സംവിധായകൻ പാ.രഞ്ജിത് അവസാനമായി സംവിധാനം ചെയ്ത നക്ഷത്രം നഗർഗിരത് സിനിമയ്ക്ക് നിരൂപകരിൽ നിന്നും നല്ല സ്വീകരണം ലഭിച്ചെങ്കിലും ചിത്രം പരാജയം നേരിട്ടു. രഞ്ജിത് ഇപ്പോൾ ‘പൊന്നിയിൻ സെൽവൻ’ ചിത്രത്തിലെ നായകൻ വിക്രമുമായി കൈകോർത്തിരിക്കുന്നു.കെ ജിഎഫ് ചിത്രം പോലെ…സ്വർണ്ണം ഖനനം ചെയുന്ന തൊഴിലാളികളെ കേന്ദ്രീകരിച്ച് ഒരുങ്ങുന്ന ഈ ചിത്രത്തിൽ വിക്രം ഇതുവരെ അഭിനയിച്ച ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ഗെറ്റപ്പിൽ അഭിനയിക്കുന്നു.ഈ ചിത്രത്തിനായി ഏറ്റവും വലിയ താടിയും മീശയുമായി ആണ് വിക്രം അഭിനയിക്കുന്നത് ., ടൈറ്റിൽ അനൗൺസ് ചെയ്തത് ദീപാവലി ദിവസം പുറത്തുവിട്ട ടൈറ്റിൽ ടീസറിലൂടെയാണ്..ഈ ചിത്രത്തിൽ, നടി പാർവതി തിരുവോത്ത് , മാളവിക മോകനൻ, പശുപതി എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ അഭിനയിക്കുന്നു.
മധുരയിൽ വച്ച് ചിത്രീകരിക്കുന്ന ആക്ഷൻ രംഗങ്ങളിലാണ് മാളവിക പങ്കെടുക്കുന്നത്. അടുത്ത ആഴ്ച മുതലാണ് ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നത്.മാളവിക മോഹൻ അഭിനയിക്കുന്ന നാലാമത്തെ തമിഴ് ചിത്രമാണ് തങ്കലാൻ. 2013-ൽ ഛായാഗ്രാഹകനായ അഴഗപ്പന്റെ ആദ്യത്തെ സംവിധാന സംരംഭമായ പട്ടം പോലെ എന്ന ചിത്രത്തിൽ ദുൽക്കർ സൽമാന്റെ നായികയായിട്ടായിരുന്നു തുടക്കം. തുടർന്ന് നിർണ്ണായകം എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായി.തുടർന്നങ്ങോട്ട് താരം തെന്നിന്ത്യൻ ഭാഷകളിൽ തിരക്കുള്ള നായികയായി .
രശ്മിക മന്ദാനയായിരിക്കും നായികയാകുക എന്നായിരുന്നു ആദ്യം പുറത്തുവന്നിരുന്ന വാര്‍ത്തകള്‍. എന്നാല്‍ ഡേറ്റ് പ്രശ്നം കാരണം രശ്മിക ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു.പാര്‍വതി തിരുവോത്താണ് മറ്റൊരു നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.വന്‍ മുതല്‍മുടക്കില്‍ ഒരുക്കുന്ന ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം.കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. എസ് എസ് മൂർത്തി ആണ് കലാ സംവിധായകൻ. ‘കെജിഎഫ്’, കമൽഹാസൻ ചിത്രം ‘വിക്രം’ എന്നിവയ്ക്ക് സംഘട്ടന രംഗങ്ങൾ ഒരുക്കിയ അൻപറിവ് ആണ് ആക്ഷൻ കൊറിയോഗ്രഫി.