India
98% ത്തെ കഷ്ടതയിലാഴ്ത്തി 2% ത്തെ സുഖിപ്പിക്കൽ നിർത്തിയ ഒരു തമിഴ്നാടൻ വീരഗാഥ
അയൽ സംസ്ഥാനമായ തമിഴ് നാട്ടിൽ 2002 ൽ ജയലളിത അധികാരത്തിൽ വന്നപ്പോൾ ഏറെക്കുറെ ഇതായിരുന്നു അവിടുത്തെയും സ്ഥിതി. കടുത്ത സാമ്പത്തിക ഞെരുകത്തിൽ നിന്ന്
261 total views

98% ത്തെ കഷ്ടതയിലാഴ്ത്തി
2% ത്തെ സുഗിപ്പിക്കൽ നിർത്തിയ
ഒരു തമിഴ്നാടൻ വീര ഗാഥ
അയൽ സംസ്ഥാനമായ തമിഴ് നാട്ടിൽ 2002 ൽ ജയലളിത അധികാരത്തിൽ വന്നപ്പോൾ ഏറെക്കുറെ ഇതായിരുന്നു അവിടുത്തെയും സ്ഥിതി. കടുത്ത സാമ്പത്തിക ഞെരുകത്തിൽ നിന്ന് കരകയറണമെങ്കിൽ ഭരണ സംവിധാനങ്ങളിൽ അടിമുടി മാറ്റം വരുത്തണമെന്നും വികസനപ്രവർത്തനത്തിന് വൻ തോതിൽ ഉള്ള മുതൽ മുടക്ക് സ്വകാര്യ സംരംഭകരെ കൊണ്ട് ഇറക്കണമെന്നും അവർ തീരുമാനമെടുത്തു . ഇതിനായി സർക്കാർ സംവിധാനങ്ങൾ മെച്ചപ്പെടുത്തുവാൻ പരിഷ്കാരങ്ങൾക്കുത്തരവായി . ഇത് സർക്കാർ ട്രേഡ്യൂണിയനുകളെ പ്രകോപിപ്പിച്ചു . മാറ്റങ്ങളെ എതിർത്തും ശമ്പള പരിഷ്ക്കരണം ഇനിയും നടത്തണമെന്നും മറ്റനേകം വിഷയങ്ങളുമായി അനിശ്ചിതകാല സമരം അദ്ധ്യാപകരും ഉദ്യോഗസ്ഥരും പൊടുന്നനെ ആരംഭിച്ചു . ജോലി വേണ്ടാത്തവർക്കു രാജി വെയ്ക്കാമെന്നു ജയലളിത പറഞ്ഞെങ്കിലും , സർക്കാർ ജോലി പോലുള്ള ഒരു സൗകര്യമോ മറ്റേതെങ്കിലും ജോലിയോ ഒരിക്കലും ഇനി കിട്ടില്ല എന്നറിയുന്ന ഇവരിൽ ഒരാൾ പോലും രാജിവെച്ചില്ല . രണ്ടാഴ്ച സമരം നിന്നിട്ടും ഒരു ചർച്ചയ്ക്കും തയ്യാറാകാത്ത ജയലളിത സമരക്കാരെ പ്രകോപിച്ചു . സംസ്ഥാനത്ത് ഉടനീളം സർക്കാർ സ്ഥാപനങ്ങളും സ്വത്തുക്കളും അവർ ആക്രമിച്ചു .
അവശ്യ സർവീസുകൾ നിലനിർത്താനുള്ള എസ്മ ( ESMA ACT) ഓർഡിനൻസ് വഴി ഭേദഗതി ചെയ്ത് TESMA ( തമിഴ് നാട് അവശ്യ സെർവിസ്സ് മൈന്റെനൻസ് ആക്ട് കൊണ്ടുവന്നു ) ഈ ആക്ട് ഒരു ചെറിയ സാമ്പത്തിക എമെർജൻസിയുടെ രൂപത്തിൽ തന്നെ ആണ് തയ്യാറാക്കിയതും നടപ്പിലാക്കിയതും . ആക്ട് പ്രകാരം സമര നേതാക്കളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളായി ഒരുമിച്ചു നടത്തിയ റെയ്ഡുകളിൽ പിടിച്ചു ജയിലറയ്ക്കുള്ളിലാക്കി . ഒരു ലക്ഷത്തി എഴുപതിനായിരം പേർക്ക് സർവീസിൽ നിന്നും സ്ഥിരമായി പുറത്താക്കിയതായി നോട്ടീസ് നൽകി . പകരം ജീവനക്കാരെ ഉടനടി നിയമിക്കുവാൻ വേണ്ടി തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊണ്ട് പരസ്യങ്ങൾ നൽകി . ലക്ഷകണക്കിന് യുവാക്കൾ ജില്ലാ കേന്ദ്രങ്ങളിലേക്കൊഴുകി . ഇതുകണ്ട് വിറച്ച സെക്രട്ടേറിയറ്റ് ജീവനക്കാർ 70 ശതമാനത്തോളം അന്നുതന്നെ സമരം പിൻവലിച്ഛ് ജോലിക്ക് ഹാജരായി . പിറ്റേദിവസം പിരിച്ചു വിടാത്ത ഉദ്യോഗസ്ഥരും ഹാജരാവാൻ തുടങ്ങി . പിരിച്ചു വിടപ്പെട്ടവർ ഹൈ കോടതിയിലും സുപ്രീം കോടതിയിലും കേസുകൾ നടത്തി . അണികൾ മിക്കവാറും എല്ലാവരും തന്നെ തങ്ങളുടെ നേതാക്കൾക്ക് നേരെ തിരിഞ്ഞു . നേതാക്കൾ ഒളിവിലായി .തുടക്കത്തിൽ ചില കോടതി വിധികൾ എതിരായെങ്കിലും എറ്റവും പ്രമുഖരായ വക്കീല്ന്മരെകൊണ്ട് സുപ്രീം കോടതിയിൽ തങ്ങൾക്കു പൂർണമായും അനുകൂലമായ വിധി സർക്കാർ നേടിയെടുത്തു . ജീവനക്കാർക്ക് സമരം ചെയ്യുവാൻ ഒരു അവകാശവുമില്ല എന്ന് സുപ്രധാനമായ ഒരു നിരീക്ഷണം സുപ്രീം കോടതി നടത്തി.
