history
ആരോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി കാരണം അമേരിക്കയ്ക്ക് 1100000000 ഡോളർ നഷ്ടമുണ്ടായ കഥ – ടെക്സാസ് സിറ്റി ഡിസാസ്റ്റർ

Shameer P Hasan
തലേദിവസം ആരോ കത്തിച്ച് ഉപയോഗിച്ച് വലിച്ചെറിഞ്ഞ ഒരു സിഗരറ്റ് കുറ്റി വരുത്തിയ വിനമൂലം 1947-ൽ ഉണ്ടായ ഭീകരമായ തീപിടിത്തത്തിൽ അമേരിക്കക്ക് 100 മില്യൺ ഡോളറിന്റെ നാശനഷ്ടമുണ്ടായി – ഏകദേശം ഇന്നത്തെ പണത്തിന്റെ മൂല്ല്യം നോക്കുകയാണെങ്കിൽ 1.1 ബില്യൺ ഡോളറിന് തുല്യമായ നഷ്ടം.ടെക്സാസ് സിറ്റി ദുരന്തം (Texas City disaster) എന്നാണ് ചരിത്രത്തിൽ ഈ സംഭവം അറിയപ്പെടുന്നത്.

04/16/1947 – Styrene plant became roaring inferno where 250 died. Hundreds of other fires started in areas where petroleum was stored. Bill Nottingham / Houston Post 1947 Texas City Disaster.
രണ്ടാം ലോകമഹായുദ്ധസമയത്ത് പസഫിക് തുറമുഖത്ത് സേവനമനുഷ്ഠിച്ച ഒരു യുഎസ് കപ്പലാണ് ഗ്രാൻഡ്ക്യാമ്പ്. യുദ്ധാനന്തരം ഫിലാഡൽഫിയയിൽ കപ്പൽ കുറെകാലം നങ്കൂരമിട്ട് നിലയുറപ്പിച്ചു . ഒരു ശീതയുദ്ധത്തിന്റെ സൂചന എന്ന നിലയിൽ, യൂറോപ്യൻ പുനർനിർമ്മാണ ശ്രമങ്ങളിൽ സഹായിക്കാൻ ആ കപ്പൽ പിന്നീട് ഫ്രഞ്ച് മേഖലകളിലേക്ക് അയക്കപ്പെട്ടു. നിർഭാഗ്യകരമായ സംഭവം നടന്ന ദിവസം അഥവാ 1947 ഏപ്രിൽ 16, ബുധനാഴ്ച കപ്പൽ ടെക്സസ് തുറമുഖത്ത് നങ്കൂരമിടുമ്പോൾ അതിൽ നിറയെ യന്ത്രസാമഗ്രികളും വെടിക്കോപ്പുകളും ഏറ്റവും പ്രധാനമായ അമോണിയം നൈട്രേറ്റും ഉണ്ടായിരുന്നു. അതിൽ നിന്ന് ഇരുനൂറ് മീറ്റർ അകലെ നിലയുറപ്പിച്ച മറ്റൊരു കപ്പലായ എസ്എസ് ഹൈ ഫ്ലയറിൽ നൂറുകണക്കിന് ടൺ അമോണിയം നൈട്രേറ്റും ആയിരത്തിലധികം ടൺ സൾഫറും സംഭരിച്ചിരുന്നു.
