മലയാളത്തിൽ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ച ലൂസിഫറിന്റെ ഏറ്റവും വലിയ പ്രത്യകത അത് പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ സിനിമ എന്ന നിലയിലായിരുന്നു. ഇപ്പോഴിതാ ചിരഞ്ജീവി നായകനായി തെലുങ്കിൽ റീമേക് ചെയ്യുകയാണ് ലൂസിഫർ. സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. പൃഥ്വിരാജ് അവതരിപ്പിച്ച സയിദ് മസൂദ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ പോകുന്നത് ബോളീവുഡിന്റെ സ്വന്തം സൽമാൻ ഖാൻ ആണ്. ഈ വാർത്ത പുറത്തുവന്നതുമുതൽ ആരാധകർ ആകാംക്ഷയിൽ ആയിരുന്നു. എന്നാൽ ചിത്രത്തിന് വേണ്ടി ഓഫർ ചെയ്തിരുന്ന 20 കോടി രൂപ സൽമാൻ നിരസിച്ചതായി ആണ് ഒടുവിലത്തെ റിപ്പോർട്ടുകൾ. എനിക്ക് വേണ്ടി ഒരു സിനിമ ചെയ്യേണ്ടിവന്നാൽ താങ്കൾ പ്രതിഫലം മേടിക്കുമോ എന്നാണു സൽമാൻ വികാരാധീനനായി ചിരഞ്ജീവിയോട് ചോദിച്ചത്. മഞ്ജുവാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രത്തെ തെലുങ്കിൽ അവതരിപ്പിക്കുക നയൻതാര ആയിരിക്കും. ജയം മോഹന്‍ രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
***