ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജനപ്രിയനായകൻ ദിലീപ് നിർമ്മിച്ച് അദ്ദേഹത്തിന്റെ അനുജൻ അനൂപ് പദ്മനാഭൻ സംവിധാനം ചെയ്ത ചിത്രമാണ് തട്ടാശ്ശേരി കൂട്ടം. അനൂപ് പദ്മനാഭന്റെ ആദ്യ സംവിധാന സംരംഭമായ ഈ ചിത്രം ഇന്നലെ റിലീസ് ആയിരിക്കുകയാണ്. അർജുൻ അശോകൻ, ഗണപതി, അനീഷ് ഗോപാൽ, ഉണ്ണി രാജൻ പി ദേവ്, അപ്പു ,വിജയ രാഘവൻ, സിദ്ദിഖ്, സുരേഷ് മേനോൻ, ഷൈനി സാറ, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. സന്തോഷ് എച്ചിക്കാനമാണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്. സഞ്ജയ് എന്ന കഥാപാത്രമായി അർജുൻ അശോകൻ എത്തുമ്പോൾ നായികാ കഥാപാത്രമായ ആതിരയായി എത്തുന്നത് പ്രിയംവദയാണ്.വിനീത് ശ്രീനിവാസൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിന് ശേഷം യുവതാരങ്ങളെ വെച്ച് ദിലീപ് നിർമ്മിച്ച ചിത്രം കൂടിയാണ് തട്ടാശേരി കൂട്ടം. ചിരിയും പ്രണയവും ആക്ഷനും ത്രില്ലും കൂട്ടിയിണക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് .
ജിതിൻ സ്റ്റാൻസിലോവ്സ് ആണ് ഛായാഗ്രാഹകന്‍. ബി കെ ഹരിനാരണന്‍, രാജീവ് ഗോവിന്ദന്, സഖി എല്‍സ എന്നിവരുടെ വരികള്‍ക്ക് ശരത്ത് ചന്ദ്രന് സംഗീതം പകരുന്നു. ഹരിശങ്കര്‍, നജീം അര്‍ഷാദ്, നന്ദു കര്‍ത്ത, സിത്താര ബാലകൃഷ്ണന് എന്നിവരാണ് ഗായകര്‍.
**