മറ്റൊരാളിന്റെ മനസ് വായിക്കാൻ കഴിയുന്ന ‘ടെലിപ്പതി’ സത്യമോ മിഥ്യയോ ?

അറിവ് തേടുന്ന പാവം പ്രവാസി

ഒരുപാട് കാലമായി പ്രചാരത്തിലുള്ള വാക്കാണ് ടെലിപ്പതി (Telepathy). എക്‌സ്ട്ര സെൻസറി പെർസപ്ഷൻ എന്നും ഇതിനു പേരുണ്ട്. പ്രത്യേകിച്ച് മാധ്യമങ്ങളൊന്നും ഉപയോഗിക്കാതെ രണ്ട് പേർ തമ്മിൽ തലച്ചോർ ഉപയോഗിച്ച് ആശയവിനിമയം നടത്തുക എന്നതാണ് ടെലിപ്പതിയുടെ വിശദീകരണം .

ഇന്ദ്രിയ സഹായമില്ലാതെയുള്ള പരസ്പര അന്ത:കരണ ജ്ഞാന വിദ്യ അഥവാ ഒരു വ്യക്തിയിൽ നിന്നു മറ്റൊരു വ്യക്തിയിലേയ്ക്കു മനുഷ്യ സംവേദനാത്മകത ഉപയോഗിക്കാതെയുള്ള വിവര കൈമാറ്റമാണ് ഇന്ദ്രിയാതീത സന്ദേശം (telepathy) എന്നറിയപ്പെടുന്നത്. ഗ്രീക്കിൽ നിന്നുള്ള ഈ പദത്തിലെ τῆλε, ടെലി അർത്ഥമാക്കുന്നത് “വിദൂര” എന്നും πάθος, പാത്തോസ് അല്ലെങ്കിൽ -പതീയ എന്നതിനർത്ഥം “വികാരം, ജ്ഞാനം, അഭിനിവേശം, കഷ്ടത, അനുഭവം” എന്നൊക്കെയാണ്.) ഈ പദം 1882 ൽ പ്രമുഖ ഗവേഷകനും മാനസിക ഗവേഷേണ സമൂഹത്തിന്റെ (SPR) സ്ഥാപകനുമായ ഫെഡ്രിക് മെയേർസ് ഉപയോഗിച്ചു. ആധുനിക ശാസ്ത്രം ഇതൊരു വസ്തുതാപരമായ പ്രതിഭാസമായി പരിഗണിക്കുന്നില്ല എന്നിരിക്കലും ഇതിനെ പറ്റി പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനും ഉപയോഗത്തിനും ആയി പല പരീക്ഷണവും പഠനവും നടക്കുന്നുണ്ട്.[അവലംബം ആവശ്യമാണ്] പക്ഷെ ഈ പരീക്ഷണമൊന്നും തന്നെ വിശ്വസനീയമായ പരീക്ഷണ ശാലകളിൽ വിജയകരമായി നടന്നതല്ല. പക്ഷെ ഭാരതിയ തത്ത്വചിന്തകരും മഹർഷിമാരും പണ്ട് മുതൽ ഈ രീതി ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്നു. പരകായ പ്രവേശത്തിന്റെ ആദ്യ ഘട്ടങ്ങൾ ഒരു ഉദാഹരണമാണ്‌.

ടെലിപ്പതി സത്യമാണോ ഇല്ലയോ എന്നതു സംബന്ധിച്ച് ശക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അതിനാൽ ഇക്കാര്യത്തിൽ ശാസ്ത്രീയമായ സ്ഥിരീകരണവുമില്ല. 1882 ൽ ഫ്രെഡറിക് മയേഴ്‌സ് എന്ന പണ്ഡിതനാണ് ടെലിപ്പതിയെന്ന വാക്ക് ഉപയോഗിച്ചത്. മയേഴ്‌സ് കൂടി അംഗമായ സൊസൈറ്റി ഓഫ് ഫിസിക്കൽ റിസർച്ചാണ് ഈ വാക്കിനു വലിയ പ്രചാരം നൽകിയത്. ഇവരുടെ ശ്രമഫലമായി അന്നത്തെ പാശ്ചാത്യ നാടുകളിൽ ടെലിപ്പതിയെ ക്കുറിച്ചുള്ള മിത്തുകൾ വളരെയേറെ പ്രചരിച്ചു.

