പ്രതാപ് ബോസിനെ പോലുള്ളവർക്കാണ് പത്മശ്രീ നൽകേണ്ടത്, അല്ലാതെ കള്ളന്മാർക്കല്ല

68

Baiju Swamy

ചില ഇന്ത്യൻ കമ്പനികൾ നമ്മളെ അതിശയിപ്പിക്കും.അങ്ങനെ ഒരു കമ്പനിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ കോമ്പോസിറ്റ് ഓട്ടോ മേക്കർ ആയ ടാറ്റമോട്ടോർസ്.പൂർണമായും ഇന്ത്യൻ എന്ന രീതിയിൽ ഇന്ത്യയിൽ കാർ ഉണ്ടാക്കുന്ന ഏക കമ്പനി.ടാറ്റ നാനോ ഇറങ്ങിയിട്ട് രണ്ടു പതിറ്റാണ്ട് (പ്രൊജക്റ്റ്‌ ലോഞ്ച് 2002-3 ൽ ) ആകുന്നു. നാനോയിൽ നിന്ന് ഇൻഡിക്ക വഴി പരിണമിച്ചു കൊണ്ട് അവർ ഇപ്പോൾ ഏതു യൂറോപ്യൻ കാർ ഡിസൈനറെയും നാണിപ്പിക്കുന്ന ഉജ്വല ഡിസൈനുകളുമായി അടുത്ത പതിറ്റാണ്ടിലെ ഇന്ത്യൻ കാർ വിപണി പിടിക്കുമെന്ന് എന്റെ ഉൾകാഴ്ച എന്നോട് പറയുന്നു.

അവർ പരിമിതമായ ഇന്ത്യൻ വിപണിയിൽ തുച്ഛമായ കോർപ്പറേറ്റ് ബജറ്റിൽ,ഇന്നും യൂറോപ്പ്യൻ കസ്റ്റമറെ വെച്ച് നോക്കുമ്പോൾ ദരിദ്രവാസിയായ ഇന്ത്യൻ ഫോക്സിന് ( FOLKS OR fox രണ്ടും യോജിക്കും 😀 ) എർഗണോമിക്സ് ,അൾട്രാ മോഡേൺ ഡിസൈൻ കഷ്ടിച്ച് 10000 ഡോളറിൽ ഒക്കെ ഒതുക്കുമ്പോൾ സർക്കാർ അല്പം നികുതി ഇളവ് കൊടുത്താൽ എന്തായേനെ എന്ന് ആലോചിച്ചു പോയി. കാരണം ഇന്നും പത്തു ലക്ഷം വിലയുള്ള കാറിൽ 3.9 ലക്ഷം സർക്കാർ അടിച്ചു മാറ്റുകയാണ്.10000 ഡോളർ എടുത്തു പറയാൻ കാര്യം അതിന്റെ നാലും അഞ്ചും ഇരട്ടി പെർ ക്യാപിറ്റ ഇൻകം ഉണ്ട് മിക്ക യൂറോപ്യൻ രാജ്യത്തിലും എന്നത് കൊണ്ടാണ്.

ഇന്ത്യൻ പെർ ക്യാപിറ്റ ഇൻകം 7500 ഡോളർ മാത്രം. അത് കൊണ്ട് നല്ല ഒരു കാറ് വാങ്ങാൻ സാധിക്കില്ല.കാർ എന്ന പേരിൽ വിൽക്കുന്ന ഗ്ലോറിഫൈഡ് ഓട്ടോറിക്ഷ അല്ല ഉദേശിച്ചത്‌. ടാറ്റ അൾട്രോസ് 3 ഡോർ ,മോഡിഫൈ ചെയ്തു റീ ലോഞ്ച് ചെയ്യുന്ന സിയേറ 3 ഡോർ ,750 കിലോമീറ്റർ ഒറ്റ ചാർജിൽ ഓടുന്ന ഇലക്ട്രിക്ക് കാർ ഉൾപ്പടെ അവർ 5 പുതിയ കാറുകൾ 2021 ൽ ഇറക്കുന്നു. 1990 കളിലെ ജാപ്പനീസ് കാറുകൾ നേരിയ മാറ്റം വരുത്തി ഇന്ത്യക്കാരന്റെ പള്ളക്ക് അടിച്ചു കൊണ്ട് പേരന്റ് കമ്പനിയെക്കാൾ വലുതായ മാരുതി മാർക്കറ്റ് ഷെയർ നഷ്ടമായി അംബാസഡർ പോലെ മയ്യത്താകാൻ സാധ്യത കൂടുതലാണ്.അല്ലെങ്കിൽ അവർ ടാറ്റ യെ മറികടക്കുന്ന ഡിസൈൻ കുറഞ്ഞ ചിലവിൽ ഉണ്ടാക്കി ഇറക്കണം.

