ടാബിൾ ടോപ്പിന്റെ പേരിൽ കരിപ്പൂരിനെ തകർക്കാനുള്ള ചില ശ്രമങ്ങൾ

100

🖋️ കെ.എം.ബഷീർ

ടാബിൾ ടോപ്പിന്റെ പേരിൽ കരിപ്പൂരിനെ തകർക്കാനുള്ള ചില ശ്രമങ്ങൾ

ലോകത്തിൽ നടന്ന വിമാനാപകടങ്ങളിൽ 99 % വും ഗ്രീൻ ഫീൽഡ് വിമാനത്താവളങ്ങളിൽ.ഇന്നലെ അപകടം നടക്കുമ്പോൾ കരിപ്പൂരിൽ ദൂരകാഴ്ച 2000 മീറ്റർ , വിമാനത്തിന് ലാന്റ് ചെയ്യാൻ ആവശ്യമായ ദൂരകാഴ്ച 700 മീറ്റർ മാത്രം മതി.1500 മീറ്റർ റൺവേയിൽ കുറവ് മതി 737 വിമാന ത്തിന് അനാസായ കര മായി സർവ്വീസ് നടത്താൻ കരിപ്പൂരിന് 75 PCN ശക്തിയുള്ള 2700 മീറ്റർ റൺവേ സ്വന്തമാണ്.*
റൺവേ പൂർണ്ണമായും തിരക്കില്ലാതെ കിടക്കു മ്പോൾ വൈഡ് ( Code E ) ബോഡി വിമാനങ്ങൾക്ക് വരെ അനായാസം ലാന്റി ങ്ങിനും – ടേക്- ഓഫിനും കഴിയുമ്പോൾ Code C യി ൽപ്പെട്ട 737 വിമാനങ്ങൾക്ക് കരിപ്പൂരിന്റെ ടാർ മാക്ക് നൂറ് ശതമാനം അനുയോജ്യമാണ്.ലഭിച്ച അവസരം നോക്കി കരിപ്പൂരിനെ തകർക്കാൻ രംഗത്ത് വന്നവരോട് പറയാനുള്ളത് കാലം നിങ്ങളെ പഠിപ്പിക്കും എന്ന് മാത്രമാണ്.
Tabletop runway - Wikipediaചില രാഷട്രീയ പ്രമുഖരുടെയും – ചാനൽ വിദഗ്ദരുടെയും വ്യോമയാന മേഖലയിലെ , “വമ്പൻ കഴിവ് “കണ്ട് പൊട്ടിചിരിക്കാനേ തോന്നിയുള്ളകരിപ്പൂരിലെ കാലിക്കറ്റ്ലോകത്തിന്റെ നാനാഭാഗങ്ങളിൽ നടന്ന വിമാനാപകടങ്ങളിലൂടെ സഞ്ചരിച്ചാൽ ഇക്കൂട്ടർക്ക് കാര്യങ്ങൾ വ്യക്തമാകും.അപകടം സംഭവിക്കു മ്പോൾ കരിപ്പൂരിന്റെ വിസിബിലിറ്റി [ ദൂരകാഴ്ച ] 2000 മീറ്റർ ഉണ്ട്. കരിപ്പൂരിൽ ലാന്റിങ്ങിന് 700 മീറ്റർ വിസിബിലിറ്റി [ ദൂരകാഴ്ച ] മതി. 1500 മീറ്ററിൽ താഴെ റൺ വേ യുണ്ടെങ്കിൽ 737 പോലുള്ള വിമാനങ്ങൾക്ക് ഏത് തിരക്കേറിയ സമയത്തും അനായാസകരമായി സർവ്വീസ് നടത്താം. കരിപ്പൂരിൽ വൈഡ് ബോഡിക്ക് ആവശ്യമായ 2700 മീറ്റർ റൺവേയുള്ളപ്പോൾ വിമാന താവളത്തിന്റെ സാങ്കേതികത്വവും – ടാബിൾ ടോപ്പും പറഞ്ഞ് നടക്കുന്നവർ കരിപ്പൂർ തകരണമെന്ന അജണ്ടയുമായി മുന്നോട്ടു പോകുന്നവരാണ്.ലോകത്തിന്റെ നാനാഭാഗങ്ങളിൽ നടന്ന വിമാനാപകടങ്ങളിലേക്ക് വിരൽ ചൂണ്ടുമ്പോൾ കാര്യങ്ങൾ വ്യക്തം.

