Eli Roth സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ ഗ്രീൻ ഇൻഫെർണോയിലെ ഒരു ഡയലോഗ് ആണിത്. “നശിച്ചുകൊണ്ടിരിക്കുന്ന ഒരു ഗോത്രവിഭാഗത്തെ രക്ഷിക്കുന്നതായി നീ എപ്പോഴെങ്കിലും കനവ് കണ്ടിട്ടുണ്ടോ?”, ഈയൊരു ചോദ്യം ചിത്രത്തിന്റെ മുഴുവൻ കഥാതന്തുവിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്.

എലി റോത്തിന്റെ സംവിധാനത്തിൽ 2013 ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് അഡ്വഞ്ചർ ഹൊറർ ചിത്രമാണ് “ദി ഗ്രീൻ ഇൻഫെർണോ.” ന്യൂയോർക്ക് കോളേജിൽ പുതുമുഖമായ നായിക ജസ്റ്റിന് അതേ കോളേജിൽ പഠിക്കുന്ന അലഹാൻഡ്രോയുടേയും, കാമുകി കാരയുടേയും നേതൃത്വത്തിലുള്ള ഒരു സോഷ്യൽ ആക്ടിവിസം ഗ്രൂപ്പിൽ പ്രവർത്തിക്കാനൊരു താല്പര്യം തോന്നുന്നു.

പെറുവിന്റെ ഭാഗമായ ആമസോൺ വനാന്തരങ്ങളിലെ വൻ പ്രകൃതിവാതക നിക്ഷേപം ലക്ഷ്യമാക്കിക്കൊണ്ട് പെറുവിലെ ഒരു പ്രൈവറ്റ് കോർപ്പറേഷൻ അവിടുത്തെ തദ്ദേശീയ ഗോത്രങ്ങളെ കൊല്ലാനും അവരെ കുടിയൊഴിപ്പിക്കാനും ആസൂത്രണം ചെയ്യുന്നു. ഇതിനെതിരെ പ്രതിഷേധിക്കാനാണ് അലഹാൻഡ്രോയുടെ നേതൃത്വത്തിലുള്ള, ന്യൂയോർക്ക് സിറ്റിയിലെ ഒരു കോളേജിലെ കുറച്ചു വിദ്യാർത്ഥി സംഘത്തിന്റെ അടുത്ത ലക്ഷ്യം. ഇത്തവണത്തെ ധൗത്യത്തിൽ അവരോടൊപ്പം ജസ്റ്റിനും ഉണ്ട്.എന്നാൽ ഈ വിവരം അറിഞ്ഞതിനു ശേഷം അവിടെ പോയി ആ കമ്പനിയുടെ ഈ പ്രവർത്തി തടഞ്ഞിട്ട് പുറംലോകത്തെ കാണിക്കാനും ഗോത്രങ്ങളെ സുരക്ഷിതമാക്കാനും പ്ലാൻ ഇടുന്നു…

അങ്ങനെ അവർ പെറുവിലെ പ്രശ്‌നബാധിത മേഖലയിൽ എത്തുകയും അവിടുന്ന് പ്രതിഷേധിക്കാൻ തുടങ്ങുകയും ചെയ്യുന്നു. തുടർന്ന് അവരുടെ പ്രതിഷേധ പ്രകടനങ്ങൾ ലോകശ്രദ്ധ നേടുകയും, പ്രവർത്തകർ നിരവധി പ്രശംസകൾ ഏറ്റുവാങ്ങുകയും ചെയ്യുന്നു. അങ്ങനെ അവർ അവരുടെ ലക്ഷ്യം പൂർത്തീകരിച്ച് മടങ്ങുമ്പോൾ അവരുടെ വിമാനം തകരുകയും അവർ അവിടെയുള്ള ഒരു കാട്ടിൽ അകപ്പെടുകയും ചെയ്യുന്നു.അതിൽ കുറെ പേർ മരിക്കുകയും ബാക്കിയുള്ളവർ ഇവർ സുരക്ഷിതരാക്കാൻ നോക്കിയ അതേ ഗോത്രത്തിന്റെ കയ്യിൽ അകപ്പെടുകയും ചെയ്യുന്നു..!

