തെച്ചിക്കോട്ട്‌ കാവ്‌ രാമചന്ദ്രൻ സ്വാതന്ത്ര്യസമര പോരാളിയോ മറ്റോ ആണോ ?

697

Balakrishnan Sudarshan ബാലകൃഷ്ണൻ സുദർശന്റെ പോസ്റ്റ് 

തെച്ചിക്കോട്ട്‌ കാവ്‌ രാമചന്ദ്രനെ പിണറായി സർക്കാർ അപമാനിച്ചു എന്ന്‌ ബിജെപിക്കാരന്‍ പ്രസംഗിക്കുന്നത്‌ കേട്ടപ്പോള്‍ ഞാന്‍ കരുതിയത്‌ ഈ രാമചന്ദ്രന്‍ ഏതെങ്കിലും സ്വതന്ത്രസമര പോരാളി ആയിരിക്കും എന്നാണ്‌

പിണറായി അങ്ങനെ
ചെയ്യ്‌തങ്കില്‍ അത്‌ മോശമാണന്ന്‌ മനസ്സില്‍ വിചാരിക്കുകയും
ചെയ്യ്‌തു

ആനകമ്പക്കാരന്‍ അല്ലാത്ത എനിക്ക്‌ പിന്നീടാണ്‌ കാര്യം മനസ്സിലായി തുടങ്ങിയത്‌

Image result for thechikottukavu ramachandranചാനല്‍ ചർച്ചകള്‍
ആന ചർച്ചകള്‍ക്ക്‌ വഴിമാറി

കേരളത്തിന്റെ അടിയന്തര
പ്രശ്നങ്ങളില്‍ ഒന്നാണ്‌
തെച്ചിക്കോട്ട്‌ കാവ്‌ രാമചന്ദ്രന്‍ എന്ന്‌ ടിവി അവതാരകന്‍ പറഞ്ഞപ്പോള്‍ ഞാന്‍ മലയാളി ശരിക്കും വായ്‌പൊളിച്ചിരുന്നു.

ശരിയാ മലയാളി മാറുകയാണ്‌

തെച്ചിക്കോട്ട്‌ രാമചന്ദ്രനെ
ഫെയ്‌സ്സ്‌ ചെയ്യാന്‍ ധൈര്യമില്ലാതെ
പിണറായി യൂറോപ്പിലേയക്ക്‌
മുങ്ങി എന്ന്‌ വരെ പറഞ്ഞുകളഞ്ഞു..എതിരാളികള്‍

പകച്ച്‌പോയ്‌ എന്റെ ബാല്ല്യം

മലയാളിക്ക്‌ അഭിമാന നിമിഷങ്ങള്‍ ആണ്‌ കടന്ന്‌ പോകുന്നത്‌..

തെച്ചിക്കാട്ട്‌ കാവ്‌ രാമചന്ദ്രന്‍ എന്നത്‌ ആനയാണന്നും
ത്യശൂർ പൂരത്തില്‍ 2011 മുതല്‍ തെക്കെ ഗോപുര വാതില്‍ തള്ളി തുറക്കുന്ന ചടങ്ങ്‌ പുള്ളിക്കാരനാണ്‌ നിർവഹിച്ച്‌ വരുന്നതും എന്നറിയാന്‍ കഴിഞ്ഞു

പുള്ളിക്കാരന്റെ ഒരു കണ്ണിന്‌ തീരെ കാഴചയില്ലന്നും
മറ്റേ കണ്ണിന്‌ ഭാഗിക കാഴ്ച ശക്‌തിയേ ഉള്ളൂ..

മൂപ്പരുടെ ചവിട്ടേറ്റ്‌ 11 പേർ മരിച്ചതായി പറയുന്നു

കേരളത്തിന്റെ
അഭിമാനം ആണന്നാണ്‌ ഈ തെച്ചിക്കോട്ട്‌കാവ്‌ രാമചന്ദ്രനെ ഒരു കൂട്ടം ആനപ്രേമികള്‍ എന്ന്‌ സ്വയം വിശേഷിപ്പിക്കുന്നവർ
പറയുന്നത്‌…..

പക്ഷെ പുള്ളിക്കാരന്‍ ഒറിജനല്‍ ആസാമിയാണ്‌ ആസാം കാട്ടില്‍ നിന്നാണ്‌ പൊക്കിയത്‌ ജനനം
1964 ല്‍ ഇപ്പോള്‍ മദ്ധ്യവയസകന്‍
55 വയസ്സ്‌..

