fbpx
Connect with us

Entertainment

മകളെ ബലാത്‌സംഗം ചെയ്തവനെ ലിംഗമാറ്റം നടത്തി പെണ്ണാക്കി ഉപയോഗിക്കുന്ന അച്ഛന്റെ കഥ

Published

on

The Skin I Live In

2011 ൽ പുറത്തിറങ്ങിയ സ്പാനിഷ്‌ ചലച്ചിത്രം ആണ്‌ ദ സ്കിൻ ഐ ലിവ്‌ ഇൻ (Spanish: La piel que habito). പ്രസിദ്ധനായ പെഡ്രോ അൽമദോവർ ‍ ആണ്‌ ഈ സിനിമയുടെ സംവിധായകൻ. സ്വന്തം മകളെ റേപ് ചെയ്തവനോടുള്ള ഒരു അച്ഛന്റെ പ്രതികാരത്തിന് മാനസിക പിന്തുണ നൽകുന്ന അതേ പ്രേക്ഷകർ തന്നെ പിന്നീട് ഒരു ഘട്ടത്തിൽ ആ അച്ഛന്റെ പ്രതികാര രീതികളെയും അയാളുടെ മനസികനിലയേയും അംഗീകരിക്കാൻ പറ്റാത്ത അവസ്ഥയിലെത്തുന്നു.പ്രതികാര ദൗത്യങ്ങളുടെ സകല പരിധികളെയും മറന്നു കൊണ്ട് ഒരു മനുഷ്യൻ മൃഗമായി മാറുമ്പോൾ നായക പ്രതിനായക സങ്കൽപ്പങ്ങളെല്ലാം പൊളിഞ്ഞു വീഴുകയാണ് ..എത്രത്തോളം വന്യമാണ് മനുഷ്യ മനസ്സുകളെന്ന് ബോധ്യപ്പെടുകയാണ് .ഏകാന്തതയും, വിരഹവും, കാമവും, ലൈംഗികതയും, അതിക്രമവും, പകയും, പ്രതികാരവും, വിശ്വാസ വഞ്ചനയും, അതിജീവനവുമൊക്കെ കൂടെ ചേർന്നൊരു സ്പാനിഷ് ത്രില്ലർ. ഇറോട്ടിക് സീനുകൾ അലർജിയുള്ളവർ കാണാതിരിക്കുക (18+)

കഥ സംഗ്രഹം

ഡോ.ലെഡ്ഗാഡ് ശ്രമിക്കുന്നത് മാരകമായി തീപ്പൊള്ളലേറ്റ് ജീവച്ഛവം ആകുകയും ഒരിക്കൽ തന്റെ തന്നെ പ്രതിരൂപം കണ്ട് ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന തന്റെ ഭാര്യയെ പുന:സ്യഷ്ടിക്കുക എന്നതാണ്‌.അതിനായി തന്റെ പ്ലാസ്റ്റിക് സര്ജറിയിലുള്ള വൈദഗ്ദ്യം ഉപയോഗിക്കുന്നു ,അയാൾ.ലെഡ്ഗാഡ് മറ്റെല്ലാം മാറ്റിവെച്ച് ഗവേഷണത്തിൽ മുഴുകുന്നു.നഗരപ്രാന്തത്തിലുള്ള,മരങ്ങൾ മറവു നൽകുന്ന, ഒരു പഴയ മാളികയിൽ അയാൾ തന്റെ പരീക്ഷണശാല ഒരുക്കുന്നു. ഇനി അയാൾക്ക് ഒരു പരീക്ഷണ’മ്യഗം’ വേണം, പക്ഷെ അത് ഒരു മനുഷ്യനും ആകണം. പക്ഷെ വ്യക്തിജീവിതത്തിലുണ്ടാകുന്ന മറ്റൊരു ദുരന്തം കഥാഗതിയെ മാറ്റിമറിയ്ക്കുന്നു.ഒരു വിവാഹപ്പാർട്ടിയിൽ വെച്ച് തന്റെ മകൾ ബലാത്സംഗം ചെയ്യപ്പെട്ടതായി മനസ്സിലാക്കുന്ന ലെഡ്ഗാഡ് അതിനു കാരണക്കാരൻ ആയ വിസന്റ എന്ന,ഒരു തുണിക്കടക്കാരി സ്ത്രീയുടെ മകനായ യുവാവിനെ പിടികൂടുകയാണ്‌. അവനെ തന്റെ മാളികയിൽ തടവുകാരനാക്കി പാർപ്പിക്കുന്നു, ഡോക്ടർ പിന്നീട് അയാൾ മകളുടെ ദുരന്തത്തിനു പകരം വീട്ടുന്നത് വിചിത്രമായ രീതിയിൽ ആണ്‌ .

അതാണ്‌ സിനിമയിലെ ഏറ്റവും വലിയ രഹസ്യം.പകയും രതിയും ഇടകലരുന്ന മനോഘടനയുള്ള അയാൾ, മകളോടുള്ള അടക്കാനാകാത്ത സ്നേഹവും ഭാര്യയോടുള്ള അഭിനിവേശവും മൂലം വിസന്റയെ ലിംഗമാറ്റശസ്ത്രക്രിയയ്ക്ക് വിധേയനാക്കുന്നു,തന്റെ ആ കൂറ്റൻ രഹസ്യാത്മക മാളികയിൽ വെച്ച്.ഹോർമോണുകളും മറ്റ് മരുന്നുകളും നൽകി അവനെ ആറ് വർഷം കൊണ്ട് ‘അവൾ’ ആക്കി മാറ്റുകയാണ്‌ ലെഡ്ഗാഡ്. ‘വേര’ എന്ന് പേര്‌ നൽകി അയാൾ അവളെ ഒരു സുന്ദരിയാക്കി മാറ്റുന്നു.ലെഡ്ഗാഡ് ‘വേര’യിൽ തന്റെ പുത്തൻ ചർമ്മം വെച്ചുപിടിപ്പിക്കുന്നു.അതിസൂക്ഷ്മവും ആയാസകരവുമായ ശസ്ത്രക്രിയകൾക്കൊടുവിൽ അയാൾ തന്റെ ദൗത്യത്തിൽ വിജയം വരിക്കുന്നു തീപ്പൊള്ളലേൽക്കാത്ത,പ്രാണീദംശനം ഏൽക്കാത്ത അത്ഭുതചർമ്മം.

Advertisement

ബാഹ്യമായി ഒരു പൂർണസ്ത്രീ ആയി മാറിയിരിക്കുന്ന വേര പക്ഷെ ആന്തരികമായി വിസന്റ തന്നെ ആയി അവശേഷിക്കുന്നു.അവനിലെ പുരുഷൻ തന്റെ ബാഹ്യശരീരത്തിലെ എല്ലാ പരിണാമങ്ങൾക്കും ശേഷവും പുരുഷനായിത്തന്നെ തുടരുകയാണ്‌.ലിംഗ അവസ്ഥയും ലൈംഗികസ്വത്വവും തമ്മിലുള്ള ഏറ്റുമുട്ടലിൽ ‘അവനു’ മുൻപിൽ ‘അവൾ’ കീഴടങ്ങുന്നു.ലെഡ്ഗാഡിൽ നിന്നു രക്ഷ നേടാനും പക വീട്ടാനും ‘അവനു ‘ മുൻപിൽ രണ്ട് മാർഗങ്ങളെ അവശേഷിക്കുന്നുള്ളൂ : ഒന്ന് സ്വയം ഹത്യ -അതിന്‌ രണ്ട് തവണ ശ്രമിച്ച് പരാജയപ്പെടുന്നുണ്ട് വേര-മറ്റൊന്ന് അയാളെ പ്രലോഭിപ്പിച്ച് കെണിയിൽ വീഴ്ത്തി രക്ഷപ്പെടുക. രണ്ടാമത്തെ മാർഗ്ഗം സുന്ദരിയും ലൈംഗിക ആകർഷണം തികഞ്ഞവളുമായ വേരയ്ക്ക് വളരെ എളുപ്പമായിരുന്നു. കഥാന്ത്യത്തിൽ വേര ലെഡ്ഗാഡിനെ ലൈംഗികബന്ധത്തിനിടെ വധിക്കുന്നു‌.

 3,552 total views,  4 views today

Continue Reading
Advertisement
Comments
Advertisement
history14 hours ago

കഴിഞ്ഞ 400 വർഷക്കാലത്തെ നിരവധി രാഷട്രീയ സ്വാധീനങ്ങൾ ഹൈദരാബാദിനെ ഇന്നത്തെ രീതിയിലുള്ള മുൻനിര സിറ്റിയാക്കി മാറ്റി

Entertainment14 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment14 hours ago

” സാക്ഷാൽ ശിവാജി ഗണേശന്റെ വില്ലനായിട്ട് വിളിച്ചാൽ പോലും ഇനി ഞാൻ പോകില്ല”

Entertainment15 hours ago

സിനിമയിൽ ഇപ്പോളാരും വിളിക്കുന്നില്ലേ എന്ന് പലരും കുത്തികുത്തി ചോദിക്കാറുണ്ടെന്നു നമിത പ്രമോദ്

Entertainment15 hours ago

“എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തിയ കാര്യം, കാര്യമായി ആരും കാണാൻ വന്നില്ല”

Entertainment15 hours ago

ആദിപുരുഷ് ടീസർ കോമഡിയായി, സംവിധായകനെ റൂമിൽകൊണ്ടുപോയി ‘പഞ്ഞിക്കിടാൻ’ വിളിക്കുന്ന പ്രഭാസിന്റെ വീഡിയോ വൈറൽ

Entertainment16 hours ago

എമ്പുരാന് ഒപ്പം തന്നെ ഹൈപ്പ് കേറാൻ സാധ്യതയുള്ള ചിത്രമായിരിക്കും “റാം “

Entertainment16 hours ago

കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും അതിജീവനത്തിനായി അദ്ദേഹം തെരഞ്ഞെടുത്തത് ഒരു മലയാള ചിത്രമാണ്

Business16 hours ago

ഇതാണ് യഥാർത്ഥത്തിൽ അറ്റ്ലസ് രാമചന്ദ്രന് സംഭവിച്ചത്

Entertainment17 hours ago

“വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം”, അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ചു സൂപ്പർ നിർമ്മാതാവ് കെടി കുഞ്ഞുമോൻ

Entertainment17 hours ago

“രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്, സിബിഐക്ക് ഉണ്ടായേക്കാം”, തന്റെ സിനിമകളുടെ രണ്ടാംഭാഗങ്ങളെ കുറിച്ച് മമ്മൂട്ടി

Entertainment18 hours ago

പരിചയപ്പെടേണ്ട കക്ഷിയാണ് ബ്രാൻഡൺ എന്ന സെക്സ് അഡിക്റ്റിനെ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment7 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment6 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment14 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment19 hours ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured21 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment22 hours ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment2 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment2 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment3 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment3 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment4 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment4 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment5 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Advertisement
Translate »