ഒരിക്കൽ ലക്ഷങ്ങള്‍ തിങ്ങിപ്പാർത്ത അദ്ഭുത പ്രദേശം, ഒറ്റയടിക്ക് എല്ലാവരും അപ്രത്യക്ഷം, ദുരൂഹത

57

ഒരിക്കൽ ലക്ഷങ്ങള്‍ തിങ്ങിപ്പാർത്ത അദ്ഭുത പ്രദേശം, ഒറ്റയടിക്ക് എല്ലാവരും അപ്രത്യക്ഷം, ദുരൂഹത…!!!

കംപ്യൂട്ടറെന്നല്ല, കാൽക്കുലേറ്ററിനെപ്പറ്റിപ്പോലും ലോകം ആലോചിച്ചു തുടങ്ങിയിട്ടില്ലാത്ത ഒരു കാലത്ത് കംപ്യൂട്ടർ സർക്യൂട്ട് ബോർഡിന്റെ ആകൃതിയിൽ ഒരു നഗരം പണിതുയർത്തിയാൽ എങ്ങനെയുണ്ടാകും? മാത്രവുമല്ല ടെലസ്കോപ്പിനെപ്പറ്റി യാതൊരു അറിവുമില്ലാതിരുന്ന ഒരു കാലത്ത് സൗരയൂഥത്തിലെ ഗ്രഹങ്ങൾ കൃത്യമായ അകലം പാലിക്കുന്നതിനു സമാനമായ ആനുപാതത്തിൽ പിരമിഡുകൾ നിർമിച്ചാലോ? പറഞ്ഞുവരുന്നത് പുരാതന ഈജിപ്തിനെപ്പറ്റിയല്ല, മെക്സിക്കോയിലെ ടിയോടിയുവാക്കാൻ നഗരത്തെപ്പറ്റിയാണ്. കോവിഡിനെത്തുടർന്ന് അടച്ചിട്ടിരുന്ന ഈ പുരാവസ്തു കേന്ദ്രം വിനോദസഞ്ചാരികൾക്കു തുറന്നു കൊടുക്കാൻ കഴിഞ്ഞ ദിവസം സർക്കാർ .തീരുമാനിച്ചിരുന്നു. അത്രയേറെ പേരാണ് ഓരോ വർഷവും ഇവിടേക്കു വരാൻ കാത്തിരിക്കുന്നത്.

Teotihuacan, Mexico's Pyramid City, Worshipped Water, Scholar Says - WSJപുരാവസ്തു പ്രേമികളുടെയും സഞ്ചാരികളുടെയും മാത്രമല്ല നിഗൂഢ സിദ്ധാന്തക്കാരുടെയും പ്രിയപ്പെട്ട കേന്ദ്രമാണ് ഈ പിരമിഡ് സമുച്ചയം. മെക്സിക്കോ സിറ്റിയുടെ 50 കിലോമീറ്റർ വടക്കു കിഴക്ക് മാറിയാണ് ഈ പുരാതന നഗരമുള്ളത്. ചരിത്രപ്രാധാന്യം ഏറെയുള്ളതിനാൽത്തന്നെ 1987ൽ ഈ പ്രദേശത്തെ യുനെസ്കോ പൈതൃക പദവി നൽകി അംഗീകരിച്ചു. ഗവേഷകരുടെ കണക്ക് പ്രകാരം ബിസി 400–ാം ആണ്ടിൽത്തന്നെ ഈ നഗരത്തിൽ ജനം തിങ്ങിപ്പാർത്തു തുടങ്ങിയിരുന്നു. എഡി 400 വരെ അതു ശക്തമായി തുടർന്നു. അപ്പോഴേക്കും അക്കാലത്തെ ഏറ്റവും കരുത്തുറ്റ നാഗരികതയുള്ള മേഖലയായി ഇവിടം മാറിയിരുന്നു.