പത്തൊൻപതാം നൂറ്റാണ്ടിലെ ബ്രിട്ടിഷ് മെന്റലിസ്റ്റായ വാഷിങ്ടൻ ഇർവിങ്, മജീഷ്യൻ സ്റ്റുവർട്ട് കുംബർലാൻഡ് തുടങ്ങിയവർ ടെലിപ്പതിയെന്നു സംശയം തോന്നിക്കാവുന്ന പരീക്ഷണങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇവർ നിരീക്ഷണവും മറ്റു ചില നൈപുണ്യ ങ്ങളുമുപയോഗിച്ചായിരുന്നു പരീക്ഷണം നടത്തിയത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ക്രീറി സഹോദരിമാർ, ജോർജ് ആൽബർട് സ്മിത്ത്, ഡഗ്ലസ് ബ്ലാക്ക്‌ബേൺ തുടങ്ങിയവർക്ക് ടെലിപ്പതി കഴിവുണ്ടെന്നു കരുതി സൊസൈറ്റി ഓഫ് ഫിസിക്കൽ റിസർച്ച് പരീക്ഷണങ്ങൾ നടത്തിയെങ്കിലും പ്രത്യേകിച്ച് ഫലമൊന്നുമുണ്ടായില്ല. ശാസ്ത്രീയമായി നിരവധി പരീക്ഷണങ്ങൾ ടെലിപ്പതിയെപ്പറ്റി നടത്തിയിട്ടുണ്ടെങ്കിലും ഇവയൊന്നും ഫല പ്രാപ്തി നേടിയിട്ടില്ല. എന്നാൽ ധാരാളം സയൻസ് ഫിക്‌‍ഷൻ നോവലുകളിലും മറ്റും ഇതേപ്പറ്റി പരാമർശം ഉണ്ട്.

ശരിയായ നിയന്ത്രണങ്ങളുടേയും ആവർത്തനക്ഷമതയുടേയും അഭാവമാണ് ടെലിപ്പതി പരീക്ഷണങ്ങൾ ചരിത്രപരമായി വിമർശിക്കപ്പെടുന്നതിന്റെ പ്രധാന കാരണം. ടെലിപതി നിലവിലുണ്ടെന്നതിന് ബോധ്യപ്പെടുത്തുന്ന തെളിവുകളൊന്നുംതന്നെ നിലവിലില്ലാത്തിനാൽ ഈ വിഷയം പൊതുവെ ശാസ്ത്ര സമൂഹം ഒരു കപട ശാസ്ത്രമായി കണക്കാക്കുന്നു

ടെലിപ്പതി നിലവിലുണ്ടോ ഇല്ലയോ എന്ന് വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്നതിന് പകരം ടെലിപതി “തെളിയിക്കാൻ” ശ്രമിച്ചതിന് SPR സ്ഥാപക അംഗങ്ങളായ ഫ്രെഡറിക് ഡബ്ല്യു. എച്ച്. മിയേഴ്സ്, വില്യം എഫ്. ബാരറ്റ് എന്നിവരെ മാനസിക ഗവേഷകൻ എറിക് ഡിങ്‌വാൾ നിശിതമായി വിമർശിച്ചിരുന്നു

ശതകോടീശ്വരനും , ടെസ്‌‍ല സ്‌പേസ്എക്‌സ് തുടങ്ങിയ കമ്പനികളുടെ ഉടമയുമായ ഇലോൺ മസ്‌ക് ഈയിടെ നടത്തിയ വെളിപ്പെടുത്തൽ ടെലിപ്പതിയുമായി ബന്ധമുള്ളതാണ്. ഒരാളുടെ തലച്ചോറിൽ ഇംപ്ലാന്റുകൾ സ്ഥാപിച്ച ശേഷം അയാൾക്ക് മനസ്സു കൊണ്ട് മൊബൈൽ സംവിധാനങ്ങളെയും മറ്റും നിയന്ത്രിക്കാൻ അവസരമൊരുക്കുന്ന സാങ്കേതികവിദ്യയാണ് ഇത്. മറ്റൊരാളിന്റെ മനസ്സിലെ ചിന്തകൾ ന്യൂറോൺ റീഡിങ്ങുകളുപയോഗിച്ച് മനസ്സിലാ ക്കുന്ന നിലയിലേക്കും ഇതെത്തിയേക്കാം.

