Cricket
ഇല്ല , ടെസ്റ്റ് ക്രിക്കറ്റിന് മരണമില്ല
24 മണിക്കൂറിൽ 2 കിടിലൻ ടെസ്റ്റ് വിജയങ്ങൾ . ലോർഡ്സിൽ ഇന്ത്യ ഇംഗ്ലണ്ടിനെ മലർത്തിയടിച്ചപ്പോൾ ജമൈക്കയിൽ പാക്കിസ്ഥാനെ 1 വിക്കറ്റിന് തോൽപ്പിച്ച് വിൻഡീസ് പഴയ പ്രതാപത്തിന്റെ
1,631 total views

Jeevan Nath
ഇല്ല , ടെസ്റ്റ് ക്രിക്കറ്റിന് മരണമില്ല🔥🔥
24 മണിക്കൂറിൽ 2 കിടിലൻ ടെസ്റ്റ് വിജയങ്ങൾ . ലോർഡ്സിൽ ഇന്ത്യ ഇംഗ്ലണ്ടിനെ മലർത്തിയടിച്ചപ്പോൾ ജമൈക്കയിൽ പാക്കിസ്ഥാനെ 1 വിക്കറ്റിന് തോൽപ്പിച്ച് വിൻഡീസ് പഴയ പ്രതാപത്തിന്റെ നിഴലാട്ടം കാണിച്ചു.കഴിഞ്ഞ 20-25 വർഷങ്ങളായി കേൾക്കുന്ന ഒരു വിലാപമാണ് ടെസ്റ്റ് ക്രിക്കറ്റ് മരിച്ചു കൊണ്ടിരിക്കുന്നു എന്ന്.. 20-20 യുടെ കടന്ന് വരവോടെ ടെസ്റ്റിൻ്റെ കാലം അസ്തമിച്ചു എന്നും കേട്ടു.
സ്റ്റേഡിയത്തിൽ കളി കാണാൻ ആളു കുറയുന്നു , ടെസ്റ്റ് 4 ദിവസം ആക്കണം ..അങ്ങിനെ പല അഭിപ്രായങ്ങൾ..
എന്നാൽ യാഥാർത്ഥ്യം എന്താണ്?? യഥാർത്ഥ ക്രിക്കറ്റ് പ്രേമികൾക്ക് ടെസ്റ്റ് തന്നെയാണ് ക്രിക്കറ്റ്…(IPL മാത്രം കണ്ട് fan fight നടത്തുന്നവര് ക്ഷമിക്കുക)….2000 ന് ശേഷം എത്രയോ ത്രസിപ്പിക്കുന്ന ടെസ്റ്റ് പരമ്പരകൾ നമ്മൾ കണ്ടൂ.2001 ലെ ഇന്ത്യ ഓസ്ട്രേലിയ പരമ്പര, 2004 ലെ ashes പരമ്പര, അടുത്തിടെ നടന്ന ഇന്ത്യ ഓസ്ട്രേലിയ പരമ്പര…അങ്ങിനെ എത്രയോ നല്ല പരമ്പരകൾ.ഈ വർഷം തന്നെ ചില അദ്ഭുത വിജയങ്ങൾ നമ്മൾ കണ്ടൂ..
ഋഷബ് പന്തും കുറച്ച് പുതുമുഖങ്ങളും ലോകത്തിലെ ഏറ്റവും മികച്ച പേസ് നിരയെ നേരിട്ട് ഓസ്ട്രേലിയയെ അവരുടെ നാട്ടിൽ മുട്ട് കുത്തിച്ചു.
Kyle Mayers എന്നൊരു വിൻഡീസ് പുതുമുഖ താരം അപരാജിതമായ ഡബിൾ സെഞ്ച്വറിയോടെ ഉഴുത് മറിച്ച പോലുള്ള പിച്ചിൽ സ്പിന്നർമാരെ നേരിട്ട് ബംഗ്ലാദേശിനെ തോൽപ്പിക്കുന്നു.അതെ, ടെസ്റ്റ് ക്രിക്കറ്റിൽ രക്ഷപ്പെടലുകൾ ഇല്ല, 20-20 യിൽ നിങ്ങൾക്ക് ഒരു കളിക്കാരൻ്റെ 4 ഓവറുകൾ കഴിയാൻ കാത്തിരിക്കാം, അല്ലെങ്കിൽ strike മാറി രക്ഷപ്പെടാം..ടെസ്റ്റിൽ അത് സാധ്യമല്ല.. ഒരു കളിക്കാരൻ്റെ ശക്തിയും ദൗർബല്യവും ടെസ്റ്റിൽ തുറന്നു കാട്ടപ്പെടും.,. അചഞ്ചലമായ പ്രതിരോധം, സമ്മർദത്തെ അതിജീവിക്കാനുള്ള കഴിവ്, ക്ഷമ, ശ്രദ്ധ..ഇതെല്ലാം ഉള്ളവർക്ക് മാത്രമേ ടെസ്റ്റിൽ വിജയിക്കാൻ ആകൂ.. ഒരു ക്രിക്കറ്റ് മത്സരത്തിന്റെ എല്ലാ ചേരുവകളും ആവേശവും സൗന്ദര്യവും ടെസ്റ്റിൽ മാത്രമാണ് ദർശിക്കാനാവുക.
ഇന്ത്യയിലും ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ഇപ്പോഴും നിറഞ്ഞ സ്റ്റേഡിയത്തിൽ ആണ് ടെസ്റ്റ് നടക്കുന്നത്.. വെസ്റ്റിൻഡീസ് പോലുള്ള രാജ്യങ്ങളിൽ വീണ്ടും കാണികൾ ടെസ്റ്റ് കാണാൻ എത്തി കൊണ്ടിരിക്കുന്നു…. അതെ…ടെസ്റ്റിന് മരണമില്ല.കഴിഞ്ഞ 25 വർഷങ്ങളിൽ തുടർച്ചയായി കേട്ടെങ്കിലും …ടെസ്റ്റ് അതിൻ്റെ പഴയ പ്രതാപത്തോട് കൂടി തന്നെ നില നിൽക്കുന്നു.. വിരസമായ സമനിലകൾ കുറഞ്ഞു കൊണ്ടിരിക്കുന്നു ..
എൻ്റെ വ്യക്തിപരമായ അഭിപ്രായം … ടെസ്റ്റ് ക്രിക്കറ്റും 20-20 യും നിലനിൽക്കും.. ഏകദിന ക്രിക്കറ്റ് ആയിരിക്കും നിലനിൽപ്പിനായി പാടുപെടുക.
1,632 total views, 1 views today