ടാറ്റ അൾട്രോസ് 3 ഡോർ 2 കോടി വിലയുള്ള പോർഷെ, മക്ലരൻ പോലെയാണ് ഒറ്റ നോട്ടത്തിൽ.വിലയോ ഇപ്പോൾ കേൾക്കുന്നു 11 ലക്ഷം എന്ന്.അത് പോലെ സിയേറ 3 ഡോർ അതിന്റെ അഞ്ചിരട്ടി വിലയുള്ള ലാൻഡ് റോവർ ,ടൊയോട്ട ലാൻഡ് ക്രൂയിസർ പോലെ തന്നെ.ചില ദോഷൈക ദൃക്കുകൾ പവർ ,പെർഫോമൻസ് ഒക്കെ എടുത്തുഭേദ്യംചെയ്യാനിറങ്ങും.അവരോട് പറയട്ടെ റോഡിൽ പശുവും പട്ടിയും വിലസുന്ന ഇന്ത്യയിൽ എന്ത് തേങ്ങാക്കാണ് പവർ.റോഡിൽ കിടന്ന് അയവിറക്കുന്ന പശുവിനെ എങ്ങാനും തട്ടിയാൽ പിന്നെ ജെയിലിൽ പോകാൻ അമ്മാവൻ ലോറി പോലെയുള്ള പോലീസ് വണ്ടി വരും.

തീർച്ചയായും ഈ മെയ്ക് ഓവർ രത്തൻ ടാറ്റയ്ക്കും അദ്ദേഹം കണ്ടുപിടിച്ചെടുത്ത പ്രതാപ് ബോസ് എന്ന ഓട്ടോ ഡിസൈൻ ലോകത്തെ ഇന്ത്യൻ അത്ഭുതത്തിനും മാത്രമാവകാശപ്പെട്ടതാണ്. രത്തൻ ടാറ്റായുടെ ഇമ്പാക്ട് 2 എന്ന പ്രോജെക്ടിലെ അത്ഭുതങ്ങൾ കാണാനിരിക്കുന്നതേയുള്ളൂ എന്നാണ് എന്റെ പ്രിമോണിഷൻ .

Pratap Bose Tata Motors VP Global Designഒരു ഓട്ടോ ബഫ് ആയ ഞാൻ ഓരോ യൂറോപ്യൻ ഓട്ടോ ഷോയിലും ഇറ്റാലിയൻ,ഫ്രഞ്ച് ,ജർമൻ ഓട്ടോ മേക്കേഴ്‌സ് ഇറക്കുന്ന ആയിരം കോടി ഡോളർ സ്‌പെൻഡിങ് ഉള്ള ഡിസൈൻ കണ്ട് അന്തം വിട്ടിരിന്നിട്ടുണ്ട്. ഇറ്റാലിയൻ സ് ,ഫ്രഞ്ച് കാർ ഒക്കെ റിനൈസൻസ് കാലം മുതൽ അത്യുഗ്രൻ ഡിസൈനേഴ്സ് ആണ്. അവർക്ക് അതിനു വിശ്വ വിഖ്യാതമായ യുനിവെസ്‌റിറ്റികൾ അധ്യാപനം കൊടുക്കുന്നതിന് ട്രില്യൺ ഡോളർ ടേൺ ഓവർ ഉള്ള ഓട്ടോ കമ്പനികൾ ഉണ്ട്.ഇന്ത്യയിൽ എന്ത് കോപ്പുണ്ട് ? പിടിച്ചു പറി മാത്രം അറിയാവുന്ന കൊണച്ച സർക്കാർ. അത് കൊണ്ട് തന്നെ ഒരു ഇന്ത്യൻ കമ്പനി എന്നെങ്കിലും ആ ക്ലബിൽ എത്തുമോ എന്ന് അത്ഭുതം കൂറിയിട്ടുണ്ട് .

തീർച്ചയായും പ്രതാപ് ബോസ് ഒരു പദ്മ ഭൂഷൺ അർഹിക്കുന്നു. പദ്മശ്രീ അണ്ടന്മാർക്ക് പോലും കൊടുക്കുന്ന കാലമാണ്. കൂതറ സന്യാസി കൊലയാളി ജഗ്ഗി വാസുദേവന് പദ്മ വിഭൂഷൺ കൊടുക്കാമെങ്കിൽ ഒരു ഇൻസ്പയറിങ് പേഴ്സണാലിറ്റി ആയ പ്രതാപിന് കൊടുത്താൽ എന്ത് കുഴപ്പം? യഥാർത്ഥത്തിൽ ഇതൊക്കെ അല്ലെ ഇന്ത്യൻ ആണെന്ന് തലയുയർത്തി പറയാനുള്ള പ്രചോദനം ?എനിക്ക് അങ്ങനെ ആണ് .