Entertainment
കാണാത്തവർ ഒന്ന് കണ്ടു നോക്ക്, പ്രത്യേകിച്ചു നിക്ളോസ് കേജ് ഫാൻസ്

സിനിമാപരിചയം
Nicolas Cage Fans,… Assemble
The Unbearable Weight of Massive Talent
2022/English
Review by
Vino
നിക്ലോസ് കേജ് പ്രധാന വേഷത്തിൽ വരുന്ന ഏറ്റവും പുതിയ പടം പരിചയപ്പെടാം. എന്റെ പ്രായത്തിൽ ഉള്ള ഹോളിവുഡ് ഭക്തന്മാർക്ക് നിക്ലോസ് കേജ് എന്നത് ചൈൽഡ്ഹുഡ് ഓർമ്മകൾ ഒരുപാട് നൽകുന്ന സ്കൂൾ കാലത്തെ ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ്. ആ കാലത്ത് അങ്ങേരുടെ പടങ്ങൾ തിരഞ്ഞു പിടിച്ചു കാണുമായിരുന്നു, അദ്ദേഹത്തിന്റെ ഏറ്റവും കൂടുതൽ കണ്ടതോ, ജോൺ വു ഡയറക്റ്റ് ചെയ്ത “ഫേസ് ഓഫ്”.എന്നാൽ ഞാൻ പലരോടും സംസാരിച്ചപ്പോൾ എവരും റിപ്പീറ്റ് കണ്ടിട്ടുള്ളത് അദ്ദേഹത്തിന്റെ “നാഷണൽ ട്രഷർ” ആണെന്ന് തോന്നി.
എന്തായാലും 80’s ഇൽ തുടങ്ങി 90’s ലും 20 ലും ഏതാണ്ട് ഒരു ഡസനോളം ഗംഭീരപടങ്ങൾ തന്ന അദ്ദേഹം “ഗോസ്റ്റ് റൈഡർ” എന്ന മാർവെൽ ചിത്രത്തിന്ന് ശേഷം കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിക്കാതെ ഏതാണ്ട് 10 കൊല്ലത്തോളം നിരവധി ഫ്ലോപ്പ് അടിച്ചു ഫീൽഡ് ഔട്ട് ആയി പോയിരുന്നു, ഈ കുറച്ചു വർഷങ്ങളായി അദ്ദേഹം പിന്നെയും തരക്കേടില്ലാത്ത ചെറിയ ചെറിയ പടങ്ങൾ ചെയ്തു തിരിച്ചു വരവിന്റെ പാതയിലാണ്,
അദ്ദേഹത്തിന്റെ ആ മോശം കാലഘട്ടത്തിൽ നടക്കുന്ന കഥയായിട്ടാണ് സിനിമ ഇവിടെ നിക്ക് കേജ്നെ അവതരിപ്പിക്കുന്നത്. ബോക്സ്ഓഫീസിൽ, ഒന്നും നേടാത്ത പടങ്ങൾ ചെയ്തു ഒടുവിൽ ആക്റ്റിംഗിൽ നിന്ന് റിട്ടയർ ചെയ്യാം എന്ന തീരുമാനത്തിൽ നീങ്ങുന്ന കേജ് ഒരു വലിയ ക്യാഷ് ഓഫർ സ്വീകരിച്ചു ഒരു ബർത്തഡേ പാർട്ടിക്ക് ഗസ്റ്റ് ആയി പോകുന്നു, എന്നാൽ അവിടെ ചെല്ലുന്ന അദ്ദേഹം ഇന്നോളം ചെയ്ത സിനിമകൾക്ക് അപ്പുറം ഒരു റിയൽ ഹീറോ ആകേണ്ട സാഹചര്യം വരുന്നു,…ബാക്കി കണ്ടു രസിക്കേണ്ടതാണ്.
ക്രോയേഷ്യയും Adriatic കടൽ തീരവും, അവിടുത്തെ മനോഹരകാഴ്ചകളും നിറഞ്ഞ ചിത്രത്തിൽ കേജിന്നൊപ്പം നമ്മുടെ got, നർകോസ് തുടങ്ങിയ സീരിസിലൂടെ സുപരിചിതനായ ചിലിയൻ- അമേരിക്കൻ ആക്ടർ പെഡ്രോ പാസ്ക്കലും തുല്യ പ്രാധാന്യത്തിലുണ്ട്. ഇരുവരുടെയും കോംബോയാണ് സിനിമയിൽ ഏറ്റവും എടുത്ത് പറയേണ്ടത്, നല്ല രസമായിട്ട് ഇരുവരും സ്ക്രീനിൽ മത്സരിച്ചു അഭിനയിച്ചിട്ടുണ്ട്.
ഇത്തരം ഒരു സിനിമ ചെയ്യുക എന്നത് തീർച്ചയായും ഒരു ശ്രമകരമാണ്, പ്രേത്യേകിച്ചു കാരൃർ ഡൌൺ ആയ നായകന്റെ ഈ സ്റ്റേജിൽ വച്ചു തന്നെ, കേജ് മൂന്ന് നാലു തവണ ഈ വേഷം നിരസിച്ചുവെങ്കിലും എഴുത്തുകാരനും സംവിധായകനുമായ ടോം ഗോർമിക്കൻ അദ്ദേഹത്തിന് വ്യക്തിപരമായ ഒരു കത്ത് എഴുതിയതിന് ഒടുവിലാണ് ഈ സിനിമ സംഭവിച്ചത് എന്നതാണ് പിന്നാമ്പുറ വാർത്ത.
ഞാൻ ഈ ഫിലിം കണ്ടപ്പോൾ ഇത്തരം ഒരു അറ്റംപറ്റ് നമ്മുടെ മലയാളത്തിൽ സുരേഷ് ഗോപിയോ, ജയറാമൊ ചെയ്തിരുന്നേൽ ഭയങ്കര രസകരമായ ഒരു സിനിമ തന്നെ ആയേന്നെ എന്ന് തോന്നിപോയി.കോമഡി ആക്ഷൻ ട്രാക്കിൽ പോകുന്ന ചിത്രം ഒരിടത്തും ബോറൊന്നും അടിപ്പിക്കാതെ ചുമ്മാ ടൈം പാസ്സ് മൂവി എന്ന രീതിയിൽ കണ്ടിരിക്കാം,കേജിന്റെ തന്നെ പല കൾട് പടങ്ങളുടെയും റഫറൻസ് ഒക്കെ നൽകി പോകുന്ന ചിത്രം അദ്ദേഹത്തിന്റെ ഫാന്സിന്ന് നല്ലൊരു ഫൺ റൈഡ് തന്നെയാണ്, അല്ലാത്തവർക്ക് വലിയ കാര്യമുള്ള ഒരു പടമായി തോന്നില്ല, കാണാത്തവർ കണ്ടു നോക്ക്, പ്രത്യേകിച്ചു നിക്ളോസ് കേജ് ഫാൻസ്.
992 total views, 4 views today