ദുരന്തത്തിന്റെ ദിവസം പ്രഭാതത്തിൽ, ഗ്രാൻഡ്ക്യാമ്പിന്റെ കാർഗോ ഹോൾഡിൽ പുക ഉയരുകയും അതണക്കാൻ ജീവനക്കാർ ശ്രമിക്കുകയും ചെയ്തു, പക്ഷേ എല്ലാ ശ്രമങ്ങളും പരാജയപ്പെടുത്തി തീ ആളിപ്പടർന്നു കൊണ്ടിരുന്നു. ഒരു മണിക്കൂറിന് ശേഷം, ക്യാപ്റ്റൻ കപ്പലിലെ ജീവനക്കാരോട് ഹോൾഡിന്റെ ഭാഗം ആവിയാൽ മുഖരിതമാക്കുവാൻ ആജ്ഞാപിച്ചു; എല്ലാം വെള്ളത്തിൽ മുക്കുന്നതിന് പകരം ആവി ഉപയോഗിച്ചുള്ള അഗ്നിശമന രീതി പ്രയോഗിച്ചത് ഫലം കണ്ടില്ല. വർദ്ധിച്ച ചൂടിന്റെ ഫലമായി വീണ്ടും തീ കൂടുതൽ വഷളായി കത്താൻ തുടങ്ങി.

1947 – Texas City Disaster – The force of the SS Grandcamp explosion, coupled with flying debris produced by the blast, left this scene of destruction. A surge of water – a tidal wave – pushed from the harbor added to the damage. Jerry Maze / Houston Post HPOST CAPTION (04/17/1947): NURSES ADVANCE THROUGH TEXAS CITY BLAST WRECKAGE – Two nurses thread their way through a sector of the explosion area at Texas City. This picture shows graphically the force of the blasts which ripped the seaport. At left are demolished automobiles and other debris; at right is a big oil storgae tank crumpled and twisted by the concussion. HOUCHRON CAPTION (01/13/2003): The force of the explosion and flying debris left parts of Texas City devastated. HOUCHRON CAPTION (03/24/2005) SECNEWS: April 16, 1947: The worst industrial accident in U.S. history occurred when the French ship Grandcamp exploded while docked at Texas City. The vessel was loaded with ammonium nitrate fertilizer. The next day, another fertilizer laden ship, the High Flyer, also blew up. Authorities said 576 were killed and 5,000 injured.
നീരാവിയും വാതകങ്ങളും കത്തിക്കലർന്ന ഓറഞ്ച് പുക അന്തരീക്ഷമാകെ വ്യാപിച്ചു. സുരക്ഷിതമായ അകലത്തിലാണെന്ന് വിചാരിച്ചു തുറമുഖത്ത് കാണികൾ തിങ്ങിക്കൂടി. പക്ഷേ അപ്പോഴേക്കും തീ ഒരു നിർണായക ഘട്ടത്തിലെത്തിയിരുന്നു, ഉഗ്രസ്ഫോടനത്തോടെ കപ്പൽ പൊട്ടിത്തെറിക്കുകയും, സ്ഫോടനശക്തി നൂറ് മൈൽ അകലെ കാണാവുന്ന തരത്തിൽ 4.5 മീറ്റർ തിരമാലകളെ സൃഷ്ടിക്കുകയും ചെയ്തു. അതേ തുടർന്ന് ആയിരം കെട്ടിടങ്ങളും ഒരു കെമിക്കൽ പ്ലാന്റും നശിപ്പിക്കുകയും അതിന്റെ റിഫൈനറികളും കെമിക്കൽ ടാങ്കുകളടക്കം കത്തിയമരുകയും ചെയ്തു.
കട്ടിയുള്ളതും കറുത്തതുമായ പുക സൂര്യപ്രകാശത്തെ വിഴുങ്ങി, പ്രദേശമാകെ ഇരുട്ടിൽ മൂടി. കപ്പലിന്റെ നങ്കൂരം നഗരത്തിനു കുറുകെ അന്തരീക്ഷത്തിലേക്ക് എടുത്തെറിയപ്പെടുകയും പത്ത് മൈൽ അകലെയുള്ള ഗാല് വെസ്റ്റണിൽ ചെന്നുവീണു ഭൂമിയിൽ മൂന്ന് മീറ്റർ ഗർത്തമുണ്ടാക്കി നിലം പതിക്കുകയും ചെയ്തു. പ്രദേശത്തെ നിരവധി കെട്ടിടങ്ങളുടെ ജനലുകളും ചില്ലുകളും തകർന്നു. സംഗതി അവിടെയും നിന്നില്ല; 5,700 ടണ്ണിലധികം ഉരുക്കു സാമഗ്രികൾ സൂപ്പർസോണിക് വേഗതയിൽ വായുവിലേക്ക് പറന്നു, സ്ഫോടനം തൊട്ടടുത്ത ഹൈഫ്ലയർ കപ്പലിൽ സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റിന് തീപിടിപ്പിക്കുകയും ചെയ്തു .
