ടക്കീല ലേ .925(വില :22കോടി 75 ലക്ഷം ) ലോകത്തിലെ മദ്യക്കുപ്പികളിലെ രാജാവ്

മദ്യകുപ്പികളിലെ രാജാവാണ് ടക്കീല ലേ .925 . ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ മദ്യകുപ്പിയെന്ന ലോക റെക്കോർഡ് കഴിഞ്ഞ കുറെ വർഷമായി ട്ടക്കീല ലേ യ്ക്ക് സ്വന്തമാണ്. ഈ കുപ്പിയുടെ വില കേട്ടാൽ ആരും ഒന്ന് ഞെട്ടി പോകും, 22 കോടി 75 ലക്ഷം ഇന്ത്യൻ രൂപ (3.5 മില്യൺ US ഡോളർ). വിലകേട്ടാൽ നമ്മൾ എല്ലാവരും കരുതും അതിനുമാത്രം വലിയ മദ്യ കുപ്പിയായിരിക്കും ഇതെന്ന്. എന്നാൽ വീണ്ടും ഒന്ന് ഞെട്ടിത്തെറിക്കാൻ തയ്യാറായിക്കോളൂ, ഇതിൽ ഉള്ള മദ്യത്തിന്റെ അളവ് വെറും 1345 മില്ലി മാത്രം (അതെ, ഏകദേശം 45 സ്മാൾ). പിന്നെ എന്താണ് ഈ കുപ്പി മദ്യത്തിന് ഇത്രയും വില?

Image result for tequila ley 925വിലയുടെ പ്രധാന കാരണം ഈ കുപ്പി ഉണ്ടാക്കാൻ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കൾ ആണ്. ഈ കുപ്പി നിർമിക്കാൻ ഏറ്റവും അതികം ഉപയോഗിച്ചിരിക്കുന്ന വസ്തുക്കൾ പ്ലാറ്റിനവും വൈര്യങ്ങളും ആണ്. പ്ലാറ്റിനം ലോകത്തിലെ തന്നെ ഏറ്റവും വലിയ വിലപ്പെട്ട ലോഹം ആണെന്ന് നാം എല്ലാവക്കും അറിയാവുന്ന ഒരു വസ്തുതയാണ്. അതിനു പുറമെ ഈ കുപ്പിയിൽ പതിച്ചിരിക്കുന്ന ഓരോ വൈരക്കലും ഏറ്റവുംമുന്തിയ ഇനം വെള്ള നിറത്തിലുള്ള വൈര്യങ്ങൾ ആണ്.

-ട്ടക്കീല ലേ നിർമിച്ചതിനുപിന്നിൽ ഹാസിന്റ ലാ ക്യാപില്ല എന്ന മെക്സിക്കൻ കമ്പനിയാണ്. മെക്സിക്കോയുടെ പ്രതാപവും കഴിവും വെളിപ്പെടുത്തുന്ന ഒരു കുപ്പി മദ്യം തങ്ങളുടെ കമ്പനി നിർമിക്കണമെന്ന് ഇവിടെ ഉള്ള മേലധികാരികൾ 2007 ൽ തീരുമാനം എടുത്തതാണ്. ഇതിനുവേണ്ടി ഒരുപാടു വാണിജ്യപ്രമുഖർ ഈ കമ്പനിയുമായി കൈ കോർത്തു. അങ്ങനെ 2010 ഇൽ ഈ കുപ്പിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു. ഇതിനായി 17 കരകൗശല വിദഗ്ധർ, 3 സെറാമിക് കലാകാരന്മാർ, 10 ആഭരണ നിർമാണ വിദഗ്ധർ, 5 വൈര്യക്കല്ലുകളുടെ വിദഗ്ധരും ചേർന്ന് 10 മാസം പരിശ്രമിച്ചാണ് ഈ ലോക പ്രശസ്തമായ മദ്യകുപ്പി നിർമ്മിച്ചത്. ഈ കുപ്പിയുടെ സെറാമിക് ഭാഗം നിർമിക്കുമ്പോൾ അതിന്റെ അകത്തും കുറച്ചു മുന്തിയ വൈര്യങ്ങൾ വച്ചിരുന്നു. ഈ വൈര്യങ്ങൾ ഇതിലെ ട്ടക്കീലയുടെ വീര്യവും ഗുണവും വർധിപ്പിക്കാൻ സഹായമാവുമത്രെ.