ആസാമില്‍ നിന്ന് മൂപ്പരെ ബീഹാറിലേയക്ക്‌ പറഞ്ഞ്‌ വിട്ടു…..

ബിഹാറില്‍ ഈ ഭയ്യായുടെ
പേര്‌ മോട്ടി പ്രസാദ്‌ എന്നായിരുന്നു

നല്ല പേര്‌…!!

അവിടെന്ന്‌ പുള്ളിക്കാരനെ ത്രിശൂരില്‍ എത്തിച്ചു

അപ്പോള്‍ ഇട്ട പേര് മലയാളീസിന്‌ അത്രപിടച്ചില്ല….

ബീഹാരിക്കാരന്‍
മോട്ടി പ്രസാദിനെ
ഗണേശന്‍ ആക്കി

പിസി ജേർജ്ജ്‌ ആശിച്ചത്‌
പോലെ കേശവന്‍ നായര്‌ എന്നൊക്കെ അവനും ആശിച്ച്‌കാണും പക്ഷെ മലയാളം മനസ്സിലാകും തിരിച്ച്‌പറയാന്‍ അറിയില്ലല്ലോ..!!

അത്യാവശ്യം ആനചന്തം ആ പേരിന്‌ കിട്ടി

പക്ഷെ പേര്‌ അത്ര ഗുമ്മില്ല ബീഹാറിയല്ലേ

രാമന്‍ എന്നാക്കിയാലോ..

ഒരു കനമില്ല…..

1984 ല്‍ രാമചന്ദ്രന്‍ ആക്കി കൊള്ളാം

പിന്നീട്‌ മൂപ്പരെ തെച്ചിക്കോട്ട്‌ കാവ്‌
ദേവസ്വം വാങ്ങിച്ചു

രാമചന്ദ്രന്റെ കൂടെ
തെച്ചിക്കോട്ട്‌ കാവ്‌ എന്ന്‌ കൂടി ചേർത്ത്‌ ഒരു പഞ്ച്‌ ആക്കി

ജനനം കൊണ്ട്‌ ആസാമി ആണങ്കിലും ബീഹാരി ഭായ്‌ക്ക്‌ ഇത്തിരി പിടിച്ചു പുതിയ പേര്‌

തെച്ചിക്കോട്ട്‌ കാവ്‌ രാമചന്ദ്രന്‍

ഒരുതരം മംഗലശ്ലേരി നീലകണഠന്‍ സ്റ്റൈൽ..

മൂപ്പര്‌ പിന്നെ തിരിഞ്ഞ്‌ നോക്കിയിട്ടില്ല

ഒരു സുരേഷ്‌ഗോപി style ലില്‍ രാമചന്ദ്രന്‍ ഒരു കാച്ച്‌ കാച്ചി….

എനിക്ക്‌ ത്യശൂർ പൂരം വേണം…..
നിങ്ങള്‌ എനിക്ക്‌ ത്യശൂർ പൂരം തരണം…..
ത്യശൂർ പൂരം ഞാന്‍ ഇങ്ങോട്ട്‌ എടുക്കുകയാണ്‌…

ഇപ്പോള്‍ തേക്കിന്‍ കാട്‌ മൈതാനത്തില്‍ ത്രിശൂർപൂരം
നടത്തണം എങ്കില്‍
സർക്കാരിന്‌ പോലും
രാമചന്ദ്രന്റെ കാല്‌ പിടിക്കണം

രാമചന്ദ്രന്‍ ഇല്ലങ്കില്‍ ഞങ്ങളും ഇല്ല എന്നാണ്‌ മറ്റ്‌ ബിഹാരി,ബംഗാളി, ആസാമി ആനകളും പറയുന്നത്‌ സോറി ആനമുതലാളിമാരും പറയുന്നത്‌…

അമ്മ എന്ന സംഘടനയക്ക്‌
ദിലീപ്‌ എന്ന പോലെ എല്ലാവരും
രാമചന്ദ്രന്റെ കൂടെയുണ്ട്‌
കട്ട സപ്പോർട്ട്‌

ഇതിനിടയില്‍ മറ്റൊരു കൂട്ടരും ഐക്യദാർഡ്യം പ്രഖ്യാപിക്കാന്‍ ഉള്ള ഒരുക്കത്തില്‍ ആണ്‌

എ. സി. കെ.ടി .യു
ആന ചവിട്ടി കൊന്ന തൊഴിലാളി യൂണിയന്‍

ഇത്‌ സകല ബീഹാരികളെയും
കളിയാക്കുന്ന
മലയാളിയുടെ തലയക്കിട്ട്‌
കിട്ടിയ കൊട്ടാണ്‌

ഈ ബീഹാരിക്ക്‌ വേണ്ടി
മന്ത്രിമ്മാർ ചർച്ച നടത്താന്‍ ക്യൂവിലാണ്‌

കേരളത്തിലെ
ബീഹാരികളുടെ നേതാവായി രാമചന്ദ്രനെ
നിതീഷ്‌കുമാർ എന്നാണ്‌
പ്രഖ്യാപിക്കുന്നത്‌ എന്നറിയില്ലാ..

