എന്താണ് അവർ ചെയ്ത കുറ്റം ?

  74

  ആൾക്കൂട്ട നിയമം പോലീസ് നടപ്പിലാക്കാൻ കയ്യടിച്ചവർ അറിയാൻ❗️കഴിഞ്ഞ ദിവസം നമ്മുടെ തൊട്ടടുത്ത തൂത്തുക്കുടി ജില്ലയിൽ നടന്നത്‼️ആറേഴ് ലുങ്കികൾ കൊണ്ടും ബ്ലീഡിങ് നിലക്കാത്ത തരത്തിൽ അച്ഛന്റെയും മകന്റെയും മലദ്വാരത്തിലൂടെ ലാത്തി കയറ്റി ഇറക്കിയത് പത്ത് മിനിറ്റ് കട അടയ്ക്കാൻ വൈകിയത് കൊണ്ട് കൊറോണ കാലത്തെ പോലീസിന്റെ പരാക്രമങ്ങളിൽ ഒന്ന് നിയമം നടപ്പിലാക്കേണ്ടവർ നിയമത്തെയും കാക്കിയെയും പ്രതികാര നടപടിക്ക് ഉപയോഗിക്കുമ്പോൾ പൊതു ജനങ്ങൾ ക്രൂരമായി കൊല്ലപ്പെടുന്നു

  തൂത്തുക്കുടിയ്ക്കടുത്തുള്ള സാത്താങ്കുളം എന്ന ടൗണിലെ പൊലീസ് സ്റ്റേഷനിൽ, പി ജയരാജ്(59) എന്നൊരു അച്ഛനെയും, ബെനിക്സ്(31) എന്ന് പേരായ മകനെയും പൂർണ്ണ നഗ്നരാക്കി ലോക്കപ്പിൽ തള്ളി, അടിച്ച് കാൽമുട്ടിന്റെ ചിരട്ട തകർത്ത്, പുറം പൊളിച്ച്, സ്റ്റീൽ ടിപ്പ്ഡ് ലാത്തി ഇരുവരുടെയും ഗുദത്തിലേക്ക് പലവട്ടം കയറ്റിയിറക്കി അവരെ പീഡിപ്പിച്ച് ഇരുവരെയും കൊന്നുകളഞ്ഞവരെ ജനങ്ങൾ തെരുവിലിറങ്ങിയത് കൊണ്ട് സസ്‌പെന്റ് ചെയ്തു ഇന്നിപ്പോൾ സിബിഐ അന്വേഷണത്തിനും തയ്യാറായിട്ടുണ്ട്

  പൊലീസ് സ്റ്റേഷനിൽ നിന്ന് അഞ്ഞൂറ് മീറ്റർ ദൂരെയുള്ള ഇരുവരുടെയും വീട്ടിലേക്ക് വരെ അവരുടെ നിലവിളികൾ കേട്ടു എന്നാണ് ബന്ധുക്കൾ പറയുന്നത്. ലോക്കപ്പിൽ നിന്ന് അവരെ നേരെ കൊണ്ടുപോയത് ആശുപത്രിയിലേക്ക്. മരണാസന്നരായ ഇരുവരും ജയിലിലേക്ക് പോകാൻ തീർത്തും ആരോഗ്യവാന്മാരാണ് എന്ന സർട്ടിഫിക്കറ്റ് നൽകാൻ ആ സർക്കാർ ഡോക്ടർക്ക് ഒരു വൈമനസ്യവും ഉണ്ടായില്ല. ചോരയിറ്റുവീണുകൊണ്ടിരുന്ന അവരുടെ ശരീരം അതിനൊരു തടസ്സമായില്ല. ഇരുവരെയും സബ്‍ജയിലിലേക്ക് റിമാൻഡ് ചെയ്തയക്കാൻ ജഡ്ജി നേരിട്ടൊന്ന് പരിശോധിക്കുക പോലും ചെയ്യാതെ ജയിലിലേക്ക് പറഞ്ഞുവിട്ട ആ അച്ഛനും മകനും, കസ്റ്റഡിയിലെടുക്കപ്പെട്ടു മൂന്നുദിവസം തികയും മുമ്പ് മരണപ്പെട്ടു. അച്ഛന്റെ മരണകാരണം പനിയും ശ്വാസതടസ്സവും, മകന്റേതോ ഹൃദയാഘാതവും.‼️

  അങ്ങ് അമേരിക്കയിൽ നടന്ന ഫ്‌ളോയിഡിനെതിരെ ഉള്ള അക്രമം മാത്രമല്ല ഇങ്ങു നമ്മുടെ നാട്ടിൽ അതിലും എത്രയോ ഇരട്ടി അക്രമങ്ങൾ നമ്മുടെ അധികാര മോഹികളായ പോലീസുകാരിൽ നിന്നും യഥേഷ്ടം നടക്കുന്നുണ്ട്, ഏതു നിമിഷവും നമ്മളിൽ ആരെയും എടുത്തു പെരുമാറാനുള്ള അധികാരം ഇവരുടെ കയ്യിലുണ്ട്, ചിലരെങ്കിലും അത് ആയുധമാക്കാറുമുണ്ട് ‼️

  കൊടിയ കുറ്റവാളികൾ പോലും അനുഭവിച്ചിട്ടില്ലാത്ത ക്രൂരതയ്‌ക്കൊടുവിലാണ് അവർ രക്തം വാർന്നു വാർന്നു മരിച്ചത്. മനുഷ്യനു വിവരിക്കാൻ പോലുമാകാത്ത പോലീസ് സ്റ്റേഷൻ ഭീകരതക്കു മുന്നിൽ ജീവൻ വച്ചുകീഴടങ്ങിയ നിരപരാധികളായ രണ്ടു മനുഷ്യർ.
  ലോക്ക്ഡൗൺ കർഫ്യു ലംഘിക്കുകയും എട്ടുമണിയും കടന്നു മൊബൈൽ ഷോപ്പിന്റെ ഷട്ടറിടാൻ പത്തു മിനിറ്റ് വൈകുകയും ചെയ്തതായിരുന്നു അവർ ചെയ്ത കൊലക്കുറ്റം. സാധാരണക്കാരായ, നിത്യജീവിതത്തിന്റെ കോവിഡ് പ്രാരാബ്ധങ്ങളിൽ ജീവിക്കാൻ പാടുപെട്ടുകൊണ്ടിരുന്ന രണ്ടു മനുഷ്യർ.

