ഹിറ്റ്ലറിന്റെ അറബ് സൈന്യം

37

THE FREE ARABIAN LEGION

ഹിറ്റ്ലറിന്റെ അറബ് സൈന്യം

രണ്ടാം ലോകമഹായുദ്ധ കാലത്ത് നാസികളെ സഹായിച്ച വിദേശ സേനകളിൽ ഒന്നായിരുന്നു The free Arabian Legion .. 1941 ഇൽ ആണ് ഈ സൈന്യം രൂപപ്പെടുന്നത് അതിന് ചുക്കാൻ പിടിച്ചത് ജെറുസലേമിലെ മുഫ്തിയായിരുന്ന അമിൻ അൽ – ഹുസൈനി ആണ് … ഹിറ്ലറുമായി അടുത്ത ബന്ധമുണ്ടായിരിക്കുകയും ഹിറ്ലറെ പോലെ തന്ന ജൂത വിരോധം വെച്ച് പോന്നിരുന്ന നാസി സപ്പോർട്ടർ ആയിരുന്നു ഹുസൈനി .

1941 ഇൽ തന്ന ഇറാഖിലെ ബ്രിട്ടിഷ് അനുഭാവം വെച്ച് പുലർത്തിയിരുന്ന സർക്കാരിനെ താഴെ ഇറക്കിയിരുന്നു തുടർന്ന് അന്ന് ഇറാഖിൽ അഭയം പ്രാപിച്ചിരുന്ന ഹുസൈനി ബ്രിട്ടീഷ്കാർക് എതിരെ നാസികളുമായി ബന്ധപ്പെടുന്നത്തിന്റെ ഭാഗമായിയാണ് The free arab legion രൂപപ്പെടുന്നത് … ഏകദേശം 20,000 തോളം സൈനികർ ഉണ്ടായിരുന്നു കൂടുതലും ഇറാഖിൽ നിന്നും സിറിയയിൽ നിന്നുള്ളവർ ആയിരുന്നു നോർത്ത് ആഫ്രിക്കയിൽ നിന്നുള്ള കുറച്ചുപേരും ഉണ്ടായിരുന്നു .. ജൂത വിരോധവും – ബ്രിട്ടീഷ് വിരോധവും ആയിരുന്നു സേനയിൽ ചേരാൻ പലരെയും പ്രേരിപ്പിച്ചത് , ഗ്രീസിന്റെ പ്രേവശ്യയിൽ ആയിരുന്നു ഈ സൈന്യം നാസികൾക് വേണ്ടി പോരാട്ടം നടത്തിയത് ..

Balkans , caucasus , crimea ഭാഗത്തെ മുസ്ലിങ്ങളെ കൂടുതലും ബോസ്നിയൻ മുസ്ലിങ്ങളെ വെച്ചും നാസികൾ 3000 പേര് അടങ്ങുന്ന മറ്റൊരു വളരെ ചെറിയ സൈന്യത്തെയും രൂപപ്പെടുത്തിയിരുന്നു ചെമ്പട തകർത്ത പള്ളികളും , മദ്രസ്സകളും അവർക്ക് വേണ്ടി നാസികൾ പുനര്നിര്മിച്ചു നൽക്കുകയും ചെയ്തിരുന്നു