📃GladwinSharun
മമ്മൂട്ടിയോ മോഹൻലാലോ ചെയ്താൽ നന്നാവുന്ന കണ്ണൻ മുതലാളി എന്ന നായകവേഷം തോക്കും പിടിച്ച് നടക്കുന്ന ഉശിരൻ കഥാപാത്രങ്ങൾ ചെയ്യുന്ന സുരേഷ് ഗോപി വള്ളിക്കളസം കാണുന്ന രീതിയിൽ മുണ്ടും മടക്കി കുത്തി വന്നാൽ പ്രേക്ഷകർ ചിരിക്കും എന്ന് തോന്നലിൽ ആ നായകവേഷം സുരേഷ് ഗോപിക്ക് കൊടുക്കുന്നു..
പക്ഷേ അപ്പോഴും സുരേഷ് ഗോപി ആയതുകൊണ്ട് ഈ കഥാപാത്രം പ്രേക്ഷകർ എത്രത്തോളം സ്വീകരിക്കും എന്ന ആശങ്കയിൽ ഓരോ സീനും പലപല രീതിയിൽ ഷൂട്ട് ചെയ്തു വച്ചു.അപ്പോഴൊക്കെ സംവിധായകനോട് സുരേഷേട്ടൻ ഒന്നേ പറഞ്ഞുള്ളൂ നിങ്ങൾ ഇതിൽ ഏതു വേർഷൻ ഉപയോഗിച്ചാലും ഇത് ഒരു വർഷം ഓടുന്ന സിനിമയായിരിക്കും എന്ന്.!
SG പറഞ്ഞതുപോലെ 260 ദിവസത്തോളം തീയേറ്ററിൽ ഓടി സകല കളക്ഷൻ റെക്കോർഡുകളും ഭേദിച്ചു 2000ലെ ഏറ്റവും വലിയ പണം വാരി ചിത്രമായി തെങ്കാശിപ്പട്ടണം മാറി.!
🔷 EKM, TVM, Calicut, Kollam തുടങ്ങിയ മെയിൻ സെന്ററുകൾ എല്ലാം റെക്കോർഡ് ഇട്ട സിനിമ
🔷 4 A ക്ലാസ്സ് സെന്ററിൽ റെഗുലർ ഷോയിൽ 6 മാസം പിന്നിട്ട ഏക സിനിമ
🔷 ഈ നൂറ്റാണ്ടിൽ തീയേറ്ററിൽ ഏറ്റവും കൂടുതൽ ദിവസം ഓടിയ മലയാളസിനിമ
🔷 ലാൽ ഒഴികെ ഇതിൽ പ്രവർത്തിച്ച മിക്കവരുടെയും കരിയറിലെ ഏറ്റവും വലിയ വിജയചിത്രം
തെങ്കാശിപട്ടണത്തിന്റെ 22 വർഷങ്ങൾ
(റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ലാൽ, ദിലീപ്, സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2000-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് തെങ്കാശിപട്ടണം. ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ലാൽ റിലീസാണ് . കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് റാഫി മെക്കാർട്ടിൻ ആണ്.)