Sunrise “Early Access” Teotihuacan Tour – Full Day - Book Now | TripGuruആസ്ടെക്കുകളുടെ കാലത്ത്, എഡി 1400ൽ, ആണ് ഈ നഗരത്തിന്റെ അവശിഷ്ടം കണ്ടെത്തുന്നതും ടിയോടിയുവാക്കാൻ എന്നു പേരിടുന്നതും. ‘ദൈവങ്ങൾ സൃഷ്ടിക്കപ്പെടുന്ന പ്രദേശം’ എന്നായിരുന്നു ഈ വാക്കിന്റെ അർഥം. എന്നാൽ ആസ്ടെക്കുകൾ കണ്ടുപിടിക്കുന്നതിനും നൂറ്റാണ്ടുകൾക്കു മുൻപേതന്നെ ഈ പ്രദേശത്തുനിന്ന് എല്ലാവരും ഒഴിഞ്ഞുപോയിരുന്നു. അതാണ് ഇവിടവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ നിഗൂഢതയും. ഒരു ഘട്ടത്തിൽ രണ്ടു ലക്ഷം പേർ വരെ ഈ നഗരത്തിൽ താമസിച്ചിരുന്നതായാണു കരുതുന്നത്. എന്നാൽ ഇവർ എവിടെനിന്നു വന്നവരാണ്? എന്താണിവരുടെ ജീവിതരീതി, സംസ്കാരം, മതം? പെട്ടെന്നൊരുനാൾ ഇവരെല്ലാം എങ്ങനെ പ്രദേശം വിട്ടു പോയി? അതോ കൂട്ടത്തോടെ എല്ലാവരും മരിച്ചതാണോ? ഇങ്ങനെ ചോദ്യങ്ങളേറെ ബാക്കിയാണ് ടിയോടിയുവാക്കാനിനെപ്പറ്റി.

Teotihuacan - History Crunch - History Articles, Summaries, Biographies,  Resources and Moreസർക്യൂട്ട് മാതൃകയിൽ, ഒരു ഗ്രിഡ് പോലെ ഏകദേശം 20 ച.കി.മീ പ്രദേശത്താണ് നഗരം സ്ഥിതി ചെയ്യുന്നത്. ഒറ്റനിലയിലുള്ള ഏകദേശം 2000 കെട്ടിടങ്ങളുണ്ട്. ഒപ്പം ശിൽപഭംഗി വിളിച്ചോതുന്ന പിരമിഡുകളും ക്ഷേത്രങ്ങളും പുരോഹിതരുടെ താമസസ്ഥലങ്ങളും വിനോദകേന്ദ്രങ്ങളും… പുരാതന കാലത്തെ അദ്ഭുതമായിരുന്നു പ്രദേശമെന്ന് നിസ്സംശയം പറയാം. സമീപത്ത് പണ്ടുണ്ടായിരുന്ന സെറോ ഗോർഡോ എന്ന അഗ്നിപർവതത്തിനു നേരെ തിരിഞ്ഞിരിക്കുന്ന ക്ഷേത്രവുമുണ്ട് ഇവിടെ. അതിലേക്കു നയിക്കുന്ന ഭംഗിയുള്ള റോഡുകളും. സൂര്യന്റെയും ചന്ദ്രന്റെയും വരെ പേരിൽ ക്ഷേത്രങ്ങളുമുണ്ടായിരുന്നു. മാത്രവുമല്ല ഏതാണ്ടെല്ലാ കെട്ടിടത്തിലും മൈക്കയെന്ന ധാതുവിന്റെ സാന്നിധ്യവുമുണ്ടായിരുന്നു. മെക്സിക്കോയിൽനിന്ന് 3000 മൈൽ മാറി ബ്രസീലിൽ മാത്രം വ്യാപകമായി കാണപ്പെട്ടിരുന്ന മൈക്ക എങ്ങനെ ടിയോടിയുവാക്കാനിലെത്തി? ആര് കുഴിച്ചെടുത്തു? ഇതിനുള്ള സാങ്കേതികത എങ്ങനെ ലഭിച്ചു? ഇക്കാര്യങ്ങളും ഗവേഷകരെ കുഴക്കുന്നു. അന്യഗ്രഹജീവികളാണ് ഈ പ്രദേശം നിർമിച്ചതെന്ന വാദവും ഒട്ടേറെ പേർ ഉയർത്തിയിട്ടുണ്ട്.

Art and identity in the ancient city of Teotihuacan - Gardiner Museumഎഡി 400നു ശേഷം ടോൾട്ടെക്, ടോട്ടോനാക്ക് തുടങ്ങിയ പല വിഭാഗക്കാരും ഈ പ്രദേശത്തു ജീവിച്ചിരുന്നു. ഇവരൊന്നുമല്ല ഈ നാഗരികതയ്ക്കു പിന്നിലെന്നും ഗവേഷകർ കണ്ടെത്തിയിരുന്നു. പിന്നെയാര്? ഒരു പ്രത്യേക വിഭാഗമല്ല, മറിച്ച് മായന്മാരും മിക്സ്ടെക്–സാപ്പോടെക് വിഭാഗക്കാരുമെല്ലാം ചേർന്ന ജനവിഭാഗമാണ് ടിയോടിയുവാക്കാൻ നഗരത്തിന്റെ നിർമിതിക്കു പിന്നിലെന്ന വാദത്തിനാണ് പ്രചാരം കൂടുതൽ. അക്കാലത്ത് ഒരു അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് നാടു വിടേണ്ടിവന്നവർ, പലയിടങ്ങളിൽനിന്ന് ഒന്നിച്ചു ചേർന്നത് ഇവിടെയാണത്രേ!

Traces of Milky Alcohol Found on Ancient Teotihuacan Potteryകാർബൺ ഡേറ്റിങ് പരിശോധനയിൽ ഇവിടുത്തെ പഴക്കം ബിസി 400 ആണെന്നു കണ്ടെത്തിയിട്ടുണ്ട്. മാത്രവുമല്ല നഗരത്തിലെ പല വമ്പൻ കെട്ടിടങ്ങളും പണി പൂർത്തിയായത് എഡി 300ലാണ്. അക്കാലത്ത് ലോകത്തിലെതന്നെ ഏറ്റവും വലിയ കെട്ടിടസമുച്ചയങ്ങളും ടിയോടിയുവാക്കാൻ നഗരത്തിലായിരുന്നു. എന്നാൽ യുദ്ധത്തെ ചെറുക്കാനുള്ള സംവിധാനങ്ങളോ ആയുധപ്പുരകളോ ഒന്നും ഇവിടുത്തുകാർ നിർമിച്ചിരുന്നില്ല. എഡി 600ൽ ഉണ്ടായ ഒരു ആക്രമണത്തിലോ കലാപത്തിലോ ടിയോടിയുവാക്കാൻ നിവാസികൾ കൊല്ലപ്പെട്ടതാകാമെന്നും നിഗമനങ്ങളുണ്ട്. പിന്നീട് ശേഷിച്ച ജനം ഏകദേശം എഡി 750നു തന്നെ മറ്റു പല വിഭാഗക്കാർക്കൊപ്പം ചേരുകയായിരുന്നുവെന്നാണു കരുതുന്നത്. ഇതുവരെയുള്ള പര്യവേക്ഷണത്തിനിടെ, വിലമതിക്കാനാകാത്ത പതിനായിരക്കണക്കിന് പുരാവസ്തുക്കളാണ് ഇവിടെനിന്നു ലഭിച്ചിരിക്കുന്നത്. ആഭരണങ്ങളും മൺപാത്രങ്ങളും കുന്തങ്ങളുമെല്ലാം അതിൽപ്പെടും. പ്രദേശത്തെ ഒരു ക്ഷേത്രത്തിലേക്കു നയിക്കുന്ന തുരങ്കവും കണ്ടെത്തിയിരുന്നു. ദൈവങ്ങളുടെ നഗരം എന്നും ടിയോടിയുവാക്കാനിനു പേരുണ്ടായിരുന്നു. ഇത്രയേറെ വിവരങ്ങൾ ലഭിക്കുമ്പോഴും ഇന്നും ഈ നഗരത്തിലുള്ളവർ ഒറ്റയടിക്ക് എങ്ങനെ അപ്രത്യക്ഷമായെന്ന ചോദ്യം മാത്രം ബാക്കി.