എമു മഹായുദ്ധം (The Great Emu War)

ചരിത്രത്തിൽ നമ്മൾ പല രസകരമായ യുദ്ധങ്ങളെ പറ്റി കേട്ടിട്ടുണ്ട് ഉദാഹരണം ആയി പറഞ്ഞാൽ ഒരു ബക്കറ്റിന് വേണ്ടി നടന്ന ബക്കറ്റ് യുദ്ധം , അത് പോലെ തന്നെ വെറും 30 മിനിട്ടു മാത്രം നീണ്ടു നിന്ന ബ്രിട്ടൻ സാൻഡിബാർ യുദ്ധം ഇതൊക്കെ… എന്നാൽ വളരെ രസകരമായ ഒരു യുദ്ധം ആണ് ‘എമു യുദ്ധം’, അല്ലെങ്കിൽ എമു മഹായുദ്ധം എന്നു അറിയപ്പെടുന്നത്. അതിലേക്ക് വരാം.

1932ൽ ഓസ്ട്രേലിയയിൽ നടത്തിയ ഒരു വന്യജീവീശല്യ നിവാരണ യജ്ഞമാണ് എമു യുദ്ധം എന്ന പേരിലറിയപ്പെടുന്നത്. നമ്മൾ ഇതു വായിക്കുമ്പോൾ, മുയൽ കാരണം മരുഭൂമി ആയ പ്രദേശം ഉള്ള രാജ്യം കൂടി ആണ് ആസ്ട്രേലിയ. കൃഷിയിടങ്ങളിൽ വൻനാശം വിതച്ച എമു പക്ഷികളെ ഇല്ലാതാക്കാൻ എല്ലാ മാർഗ്ഗങ്ങളും പരാജയപ്പെട്ടപ്പോൾ തോക്കുകളേന്തിയ പട്ടാളക്കാരെ അയക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. അപ്പോൾ പത്ര മാധ്യമങ്ങൾ നൽകിയ പേരാണ് എമു യുദ്ധം എന്നത്. രണ്ട് തവണകളായി നടന്ന നിർമ്മാർജ്ജന യജ്ഞത്തിലെ അന്തിമ വിജയം പക്ഷികൾക്ക് തന്നെയായിരുന്നു. നിർമ്മാർജ്ജനം യജ്ഞം ഉദ്ദേശിച്ച ഫലം കണ്ടില്ല.

ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ് മടങ്ങിയെത്തിയ പട്ടാളക്കാരെ പുനരധിവസിപ്പിക്കാൻ ഓസ്ട്രേലിയൻ സർക്കാർ അവർക്ക് ഭൂമി പതിച്ച് നൽകുകയും ഗോതമ്പ് കൃഷി പ്രോൽസാഹിപ്പിക്കുകയും ചെയ്യുകയുണ്ടായി.. ധാരാളം ഭൂമി ജനവാസത്തിൽ നിന്നും അകന്ന് ഒറ്റപ്പെട്ട ഇടങ്ങളിലുള്ളവയായിരുന്നു. എന്നാൽ അപ്രകാരം കൃഷി ആരംഭിച്ച വിമുക്ത ഭടന്മാർക്ക് ആഗോള മഹാസാമ്പത്തികമാന്ദ്യം വലിയ തിരിച്ചടിയായി. വിള വർദ്ധനയ്ക്ക് സർക്കാർ അഹ്വാനം ചെയ്യുകയും സബ്സ്ഡി വാഗ്ദാനം ചെയ്യുകയും ചെയ്യുകയുണ്ടായി. എന്നാൽ വിള വില ഇടിഞ്ഞു കൊണ്ടേയിരുന്നു.

