സിൽവസ്റ്റർ സ്റ്റാലോൺ…..
Anees Kakkadan
അഞ്ചു ദശാബ്ദങ്ങൾക്ക് മുൻപാണ് ആ നടൻ ഹോളിവുഡ് സിനിമയിലേക്ക് നടന്നു കയറുന്നത്. തെരുവിൽ ഭിക്ഷക്കാരൻ എന്നോണം അലഞ്ഞ ആ മനുഷ്യൻ അഭിനയിച്ച റോക്കി എന്ന ചിത്രം കരസ്ഥമാക്കിയ അവാര്ഡുകള്ക്കും ബോക്സ് ഓഫീസ് കളക്ഷന് പോലും ഒരു ആവിശ്യസനീയത ഉണ്ടായിരുന്നു. അതെ ആവശ്യവസ്നീയത തന്നെയായിരുന്നു ആ മനുഷ്യന്റെ ജീവിതത്തിനും. നാടോടി കഥകളിൽ ഒന്നുമില്ലായ്മയിൽ നിന്നു പടവുകൾ കയറി ലോകത്തിന്റെ നെറുകയിൽ എത്തിയ നായകന്മാരെ പറ്റി കേട്ടിട്ടുണ്ടാകും നിങ്ങൾ.. എന്നാൽ അങ്ങനെയുള്ളവർ ഈ ഭൂവിലുമുണ്ട്. അവരിൽ ഒരാളാണ് സിൽവസ്റ്റർ സ്റ്റാലോൺ.
റോക്കി, റാംബോ സീരീസ് ചിത്രങ്ങളിലൂടെ ലോകം ആഘോഷിച്ച നാമം. അതെ സിൽവസ്റ്റർ സ്റ്റാലോൺ ഒരു സിനിമാ നടനാകണം എന്ന പാഷൻ തന്നെയാണ് അയാളെ മുന്നോട്ട് നയിച്ചത്. സാമ്പത്തിക ഭദ്രത എന്നത് ഒട്ടുമില്ലാത്ത കുടുംബത്തിൽ നിന്നായിട്ടും സ്വപ്നങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. പലയിടത്തും അലഞ്ഞു, പല ഹോളിവുഡ് സ്റ്റുഡിയോകളിലും മണിക്കൂറുകളോളം കാത്തിരുന്നു അവരുടെ അടുത്ത ചിത്രത്തിൽ ഒരു വേഷത്തിനായി അപേക്ഷിച്ചു. അയാളുടെ മുഖം ഒരു നടന് ചേർന്ന ഒന്നല്ല എന്നല്ല എന്ന് പറഞ്ഞു കളിയാക്കി പലരും. സിനിമക്കു വേണ്ടിയുള്ള യാത്രക്കിടെ പണം എന്നത് അയാൾക്ക് ഒരു ബുദ്ധിമുട്ടായി നിന്നു. ഭാര്യ അയാളോട് വേറെന്തെങ്കിലും ജോലിക്ക് പോകാൻ പറഞ്ഞിട്ടും അയാൾ തയാറായില്ല, വീണ്ടും അലഞ്ഞു അവസരങ്ങൾക്കായി.
ഒടുവിൽ കടം കൊണ്ടും, കൈയിൽ കാശ് ഇല്ലാത്തതു കൊണ്ടും അയാൾ ഒരു തെറ്റ് ചെയ്യാൻ തീരുമാനിച്ചു. പണത്തിനു വേണ്ടി ഭാര്യയുടെ ആഭരണം മോഷ്ടിച്ചു പണയം വച്ചു. ഒടുവിൽ പിടിക്കപ്പെട്ടു. കയറിക്കിടക്കാൻ ഒരു വീട് പോലും ഇല്ലാതെയായി. ന്യൂയോർക് ബസ് സ്റ്റേഷൻ പിന്നീട് അയാൾക്ക് ഒരു വീടായി. രാവിലെ അന്വേഷണത്തിനും അലച്ചലിനും ഒടുവിൽ രാത്രി തല ചായ്ക്കാൻ ബസ് സ്റ്റേഷനിൽ അഭയം തേടി. ഒരു മാസത്തോളം ആ ജീവിതം ബസ് സ്റ്റേഷനിലാണ് രാത്രികൾ കഴിച്ചു കൂട്ടിയതു.ജനിച്ചപ്പോഴേ സ്റ്റാലോൺന്റെ ഇടത്തെ താടിയുടെ ഭാഗത്തിന് ശേഷി കുറവ് ഉണ്ടായിരുന്നു. അത് കൊണ്ട് സംസാരത്തിനു ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നു. അത് പറഞ്ഞാണ് പലരും സ്റ്റാലോണിനു വേഷങ്ങൾ നൽകാത്തത്. നേരെ സംസാരിക്കാൻ പോലും അറിയാത്ത ഒരുവൻ അഭിനയിക്കാൻ ചാൻസ് തേടി നടന്നു എന്നത്തിലെ പുച്ഛം ആയിരുന്നു പലർക്കും. ദാരിദ്ര്യത്തിന്റെ നാളുകളിൽ ഒരു മദ്യ ഷോപ്പിനു ഷോപ്പിനു അടുത്ത് വച്ചു സ്വന്തം വളർത്തുനായയെ വെറും 25 ഡോളറിനു സ്റ്റലോണിനു വിളിക്കേണ്ടി വന്നു. കരഞ്ഞു കൊണ്ട് കാശ് വാങ്ങി തിരിഞ്ഞു നടന്ന ആ മനുഷ്യന്റെ ജീവിതത്തിൽ പിന്നീട് ഉണ്ടായത് അത്ഭുതങ്ങളാണ്.
