സിനിമയിൽ എത്താതെ താരമായ താരാ ജോർജ്ജ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
16 SHARES
196 VIEWS

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനാണ് കെജി ജോർജ്ജ്. മാത്രമല്ല മലയാളത്തിൽ ഉണ്ടായിട്ടുള്ളതിൽ വച്ച് പ്രതിഭാധനന്മാരായ സംവിധായകരുടെ എണ്ണമെടുത്താൽ അതിൽ മുൻനിരയിൽ വരുന്ന ഒരാളും. യവനികയും പഞ്ചവടിപ്പാലവും ആദാമിന്റെ വാരിയെല്ലും …ഒക്കെ അദ്ദേഹത്തിന്റെ പ്രതിഭാവിലാസം ഉള്ള ചില സിനിമകൾ മാത്രം. അദ്ദേഹത്തിന്റെ രണ്ടുമക്കളിൽ ഒരാളായ താരാ ജോർജ്ജ് ആണ് ഇവിടെ താരം .പതിനഞ്ചു വർഷത്തോളം എമിറേറ്റ്സിലും ഖത്തറിലെ രാജകുടുംബത്തിന്റെ ഫ്ലൈറ്റിലും ക്യാബിൻ ക്രൂവായി ജോലി ചെയ്ത താര ചുറ്റിയടിച്ചത് 150 ഓളം രാജ്യങ്ങളാണ്. എത്ര രാജ്യങ്ങൾ സന്ദർശിച്ചുവെന്നു ചോദിച്ചപ്പോൾ സന്ദർശിക്കാത്ത രാജ്യങ്ങൾ ഏതെന്നു നോക്കുന്നതാകും എളുപ്പമെന്നാണ് താരയുടെ പുഞ്ചിരിയോടെയുള്ള മറുപടി.

അനവധി വർഷങ്ങൾ ഗഫിൽ ക്യാബിൻ ക്രൂ മെമ്പർ ആയ താര ഒരു പൈലറ്റ് ആകണം എന്ന് ആഗ്രഹിച്ച വ്യക്തിയായിരുന്നു.  എൻട്രൻസ് എഴുതി പാസായെങ്കിലും ഫിസിക്കൽ ടെസ്റ്റ് മിസായതുകാരണം ആ ആഗ്രഹം ഉപേക്ഷിക്കേണ്ടി വന്നു.  ഒരു കുടുംബസുഹൃത്‌ വഴിയാണ് താര ക്യാബിൻ ക്രൂ മെമ്പർ ആകാൻ ശ്രമിച്ചതും അതിൽ വിജയിച്ചതും. എന്നാൽ എമിറേറ്സിൽ ആയിരുന്നപ്പോൾ അമ്പതിലേറെ രാജ്യങ്ങൾ കാണാൻ സാധിച്ചു എന്നും കോൺഫിഡൻഷ്യൽ ആയ യാത്രകളിൽ തൊണ്ണൂറിലേറെ യാത്രകൾ സന്ദർശിച്ചു എന്നും താര പറയുന്നു.

ഒരുപക്ഷെ ഇത്രമാത്രം രാജ്യങ്ങൾ സന്ദർശിച്ച ഒരു മലയാളി വനിത ഉണ്ടാകില്ല .ഒരു സ്ഥലത്ത് എത്തിയാൽ പിന്നീട് അവിടേക്ക് വരാൻ സാധിക്കുമോ എന്ന് ഉറപ്പില്ലത്തതുകൊണ്ടു ചെല്ലുന്നിടത്തെല്ലാം പരമാവധി സ്ഥലങ്ങൾ കാണാൻ ശ്രമിക്കാറുണ്ട് എന്ന് താര പറയുന്നു. ഖത്തർ രാജകുടുംബത്തിനൊപ്പം 35 ദിവസം നീണ്ടുനിന്ന ഒറ്റയാത്രയിൽ ലോകം മുഴുവൻ ചുറ്റാൻ സാധിച്ചതാണ് താര ചെയ്തിട്ടുളളതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ യാത്ര. 2019 നവംബറിൽ പണി ഉപേക്ഷിച്ചു കേരളത്തിൽ തിരിച്ചെത്തി. ഇപ്പോൾ റെന്റ് എ ഫാഷൻ എന്ന ബിസിനസ് നടത്തുന്നു. ഹോളിസ്റ്റിക് വെൽനസ് കോച്ചാണ്.

 

 

LATEST

പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ അനുഭവിച്ചിട്ടില്ലെന്ന് നടൻ സൂര്യ

തെലുങ്ക് നടൻ പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