  പിതാവ് ജയരാജിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. അത് ചോദ്യം ചെയ്യാനും തടയാനും ശ്രമിച്ച മകൻ ഫെനിക്‌സിനെയും തൂത്തുക്കുടി പോലീസ് തൂക്കിയെടുത്തു കൊണ്ടുപോയി. അതിക്രൂരവും പ്രാകൃതവുമായ മർദ്ദനങ്ങളാണ് അവർക്കു നേരിടേണ്ടി വന്നത്.
  പൂർണ നഗ്നരാക്കി, കാൽമുട്ടുകൾ അടിച്ചു തകർത്തു, രഹസ്യഭാഗങ്ങളിൽ ലാത്തിയും കമ്പിയും കയറ്റി, ആന്തരികാവയവങ്ങളിൽ അനിയന്ത്രിതമായ രക്തസ്രാവം ഉണ്ടായിട്ടും വൈദ്യസഹായം നൽകാൻ തയ്യാറായില്ല.

  മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാവാൻ കാത്തുനിന്ന നാലുമണിക്കൂറിൽ രക്തസ്രാവം നിമിത്തം ഏഴു ലുങ്കികളാണ് ഫെനിക്‌സിനു മാറ്റേണ്ടി വന്നതെന്നു ദൃക്‌സാക്ഷികൾ. വീണ്ടും പോലീസ് മർദ്ദിച്ചാലോ എന്നു ഭയന്നു മജിസ്‌ട്രേറ്റിനോടു പോലും പോലീസിന്റെ പീഡനം തുറന്നു പറഞ്ഞില്ല.

  തിങ്കളാഴ്ച രാത്രി ഫെനിക്‌സ് ബോധരഹിതനായി, ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. രണ്ടുമാസങ്ങൾക്കപ്പുറം വിവാഹിതനാകേണ്ടിയിരുന്ന, അമ്മയും മൂന്നു സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്റെ ആൺതുണ.നെഞ്ചിൽ അതിഭീകരമായ പോലീസ് മർദ്ദനം ഏറ്റുവാങ്ങേണ്ടിവന്ന പിതാവ് ജയരാജ് ചൊവ്വാഴ്ച രാവിലെയും മരണപ്പെട്ടു. നാലഞ്ചുദിവസം കഴിയുന്നു, ലോകം ഇപ്പോഴും ഇതറിഞ്ഞിട്ടില്ല, എന്തിന്, ഇന്ത്യ മുഴുവൻ പോലും ഇതൊരു ഞെട്ടലായി ഇനിയും എത്തിച്ചേർന്നിട്ടില്ല.! പോലീസ് ഭീകരത തച്ചുതകർത്ത രണ്ടു നിരപരാധികളുടെ മരണം നമ്മൾ കണ്ടതായി പോലും ഭാവിക്കുന്നില്ല.!

  ഇവരുടെ മരണം നമ്മളെ പൊള്ളിക്കാത്തത് എന്തുകൊണ്ടാണ്.? ഇവരുടെ ചോരയിൽ കുതിർന്ന ലുങ്കികൾ നമ്മളുടെ ഉറക്കം കളയാത്തത് എന്തുകൊണ്ടാണ്? ഇവരുടെ നീതി നമ്മളുടെ അമർഷമായി ആളിപ്പടരാത്തത് എന്തുകൊണ്ടാണ്.?ചരിഞ്ഞ ഗർഭിണിയായ ആനയ്ക്ക് വേണ്ടിയും ജോർജ് ബെയ്ലിക്കു വേണ്ടിയും കണ്ണിന്റെ ധാര കോരിയവർ എവിടെ…….?

  ✔️തമിഴ്നാട്: നിസ്സാര കാര്യത്തിന് തൂത്തുക്കുടി പോലീസിന്റെ കൊടിയ പീഡനം മൂലം കൊല്ലപ്പെട്ട അച്ഛനും മകനും വേണ്ടി ശബ്ദിക്കാൻ ആ പാവപ്പെട്ട കുടുംബാംഗങ്ങൾക്ക് കഴിഞ്ഞെന്നു വരില്ല. പക്ഷേ, പ്രതികരിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്‌. ഇന്നല്ലെങ്കിൽ, നാളെ ഇതുപോലെയുള്ള അനുഭവങ്ങൾ നിങ്ങളെത്തേടിയെത്തുന്നതു വരെ കാത്തിരിക്കരുത്‌. ആ കുടുംബത്തിന് നീതി ലഭിക്കണം.എന്താണ്അവർചെയ്ത_കുറ്റം.? കൊറോണ ലോക്ക്ഡൗൺ സമയത്ത് രാത്രി എട്ടുമണി കഴിഞ്ഞു മൊബൈൽ ഷോപ്പ് പൂട്ടാൻ പത്തു മിനിറ്റ് വൈകിപ്പോയി, ഇതാണ് അവർ ചെയ്ത കുറ്റം.