താഹിർ അഹമ്മദ്‌ നസീം – വ്യാജമതനിന്ദയുടെ അവസാനത്തെ ഇര

0
52

താഹിർ അഹമ്മദ്‌ നസീം – വ്യാജമതനിന്ദയുടെ അവസാനത്തെ ഇര

പെഷവാർ നഗരത്തിലെ ഒരു കോടതി. ആളുകൾ തടിച്ചുകൂടിയിരുന്നു . ഏതോ പ്രമുഖ കേസിന്റെ ഹിയറിങ് നടക്കാനിരിക്കുന്ന . ഏകദേശം സമയം 11.30 . കാതടപ്പിക്കുന്ന ഒരു വെടിയൊച്ച കേട്ട സയീദ് സഹീർ എന്ന അഭിഭാഷകൻ ചെന്നപ്പോൾ കണ്ട കാഴ്ച വെയ്റ്റിംഗ് റൂമിൽ തലക്ക് വെടികൊണ്ട് കിടക്കുന്ന പ്രതിയെയാണ് . അപ്പോഴേക്കും പോലീസുകാർ ചുറ്റും കൂടി പ്രതിയെ പിടികൂടി കയ്യിൽ വിലങ്ങുവെച്ചു . വിലങ്ങു വെച്ചപ്പോഴും പ്രതി ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു താൻ “കൊന്നത് ഇസ്ലാമിന്റെ ശത്രുവിനെ” എന്ന് . കൊല്ലപ്പെട്ടത് പ്രവാചകനിന്ദ എന്ന കുറ്റത്തിന് പ്രതിയാക്കപ്പെട്ട അമേരിക്കൻ പൗരനായ 57 വയസുള്ള മധ്യവയസ്കൻ – പേര് താഹിർ അഹമ്മദ് നസീം . കൊന്നത് അതേ നഗരത്തിൽ തന്നെ താമസിക്കുന്ന 19 വയസ്സുകാരനായ ഒരു പയ്യൻ ഖാലിദ് ഖാൻ .

കേസിനു ആസ്‌ബദ്ധമായ സംഭവം നടക്കുന്നത് 2018ൽ ആണ് . അമേരിക്കയിൽ താമസക്കാരനായിരിക്കുന്ന മധ്യവസ്കനായ താഹിർ ഒരിക്കൽ സാമൂഹ്യമാധ്യമങ്ങൾ വഴി അവൈസ് മാലിക്ക് എന്ന മദ്രസ വിദ്യാർത്ഥിയെ പരിചയപ്പെടുന്നു . അഹമ്മദിയ വിഭാഗക്കാരനായ താഹിർ തന്റെ വിശ്വാസത്തെപ്പറ്റി പറയുകയും സുന്നിയായ മാലിക്കുമായി ചർച്ച ചെയ്യുകയും ചെയ്യുന്നു . രണ്ടുപേരും രണ്ട് വിഭാഗക്കാരായ കാരണം തമ്മിൽ പൊരുത്തപെടാതെ വരുന്നു . നാട്ടിൽ വരുമ്പോൾ നേരിട്ട് കണ്ട് കൂടുതൽ ചർച്ച ചെയ്യണം എന്ന് പറഞ്ഞു ചർച്ച അവസാനിപ്പിച്ചു പിരിയുന്നു . നാട്ടിൽ വന്ന താഹിർ ഒരു ഷോപ്പിംഗ് മാളിൽ വെച്ച് ഇസ്ലാമിനെപ്പറ്റി കൂടുതൽ ചർച്ച ചെയ്യാൻ മാലിക്കുമായി കണ്ടുമുട്ടുന്നു . അവിടെവെച്ചു മാലിക്കുമായി അഭിപ്രായവ്യത്യാസം ഉണ്ടാകുകയും മാലിക്ക് പ്രവാചകനിന്ദ കുറ്റം താഹിറിന്റെ മുകളിൽ ചാർത്തുകയും ചെയ്യുന്നു . താഹിർ താൻ സ്വയം ഒരു പ്രവാചകൻ ആണെന്ന് പറഞ്ഞു എന്ന് മാലിക്ക് ആരോപിച്ചു . പാകിസ്ഥാനി പോലീസ് പാകിസ്ഥാൻ പീനൽ കോഡ് സെക്ഷൻ 295-ഏ 295-ബി 295-സി ഇസ്ലാമിനെതിരെയുള്ള മതനിന്ദ , മുഹമ്മദിന്റെ വിശുദ്ധ നാമം കളങ്കപ്പെടുത്തി , മറ്റു മതനിന്ദ കുറ്റകൃത്യം തുടങ്ങിയവ ചുമത്തി താഹിറിനെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു .സംഭവം അറിഞ്ഞ അമേരിക്ക തങ്ങളുടെ പൗരനെ ജയിൽ മോചിതനാക്കി വിട്ടുകിട്ടാൻ കോൺസുലേറ്റ് വഴി നിയമനടപടികൾ നടത്തുന്നു . ഫലമുണ്ടായില്ല ……..