ഈ പ്രശനബാധിത കാർഷിക രംഗത്തേക്കാണ് ഇമു പക്ഷികളുടെ അധിനിവേശം നടക്കുന്നത്. ഓസ്ട്രേലിയയിലെ ഒരോ ഉൾ നാടൻ മേഖലയിൽ നിന്നും തീരദേശം ലക്ഷ്യമാക്കി ഇമുകൾ സാധാരണയായി ദേശാടനം നടത്താറുണ്ട്. ഇണചേരൽ .മാസങ്ങൾ കഴിഞ്ഞാൽ സംഭവിക്കുന്ന ഒരു സ്വാഭാവിക പ്രതിഭാസമാണ് ഈ ദേശാടനം.എന്നാൽ മാറിയ സാഹചര്യത്തിൽ പുതുതായി ഉണ്ടായ കൃഷിയിടങ്ങളും ശുദ്ധജല ലഭ്യതയും, കന്നുകാലികൾക്കും കുതിരകൾക്കുമായി കരുതി വച്ചിരുന്ന കാലി തീറ്റയും എല്ലാം ഒത്തു കൂടിയപ്പോൾ അത് എമുകൾക്ക് പറുദീസയായി. അവ കൂട്ടത്തോടെ കൃഷിയിടങ്ങൾ കൈയ്യേറി വിളകൾ തിന്നൊടുക്കുകയും നശിപ്പിക്കുകയും ചെയ്തു.

 

യുദ്ധത്തിൽ എമു പക്ഷികൾ ഗറില്ലാ യുദ്ധ മുറ സ്വീകരിച്ചു എന്നാണു പത്രങ്ങൾ കളിയാക്കി എഴുതിയത്. അന്നത്തെ ആസ്ട്രേലിയൻ ഗവൻമെന്റിന്റെ ആയുധത്തിന്റെ അളവിൽ ദുർലഭത കാരണം സൈന്യം അമ്പേ പരാജയപെട്ടു എന്നത് ആണ് ചരിത്രം

You May Also Like

ജിജോണിന്റെ അപമാനം – ലോകകപ്പ് നിയമങ്ങൾ എന്നെന്നേക്കുമായി മാറ്റിമറിച്ച മത്സരത്തെ കുറിച്ച്

“ഇവിടെ നടക്കുന്നത് അപമാനകരമാണ്, ഫുട്ബോളുമായി ഒരു ബന്ധവുമില്ല. “. ഓസ്ട്രിയൻ കമന്റേറ്റർ റോബർട്ട് സീഗർ ഈ കാഴ്ചയിൽ വിലപിക്കുകയും കാഴ്ചക്കാരോട് അവരുടെ ടെലിവിഷൻ സെറ്റുകൾ ഓഫ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ⭐ അറിവ് തേടുന്ന പാവം പ്രവാസി ????ലിന മെടിന പെറുവിലുള്ള…

പ്രപഞ്ചത്തിന്റെ ആയുസ് വച്ചുനോക്കിയാൽ മനുഷ്യന്റെ ചരിത്രം വെറും ‘എട്ടുമിനിറ്റ്’ മാത്രമാണ്, ദിനോസറുകളുടേതു അഞ്ചുദിവസവും

കടപ്പാട് : നമ്മുടെ പ്രപഞ്ചം എഴുതിയത് : Pratheesh. K.t. പ്രപഞ്ചമുണ്ടായിട്ട് ഏകദേശം 13.8 ബില്യൺ…

ഇത്രയേറെ മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ ഹിമാലയത്തിന് മുകളിലെ ഈ തടാകത്തില്‍ എങ്ങനെ വന്നു ? നിഗൂഢതകൾ നിറഞ്ഞ രൂപ് കുണ്ഡ് തടാകം

ഉത്തരാഖണ്ഡിലെ ഗഡ്വാൾ പ്രദേശത്ത് സമുദ്രനിരപ്പിൽനിന്ന് 5029 മീറ്റർ ഉയരത്തിൽ മലമടക്കുകൾക്കിടയിലുള്ള ഒരു ചെറിയ തടാകമാണ് രൂപ്കുണ്ഡ്…