Connect with us

INFORMATION

“നിങ്ങളെ ലോക ചാമ്പ്യനായി അംഗീകരിക്കണമെങ്കിൽ ആദ്യം എന്നോട് ഏറ്റു മുട്ടുക”

ഗുസ്തിക്കാരനുമല്ല…”
വേദിയിൽ നിന്നുയർന്ന ആ ദൃഢസ്വരം ഒരു ഭാരതീയന്റേതായിരുന്നു, ഒരു യുവാവിന്റേതായിരുന്നു… അമൃത്സരിൽ നിന്നുള്ള ആരോഗ്യദൃഢഗാത്രനായിരുന്ന ആ യുവാവിന്

 28 total views,  1 views today

Published

on

Prem Shylesh

1910 സെപ്റ്റംബർ മാസം പത്താം തീയതി,ലണ്ടനിൽ ഗുസ്തിയിനത്തിൽ ലോക ചാമ്പ്യനായി തന്റെ എതിരാളിയെ മലർത്തിയടിച സ്റ്റാനിസ്ലാസ്‌ സിസ്ക്കോ ഗോദയിൽ ആഹ്ലാദ പ്രകടനം നടത്തുകയാണ്.പോളണ്ടുകാരനായ സിസ്ക്കോ ലോകത്തിലെ ഏറ്റവും മികച്ച ഗുസ്തിക്കാരിൽ ഇനി ഒന്നാമനാകും…തന്റെ കരുത്തിനെ ഇനിയാർക്കും ചോദ്യം ചെയ്യാനില്ലെന്ന സിസ്‌ക്കോയുടെ അഭിമാനത്തിന് ക്ഷതേമേല്പിച്ച ആ വാക്കുകൾ പെട്ടെന്ന് വേദിയിൽ നിന്ന് ഉയർന്നു..

May be an image of standing and outdoors“നിങ്ങളെ ലോക ചാമ്പ്യനായി അംഗീകരിക്കണമെങ്കിൽ ആദ്യം എന്നോട് ഏറ്റു മുട്ടുക… അല്ലാത്തിടത്തോളം നിങ്ങൾ വിജയിച്ചിട്ടില്ല,ലോകത്തിലെ ഏറ്റവും മികച്ച ഗുസ്തിക്കാരനുമല്ല…”
വേദിയിൽ നിന്നുയർന്ന ആ ദൃഢസ്വരം ഒരു ഭാരതീയന്റേതായിരുന്നു, ഒരു യുവാവിന്റേതായിരുന്നു… അമൃത്സരിൽ നിന്നുള്ള ആരോഗ്യദൃഢഗാത്രനായിരുന്ന ആ യുവാവിന് ബ്രിട്ടീഷ് സർക്കാർ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാനുള്ള അനുവാദം നൽകിയിരുന്നില്ല…ഈ മനുഷ്യൻ നമ്മുടെ തന്നെ മത്സരാർത്ഥികൾക്ക് ഭീഷണിയാകും എന്ന് കരുതിയിട്ടാകാം അന്ന് അയാൾക്ക് അനുമതി നിഷേധിക്കപ്പെട്ടത്…എന്തായാലും കാണികളിൽ കൂടി നിന്നിരുന്ന പലരും ആ യുവാവിനെ നോക്കി അന്തം വിട്ട് നിന്നു…

May be an image of 1 personതന്റെ വിജയത്തിന് ഇയാളുടെ വെല്ലുവിളി സ്വീകരിച്ചില്ലെങ്കിൽ ഒരു ക്ഷതമാകും അല്ലെങ്കിൽ ഒരു അപമാനമാകും എന്ന് കരുതിയ സിസ്‌ക്കോ ആ വെല്ലുവിളി ഏറ്റ് എടുത്തു…ഗോദയിൽ യുവാവും ബിസ്‌ക്കോയുമായി ഏറ്റുമുട്ടി.അമേരിക്കൻ ചാമ്പ്യനായ ബെഞ്ചമിൻ റോളരേ കേവലം 1മിനുറ്റും 40 സെക്കണ്ടും മാത്രമെടുത്തു ഏതാനും ദിവസങ്ങൾക്ക് മുൻപേ മലർത്തിയടിച്ച ഭീമനെയാണ് താൻ നേരിട്ട് കൊണ്ടിരിക്കുന്നതെന്ന് സിസ്‌ക്കോയ്ക്ക് അറിയില്ലായിരുന്നു.എന്തായാലും ആദ്യത്തെ ഏതാനും നിമിഷങ്ങൾക്കകം തന്നെ സിസ്‌ക്കോയ്ക്ക് ആ യുവാവിന്റെ കരുത്ത്‌ തിരിച്ചറിയാൻ കഴിഞ്ഞു..നേരിട്ട് ഒരേറ്റുമുട്ടലിന് തയാറാകാതെ സിസ്‌ക്കോ പലതവണ കുതന്ത്രങ്ങളിലൂടെയും കള്ളകളിയിലൂടെയും പിടിച്ചു നിന്നു….ഒടുവിൽ മൂന്ന് മണിക്കൂറുകൾക്ക് ശേഷം മത്സരം അസാധുവാക്കി ചാമ്പ്യൻഷിപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു..