റോജർ ലഖർസ്റ്റ്, ജാനറ്റ് ഓപ്പൺഹൈം തുടങ്ങിയ ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ പാശ്ചാത്യ നാഗരികതയിലെ ടെലിപ്പതി എന്ന സങ്കല്പത്തിന്റെ ഉത്ഭവം പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സൊസൈറ്റി ഫോർ സൈക്കിക്കൽ റിസർച്ചിന്റെ രൂപീകരണത്തിൽ കണ്ടെത്താനാകും.ഭൗതികശാസ്ത്രം ഗണ്യമായ പുരോഗതി കൈവരിച്ചതിനാൽ, അസാധാരണമായ മാനസിക പ്രതിഭാസങ്ങൾ മനസിലാക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയോടെ, മാനസിക പ്രതിഭാസങ്ങളിൽ (ഉദാ. ജീവജാലങ്ങളിലടങ്ങിയിരിക്കുന്ന ഒരു അദൃശ്യ പ്രകൃതിശക്തി അഥവാ അനിമൽ മാഗ്നെറ്റിസം) ശാസ്ത്രീയ ആശയങ്ങൾ പ്രയോഗിക്കപ്പെട്ടു. ടെലിപതിയുടെ ആധുനിക ആശയം ഈ പശ്ചാത്തലത്തിലാണ് ഉയർന്നുവന്നത്.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, മാന്ത്രികനും മാനസികശാസ്ത്രജ്ഞനുമായ വാഷിംഗ്ടൺ ഇർവിംഗ് ബിഷപ്പ് മാനസിക വ്യാപാര വായനാ പ്രകടനങ്ങൾ നടത്തുമായിരുന്നു. അമാനുഷിക ശക്തികളൊന്നും അവകാശപ്പെടാതിരുന്ന ബിഷപ്പ് തന്റെ ശക്തികളെ പേശികളുടെ സംവേദനക്ഷമതയിലേക്ക് (അബോധാവസ്ഥയിലുള്ള ശാരീരിക സൂചകങ്ങളിൽ നിന്ന് ചിന്തകൾ വായിക്കുന്നതിന്) സന്നിവേശിപ്പിച്ചതായി സൂചിപ്പിച്ചു. ബ്രിട്ടീഷ് മെഡിക്കൽ ജേണലിന്റെ എഡിറ്ററും മനഃശാസ്ത്രജ്ഞൻ ഫ്രാൻസിസ് ഗാൽട്ടണും ഉൾപ്പെടെ ഒരു കൂട്ടം ശാസ്ത്രജ്ഞരോടൊപ്പമായിരുന്നു ബിഷപ്പിന്റെ നിരീക്ഷണങ്ങൾ. ഒരു മേശപ്പുറത്തെ തിരഞ്ഞെടുത്ത സ്ഥലം ശരിയായി തിരിച്ചറിയുക, മറഞ്ഞിരിക്കുന്ന വസ്തുവിനെ കണ്ടെത്തുക ചെയ്യുക എന്നിങ്ങനെ നിരവധി അസാധാരണ കൃത്യങ്ങൾ ബിഷപ്പ് വിജയകരമായി നടത്തി. പരീക്ഷണ സമയത്ത് ബിഷപ്പിന് ശരിയായ ഉത്തരം അറിയാവുന്ന ഒരു ആളുമായി ശാരീരിക ശാരീരിക സമ്പർക്കം ആവശ്യമായിരുന്നതിനാൽ അദ്ദേഹം സഹായിയുടെ കൈയോ കൈത്തണ്ടയോ പിടിച്ചിരുന്നു. ശാസ്ത്രജ്ഞരുടെ നിഗമനം ബിഷപ്പ് ഒരു യഥാർത്ഥ ടെലിപാത്ത് അല്ല, മറിച്ച് ഐഡിയോമോട്ടർ (അബോധാവസ്ഥയിൽ ചലനങ്ങൾ സൃഷ്ടിക്കുന്ന ഒരു മാനസിക പ്രതിഭാസം) ചലനങ്ങൾ കണ്ടെത്തുന്നതിന് അദ്ദേഹം തന്റെ ഉയർന്ന നൈപുണ്യം ഉപയോഗിച്ചു എന്നായിരുന്നു

