രൂപ വൈകൃതങ്ങളുടെ കലവറ

35

ഡോ : ഉമർ മുഖ്താർ

രൂപ വൈകൃതങ്ങളുടെ കലവറ
‘THE VROLICK MUSEUM’


നാമെല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും പലതരത്തിലുള്ള മ്യൂസിയങ്ങൾ കണ്ടവരായിരിക്കും. എന്നാൽ മനുഷ്യ സൃഷ്ടിക്ക് സംഭവിക്കുന്ന, സംഭവിച്ച രൂപ വൈകൃതങ്ങൾ, ഭ്രൂണാവസ്ഥയിലെ വ്യതിയാനങ്ങൾ കൊണ്ട് സംഭവിച്ചു പോയ കോല മാറ്റങ്ങൾ. കേട്ടും വായിച്ചും മാത്രം നാം അറിഞ്ഞ രൂപാന്തരങ്ങൾ. അതിനു വേണ്ടി മാത്രമുള്ള ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം.Vrolick museum.
‘The largest collection of human deformities in one place’
ഒറ്റവാചകത്തിൽ നമുക്കിതിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

നെതർലാന്റിലെ ആംസ്റ്റർഡാമിൽ 18ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് ഡച്ച് ശാസ്ത്രജ്ഞനായ Gerardus vrolick (1755- 1859) ആണ് ഭ്രൂണങ്ങളുടേയും അവയുടെ അസാധാരണ രൂപ മാറ്റങ്ങളുടേയും മാതൃകകൾ ശേഖരിച്ച് തുടങ്ങിയത്.പിതാവിന്റെ മരണത്തോടെ അതിനേക്കാൾ ഗംഭീരമായി മകൻ William vrolick തനത് വിഷയത്തിൽ ശേഖരണം തുടർന്നു.ഇദ്ധേഹത്തിന്റെ കാല ശേഷം vrolick മ്യൂസിയം ആംസ്റ്റർഡാം മുൻസിപ്പാലിറ്റി ഏറ്റെടുത്തു. ഇന്നിത് ‘യൂണിവേഴ്സിറ്റി ഓഫ് ആംസ്റ്റർഡാമിന്റെ’ കീഴിലാണ്.

William vrolick ഒരു ശാസ്ത്രജ്ഞൻ കൂടിയായിരുന്നു. ഭ്രൂണ വൈകൃതങ്ങളെ കുറിച്ച് അദ്ദേഹം സമഗ്രമായ പഠനം നടത്തി. അതിനാൽ തന്നെ vrolick museum ത്തിലെ ഓരോ സ്പെസിമനും അദ്ധേഹം ആവേശത്തോടെ ശേഖരിച്ചു. വരും തലമുറക്കായി.മനുഷ്യ ഭ്രൂണങ്ങൾ ക്ക് സംഭവിക്കാവുന്ന 150 പരം രൂപമാറ്റങ്ങൾ, അവയുടെ ആയിരക്കണക്കിന് Specimen കൾ.cyclopia,siamese, ectopia, തുടങ്ങിയ സാധ്യമായ ഒട്ടുമിക്ക ഗണങ്ങളുടെയും വൻശേഖരം തന്നെ അവിടെയുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ഭ്രൂണ രൂപ മാറ്റങ്ങളുടെ സ്പെസിമെനുകൾ അടങ്ങിയ മ്യൂസിയവും ഇതുതന്നെ.

Museum vrolick academic centre,meiborgdreef 15,1105 AZ, Amsterdam എന്ന വിലാസത്തിൽ സ്ഥിതിചെയ്യുന്ന ഈ അത്ഭുത കലവറയിലേക്ക് പ്രവേശനം തികച്ചും സൗജന്യമാണ് താനും.സൃഷ്ടിയും സൃഷ്ടി വൈകൃതവും ഒത്തുചേരുന്ന ഈ സംഗമ ഭൂമി,,,, വൈദ്യശാസ്ത്ര വിദ്യാർത്ഥികൾക്കും ഗവേഷണ വിദ്യാർഥികൾക്കും ഒരു മുതൽക്കൂട്ടാവും എന്നതിൽ തർക്കമില്ല.
സ്വന്തം ജീവിതം ഭ്രൂണ ശാസ്ത്രത്തത്തെ ലോകത്തിന് മുന്നിൽ കാണിച്ച് കൊടുക്കാനും ഒരു തലമുറക്ക് തന്നെ വെളിച്ചം വീശാനും കാരണക്കാരായ അച്ഛനും മകനും. ആ മ്യൂസിയത്തിന്റെ പേരിൽ ലോകം അവരെ ഇന്നും സ്മരിക്കുന്നു.

**