പിന്നീട് എങ്ങനെയെങ്കിലും തിരിച്ചെടുക്കണമെന്ന് യാചിച് ആയിരങ്ങൾ ഓഫീസുകൾ കയറി ഇറങ്ങി . ഒരിക്കലും സമരം ചെയ്യില്ല എന്നും തസ്തിക കുറവടക്കം, നിരവധി ഉപദ്രവകരമായ വ്യവസ്ഥകൾ ഒപ്പിട്ട ശേഷമാണ് ബാക്കിയുള്ളവരിൽ കുറച്ഛ് ആളുകളെ എങ്കിലും തിരിച്ചെടുത്തത് .
*തമിഴ് നാട്ടിൽ ഇതിനു ശേഷം വലിയ രീതിയിൽഉള്ള സംരംഭക ഇളവുകളും സ്വകാര്യ പ്രൊജെക്ടുകൾക്കു പ്രോത്സാഹനവും കൊടുത്തു . കാലയളവിൽ തമിഴ്നാട്ടിൽ മുൻപെവിടെയും കണ്ടിട്ടില്ലാത്ത അഭൂതപൂർവമായ വികസന പരമ്പരയാണ് പിന്നീടങ്ങോട്ടേയ്ക്കുണ്ടായത് . തമിഴ് നാടിന്റെ വളർച്ച നമ്മളെല്ലാം കണ്ടതാണ് . പുതിയ സാമ്പത്തിക നയം നടപ്പിൽ വരുത്തിയ വെറും രണ്ടു വര്ഷം കൊണ്ട് തന്നെ ഏറ്റവും പാവപ്പെട്ടവന്റെ ദിവസക്കൂലി നാലിരട്ടിയോളമായി കൂടി, കേരളത്തിൽ കൂലിവേലക്കാരായിരുന്ന തമിഴർ മിക്കവവറും എല്ലാവരും തിരിച്ചു പോയി . അന്താരഷ്ട്ര കോർപ്പറേറ്റ് കമ്പനികളെ എല്ലാം തന്നെ നേരിട്ടു സർക്കാർ വിളിച്ചു വരുത്തി ചർച്ചകൾ നടത്തി ഒരു ചുവപ്പു നാടയും കോഴ കൊടുക്കലും കൂടാതെ സംരഭങ്ങൾ ആരംഭിക്കുവാൻ കരാർ ചെയ്തു . ലക്ഷക്കണക്കിന് യുവാക്കൾക്ക് തൊഴിൽ നൽകുന്ന ആയിരക്കണക്കിന് എക്കർ വിസ്തൃതിയുള്ള ഫാക്ടറി സമുച്ഛയങ്ങൾ തമിഴ് നാട്ടിൽ ഉടനീളം ഉയർന്നു . കേരളത്തിൽ ആയിരുന്നു ആദ്യത്തെ ഐ ടി പാർക്ക് എങ്കിലും , ഉദ്യോഗസ്ഥ കെടുകാര്യസ്ഥ കാരണം പിന്നീടു വന്ന ലക്ഷക്കണക്കിന് തൊഴിൽ നൽകുന്ന ഐ ടി പാർക്കുകൾ ചെന്നൈക്ക് ചുറ്റും ഉയർന്നു .
സർക്കാർ എറ്റവും വലിയ തൊഴിൽ ദാതാവായിരുന്നത് മാറി ഇപ്പോൾ സർക്കാരിന്റെ തൊഴിലാളികളുടെ അനേകം ഇരട്ടി തൊഴിലാളികൾ അന്താരാഷ്ട്ര തൊഴിലിടങ്ങളിൽ തമിഴ് നാട്ടിൽ തൊഴിൽ ചെയ്യുന്നു* .
ഇതെല്ലം ജയലളിതയുടെ ജനകീയ പിന്തുണ വാനോളം ഉയർത്തി , മറ്റൊരു നേതാവും തന്നെ ഇന്ത്യയിൽ ചെയ്യാത്ത ഒരു കാര്യമാണ് അവർ സാധിച്ചെടുത്ത് . സമരത്തിനെ ആദ്യ കാലത്തിൽ അവർ ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് . “The government employees form only 2 per cent of the state’s population. I can’t cater to all the demands of this minority ignoring the interests of the other 98 per cent” . സംസ്ഥാനത്തിന്റെ ജനസംഖ്യയുടെ വെറും രണ്ടു ശതമാന വരുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ എല്ലാ ആവശ്യങ്ങളും സാധിച്ചു കൊടുക്കുവാൻ ബാക്കിവരുന്ന 98 ശതമാനം വരുന്ന ജനതയെ *തഴഞ്ഞുകൊണ്ടു എനിക്ക് ചെയ്യുവാൻ കഴിയില്ല എന്നായിരുന്നു
262 total views, 1 views today