May be an illustration of 1 person and beardവീണ്ടുമൊരു അംഗത്തിന് ലാഹോറിൽ നിന്നുള്ള ആ ഭീമസേനൻ സിസ്‌ക്കോയെ വെല്ലുവിളിച്ചു എങ്കിലും ആ മത്സര വേദിയുടെ പരിസരത്തു പോലും വരാതിരിക്കുവാൻ സിസ്‌ക്കോ ശ്രദ്ധിച്ചു….അങ്ങനെ മത്സരത്തിന് സ്വയം സാക്ഷ്യപ്പെടുത്താത്ത സിസ്‌ക്കോയെ പരാജയപ്പെടുത്തി ആ യുവാവ് ലോക ചാമ്പ്യൻ പട്ടം ഏറ്റു വാങ്ങി.ഏഴര ലിറ്റർ പാല്, ആറ് കോഴി, മട്ടനിറച്ചി,പഴച്ചാറുകൾ എന്നിവ തന്റെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തിയ,3000 പുഷപ്പുകൾ എടുക്കുന്ന,തന്നെക്കാൾ പോന്നവനെ പോലും മലർത്തിയടിക്കാൻ കഴിവുള്ള ആ ഭീമസേനനെ ലോകചാമ്പ്യൻ പട്ടം നേടിയതിന് ശേഷം മാലോകർ ചാർത്തികൊടുത്തൊരു പട്ടമുണ്ട്..
“The Great Gama”

അമൃത്സറിൽ 1872 മെയ് 22ന് ജനിച്ച ഗാമയുടെ യഥാർത്ഥ പേര് ‘ഗുലാം മുഹമ്മദ്’ എന്നായിരുന്നു…സ്വയം ഒരു ഗുസ്തിക്കാരനായിരുന്ന തന്റെ പിതാവായ ‘മുഹമദ് അസീസ് ബക്ഷിന്റെ’ശിക്ഷണത്തിൽ വളർന്ന,പരിശീലിച്ച ആ യുവാവിനെ അസീസ് ബക്ഷിന്റെ നിര്യാണത്തിന് ശേഷം ഡോറ്റിയായിലെ മഹാരാജാവാണ് പരിശീലിപിച്ചതും പരിപാലിച്ചതും..അന്നത്തെ കാലത്തേ മുടിചൂടാ മന്നനായ ഗുസ്തിക്കാരൻ ‘റഹീം ബക്ഷ്‌ സുൽത്താനിവാലാ’ എന്ന കരുത്തനായ ഗുസ്തിക്കാരനോട് ഏറ്റുമുട്ടിയ മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് ഗാമയെ ഏവരും ശ്രദ്ധിച് തുടങ്ങുന്നത്….7 അടി അടുപ്പിച് ഉയരമുണ്ടായിരുന്ന റഹീമിനെ,ധാരാളം മത്സരപരിച്ചയ സമ്പത്തുള്ള റഹീമിനെ,ആരെയും മലർത്തിയടിക്കാൻ കഴിവുണ്ടായിരുന്ന റഹീമിനെ മണിക്കൂറുകൾ നിർത്തി കുഴപ്പിച്ച ആ യുവാവ് പിന്നെ നേട്ടങ്ങളുടെ പടവുകളിലേക്ക് നടന്നുകയറി….

