സ്പർശിക്കാതെ വായിക്കാവുന്ന സംഗീതോപകരണം ഏതാണ് ?

അറിവ് തേടുന്ന പാവം പ്രവാസി

തെറമിൻ (Theremin) എന്ന സംഗീത ഉപകരണം വായിക്കുവാൻ ഇതിൽ സ്പർശിക്കേണ്ട ആവശ്യം ഇല്ല.വെറുതെ ആഗ്യം കാണിച്ചാൽ മതി. 1917 ലെ ആഭ്യന്തര യുദ്ധകാലത്ത് റഷ്യൻ ഗവർൺമെന്റിന്റെ സഹായത്തോടെ നടത്തി വന്നിരുന്ന , പ്രോക്സിമിറ്റി സെൻസറുകളെ കുറിച്ചുള്ള ഗവേഷണങ്ങൾക്കിടയിലാണ് ഈ സംഗീതോപകരണത്തിന്റെ ജനനം . 1919 ഒക്ടോബറിൽ ഒരു യുവ ഗവേഷകനായിരുന്ന ലിയോൺ തെറാമിൻ( Lev Sergeyevich Termen) ആണ് പ്രോക്സിമിറ്റി സെൻസറുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ മ്യൂസിക്കൽ ഇൻസ്ട്രമെന്റ് കണ്ടു പിടിച്ചത് . പിന്നീട് അമേരിക്കയിലെത്തിയ ഇദ്ദേഹം 1928 ൽ ഇത് പേറ്റന്റ് ചെയ്യുകയും ചെയ്തു .

ചെവിയോട് ചേർത്ത് വെച്ച് ആരോടെങ്കിലും സംസാരിക്കുമ്പോൾ നമ്മുടെ സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ തനിയെ ഓഫാകുന്നത് പ്രോക്സിമിറ്റി സെൻസറിന്റെ സഹായത്തോട് കൂടിയാണ് . സ്വയം പുറപ്പെടുവിക്കുന്ന ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങളുടെ വ്യതിയാനത്തിൽ നിന്നാണ് ഇത്തരം മാപിനികൾ തൊട്ടടുത്ത വസ്തുക്കളെ തിരിച്ചറിയുന്നത് . ഇതേ സംവിധാനം തന്നെയാണ് കാർ പിറകിലേക്ക് എടുക്കുമ്പോൾ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നത് . തെറമിൻ ഉപകരണത്തിൽ അത് വായിക്കുന്ന ആളിന്റെ കരങ്ങളുടെ നീക്കം തിരിച്ചറിയുവാൻ രണ്ട് ആന്റീനകളാണ് ഉള്ളത്. ഒന്ന് ലംബമായും, മറ്റൊന്ന് തിരശ്ചീനമായും ഘടിപ്പിച്ചിരിക്കും.

സാധാരണ വലം കൈയുടെ നീക്കത്താൽ ശബ്ദത്തിന്റെ ആവൃതിയും ( പിച്ച് ) , ഇടത് കരത്തിന്റെ അനക്കത്താൽ വോളിയവും നിയന്ത്രിക്കാനാവും. ചില ഉപകരണങ്ങളിൽ ഇത് തിരിച്ചും ആകാറുണ്ട് .ഇങ്ങനെയുണ്ടാ വുന്ന ഇലക്ട്രിക് സിഗ്നലുകൾ ആംപ്ലിഫൈ ചെയ്താണ് സ്പീക്കറുകളിൽ എത്തിക്കുന്നത് . ഒട്ടനവധി ഇംഗ്ലീഷ് , റഷ്യൻ സിനിമകളുടെ പശ്ചാത്തല സംഗീതമൊരുക്കുവാനും എണ്ണമറ്റ ടിവി ഷോകളിലെ തിം മ്യൂസിക്കുകൾ ഒരുക്കുവാനും തെറമിൻ ഉപയോഗിച്ചിട്ടുണ്ട് . 1956 ലെ De Mille ചിത്രമായ The Ten Commandments ൽ തെറമിൻ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട് .

You May Also Like

സാധാരണ ഇരയെ വിഴുങ്ങാറുള്ള പാമ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഇരയായ തവളകളെ ക്രൂരമായി ഭക്ഷണമാക്കുന്ന കുക്രി പാമ്പുകളുടെ രീതി എങ്ങനെയാണ് ?

സാധാരണ ഇരയെ വിഴുങ്ങാറുള്ള പാമ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഇരയായ തവളകളെ ക്രൂരമായി ഭക്ഷണമാക്കുന്ന കുക്രി പാമ്പുകളുടെ…

പ്രതിരോധ വാക്‌സിനുകളും, വിവിധയിനം അസുഖങ്ങൾക്ക് കഴിക്കുന്ന മരുന്നുകളും എങ്ങനെയാണ് ശരീരത്തിൽ പ്രവർത്തിക്കുന്നത് ? ബൂസ്റ്റര്‍ ഡോസുകള്‍ എന്നാൽ എന്താണ് ?

പ്രതിരോധ വാക്‌സിനുകളും, വിവിധയിനം അസുഖങ്ങൾക്ക് കഴിക്കുന്ന മരുന്നുകളും എങ്ങനെയാണ് ശരീരത്തിൽ പ്രവർത്തിക്കുന്നത് ? ബൂസ്റ്റര്‍ ഡോസുകള്‍…

മഴവെള്ളം രണ്ട് കടലിലേക്ക് വഴി പിരിയുന്ന സ്ഥലം

മഴവെള്ളം രണ്ടായി പിരിഞ്ഞ് രണ്ട് വ്യത്യസ്ത കടലിൽ ചെന്ന് ചേരുന്ന ഒരപൂർവ്വ പ്രതിഭാസം നടക്കുന്ന സ്ഥലമാണ്

ലൂക്ക് കൂട്ടാനോ സ്റ്റെപ്പിനിയോ അല്ല, പിന്നെ വലിയ ട്രക്ക് ലോറികളിലെ ചില വീലുകള്‍ റോഡിൽ സ്പർശിക്കാതെ ഉയര്‍ത്തി വെച്ചിരിക്കുന്നത് എന്തിന് ?

വലിയ ട്രക്ക് ലോറികളിലെ ചില വീലുകള്‍ റോഡിൽ സ്പർശിക്കാതെ ഉയര്‍ത്തി വെച്ചിരിക്കുന്നത് എന്തിന് ? അറിവ്…