You May Also Like

ജെയിംസ്‌ എങ്ങോട്ടാണ് നോക്കുന്നത് ?

ജെയിംസ്‌ എങ്ങോട്ടാണ് നോക്കുന്നത് സാബു ജോസ് നമ്മുടെ കണ്ണുകൊണ്ട് കാണാൻ കഴിയാത്ത അനേകം കാഴ്ചകളുണ്ട് പ്രപഞ്ചത്തിൽ.…

നാറുന്ന ചില കാര്യങ്ങള്‍

പുതിയ കുട പുതിയ ബാഗിനുള്ളില്‍ മടക്കിവച്ച് തോരാതെ പെയ്യുന്ന പുതുമഴ നനഞ്ഞു കൂട്ടുകാരോടൊപ്പം സ്‌കൂളില്‍ നിന്ന് മടങ്ങിയിരുന്ന ബാല്യം ജൂണ്‍ മാസക്കാഴ്ചകളായി ഓര്‍മയില്‍ സൂക്ഷിക്കുന്ന എല്ലാവര്‍ക്കുമായി ചില അലോസരപ്പെടുത്തുന്ന കാര്യങ്ങള്‍ പറയട്ടെ. പുതു മണ്ണിന്റെ ഗന്ധം നിറച്ചു വഴിയരുകിലൂടെ മഴച്ചാലുകള്‍ കാലുകളെ തഴുകിപ്പായുമ്പോള്‍ തടയണ കെട്ടാനും കൂട്ടുകാരുടെ ദേഹത്തേക്ക് വെള്ളം തെറിപ്പിച്ചു ഓടിപ്പോകാനും കഴിഞ്ഞിരുന്ന ആ ബാല്യം ഇന്ന് സാധ്യമാണോ? ഇന്ന് മഴക്കാലത്ത് വഴി നിറഞ്ഞൊഴുകുന്ന(റോഡരികിലൂടല്ല) കറുകറുത്ത കൊഴുത്ത ദ്രാവകത്തെ സ്പര്‍ശിക്കാന്‍ ഏതു ബാലകുതൂഹലത്തിനാകും? ഒരു ചെറു മഴ പോലും പുഴയാക്കുന്ന നമ്മുടെ തെരുവുകള്‍ക്ക് ആരാണ് ഉത്തരവാദികള്‍?

നാസയുടെ ക്യാമറകണ്ണില്‍ പതിഞ്ഞത് അന്യഗ്രഹ ജീവി തന്നെ…!!?

ചന്ദ്രനില്‍ നിന്ന് നാസയ്ക്ക് ലഭിച്ച ചിത്രത്തില്‍ ഒരു മനുഷ്യ രൂപവും നിഴലും വ്യക്തമായി കാണാം. സംഗതി സത്യമാണെങ്കില്‍ നൂറ്റാണ്ടുകളായുള്ള മനുഷ്യന്റെ അന്വേഷണത്തിന് വഴിത്തിരിവ് നല്‍കാന്‍ പോകുന്നതാണത്.

പരിണാമ സിദ്ധാന്തം അപ്രസക്തമാകുന്നു; ഇനി ഇന്റലിജന്റ് ഡിസൈനിംഗിന്റെ കാലം

പരിണാമ സിദ്ധാന്തം അപ്രസക്തമാകുന്നു; ഇനി ഇന്റലിജന്റ് ഡിസൈനിംഗിന്റെ കാലം സാബുജോസ് ഭൂമിയിലെ ജീവി വർഗങ്ങളുടെ ഉല്പ്പനത്തി…