2005 ഓഗസ്റ്റ് രണ്ടിന് ഇന്ന് എയർ ഫ്രാൻസ് ഫ്ലൈറ്റ് നമ്പർ 358, കാനഡയിലെ ടൊറൊൻഡോ വിമാനത്താവളത്തിൽ റൺവേ വിട്ടു 43 പേർക്ക് പരിക്ക് പറ്റി റൺവേ ടേബിൽ ടോപ്പായിരുന്നില്ല
1999 ജൂൺ ഒന്നിന് അമേരിക്കൻ എയർലൈൻസിൻ്റെ ഫൈറ്റ് 1420 അമേരിക്കയിലെ ഡല്ലാസ് എയർപോർട്ടിലെ റൺവേയിൽ നിന്ന് തെന്നി പോവുന്നു മരണം 11. 1993 സെപ്റ്റംബർ 14 ലുഫ്താൻസ എയർലൈൻസിൻ്റെ ഫൈറ്റ് നമ്പർ 29O4 പോളണ്ടിലെ വാർസോ എയർപോർട്ടിൻ്റെ റൺവേ വിട്ട് പോവുന്നു രണ്ട് മരണം 56 പേർക്ക് പരിക്ക് അതും ടേബിൾ ടോപ്പ് ആയിരുന്നില്ല
2016 ആഗസ്റ്റ് 3 തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പോയ എമിറേറ്റ്സിൻ്റെ 521 ഫൈറ്റ് ദുബായ് റൺവേ വിടുന്നു 24 പേർക്ക് പരിക്ക് അതും ടേബിൾ ടോപ്പായിരുന്നില്ല.

1996: എയർ ആഫ്രിക്കയുടെ വിമാനം മോസ്ക്കോവിൽ തകർന്നത് ടാബിൾ ടോപ്പായത് കൊണ്ടല്ല.
2010 മെയ് 22 ന് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം മാഗ്ലൂർ വിമാനത്താവളത്തിൽ തകർന്നത് മംഗ്ലൂർ വിമാനത്താവളം ടാബിൾ ടോപ്പായത് കൊണ്ടല്ല, മറിച്ച് പൈലറ്റിന്റെ കൈ പിഴവ് കൊണ്ടായിരുന്നു അപകടം സംഭവിച്ചതെന്ന് കോർട്ട് ഓഫ് എൻക്വയറിയുടെ 3000 പേജുള്ള അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്.വിമാനങ്ങൾക്ക് അപകടം സംഭവിക്കുവാൻ ടാബിൾ ടോപ്പം – ഗ്രീൻ ഫീൽഡും മാനദണ്ഡമല്ല. കേരളത്തി ലെ കണ്ണൂർ വിമാനത്താ വള റൺവേയും ടേബിൾ ടോപ്പ് ഭാഗങ്ങൾ ഉണ്ട്.
വിമാനത്തിന് യന്ത്ര തകരാറോ – പൈലറ്റിന് കൈ പിഴവോ സംഭവി ച്ചാൽ എവിടെയും സംഭവിക്കാവുന്നതാണ് വിമാനാപകടം. ലോകത്തിൽ നടന്ന വിമാനാപകടങ്ങളെ കുറിച്ച് ഹിതപരിശോധന നടത്തിയാൽ 99 ശതമാനം അപകടങ്ങളും ഗ്രീൻ ഫീൽഡ് റൺവേ കളിലാണ് സംഭവിച്ചതെന്ന് കാണാൻ കണ്ണിന് ഭൂതകണ്ണാടി വെക്കേണ്ടതില്ല :