മുഹ്ഹ്മദ് അലിയുടെ ഒരു ബോക്സിങ് മാച്ചിനെ പറ്റിയുള്ള ആർട്ടിക്കിൾ ഒരു പത്രത്തിൽ കണ്ട സ്റ്റാലോൺ, അദ്ദേഹത്തിന്റെ എതിരാളി ആയിരുന്ന മനുഷ്യനെ നായക സ്ഥാനത്തു സങ്കല്പ്ച്ചു ഒരു സ്ക്രിപ്റ്റ് എഴുതി. തോറ്റവന്റെ കഥ പറയുന്ന ആ ചിത്രത്തിന്റെ നായകന്റെ പേരു റോക്കി എന്നായിരുന്നു. ആ തിരക്കഥയുമായി പ്രൊഡക്ഷൻ സ്റ്റുഡിയോകൾ കയറി ഇറങ്ങിയ സ്റ്റലോണിനു ഒരു ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. തന്നെ ഈ ചിത്രത്തിലെ നായകനാകണം. പലരും പരാലൈസിസ് പിടിച്ച മുഖത്തോട് കൂടി സ്റ്റാലോൺ ആ ആഗ്രഹം പറഞ്ഞത് കേട്ടപ്പോൾ ഇറക്കി വിട്ടു.
ഒടുവിൽ മാസങ്ങൾക്ക് ശേഷം ഒരു പ്രൊഡക്ഷൻ കമ്പനി ഇരുപത്തി അയ്യായിരം ഡോളറിനു ആ സ്ക്രിപ്റ്റ് വാങ്ങാൻ തീരുമാനിച്ചു. സ്റ്റാലോൺ സമ്മതിച്ചില്ല. അന്ന് സ്ഥലം വിട്ട അവർ വീണ്ടും കുറച്ചു നാളിനു ശേഷം ആ തിരക്കഥക്കു വേണ്ടി എത്തി, ഇത്തവണ സ്റ്റലോണിന്റെ ആവശ്യത്തിന് അവർ തല കുനിച്ചു, ചിത്രത്തിലെ നായകനാക്കാൻ സമ്മതിച്ചു. അങ്ങനെ റോക്കി എന്ന ചിത്രം പിറന്നു.
ബാക്കി ചരിത്രമാണ്. 225 മില്യൺ ഡോളർ നേടി റോക്കി തരംഗമായി, മൂന്നു ഓസ്കാർ അവാർഡും നേടി.സ്റ്റാലോൺ പിന്നീട് അമേരിക്കൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ താരങ്ങളിൽ ഒന്നായി മാറുകയായിരുന്നു പിന്നീട്. പാരാലിസിസ് പിടിച്ച മുഖം ഉള്ളവൻ എന്ന് കളിയാക്കിയവർ പോലും അയാളെ വച്ചൊരു സിനിമക്കായി അദ്ദേഹത്തിന്റെ ഓഫീസിനു മുന്നിൽ മണിക്കൂറുകൾ കാത്തിരുന്നു. സ്റ്റാലോൺ പിന്നീട് ആഘോഷിക്കപ്പെടുന്ന കാഴ്ചയാണ് പിന്നീട് ലോകം കണ്ടത്. അതെ തെരുവുകളിൽ തെരുവുകളിൽ അന്തിയുറങ്ങിയ, കള്ളൻ എന്ന് പേരു വീണ, വൈകല്യങ്ങളുള്ള ആ മനുഷ്യൻ നടന്നു മുന്നിൽ എത്തിയത് മനസിന്റെ കരുത്തു കൊണ്ട് മാത്രമാണ്.അയാൾ മനസുകൊണ്ട് ഒരു റോക്കി ബിൽബാവോ തന്നെയാണ്.
തോൽക്കാൻ ആഗ്രഹമില്ലാത്ത പോരാളി. ജീവിതത്തിൽ നഷ്ടപെട്ടത് എല്ലാം അയാൾ തിരിച്ചു പിടിച്ചു. വെറും 25 ഡോളറിനു വിറ്റ വളർത്തു നായയെ അയാൾ തിരികെ വാങ്ങിയത് അതിന്റെ പത്തു മടങ്ങും കാശ് നൽകിയാണ്.ജീവിതത്തിൽ ഒന്ന് എഴുനേക്കാൻ പോലുമാകാതെ, തൊറ്റു വീണു പോകുന്ന അവസ്ഥകൾ ഉണ്ടായേക്കാം, കണ്ണിനുള്ളിൽ ഇരുട്ട് കയറിയേക്കാം, ജീവിതം ഒരു ശാപമായി തോന്നിയേക്കാം. എങ്കിലും സ്വപ്നം കാണുന്നത് നിർത്തരുത്. ആ സ്വപ്നങ്ങൾ നമ്മെ മുന്നോട്ട് നടത്തും. വീഴാൻ എളുപ്പമാണ്, അവിടെ നിന്നു എഴുനേറ്റു നടക്കാൻ പ്രയാസവും.. മുന്നോട്ട് നടക്കുക.. വെളിച്ചം നമ്മുക്ക് മുന്നിൽ എത്തും.
കടപ്പാട്…..