എന്റെ സലോമിയുടെ പുനർജ്ജന്മം ആയിരിക്കുമോ അവയൊക്കെ…..

0
39

മതം ഭ്രാന്താണ്. ആൾക്കൂട്ട ഭ്രാന്ത്.

”വെട്ടേറ്റ് അര്‍ധ അബോധവസ്ഥയില്‍ ആശുപത്രിയിലേക്ക് പോകുമ്പോൾ എന്റെ കൈപ്പത്തി കൂടി എടുത്തോളാന്‍ ഞാൻ പറഞ്ഞു” പ്രൊഫ. ടി ജെ ജോസഫ്

”അടുത്ത നിമിഷം മഴുകൊണ്ടുള്ള വെട്ടേറ്റ് എന്റെ വലതുവശത്തുള്ള ഡോറിന്റെ ഗ്ലാസ് തകര്‍ന്നുവീണു. അക്ഷണത്തില്‍തന്നെ വാക്കത്തികൊണ്ടുള്ള വെട്ടില്‍, ചേച്ചിയുടെ വശത്തെ ചില്ലും തകര്‍ന്നു. രണ്ടാം വാക്കത്തിക്കാരന്‍ കാറിന്റെ മുന്‍വശത്തെ ചില്ല് വെട്ടിപ്പൊളിച്ചെങ്കിലും അത് അടര്‍ന്നുവീണില്ല.ചില്ലില്ലാത്ത ഡോറിലൂടെ മഴു അകത്തേക്കിട്ട് ഒന്നാമന്‍ എന്നെ തുരുതുരാ വെട്ടാന്‍ തുടങ്ങി. അതോടെ ചേച്ചിയും അമ്മയും ആവുന്നത്ര ശബ്ദത്തില്‍ രക്ഷിക്കണേ, ഓടിവായോ, എന്ന് നിലവിളി തുടങ്ങി. ഞാനാകട്ടെ ശരീരം ആവുന്നത്ര, ഉള്ളിലേക്ക ഒതുക്കിക്കൊണ്ട്, മഴുവിന്റെ പിടിയില്‍ കടന്നുപിടിക്കാനുള്ള ശ്രമം നടത്തി. ഒന്നു രണ്ടുതവണ എനിക്ക് പിടി കിട്ടിയെങ്കിലും എന്റെ കൈകള്‍ വിട്ടുപോയി. ഇരുകൈകളിലും വെട്ടേറ്റ് മാംസവും ഞരമ്പുകളും മുറിഞ്ഞു മറിഞ്ഞപ്പോള്‍ എന്റെ കൈകള്‍ പൊങ്ങാതായി. പിന്‍ സീറ്റില്‍ ഇരുന്ന എന്റെ അമ്മ ഒരു മടക്കുകുട കൊണ്ട് എന്നെ വെട്ടുന്ന കൈയില്‍ അടിച്ചുകൊണ്ട് അലറിക്കരഞ്ഞെങ്കിലും ഒരു ദീനശബ്ദമേ പറുത്തുവന്നുള്ളൂ.