കേസ് നീണ്ടുപോയി . രണ്ട് വർഷങ്ങൾക്ക് ശേഷം 29 ജൂലൈ 2020 ബുധനാഴ്ച പെഷവാറിലെ കോടതിയിലെ വെയ്റ്റിങ് റൂമിൽ പ്രതി 19 വയസുകാരന്റെ തോക്കിനു മുൻപിൽ കൊല്ലപ്പെട്ടു . സംഭവസ്ഥലത്തുനിന്ന് അപ്പോൾ തന്നെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു . അവൈസ് മാലിക്കിനെ ചോദ്യം ചെയ്തപ്പോൾ തനിക്ക് ഈ കൊലയുമായി ബന്ധമില്ലെന്നും താൻ ആ സമയത്ത് കോടതിയിൽ എത്തിയിട്ടില്ലായിരുന്നു എന്നും മൊഴി കൊടുത്തു . മറ്റു ചോദ്യങ്ങളും അറസ്റ്റുകളും ഒന്നും ഇതിനെ തുടർന്ന് ഉണ്ടായില്ല .

കോടതിപോലൊരു കനത്ത പോലീസ് പ്രൊട്ടക്ഷൻ ഉള്ള സ്ഥലത്ത് പട്ടാപകൽ തോക്കുമായി വന്നു ഒരു 19 വയസ്സുകാരൻ ബാലൻ പ്രവാചകനിന്ദയുടെ പേരിൽ തന്റെ പിതാവിനേക്കാൾ പ്രായമുള്ള വ്യക്തിയെ നിറയൊഴിക്കാൻ ഉണ്ടായ സാഹചര്യം അന്താരാഷ്ട്രതലത്തിൽ ഒച്ചപ്പാടുണ്ടാക്കി . കോടതിയിലേ പോലീസ് പ്രൊട്ടക്ഷനും മറ്റ് ജനക്കൂട്ടത്തിന്റെയും കണ്ണുവെട്ടിച്ചു തോക്കുമായി എങ്ങനെ ഒരു പയ്യൻ കോടതിമുറിക്കുള്ളിൽ പ്രവേശിച്ചു എന്നതിനെപ്പറ്റി പൊലീസിന് എത്തും പിടിയും കിട്ടാതെ അമേരിക്കയുടെയും മറ്റ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘനനയുടെയും മുൻപിൽ പാകിസ്ഥാൻ കൈമലർത്തി നിൽക്കുമ്പോളാണ് കൂടുതൽ ചിത്രങ്ങളും വീഡിയോകളും പാകിസ്ഥാനിൽ നിന്നും സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കാൻ തുടങ്ങിയത് .

1 – പോലീസ് അറസ്റ്റ് ചെയ്തുകൊണ്ട് പോകുന്ന ഖാലിദ് ഖാനെ ഉമ്മവെച്ചും കെട്ടിപ്പിടിച്ചും മറ്റും ആഹ്ലാദം പങ്കുവെക്കുന്ന ഇസ്ലാമിസ്റ്റുകൾ
2 – പോലീസുകാരുടെ നടുക്ക് സെലിബ്രിറ്റിയെപ്പോലെ ഫോട്ടോക്ക് പോസ് ചെയ്യുന്ന പ്രതി ഖാലിദ് ഖാൻ
3 – ഇസ്ലാമിന്റെ ശത്രുവിനെ കൊന്ന ഖാലിദ് ഖാനെ വിട്ടുകിട്ടണമെന്നും ഖാലിദിന് സകല പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ട് കൊറോണ കാലത്തും പെഷ്വാരിലും മറ്റ് പാകിസ്താനി നഗരങ്ങളിലും ഇസ്ലാമിസ്റ്റുകൾ നടത്തിയ പടുകൂറ്റൻ
റാലിയുടെ വിഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയിരുന്നു .

മതനിന്ദ/പ്രവാചകനിന്ദ കുറ്റം പാകിസ്ഥാനിൽ സ്വാതന്ത്ര്യത്തിനു മുൻപും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും പാകിസ്ഥാൻ രാഷ്ട്രം രൂപീകരണത്തിന് ശേഷവും മതനിന്ദ കുറ്റത്തിന്റെ പേരിൽ ആളുകൾ ആക്രമിക്കപ്പെടുന്നത് പതിവാണെങ്കിലും ഇതിനു നിയമസാധുത വന്നത് 1990ൽ ആണ്. അന്ന് ഇതിനെ എതിർത്ത ആളുകൾ പലരും പിന്നീട് വധിക്കപ്പെട്ടു . ഇസ്ലാമിക നിയമമായ ശെരിയാ നിയമം അടിസ്ഥാനപ്പെടുത്തിയാണ് ഇവ പാകിസ്ഥാൻ പീനൽ കോഡിൽ തുന്നി ചേർത്തിരിക്കുന്നത്.