May be an image of 2 people and people standingവിജയകരമായ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഗാമ വീണ്ടും റഹീം ബക്ഷുമായി ഏറ്റുമുട്ടുകയും തുടർന്ന് ഭാരതത്തിലെ പരമോന്നത ഗുസ്തി അംഗീകാരം ‘റൂസ്‌തം-ഇ-ഹിന്ദ്’ നേടിയെടുക്കുകയും ചെയ്തു…ലോകത്തിലെ തന്നെ പല രാജ്യങ്ങളിൽ നിന്നുള്ള അനേകം ഗുസ്തിക്കാരെ തോല്പിച്ചെങ്കിലും ഗാമ താൻ നേരിട്ട ഏറ്റവും വലിയ എതിരാളിയായി പിൽക്കാലത്തു പറഞ്ഞത് റഹീം ബക്ഷ്‌ സുല്ത്താനിവാലയെ തന്നെയാണ്.ഭാരതത്തിനകത്തു ധാരാളം മത്സരങ്ങളിൽ ഗാമ പങ്കെടുക്കുകയും അവയിലൊക്കെ ഗാമ വിജയിക്കുകയും ചെയ്തു..കേമന്മാരെന്ന് കരുതിയിരുന്ന പലരും ഗാമയുടെ മുന്നിൽ മിനിറ്റുകൾ മാത്രമേ പിടിച്ചു നിന്നുള്ളൂ….

വിഭജന സമയത്തു പാലായനം ചെയ്ത് ഭാരതത്തിലേക്ക് ഒഴുകിയ ധാരാളം ഹിന്ദു-സിഖ് അഭയാർത്ഥികളെ സുരക്ഷിതമായി അതിർത്തി കടത്തി ഭാരതത്തിലേക്ക് എത്തിക്കാൻ ഗാമ മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു….വിഭനത്തിന് ശേഷം അദ്ദേഹം ലാഹോറിലേക്ക് താമസം മാറ്റിയിരുന്നു.തന്നെ അമ്പരിപ്പിച്ച,തന്റെ ജീവിതത്തിൽ ഒട്ടേറെ പ്രചോദനമായ വ്യക്തിയായി ഇതിഹാസമായ ബ്രൂസ് ലീ കണ്ടിരുന്നത് ഗ്രേറ്റ് ഗാമയെ തന്നെയായിരുന്നു എന്ന് അറിയുമ്പോഴാണ് ഗാമ തന്റെ ദേശത്തിനുമപ്പുറം ആ കാലഘട്ടത്തിൽ എത്രമാത്രം പ്രശസ്തനായിരുന്നു എന്നറിയാൻ…

Great Gama's two-decade wait to avenge 'wrestling farce' | Arab News PKതന്റെ 52 വർഷത്തെ ഗോദയിലെ ജീവിതത്തിൽ,ഒരിക്കലും പോലും ഗാമ പരാജയം എന്തെന്ന് അറിഞ്ഞിട്ടില്ല…ആർക്കും ഗാമയെ പരാജയപ്പെടുത്താൻ കഴിഞ്ഞിട്ടില്ല…ഗാമയെ പോലെത്തന്നെ ഒരിക്കലും പരാജയം ഏറ്റു വാങ്ങാത്ത ഹൈദരാബാദ് പെഹൽവാൻ ഹീരമാൻ സിങ് യാദവുമായി തന്റെ 68മത്തേ വയസ്സിൽ മത്സരിച്ചപ്പോൾ പോലും അദ്ദേഹം പരാജയം രുചിച്ചില്ല.ജീവിതത്തിൽ ഒരിക്കലും പോലും ഗോദയിൽ പരാജയം അറിയാത്ത 50 വർഷത്തെ ഗുസ്തി കെരീയറിൽ ആരാലും തോൽപിക്കാൻ കഴിയാത്ത,ലോകം കണ്ട ഏറ്റവും മികച്ച ഗുസ്തിക്കാരിൽ ഒരാളായ ദി ഗ്രേറ്റ് ഗാമ 1960 മെയ് 23ന് തന്റെ 82മത്തേ വയസിൽ മരണമടഞ്ഞു….അജയ്യനായി,ആരാലും തോല്പിക്കപ്പെടാതെ തന്നെ…

 29 total views,  2 views today

Continue Reading
Advertisement

Advertisement
Entertainment10 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment12 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 day ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment4 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment6 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement