Connect with us

Hollywood

അമേരിക്കൻ ലോകസംരക്ഷണ മഹായജ്ഞം നിങ്ങൾക്ക് മടുത്തിട്ടില്ലെങ്കിൽ ഒരു ശ്രമം നടത്താവുന്നതാണ്

അങ്ങനെ ഒരിക്കൽക്കൂടി അതിഭീകരന്മാരായ ഏലിയൻസിന്റെ പിടിയിൽ നിന്നും അമേരിക്ക നമ്മളെ രക്ഷിച്ചിരിക്കുകയാണ് സുഹൃത്തുക്കളെ. 30 വർഷങ്ങൾക്കപ്പുറം 2051 ൽ നമ്മൾ ഉണ്ടെങ്കിൽ നമ്മളെയും

 64 total views

Published

on

അബിത്ത് ഫ്രാൻസീസ്

പുതുപുത്തൻ ഏലിയൻ ആക്രമണം

അങ്ങനെ ഒരിക്കൽക്കൂടി അതിഭീകരന്മാരായ ഏലിയൻസിന്റെ പിടിയിൽ നിന്നും അമേരിക്ക നമ്മളെ രക്ഷിച്ചിരിക്കുകയാണ് സുഹൃത്തുക്കളെ. 30 വർഷങ്ങൾക്കപ്പുറം 2051 ൽ നമ്മൾ ഉണ്ടെങ്കിൽ നമ്മളെയും, നമുക്ക് മക്കൾ ഉണ്ടെങ്കിൽ അവരെയും, അവരുടെ മക്കളെയും എന്തിന് പാവം കുതിരകളെപോലും വെറുതെ വിടാതെ ചറപറ പിടിച്ചുതിന്ന് ലോകത്തെ നശിപ്പിച്ചുകൊണ്ടിരുന്ന ക്രൂരന്മാരായ ഏലിയൻസ്. അവരുടെ ആക്രമണത്തിൽ നിന്നും ഈ ലോകം രക്ഷപ്പെടുമോ? അതാണ് “The Tomorrow War” എന്ന പുതുപുത്തൻ ആമസോൺ പ്രൈം സിനിമ. ഫ്രഷ് സ്റ്റോറിയാണ്.

The Tomorrow War': Final Trailer Wants to Make Sure You Know This is a  Movie About Alien Monsters - Bloody Disgusting2022. ഇറാഖിൽ സൈനിക സേവനം ഒക്കെ കഴിഞ്ഞു നാട്ടിലെത്തി ബയോളജി പ്രൊഫസർ ആയി ജോലി ചെയ്യുന്ന നായകൻ. ആൾ നമ്മളെയൊക്കെപ്പോലെ വേറൊരു ജോലിക്കായിട് ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് റിജെക്ഷൻ കിട്ടിയതിന്റെ സങ്കടത്തിൽ വീട്ടിലിരുന്നു ടിവിയിൽ 2022 ലെ ഫുട്ബോൾ വേൾഡ് കപ്പ് കണ്ടുകൊണ്ടിരുന്നപ്പോളാണ് കളി നടക്കുന്ന ഖത്തറിലെ സ്റ്റേഡിയത്തിന്റെ നടുവിലേക്ക് ലൈറ്റ് ആൻഡ് സൗണ്ട് ഇഫക്ടോടുകൂടി Time travel വഴി 2051 ൽ നിന്നും കുറച്ച് ആളുകൾ വന്നിറങ്ങുന്നത്. ഭാവിയിൽ നിന്നും വന്ന തങ്ങളെ സഹായിക്കണം എന്നുള്ള അവരുടെ അഭ്യർത്ഥന ലോകം മുഴുവൻ ലൈവ് ആയി കാണുന്നു. സഹായം എന്ന് പറഞ്ഞാൽ ഭാവിയിൽ പോയി യുദ്ധം ചെയ്തു വീരമൃത്യു വരിക്കാൻ ആളുവേണം.

The Tomorrow War movie review: Predictable narrative mars spectacle- The  New Indian Expressലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ആദ്യമൊക്കെ ആളുകൾ സഹായിക്കാൻ തയ്യാറായി വന്നെങ്കിലും ഭാവിയിൽ പോയി യുദ്ധം കഴിഞ്ഞു ജീവനോടെ തിരിച്ചു വരുന്നത് വെറും 20% മാത്രമായതുകൊണ്ട് ക്രമേണ ആളുകളെ കിട്ടാണ്ടാവുന്നു. അങ്ങനെയാണ് നമ്മുടെ നായകനും ടീമിനും നറുക്ക് വീഴുന്നത്. നമ്മളെയൊക്കെ രക്ഷിക്കാൻ സ്വന്തം ജീവൻ ബലികൊടുത്തും ടൈം ട്രാവൽ ചെയ്യുന്ന നായകൻ ആൻഡ് ക്രൂ. ക്രൂ മെംബേർസ് ഒക്കെ ഫ്രഷ് ആണ്. പേടിത്തൊണ്ടനും എന്തെങ്കിലുമൊക്കെ വളുവള വിളിച്ചുപറയുകയും ചെയ്യുന്ന, എന്നാൽ ഭയങ്കര ബുദ്ധിമാനായ ഒരാൾ, ഫുൾ ടൈം ആറ്റിട്യൂഡ് ഇട്ടു മസിലും പിടിച്ചു നടക്കുന്ന, എന്നാൽ ആ ആറ്റിട്യൂഡിനു പിറകിൽ കരളലിയിക്കുന്ന കദനകഥയുള്ള ഒരാൾ, ഏലിയൻ മുൻപിൽ വന്നാൽ കണ്ണും പൂട്ടി ചറപറാ വെടിവച്ച് അവസാനം എലിയനെ വരെ ബോറടിപ്പിക്കുന്ന അടുത്തയാൾ, മറ്റുള്ളവരെ രക്ഷിക്കാൻ സ്വന്തം ജീവൻ ഡെഡിക്കേറ്റ് ചെയ്യാൻ വരെ റെഡി ആയിട്ടുള്ള വിശാല ഹൃദയർ, പേടിച്ചു വിറച്ചു സ്റ്റക്ക് ആയി നിന്നുപോകുന്നവർ.. അങ്ങിനെ മറ്റൊരിടത്തും കണ്ടിട്ടില്ലാത്ത ഫ്രഷ് അംഗങ്ങളുള്ള നമ്മുടെ നായകൻറെ ടീം “Whitespikers” എന്ന ഏലിയെൻസുമായി ഇഞ്ചോടിഞ്ചു പോരാട്ടം നടത്തുന്നു. പിന്നെ എന്ത് സംഭവിക്കും എന്നുള്ളതാണ് കഥ. ഒരുപാട് കൺഫ്യുഷൻ ഒന്നും വേണ്ട. നായകൻ നമ്മളെ രക്ഷിക്കും. അത് എങ്ങനെ ആണെന്നുള്ള പ്രശനം മാത്രമേ ഒള്ളു. അതാണ് “the നാളത്തെ യുദ്ധം”.

Where Was 'The Tomorrow War' Filmed? Top Filming Locationsകുറച്ച് “Edge of Tomorrow” കുറച്ച് “Independence Day” തുടങ്ങി ഇതുവരെ ഇറങ്ങിയിട്ടുള്ള പല പല ഏലിയൻ സിനിമകളിൽ നിന്നും അടിച്ചു മാറ്റിയ ( ശ്ശെ, ഇൻസ്പയർ ചെയ്ത) കഥകൾ ഒരു അവിയലാക്കി വച്ചിട്ടുണ്ട്. എലിയനെ കണ്ടാൽ പഴയ “Deep Rising” സിനിമയിലെ നീരാളിയുടെ ബന്ധുവാണെന്നു പറയും. അതുപോലെ തെറ്റിദ്ധാരണ മൂലം വിള്ളൽ വന്ന നായകൻ -നായകൻറെ അച്ഛൻ ബന്ധം, ഒടുവിൽ മകനു സഹായം വേണ്ട സമയത്ത് കൂടെ നിന്ന് ഒട്ടും ക്ളീഷേ അല്ലാത്ത രീതിയിൽ ആ ബന്ധം വിളക്കിച്ചേർക്കുന്ന അച്ഛൻ. നായകൻ പഠിപ്പിക്കുന്ന ക്ലാസിലെ എല്ലാവരും കളിയാക്കുന്ന, എന്നാൽ ആവശ്യസമയത്ത് കൃത്യമായി സഹായിക്കുന്ന കുട്ടി തുടങ്ങി നമ്മൾ സിനിമ കണ്ടു തുടങ്ങിയ കാലം തൊട്ടേ കണ്ടു കണ്ടു തഴമ്പിച്ച ഒട്ടനവധി കാഴ്ചകളുടെ ഒരു സമ്പൂർണ്ണ സമാഹാരമാണ് ഈ സിനിമ.

Chris Pratt Talks 'The Tomorrow War' And The Craft Of Running From  “Creatures That Aren't There” - Entertainmentനല്ലത് പറയാൻ ആണെങ്കിൽ, ഇമോഷണൽ സീൻസ് – പ്രത്യേകിച്ച് നായകനും മകളും തമ്മിലുള്ളത് നന്നായിരുന്നു, സിനിമയിൽ വല്യ ആവശ്യം ഒന്നും ഇല്ലായിരുന്നെകിലും. വന്നുവന്ന് ഹോളിവുഡ് നമ്മുടെ നിലവാരത്തിലേക്ക് എത്തുന്നുണ്ട്. അതുപോലെ അവർ ആ ഏലിയൻഷിപ്പ് വന്നത് എന്ന് എവിടെ എന്നൊക്കെ ട്രാക് ചെയ്യുന്ന ഭാഗം. ചില CGI വർക്കുകളും നന്നായിരുന്നു. ചിലത് വിഡിയോ ഗെയിം പോലെയും. തിയേറ്ററിൽ ആയിരുന്നെങ്കിൽ ചിലപ്പോൾ കുറച്ചുംകൂടെ ആസ്വദിക്കാൻ പറ്റുമായിരുന്നു എന്ന് തോന്നുന്നു.
ഇനിയിപ്പോ സമയം കളയണോ വേണ്ടയോ എന്നാണെങ്കിൽ മുകളിൽ പറഞ്ഞ സിനിമകളൊ അതുപോലത്തെ മറ്റേതെങ്കിലുമൊക്കെയൊ നിങ്ങൾ കണ്ടിട്ടില്ലെങ്കിൽ, കൈയിൽ കുറെ സമയം വെറുതെ കളയാൻ ഉണ്ടെങ്കിൽ, നല്ല വൃത്തികെട്ട രൂപമുള്ള ഭീകര ജീവികളെ ഇഷ്ടമാണെങ്കിൽ, ഇനിയും അമേരിക്കൻ ലോകസംരക്ഷണ മഹായജ്ഞം നിങ്ങൾക്ക് മടുത്തിട്ടില്ലെങ്കിൽ ഒരു ശ്രമം നടത്താവുന്നതാണ്.

Trailer Oficial: The Tomorrow War – Cinembrollos

**

 65 total views,  1 views today

Advertisement
Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement