അമേരിക്കൻ അധിനിവേശ ശ്രമത്തിനെ മണിക്കൂറുകൾ കൊണ്ട് തുരത്തിവിട്ട ബേ ഓഫ് പിഗ്സ് പ്രതിരോധം

0
66

The Bay of Pigs Invasion

ക്യൂബയുടെ പോരാട്ടവീര്യമെന്തെന്ന് അമേരിക്കക്ക് കാണിച്ചുകൊടുത്ത, അമേരിക്കൻ അധിനിവേശ ശ്രമത്തിനെ മണിക്കൂറുകൾ കൊണ്ട് തുരത്തിവിട്ട ബേ ഓഫ് പിഗ്സ് പ്രതിരോധത്തിന് ഇന്ന് 59 വർഷം പൂർത്തിയാവുന്നു.ബാറ്റിസ്റ്റ ഭരണകൂടത്തിനെ വിപ്ലവത്തിലൂടെ ഇല്ലാതാക്കി ക്യൂബ ഒരു കമ്യൂണിസ്റ്റ് ഭരണത്തിലേക്ക് പോവുന്നത് അമേരിക്കക്ക് ചിന്തിക്കാവുന്നതിലുമപ്പുറമായിരുന്നു. ഇതിനെ The Bay of Pigs Invasion Explained - YouTubeതടയുന്നതിനായി 1961 ഏപ്രിൽ 17നും 19നുമിടയിൽ ആയിരക്കണക്കിനുവരുന്ന അമേരിക്കൻ സൈന്യം ക്യൂബയിലേക്ക് അതിക്രമിച്ച് കയറുകയുണ്ടായി. എന്നാൽ അമേരിക്ക തകർന്നു. ലോകത്തിനു മുന്നിൽ ക്യൂബ അമേരിക്കയുടെ നെഞ്ചിൽ ചവിട്ടി നിവർന്നുനിന്നു. അധിനിവേശ ശ്രമമാരംഭിച്ച് കേവലം 60 മണിക്കൂറുകൾക്കുള്ളിൽ സഖാവ് ഫിദലിൻ്റെ നേതൃത്വത്തിലുള്ള സൈന്യം അമേരിക്കയെ നിഷ്പ്രഭരാക്കി. 114 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു, ആയിരത്തിലധികം സൈനികരെ ക്യൂബൻ വിപ്ലവകാരികൾ അറസ്റ്റ് ചെയ്തു. ഈ പോരാട്ടത്തിൽ ക്യൂബക്ക് 15ഓളം സൈനികരെയും സാധാരണക്കാരെയും നഷ്ടപ്പെട്ടു. രക്തസാക്ഷികളുടെ ചോര വെറുതെയായില്ലെന്ന് അമേരിക്കയെ തോൽപ്പിച്ചുകൊണ്ട് ക്യൂബ ലോകത്തിന് കാണിച്ചുകൊടുത്തു.

ബാറ്റിസ്റ്റയുടെ ഭരണകൂടത്തെ തകർത്തെറിഞ്ഞവരെല്ലാം അമേരിക്കൻ അധിനിവേശത്തിനെതിരായ പ്രതിരോധത്തിലും മുന്നിൽ നിന്നു. ഫിദലും ചെഗുവേരയും റൗൾ കാസ്ട്രോയുമുൾപ്പെടെയുള്ളവർക്കൊപ്പം ബാറ്റിസ്റ്റ ജയിലിലടച്ച സഖാവ് ഹോസെ റമോൺ ഫെർണാണ്ടസും ഈ പ്രതിരോധത്തിൻ്റെ മുന്നിൽ നിന്നു. അന്നത്തെ ഫിദലിൻ്റെ നേതൃപാടവത്തെ കൂടെയുണ്ടായിരുന്ന സഖാവ് ബിയെൻവെനിഡോ പെരെസ് ഓർത്തെടുത്തിട്ടുണ്ട്.സ്വതന്ത്ര ക്യൂബ നീണാൾ വാഴട്ടെ എന്നുപറഞ്ഞ് സഖാവ് ഫിദൽ ധ്രുതഗതിയിൽ തൻ്റെ സൈനികരെയും കൂട്ടി ഓഫീസിൽ നിന്നിറങ്ങി, ഒരു നിമിഷം നിന്ന അദ്ദേഹം “നമുക്കവരെ തകർക്കാം” എന്ന് അട്ടഹസിച്ചുകൊണ്ട് യുദ്ധഭൂമിയിലേക്ക് ശരവേഗത്തിൽ പോയി.

സഖാക്കൾ ചെഗുവേരയും റൗൾ കാസ്ട്രോയും യുവാൻ അല്മെയ്ഡയും മൂന്ന് ദിക്കുകളിൽ നിന്നുള്ള സേനകളുടെ കമാൻ്റർമാരായിരുന്നു. മറ്റൊരു വിഭാഗത്തെ നയിച്ചത് 2019ൽ മരണപ്പെട്ട സ. ഹോസെ റമോൺ ഫെർണാണ്ടസായിരുന്നു. യുദ്ധഭൂമിയിൽ ഫിദലിൻ്റെ സാന്നിധ്യം ക്യൂബൻ ജനതക്കും സൈന്യത്തിനും നൽകിയ ഊർജം വളരെ വലുതാണ്. ബേ ഓഫ് പിഗ്സ് അധിനിവേശം അവസാനിക്കുന്നതുവരെ ഫിദൽ മുന്നിൽ തന്നെ നിന്നു. ക്യൂബൻ വിമാനങ്ങൾ തകർക്കുന്നതിനായുള്ള അമേരിക്കയുടെ നീക്കം പരാജയപ്പെടുത്തിയതിലൂടെ ആദ്യഘട്ടത്തിൽ തന്നെ ക്യൂബൻ സൈന്യം മേൽക്കോയ്മ നേടി. ബേ ഓഫ് പിഗ്സിലേക്ക് സഹായമെത്തിക്കേണ്ട അമേരിക്കൻ സേനക്ക് വഴി തെറ്റിയതും ചില ബോട്ടുകൾ പവിഴപ്പുറ്റുകളിൽ കുടുങ്ങിയതും ക്യൂബക്ക് കാര്യങ്ങൾ എളുപ്പമാക്കി. പരാജയം രഹസ്യമാക്കി വെക്കാനുള്ള സിഐഎ നീക്കത്തെ മറികടന്ന് ക്യൂബയിലെ ഒരു റേഡിയോ ശൃംഖല, അണുവിട വിടാതെ ഓരോ ഘട്ടവും ജനങ്ങളിലേക്കെത്തിച്ചു. അമേരിക്ക പരാജയപ്പെട്ടെന്ന വാർത്ത ക്യൂബയിലെ ജനങ്ങൾ ആഘോഷിച്ചു. തോൽപ്പിക്കപ്പെടില്ലെന്ന് അഹങ്കരിച്ചവർ കമ്യൂണിസ്റ്റ് ക്യൂബക്ക് മുന്നിൽ പരാജയം സമ്മതിച്ചു. ബേ ഓഫ് പിഗ്സ് ചരിത്രത്തിൻ്റെ ഭാഗമായി, അമേരിക്ക മറക്കാനും കമ്യൂണിസ്റ്റുകാർ ഓർമ പുതുക്കാനും ആഗ്രഹിക്കുന്ന ചരിത്രത്തിൻ്റെ ഭാഗം.