ഹാന്റ്മെയ്ഡൻ നിങ്ങളെ സീറ്റ് എഡ്ജിൽ കൊണ്ട് ഇരുത്തും

0
283

Riyas Pulikkal

കിം തേരി എന്ന അഭിനേത്രിയെക്കുറിച്ച് സംസാരിക്കുമ്പോൾ പലരും ആദ്യം പറയുന്ന സിനിമയുടെ പേര് ലിറ്റിൽ ഫോറെസ്റ്റ് എന്നായിരിക്കും. പക്ഷേ, ദി ഹാന്റ്മെയ്ഡൻ എന്ന സിനിമ കണ്ടവർക്ക് അത് ഒരേയൊരു ഹാന്റ്മെയ്ഡൻ മാത്രമായിരിക്കും. ഓൾഡ്ബോയ് എന്ന സിനിമയിലൂടെ ലോക സിനിമാ പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച പാർക് ചാൻ വൂക്ക് എന്ന സംവിധായകൻ ആദ്യ കാഴ്ച്ചയിൽ നാച്ചുറൽ തോന്നിക്കുന്ന ഒരു സിനിമയുമായി വന്നപ്പോൾ അത്ഭുതമായിരുന്നു. പക്ഷേ, താൻ വന്നത് വെറുതേ അങ്ങ് കഥ പറഞ്ഞു പോകാനല്ല എന്ന് അമ്പരപ്പിക്കുന്ന സസ്പെൻസുകളുമായി തെളിയിച്ചു കാണിച്ചിട്ടാണ് അദ്ദേഹം തന്റെ സിനിമയ്ക്ക് കർട്ടനിടുന്നത്.

ഹാന്റ്മെയ്ഡനെ നിങ്ങൾക്ക് രണ്ട് രീതിയിൽ സമീപിക്കാം. ഒരു സാധാരണ കൊറിയൻ മിസ്റ്ററി ത്രില്ലർ എന്ന രീതിയിൽ പ്രതീക്ഷകൾ ഒന്നുമില്ലാതെയും. അല്ലാതെ പാർക് ചാൻ വൂക്ക് എന്ന, താൻ ചെയ്ത സിനിമകൾ കൊണ്ടെല്ലാം തന്നെ പ്രേക്ഷകർക്ക് വിരുന്നൊരുക്കിയ ഒരു വമ്പൻ പേരുകാരൻ സംവിധാനം ചെയ്യുന്ന സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലർ എന്ന രീതിയിൽ പ്രതീക്ഷയുടെ അമിത ഭാരവും പേറിയും. പക്ഷേ, രണ്ടായാലും ഹാന്റ്മെയ്ഡൻ എന്ന സിനിമ പ്രേക്ഷകരെ ഒരിക്കലും നിരാശരാക്കില്ല എന്ന് മാത്രമല്ല.. സീറ്റ് എഡ്ജിൽ കൊണ്ട് ഇരുത്തുകയും ചെയ്യും എന്നത് ഉറപ്പാണ്.. പാർക്ക് ചാൻ വൂക്ക് പ്രേക്ഷകർക്കായി ഒരുക്കി വെച്ചിരിക്കുന്നത് ഒരു ഹെവി ഐറ്റമാണ്. ഒരു ഫെമിൻ പശ്ചാത്തലത്തിൽ കിം തേരിയും കിം മിൻ ഹീയും കൂടി ചേരുമ്പോൾ ദി ഹാന്റ്മെയ്ഡൻ അക്ഷരാർത്ഥത്തിൽ തീപ്പൊരി പാറും