‘മലയാള മനോരമയുടെ തബ്ലീഗ് കോവിഡ്’; തബ്ലീഗ്കാരെ സംബന്ധിച്ചിടത്തോളം ഇത് ‘അള്ള വൈറസ്’ ആണ്

139

Divesh Vidyadharan

‘മലയാള മനോരമയുടെ തബ്ലീഗ് കോവിഡ്’; തബ്ലീഗ്കാരെ സംബന്ധിച്ചിടത്തോളം ഇത് ‘അള്ള വൈറസ്’ ആണ്

അങ്ങിനെ ഒരു ഇസ്ളാമിക പണ്ഡിതൻ അഭിപ്രായപ്പെട്ടിരുന്നു.അത് ഇസ്ളാമികമതമൗലികവാദികളുടെ വാട്സ്ആപ് ഗ്രൂപുകളിൽ പരക്കെ പ്രചരിപ്പിക്കപ്പെട്ടിരുന്നൂ.മുസ്ളിങ്ങളെ പീഢിപ്പിക്കുന്ന ചൈന ഒരു കുഞ്ഞുവൈറസിന് മുന്നിൽ നിസ്സഹായരായത് സർവ്വശക്തന്റെ തീരുമാനമാണെന്നായിരുന്നു സന്തോഷത്താടെ ഇവർ പ്രചരിപ്പിച്ചത്.എന്നാൽ പിന്നീട് ഇത് ലോകത്തെല്ലായിടത്തും പടർന്നുപിടിക്കുകയും കൂട്ടത്തിൽ മേൽപറഞ്ഞ ഇസ്ളാമികപണ്ഡിതന് കൊറോണബാധിക്കുകയും ചെയ്തപ്പോൾ(ഇൻഫോക്ളിനികിലെ ഒരു ഡോക്ടർ തന്റെ ഫേസ്ബുക്പേജിൽ ഇതെക്കുറിച്ച്ഒരു പോസ്റ്റിട്ടിരുന്നു)ഇവർ നിശ്ശ്ബദരായി.ഇപ്പോൾ അമേരിക്കയിൽ ഇത് ഗുരുതരമായ ആഘാതമേൽപിക്കുമ്പോൾ ആ വാട്സ്ആപ് ഗ്രൂപുകൾ സജീവമാകുന്നു.മുസ്ളിങ്ങളെ ഏറ്റവുമധികം ദ്രോഹിച്ച അമേരിക്കയെ പാഠംപഠിപ്പിക്കുക എന്നതാണ് സർവ്വശക്തന്റെ തീരുമാനമെന്നതാണ് പുതിയ വ്യാഖ്യാനം.
മുസ്ളിം മതമൗലികവാദികളെ സംബന്ധിച്ച് ”കൊറോണ അള്ളാന്റെ തീരുമാനപ്രകാരമാണ് ലോകത്തിലേക്ക് വന്നത്.അള്ളയെന്താണോ നിശ്ചയിച്ചിരിക്കുന്നത്,അതേ നടക്കുകയുള്ളൂ.ഒരു ഡോക്ടർക്കും ഒന്നും ചെയ്യാൻ കഴിയില്ല” എന്നതാണ് യാഥാർത്ഥ്യം.ഇത് നിസാമുദ്ദീൻ തബ്ലീഗിന്റെ സംഘാടകനേതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞതാണ്.ഇവരുടെ പരമോന്നതനേതാവ് സാമൂഹ്യ അകലം പാലിക്കണമെന്ന നിർദ്ദേശത്തെ തങ്ങൾ അനുസരിക്കേണ്ടെന്ന നിർദ്ദേശമാണ് ശബ്ദസന്ദേശത്തിലൂടെ അണികൾക്ക് നൽകിയത്.നൂറുകോടി അനുയായികൾ അയാൾക്കുണ്ടെന്നാണ് അറിവ്. വിദ്യാഭ്യാസത്തിന്റെ കുറവൊന്നുമുള്ളവരല്ല ഇവർ.ഉന്നതവിദ്യാഭ്യാസവും മികച്ച സാമ്പത്തികനിലയുമുള്ളവർ.
ഭയപ്പെടുത്തുന്ന കാര്യം…അള്ളയുടെ തീരുമാനമാണ് കൊറോണ.കൊറോണ ഒരു മുസ്ളിമിന് ബാധിച്ചാൽ അതും അള്ളയുടെ തീരുമാനമാണ്.പിന്നെ ചികിത്സ തേടുക എന്നത് അള്ളയുടെ തീരുമാനത്തിന് വിരുദ്ധമാണ്.രോഗവുമായി ദൈനംദിനപ്രവർത്തനത്തിലേർപ്പെടുക.സമൂഹ നിസ്കാരവും മറ്റുമായി മുമ്പെങ്ങിനെയാണോ ജീവിച്ചിരുന്നത് അങ്ങിനെ.രോഗം പടരുകയാണെങ്കിൽ,അങ്ങിനെ ഈ ഭൂമുഖത്ത് മനുഷ്യൻ ഇല്ലാതെയാകുകയാണെങ്കിൽ അത് അള്ളാന്റെ നിശ്ചയം.
‘Thableeg Covid’ ചിരിച്ചു തള്ളേണ്ട.
മതജീവികളുടെ മാനസികാവസ്ഥ ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണ്.

NB-കേരളത്തിലെ ആറ്റുകാൽ പൊങ്കാലയും കൊറിയയിലെ കൂട്ടരോഗശാന്തിശുശ്രൂഷയും മറ്റും ഇതേ നുകത്തിൽ കെട്ടാവുന്ന സംഗതികളാണ്.