കപ്പൽ നീക്കാൻ ജോലിക്കാർ മണിക്കൂറുകളോളം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അഞ്ച് മണിക്കൂറിന് ശേഷം ഹൈ ഫ്ലയർ കപ്പലിൽ നിന്ന് പുക വീണ്ടുമുയരാൻ തുടങ്ങി, ഗ്രാൻഡ്ക്യാമ്പിന്റെ സ്ഫോടനത്തിന് ഏകദേശം പതിനഞ്ച് മണിക്കൂറിന് ശേഷം, ഹൈ ഫ്ലയറും പൊട്ടിത്തെറിച്ചു. കപ്പലിന്റെ കൂടുതൽ അവശിഷ്ടങ്ങൾ ആകാശത്തേക്ക് ഉയരുകയും കപ്പലിന്റെ പ്രൊപ്പല്ലർ ഒരു മൈൽ ഉള്ളിലേക്ക് തള്ളിപ്പോകുകയും ചെയ്തു.
സ്ഫോടത്തോടെ 5,000-ത്തിലധികം ആളുകൾക്ക് പരിക്കേൽക്കുകയും 600-ഓളം പേർ കൊല്ലപ്പെടുകയും ചെയ്തു.മരിച്ചവരിൽ 405 പേരെ തിരിച്ചറിഞ്ഞു, 63 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വികൃതമായ ജഡങ്ങൾ ടെക്സസ് സിറ്റിയുടെ വടക്ക് ഭാഗത്ത് മോസസ് തടാകത്തിന് സമീപമുള്ള ഒരു സ്മാരക സെമിത്തേരിയിൽ അടക്കം ചെയ്തു. തിരിച്ചറിയാനാകുന്ന ഭാഗങ്ങളൊന്നും കണ്ടെത്താനാകാത്തതിനാൽ 113 പേരെ കാണാതവരായി പ്രഖ്യാപിച്ചു. 500-ലധികം വീടുകൾ തകർന്നു, 2,000 ആളുകൾ ഭവനരഹിതരായി. തുറമുഖം നശിപ്പിക്കപ്പെട്ടു, വ്യാപാര സ്ഥാപനങ്ങൾ തകരുകയും ആയിരത്തിലധികം വാഹനങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തു.ദശലക്ഷം ഡോളർ എണ്ണ ഉൽപന്നങ്ങൾ കത്തി നശിച്ചു. ( $4,580,000,000-ന് തുല്യം). 800-ലധികം ആളുകൾ അനാഥരോ വിധവകളോ ആയിത്തീരുകയും ചെയ്തു.
അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ വ്യാവസായിക അപകടവും ലോകത്തിലെ ഏറ്റവും വലിയ ആണവേതര സ്ഫോടനങ്ങളിൽ ഒന്നുമായിരുന്നു ഈ സംഭവം.
അപകടകാരണം :
ഗ്രാൻഡ്ക്യാമ്പിൽ ആദ്യം തീപിടിത്തമുണ്ടായതിന് പല കാരണങ്ങൾ പറയപ്പെടുന്നുണ്ടെങ്കിലും യത്ഥാർത്ഥ കാരണം ഇതുവരെ വ്യക്തമായി കണ്ടെത്തിയിട്ടില്ല. തലേ ദിവസം ആരോ വലിച്ചെറിഞ്ഞ ഒരു സിഗരറ്റ് കുറ്റിയിൽ നിന്നാകാം തീ പിടിച്ചതെന്ന നിഗമനവും പറയപ്പെടുന്നുണ്ട്.
824 total views, 4 views today