May be an image of 2 people and text that says ""ഒന്നും ചെയ്യാനില്ലാത്ത സമയങ്ങളിൽ മുറിക്കുള്ളിൽ ജനാലയിലൂടെ പുറത്തേക്കു നോക്കി മണിക്കുറുകളോളം ഞാനിരിക്കും. മുറ്റത്തെ പേരമരത്തിൽ വന്നിരിക്കുന്ന പച്ചക്കിളിയെയും ജനൽക്കമ്പികളിൽ പാറി വന്നിരിക്കുന്ന ശലഭത്തെയും കാണുമ്പോൾ അവയൊക്കെ എൻ്റെ സലോമിയുടെ പുനർജന്മായിരിക്കുമോ എന്നു വെറുതെ ഓർക്കും" കലയന്താനി കാഴ്‌ചകൾ പ്രൊഫ. ടി ജെ ജോസഫിൻ്റെ അറ്റുപോകാത്ത ഓർമ്മകൾ"എന്റെ കൈള്‍ പൊങ്ങാതായതോടെ, മഴു പിടിച്ചയാള്‍ കൈ ഉള്ളിലേക്കിട്ട് കാറിന്റെ ഡോര്‍ തുറന്നു. അപ്പോഴേക്കും ചേച്ചിയുടെ വശത്തുനിന്ന വാക്കത്തിപിടിച്ച രണ്ടാളുകളും അങ്ങോട്ട് വന്നു. നാലുപേര്‍ കൂടി എന്നെ വലിച്ചെടുത്ത് കാറിന്റെ പിന്നിലേക്ക് കൊണ്ടുപോയി. എന്റെ അടുത്തേക്ക് വരാനായി ഡോര്‍ തുറന്ന് പുറത്തെത്തിയ ചേച്ചിയെ അവിടെ നിന്നിരുന്ന കഠാരക്കാരന്‍ ഇടം കൈയാല്‍ കഴുത്തിന് കുത്തിപ്പിടിച്ച്‌ വലം കൈയിലെ കഠാര നീട്ടിപ്പിടിച്ച്‌ റോഡിന്റെ ഇടതുവശത്തുള്ള കൈയാലയിലേക്ക് തള്ളി നിര്‍ത്തി.
കാറിന്റെ പിന്നിലേക്ക് എന്നെ അല്‍പ്പദൂരം വലിച്ചിഴച്ചിട്ട് ആ ഒരു വാക്കത്തിക്കാരന്‍, എന്റെ ഇടതുകാലിന്റെ കുതികാല്‍ ഭാഗത്ത് ആഞ്ഞൊരു വെട്ട്. അതിനുശേഷം കാലില്‍ പിടിച്ച്‌ തിരിച്ചിട്ട് അതിനോട് ചേര്‍ന്ന് പാദത്തിന് മുകളിലായി ഒരു വെട്ടും തന്നു. തുടര്‍ന്ന് മഴു പിടിച്ച ആള്‍ എന്റെ ഇടതുചന്തിയോട് ചേര്‍ന്ന തുടഭാഗത്ത് മഴുകൊണ്ട് ആഞ്ഞുവെട്ടി. കൂടാതെ ഇടതുകാലില്‍ തന്നെ കണ്ണയുടെ മുകള്‍ഭാഗത്തും പാദത്തിലും ആഞ്ഞു വെട്ടി. മഴു പതിച്ച ഭാഗങ്ങള്‍ അസ്ഥി ഉള്‍പ്പടെ മുറിഞ്ഞു. മുറിവുകളില്‍നിന്ന് ചീറ്റിയൊലിക്കുന്ന രക്തത്തോടൊപ്പം, ജീവനും വാര്‍ന്നുപോകുന്നതായി എനിക്കപ്പോള്‍ തോന്നി. എന്നില്‍ പതിക്കാന്‍വേണ്ടി അയാളുടെ കൈയിലിരുന്ന് വെമ്ബുന്ന മഴുവില്‍ ദൃഷ്ടിയൂന്നി ജന്തുസഹമായ മരണഭയത്തോടെ, ‘കൊല്ലല്ലോ, കൊല്ലല്ലേ’ എന്ന് ഞാന്‍ വിലപിച്ചു.

പിന്നീട് അവര്‍ എന്നെതൂക്കിയെടുത്ത് കുറച്ചുകൂടി പിന്നിലേക്ക് കൊണ്ടുപോയി. റോഡിന്റെ ഓരത്തായി വിലങ്ങനെ കിടത്തി. ഉടല്‍ ടാര്‍റോഡിലും തല പുല്ലുള്ള ഭാഗത്തും വരത്തക്കനിലയില്‍ അവര്‍ എന്നെ മലര്‍ത്തിയിട്ടു. മഴുപിടിച്ച ആള്‍, മുറിവേറ്റ് തളര്‍ന്ന എന്റെ ഇടതുകൈത്തണ്ട എടുത്തുപിടിച്ചിട്ട് വിറകുകീറുന്നുമാതിരി ആഞ്ഞൊരു വെട്ട്. കൈക്കുഴയോടെ ചേര്‍ന്ന് കൈപ്പത്തിയില്‍ ചെരിഞ്ഞു പതിച്ച മഴു, ചെറുവിരല്‍ ഭാഗത്തെ മൂന്നുവരലുകള്‍ കടയറ്റു തുങ്ങത്തക്കവിധം കൈപ്പത്തിയുടെ മുക്കാല്‍ ഭാഗത്തോളം എത്തിനിന്നു. ഉദ്ദേശിച്ച കൈമാറിപ്പോയെന്ന് വാക്കത്തിക്കാരന്‍ സൂചന കൊടുത്തതിനാല്‍, എന്റെ ഇടതുകൈ അയാള്‍ പൊടുന്നനെ താഴേക്കിട്ടു.

ആ സമയം വലുതായൊരു സ്ഫോടന ശബ്ദം എന്റെ കാതില്‍ വന്നലച്ചു. പുകപടലങ്ങള്‍ക്കിടയില്‍ കൈയില്‍ ഒരു വാക്കത്തിയുമായി മകന്‍ മിഥുന്‍ അവിടേക്ക് പാഞ്ഞടുക്കുന്നത് ഒരു മിന്നായംപോലെ എന്റെ ദൃഷ്ടിയില്‍പ്പെട്ടു. അല്‍പ്പം സമയം കഴിഞ്ഞ് വാക്കത്തിക്കാരിലെ അപരന്‍ മുറിവുകളാല്‍ വിവൃതമായ എന്റെ വലതുകൈ മുട്ടുഭാഗത്ത് പിടിച്ച്‌ ടാര്‍ റോഡില്‍ ചേര്‍ത്തുവെച്ചു. മഴു പിടിച്ചയാള്‍ കൈത്തണ്ടയുടെ മധ്യഭാഗത്ത് രണ്ടിഞ്ച് അകലത്തില്‍ വിപരീത ദിശയില്‍ ചെരിച്ച്‌ രണ്ടു വെട്ടുവെട്ടി. രണ്ടിടത്തും അസ്ഥികള്‍ മുറിഞ്ഞ് കൈത്തണ്ട മുക്കാല്‍ ഭാഗം അറ്റു. പിന്നീട് കൈക്കുഴയാട് ചേര്‍ന്ന് പലതവണ വെട്ടി. അവര്‍ എന്റെ വലതുകൈപ്പത്തി മുറുച്ചുമാറ്റി.’- ജോസഫ് മാസ്റ്റര്‍ എഴുതുന്നു.

വെട്ടേറ്റ് അര്‍ധ അബോധവസ്ഥയില്‍ ആശുപത്രിയിലേക്ക് പോകുമ്ബോള്‍ തന്റെ കൈപ്പത്തി കൂടി എടുത്തോളാന്‍ താന്‍ പറഞ്ഞ കാര്യവും ജോസഫ് മാസ്റ്റര്‍ അനുസ്മരിക്കുന്നുണ്ട് . ‘പക്ഷേ എവിടെ തിരഞ്ഞിട്ടും ആറ്റുപോയ കൈപ്പത്തി കണ്ടുകിട്ടിയില്ല. അയല്‍ക്കാരന്‍ ജോസഫ് സാര്‍ സംഭവം നടന്ന സ്ഥലത്തെ കുറ്റിച്ചെടികള്‍ക്കിടയില്‍ പരതുകയായിരുന്നു. അപ്പോഴാണ് സമീപത്തെ വീട്ടുമുറ്റത്ത് കൈപ്പത്തി വീണുകിടക്കുന്നുണ്ടെന്ന് ആരോ അറിയിച്ചത്.അദ്ദേഹം ചെന്നുനോക്കിയപ്പോള്‍ മുറ്റത്തുവിരിച്ച ചരലില്‍ ഉണങ്ങി വീണ തേക്കിലപോലെ അതാ കിടക്കുന്നു! അദ്ദേഹം പെട്ടെന്ന് അതെടുത്ത് മണല്‍ത്തരികള്‍ കുടഞ്ഞുകളഞ്ഞ്, ഒരു പ്ലാസ്റ്റിക്ക് കൂടില്‍ ഐസ് കട്ടയും വെച്ച്‌ പാക്ക് ചെയ്തതോടെ പൊലീസ് ജീപ്പെത്തി.’

(കടപ്പാട് പോസ്റ്റ്‌ )
#അറ്റുപോകാത്ത_ഓർമ്മകൾ 😓