പാകിസ്താനിലുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ നിശ്ശബ്ദരാക്കുന്നതിനും ഉന്മൂലനം ചെയ്യുന്നതിനും വേണ്ടി ഉള്ള നിയമം ആയിട്ടാണ് ഇതിനെ മനുഷ്യാവകാശ സംഘടനകൾ നോക്കികാണുന്നത്. ഇസ്ലാമിസ്റ്റുകളുടെ സമ്മർദ്ദങ്ങൾക്കും ഭീഷണിക്ക് മുൻപിലും ഒരു വലിയ ജനവിഭാഗത്തിന്റെ പിന്തുണയും ഉള്ള ഈ നിയമത്തിനു എതിരെ നിൽക്കാൻ മാറിമാറി ഭരിക്കുന്ന സർക്കാർ പോലും മടിക്കുന്നു .

ആർക്കുവേണമെങ്കിലും ഇപ്പോൾ വേണമെങ്കിലും മതനിന്ദ കുറ്റം ആരോപിക്കാം എന്നതാണ് ഈ നിയമത്തിന്റെ ഭീകരത . പ്രതി അമുസ്ലിം ആണെങ്കിൽ ഹൈക്കോടതി വധ ശിക്ഷ വിധിക്കപ്പെടാനുള്ള സാധ്യത കൂടുതൽ ആണ് . മിക്ക കേസുകളിലും പ്രതികൾ സുപ്രിം കോടതിയിൽ അപ്പീലിന് പോയാണ് വധശിക്ഷ ഒഴിവാക്കുന്നത് . പരമാവധി വധശിക്ഷ വരെ വിധിക്കപ്പെടാൻ സാധ്യതയുള്ള കുറ്റമാണ് ഇവ . മിക്ക കുറ്റങ്ങളും വ്യാജവും വ്യക്തിവിരോധം തീർക്കാനും ആയി പ്രധാനമായും അമുസ്ലിങ്ങൾക്ക് എതിരെ മുസ്ലിങ്ങൾ കെട്ടി ചമച്ചത് ആണെങ്കിലും പ്രതിയാക്കപ്പെടുന്ന ആളുകൾക്ക് കോടതി കുറ്റവിമുക്തൻ ആക്കിയാലും പിന്നീട് രാജ്യം വിടാതെ രക്ഷയില്ല എന്നുള്ള സ്ഥിതിയിലേക്ക് കാര്യങ്ങൾ വരും. രണ്ടായിരത്തോളം ആളുകൾ ഈ നിയമത്തിനു ഇരയായിട്ടുണ്ട് എന്നാണ് കണക്കുകൾ . ചുരുങ്ങിയത് 77 ആളുകൾ ആണ് 1990നു ശേഷം മതനിന്ദ കുറ്റം ചാർത്തിയതിന്റെ പേരിൽ ഇസ്ലാമിക വാദികളുടെ കയ്യാൽ മാത്രം കൊല്ലപ്പെട്ടത് .

2014ൽ പാകിസ്ഥാനിൽ മതനിന്ദ കുറ്റം ആരോപിച്ചു ജനക്കൂട്ടം ഷെഹ്‌സാദ് മസീഹ് എന്നും ക്ഷമാ ബീവി എന്നും പേരുള്ള ക്രിസ്ത്യൻ ദമ്പതിമാരെ പരസ്യമായി ചുട്ടുകൊന്നിരുന്നു . മുസ്ലിങ്ങൾ വെള്ളമെടുക്കുന്ന കിണറിൽനിന്നു വെള്ളം എടുത്തതിന്റെ പേരിൽ ഉണ്ടായ തർക്കത്തിന്റെ പകപോക്കാൻ മുഹമ്മദിനെ നിന്ദിച്ചു എന്ന് ആരോപിച്ചായിരുന്നു ആസിയ ബീവി എന്ന സ്ത്രീക്ക് നേരെ അയൽവാസി പ്രവാചകനിന്ദ കുറ്റം ചുമത്തി ആറസ്റ്റിലാക്കിയത് . കോടതിയിലെ ജഡ്ജി ആസിയയോട് ഇസ്ലാം മതം സ്വീകരിച്ചാൽ കുറ്റവിമുക്തയാക്കാം എന്ന് ആവശ്യപ്പെട്ടിരുന്നു ഏങ്കിലും ക്രിസ്ത്യാനിയായ ആസിയ അതിന് തയ്യാറായിരുന്നില്ല . തുടർന്ന് സുപ്രിം കോടതിയിൽ കുറ്റവിമുക്തയാക്കിയ ആസിയ ജീവൻ രക്ഷിക്കാൻ കുടുംബസമേതം രാജ്യത്തുനിന്ന് പലായനം ചെയ്യേണ്ടി വന്നു . കലിപൂണ്ട ഇസ്ലാമിസ്റ്റുകൾ രാജ്യം മുഴുവനും അക്രമം അഴിച്ചുവിടുകയും അവസാനം ആസിയയുടെ സഹോദരനെ വെടിവെച്ചു കൊല്ലുകയും ചെയ്‌തു . ആസിയയെ പിന്തുണച്ചതിനു ഒരു പാകിസ്താനി മന്ത്രിക്കും നഷ്ടമായിട്ടുണ്ട് എന്നതും ഇരയെ ചുറ്റിപറ്റി ഇരിക്കുന്നവരുടെയും അവരെ പിന്തുണക്കുന്നവരുടെയും ജീവനും ഈ മതനിന്ദ ചാർത്തൽ കാരണമാകുന്നുണ്ട്.