Image result for tequila ley 925സെറാമിക് ഭാഗം നിർമിച്ചതിനു ശേഷം ഇതിന്റെ പുറം വശം 2 കിലോ തൂക്കം വരുന്ന വെള്ള നിറത്തിലുള്ള പ്ലാറ്റിനം പൂശി അതിൽ ധാരാളം വൈര്യക്കല്ലുകൾ ഘടിപ്പിച്ചാണ് ഈ കുപ്പിയുടെ പുറം മോഡി കൂട്ടിയത്. ഇതിൽ ഉപയോഗിച്ചിരിക്കുന്ന വൈര്യ കല്ലുകൾ വി വി എസ് – വി എസ് ഗുണനിലവാരത്തിൽ കട്ട് ചെയ്തെടുത്തവയും 0.05 ക്യാരറ്റ് മുതൽ 0.5 ക്യാരറ്റ് വരെ വലിപ്പമുള്ളവയുമാണ്. ഈ കുപ്പിയിലെ എല്ലാംഭാഗങ്ങളും പ്രമുഖരായ കലാകാരന്മാരുടെയും കരകൗശല വിദക്ദ്ധരുടെയും കൈകൊണ്ടു നിർമിക്കപെട്ടതാണെന്നുള്ളതും ഇതിന്റെ വിലയെ ന്യായീകരിക്കുന്നു.

ഈ കുപ്പി “ദി ഡയമണ്ട് ലോ” എന്നപേരിലും അറിയപ്പെടുന്നു. ഇത് മെക്സിക്കോയുടെ വലിയ വിലപ്പെട്ട ഒരു രത്നമാണെന്നു പല പ്രമുഖ മെക്സിക്കോ വ്യാപാരികളും കരുതുന്നതുകൊണ്ടാണ് ഈ മദ്യക്കുപ്പിക്ക് ഈ പേര് വന്നത്. ഈ കുപ്പി കഴിഞ്ഞ ആറു വർഷമായി പല രാജ്യങ്ങളിലായി പ്രദർശിപ്പിച്ചിരുന്നു. പലരും കരുതുന്നുണ്ടാവും ഈ വിലക്ക് ഒരു കുപ്പി വാങ്ങാൻ സമചിത്തതയുള്ള ഒരാളും തയ്യാറാവില്ല എന്ന്. എന്നാൽ 3 ബിസിനസ് പ്രമുഖർ ഈ കുപ്പി വാങ്ങാനായി മുമ്പോട്ടുവന്നിരുന്നു എന്നും അതിൽ ഒരാൾ ഈ കുപ്പി വാങ്ങി എന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

Image result for tequila ley 925ട്ടക്കീല ലേ .925 നിർമിച്ച ഹാസിന്റ ലാ ക്യാപില്ല എന്ന കമ്പനി വേറെയും വൈവിധ്യത്തിലുള്ള ട്ടക്കീല നിർമിക്കുന്നുണ്ട്. ഈ കുപ്പിയുടെ വില താങ്ങാൻ പറ്റാത്തവർക്കായി ഈ കമ്പനി സാധാരണക്കാർക്കു വേണ്ടി വലിയ ആഡംബരങ്ങൾ ഒന്നും ഇല്ലാത്ത കുപ്പിയിൽ ട്ടക്കീല ലേയിൽ ലഭിക്കുന്ന അതെ മദ്യം വിപണിയിൽ ഇറക്കുന്നുണ്ട്. ഈ സാധാരണക്കാരുടെ കുപ്പിയുടെ വില “വെറും” 1 കോടി 46 ലക്ഷം രൂപയോളം ആണ്.

 

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.