𝐓𝐇𝐄 𝐋𝐈𝐕𝐄𝐒 𝐎𝐅 𝐎𝐓𝐇𝐄𝐑𝐒 𝟐𝟎𝟎𝟔
2006ൽ റിലീസായ ഒരു കിടിലൻ ജർമൻ പൊളിറ്റിക്കൽ ത്രില്ലർ സിനിമയാണ് lives of others. 2006ലെ മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കാർ ഈ സിനിമയ്ക്കാണ് ലഭിച്ചത്. സോവിയറ്റ് കാലത്തെ കിഴക്കൻ ജർമനിയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഗവൺമെന്റിന്റെ മനുഷ്യാവകാശ ലംഘനങ്ങളെ പറ്റി ഈ സിനിമ ചർച്ചചെയ്യുന്നു. ജർമ്മൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ അന്ത്യം കുറിക്കുന്ന ബെർലിൻ മതിലിന്റെ തകർച്ചയ്ക്ക് ശേഷം ഈ വിഷയം കൈകാര്യം ചെയ്യുന്ന ആദ്യ സിനിമയാണിത് .ഇനി കഥയിലേക്ക് വരാം. 1984-ൽ കിഴക്കൻ ജർമ്മനിയിലാണ് കഥ നടക്കുന്നത്.
ലെഫ്റ്റനന്റ് കേണൽ ആന്റൺ ഗ്രുബിറ്റ്സ്, HGW XX/7 എന്ന രഹസ്യ കോഡിൽ അറിയപ്പെടുന്ന സ്റ്റാസി ഹാപ്റ്റ്മാനോഡ് നാടകകൃത്ത് ജോർജ്ജ് ഡ്രെമാനെ ചാരപ്പണി ചെയ്യാൻ ഉത്തരവിട്ടു. അന്താരാഷ്ട്ര അംഗീകാരമുള്ള നാടകകൃത്ത് ആയതിനാൽ വളരെ രഹസ്യമായി വേണം ജോർജ്ജ് ഡ്രെമാനെ ചാരപ്പണി ചെയ്യുവാൻ. നാടകകൃത്തും അയാളുടെ കാമുകിയും അവരെ ചാരപ്പണി ചെയ്യാൻ നിയോഗിക്കപ്പെട്ട സ്റ്റാസി രഹസ്യ പോലീസ് ഓഫീസറും തമ്മിലുള്ള ബന്ധത്തെ കേന്ദ്രീകരിച്ചാണ് സിനിമ മുമ്പോട്ട് പോകുന്നത്. സിനിമയിൽ രഹസ്യ പോലീസായി അഭിനയിച്ച ഗെർഡ് വീസ്ലറുടെ അഭിനയം എടുത്തു പറയേണ്ടതാണ്.