നിന്നും തിരിച്ചുള്ള പ്രയാണം ആണ് ഇപ്പോൾ ഇൻഡ്യയിൽ വരെ എത്തി നിൽക്കുന്നത് .

Swarms of locusts attack crops across Saudi Arabia | Arab Newsഇൻഡ്യയിൽ നിന്നും ബംഗ്ലാദേശ് വഴി മ്യാന്മർ കടന്ന് ചൈനയിലേക്ക് വ്യാപിച്ചേക്കും ഇവ എന്നു കരുതുന്നു .പാക്കിസ്ഥാനിൽ ഏതാണ്ട് സമ്പൂർണ നാശനഷ്ടങ്ങൾ വരുത്തി പട്ടിണിയിലേക്ക് ആ രാജ്യത്തെ തള്ളി വിടും ഇവ എന്നാണ് കരുതുന്നത് .ഈ നാശനഷ്ടങ്ങൾക്ക് ഒരൊറ്റ കാരണമേയുള്ളൂ കാലാവസ്‌ഥ വ്യതിയാനം അതിന്റെ മുഖ്യ പ്രതികളിലൊന്ന് അന്തരീക്ഷ മലിനീകരണവും നമ്മുടെ നാട്ടിലും ഇത്തരം ചില വ്യതിയാനങ്ങൾ സംഭവിക്കുന്നുണ്ട്‌ .അതുകൊണ്ട്‌ കൃഷിക്കെന്താ പ്രശ്നം എന്നു ചോദിച്ചാൽ പരാഗണത്തിനുതകുന്ന ഒരുപാടു കീടങ്ങളും അവയുടെ ജീവിതചക്രവും നമ്മുടെ കൃഷികളുടെ സീസണുമൊക്കെ ആയിട്ടു ബന്ധപ്പെട്ടാണ് ഇരിക്കുന്നത്.അതുപോലെ കീടാക്രമണങ്ങളും ചെറിയ ഉദാഹരണം പഴമക്കാരുടെ ഒരു കണക്കുണ്ട്‌ തടികൾ അല്ലെങ്കിൽ മുള മുതലായവ മുറിക്കുമ്പൊൾ അതു ഇന്ന പക്ഷത്തിൽ “കറുത്ത പക്ഷം/വെളുത്ത പക്ഷം “” ആകാവൂ .എന്ന് .കാരണം തടിയെ ആക്രമിക്കുന്ന കുത്തൻ പോലെ ഉള്ളവ മുട്ടയിടുന്ന സമയം ഈ പറഞ്ഞ “”കറുത്ത പക്ഷം വെളുത്ത പക്ഷം “” അഥവാ ചന്ദ്രന്റെ വൃദ്ധിക്ഷ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

അതായതു ഈ കീടം മുട്ടയിടാൻ മുട്ടി നിൽക്കുന്ന സമയത്തു നല്ല തടി വെട്ടി വെച്ചാൽ അവ നേരെ വന്നു തുളച്ചു മുട്ടയിടും വിരിയുന്ന പുഴുക്കൾ തടി കുത്തി നശിപ്പിക്കും ഇതേ കാര്യം തന്നെ തേനീച്ചകൂട്ടിലെ തേനിന്റെ കാര്യത്തിലും പറഞ്ഞു കേട്ടിട്ടുണ്ട്‌. കാലാവസ്ഥാ വ്യതിയാനം മൂലം ധാന്യ വർഗ്ഗങ്ങളുടെ ഉത്പാദനക്ഷമത കുറഞ്ഞു തുടങ്ങിയിട്ടുള്ളതായി റിപ്പൊർട്ടുകളുണ്ട്‌ .ക്ലൈമറ്റ്‌ ചേഞ്ച്‌ ,ആഗോള താപനം എന്നൊക്കെ പറഞ്ഞാൽ പേമാരി ,കൊടും കാറ്റുകൾ,വരൾച്ച പിന്നെ കടൽ നിരപ്പുയരുന്നതും ഇത്രയൊക്കെ ആണു പ്രശ്നം എന്നാണു നമ്മുടെ പൊതു ധാരണ .(അതു തന്നെ ഉണ്ടൊ എന്നു സംശയം ) ഇതിനപ്പുറത്തേക്ക്‌ മറ്റു ചില പ്രധാന കാര്യങ്ങൾ കൂടിയുണ്ട്‌ ദേശാടനക്കിളികൾക്ക്‌ അവയുടെ ദേശാടനകാലമൊക്കെ മാറിപ്പൊകുന്നു അല്ലെങ്കിൽ അവയ്ക്‌ ചിന്താക്കുഴപ്പം ഉണ്ടാകുന്നു എന്നതിനെക്കുറിച്ച്‌ പഠനങ്ങൾ നടക്കുന്നുണ്ട്‌ .അതൊരു പക്ഷേ പെട്ടെന്നൊന്നും നമ്മെ ബാധിക്കില്ല എന്നു കരുതാം . പക്ഷേ പെട്ടെന്നു ബാധിക്കുന്ന ഒന്നുണ്ട്‌ ;ഉപകാരികളും ,ഉപദ്രവകാരികളുമായ കീടങ്ങളുടെ ജീവിതചക്രത്തിൽ വരുന്ന വ്യതിയാനം !!