ബിഹാരിയെ പുച്ഛിക്കുന്ന
എല്ലാവർക്കും ഇതൊരു പാഠം ആകണം

ബീഹാരിയെ തൊട്ടാല്‍
അക്കളി തീക്കളിയാണന്ന്‌
ബ്ലഡി മല്ലൂസ്‌
ഇനിയെങ്കിലും മനസ്സിലാക്കിയാല്‍
കൊള്ളാം..!!!

മറ്റ്‌ നാടന്‍ ആനകള്‍ ഞെട്ടിയിരക്കുകയാണ്‌

ഈ ബീഹാറിക്ക്‌ ഇത്ര ജാഡയോ…?

ഈ ബീഹാറിക്ക്‌ വേണ്ടിയും സമരമോ….

എന്ന്‌ ചോദിക്കുന്നവരോട്‌
തെച്ചിക്കോട്ട്‌കാവ്‌ രാമചന്ദ്രന്‍ പുച്ഛത്തോടെ ചോദിക്കുന്നു

എടാ പന്ന മലയാളീസ്‌
നിനക്കെല്ലാം ഇവിടെ ആർത്തവത്തിന്റെ
പേരില്‍ സമരം നടത്താം
എങ്കില്‍

പിന്നെ എന്തുകൊണ്ട്‌ 11 പേരെ ചോര ചീറ്റീച്ച്‌ കൊന്ന എനിക്ക്‌വേണ്ടി ജയ്‌ വിളിച്ചാല്‍……

ബിഹാറില്‍ പോലും
ഇത്രമണ്ടന്‍മ്മാരെ കണ്ടട്ടില്ല എന്നാണ്‌ മറ്റ്‌ ബീഹാറി കൂട്ട്‌ ആനകള്‍
പറഞ്ഞ്‌ ചിരിക്കുന്നത്‌

കേരളം കുതിക്കുകയാണ്‌…
പുരോഗമനത്തില്‍
ഏതാണ്ട്‌ ഫ്രാന്‍സിനെയും
ബ്രിട്ടനെയും പിന്നിലാക്കി

വിദ്യഭ്യാസത്തില്‍ ഇന്ത്യയിലെ നമ്പർവണ്‍ state ഉം ലോകത്തിലെ മികച്ച നിലവാരവും കൈവരിച്ച
കേരളം പിന്നോട്ട്‌
ഓടുന്നത്‌ കാണാന്‍ നല്ല ചേലുണ്ട്‌….

സമയം നോക്കിയപ്പോള്‍
വാച്ചും പിന്നോട്ട്‌

നവോത്ഥാനം മുന്നോട്ട്‌
മലയാളി പിന്നോട്ട്‌

ജയ്‌ കേരള..

NB :ചില ബിജെപി നേതാക്കള്‍ അടക്കം പറയുന്നത്‌ ഒരു മാസം മുമ്പാണ്‌ ഈ സുവർണ്ണ അവസരം എങ്കില്‍…..

തെച്ചിക്കോട്ട്‌ കാവ്‌ രാമചന്ദ്രനെ
ത്രിശൂരില്‍ നിർത്തി പുഷപം പോലെ
പാർലമെന്റില്‍ എത്തിക്കാമായിരുന്നു എന്നാണ്‌

നാല്‍പ്പതെണ്ണത്തിനെ കൊന്നവർക്ക്‌ സ്ഥാനാർത്ഥി ആകാമെങ്കിലാണോ

കൈയ്യഅബദത്തില്‍ 11 പേരെ കൊന്ന
തെച്ചിക്കോട്ട്‌കാവ്‌ രാമചന്ദ്രന്‍…!!

============

Previous articleഡിവോഴ്സ് കലാകാരിയുടെ കുത്തകാവകാശമല്ല
Next articleസ്വാദിഷ്ടമായ തക്കാളി സാദം
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.