യാഥാർത്ഥത്തിൽ അത്‌ രക്തദാഹിയായ നരഭോജികൾ പാർക്കുന്ന ഇടമായിരുന്നു. അത് മനസ്സിലാക്കാൻ അവർക്കധികം സമയമൊന്നും വേണ്ടിവന്നില്ല. നരഭോജികളുടെ ഇടയിൽ അകപ്പെട്ടുപോയ ഒരു കൂട്ടം പ്രവർത്തകർ നേരിടുന്ന ദുരിതങ്ങളും, അവിടുന്ന് രക്ഷപ്പെടാൻ അവർ നടത്തുന്ന ശ്രമങ്ങളുമൊക്കെയാണ് ഈ സിനിമയിലുള്ളത്. ഹൊറർ, അഡ്‌വെഞ്ചർ സിനിമകൾ ഇഷ്ടപ്പെടുന്നവരെ ഒട്ടും നിരാശപ്പെടുത്താത്ത സിനിമയാണ് “ദി ഗ്രീൻ ഇൻഫെർണോ.” കാനിബൽ ഹോളോക്കോസ്റ്റ് ” എന്ന ഭീകരമായ പടത്തിൽ നിന്നും ഇൻസ്പെയർ ആയിട്ടാണ് ഈ മൂവി എടുത്തത്.

ഹൊറർ, സ്ലാഷാർ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന അനവധി മുഹൂർത്തങ്ങൾ ചിത്രത്തിലുടനീളം ഉണ്ട്. ഈ മൂവി ഒട്ടനവധി രാജ്യങ്ങളിൽ നിരോധിച്ചിട്ടുണ്ട്..! 50 ലക്ഷം ഡോളർ ആയിരുന്നു ചിത്രത്തിന്റെ നിർമാണചിലവ്. ബോക്സ്ഓഫീസിൽ 2 കോടി ഡോളറോളം ഈ ചിത്രം നേടി. വാണിജ്യപരമായി വലിയ നേട്ടം ഉണ്ടായില്ലെങ്കിലും അനവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും, Eli Roth മികച്ച ഹൊറർ സംവിധായകനുള്ള iHorror Awards (2016) നേടുകയും ചെയ്തു. സാധാരണ ഗതിയിൽ നായികാനായകന്മാർക്ക് രക്ഷകപരിവേഷം നൽകാറാണ് ഇത്തരമൊരു കഥയിൽ പതിവ്. എന്നാൽ ഗ്രീൻ ഇൻഫെർണോ അക്കാര്യത്തിൽ വ്യത്യസ്തത കൊണ്ടുവരുന്നുണ്ട്. അഡ്വഞ്ചർ വിഭാഗത്തിലെ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ ഉറപ്പായും കണ്ടിരിക്കേണ്ട ഒരു സൃഷ്ടിയാണ് Eli Roth ഒരുക്കിയിട്ടുള്ളത്. ഈ മൂവിയുടെ സിനിമാട്ടോഗ്രാഫി ഒക്കെ വേറെ ലെവലാണ്..ഈ ടൈപ്പ് പടങ്ങൾ ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ ഒരുവട്ടം കാണാൻ ഉള്ളതൊക്കെയുണ്ട്..

You May Also Like

സബാഷ് ചന്ദ്രബോസി’ല്‍ കാഥികന്‍ വി. സാംബശിവനായി അഭിനയിച്ചത് ആരെന്നറിയാമോ ?

സബാഷ് ചന്ദ്രബോസി’ല്‍ കാഥികന്‍ വി. സാംബശിവനും കഥാപ്രസംഗകലയിലെ മുടിചൂടാമന്നനായിരുന്നു വി. സാംബശിവന്‍. ഒരു കാലഘട്ടത്തിന്റെ വികാരവും.…

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

ജിബു ജേക്കബ് സുരേഷ് ഗോപിയെ നയനാകണക്കി ചെയുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ‘മേ ഹൂം മൂസ’…

‘ജലധാര പമ്പ് സെറ്റ് – സിന്‍സ് 1962’, ലിറിക്കൽ വീഡിയോ ഗാനം

‘ജലധാര പമ്പ് സെറ്റ് – സിന്‍സ് 1962’, ലിറിക്കൽ വീഡിയോ ഗാനം. ഉര്‍വ്വശി,ഇന്ദ്രന്‍സ്, സനുഷ,സാഗർ എന്നിവരെ…

“പത്തൊമ്പതാം നൂറ്റാണ്ടി” ൽ സംഭവിച്ചത്..?

“പത്തൊമ്പതാം നൂറ്റാണ്ടി” ൽ സംഭവിച്ചത്..? Santhosh Iriveri Parootty എന്റെ ടീനേജ് കാലത്തിന്റെ അവസാന വർഷങ്ങളിലും…