“നിങ്ങളൊരു ബോളിവുഡ് നടിയല്ലേ, കുറച്ച് ഹിന്ദിയിൽ സംസാരിച്ചുകൂടെ..? “

188

മിഖായേൽ മണിമല 

“നിങ്ങളൊരു ബോളിവുഡ് നടിയല്ലേ, കുറച്ച് ഹിന്ദിയിൽ സംസാരിച്ചുകൂടെ..? ”

ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ, സ്റ്റേജിൽ സംസാരിച്ചു കൊണ്ടിരുന്ന തപ്‌സി പന്നു നേരിട്ട ഒരു ചോദ്യം. അതിനവരുടെ മറുപടി/മറുചോദ്യം വളരെ മതിപ്പുളവാക്കുന്ന ഒന്നായിരുന്നു.

“ഇവിടെ എല്ലാവർക്കും ഹിന്ദി അറിയാമോ? ”
സദസ്സിൽ നിന്ന് ഒരുപാട് പേർ ഇല്ല എന്ന് വിളിച്ചു പറഞ്ഞു. പക്ഷേ ചോദ്യം ചോദിച്ച ആൾ വിടുന്ന മട്ടില്ല.
“എന്തിനാണ് ഹിന്ദി അഭിനേതാക്കൾ ഇംഗ്ലീഷ് ഉപയോഗിക്കുന്നത്” എന്നായിരുന്നു അയാളുടെ അടുത്ത ചോദ്യം.
അതിനുള്ള മറുപടി: ” ഞാനൊരു സൗത്ത് ഇന്ത്യൻ നടി കൂടിയാണ്, അതുകൊണ്ട് കുറച്ചു തെലുങ്കും സംസാരിച്ചോട്ടെ” എന്നായിരുന്നു.
അതിന് സദസ്സിൽ നിന്നും കിട്ടിയ കയ്യടി പലതും വിളിച്ചു പറയുന്നുണ്ട്.

Image result for taapsee pannuഅടുത്തൊരു ചോദ്യം,
“അമിതാഭ് ബച്ചന്റെ കൂടെ അഭിനയിച്ചപ്പോൾ എന്ത് തോന്നി” എന്നായിരുന്നു.
‘അദ്ദേഹം വളരെ സിമ്പിൾ ആയിരുന്നു, ഹെല്പ് ഫുൾ ആയിരുന്നു. ആദ്യം അങ്ങനെ ഒരു സ്റ്റാർ ന്റെ കൂടെ അഭിനയിക്കാൻ ഉള്ള ടെൻഷൻ ഉണ്ടായിരുന്നു, പിന്നെ അദ്ദേഹം തന്നെ കൂടെ വന്ന് ധൈര്യം തന്നു, എനിക്ക് അദ്ദേഹത്തിൽ നിന്നും ഒരുപാട് പഠിക്കാൻ പറ്റി, തുടങ്ങിയ ക്ളീഷേ മറുപടികൾക്ക് തപ്‌സി മുതിർന്നില്ല. പകരം “ഒരു ഫെസ്റ്റിവൽ ഓഡിയൻസിൽ നിന്ന് കുറച്ച്കൂടി നല്ല ചോദ്യങ്ങൾ പ്രതീക്ഷിക്കുന്നു” എന്നതായിരുന്നു ഉത്തരം.
അവിടെ ഉണ്ടായിരുന്നെങ്കിൽ എണീറ്റു നിന്ന് കയ്യടിക്കാമായിരുന്നു എന്ന് തോന്നിയ നിമിഷം.

തപ്‌സി പന്നു വിനെ പോലെയുള്ളവർ പ്രതീക്ഷയാണ്. ഒഴുക്കിനെതിരെ കുറച്ചു പേരെങ്കിലും നീന്തുന്നുണ്ട് എന്ന വിശ്വാസം ഊട്ടിയുറപ്പിക്കാൻ അവർക്ക് കഴിയുന്നുണ്ട്.