മണ്ണിട്ടു മൂടേണ്ട തിരണ്ടുകല്യാണങ്ങൾ

104

Manuson M Manuson

മോളുടെ തിരണ്ടുകല്യാണോണ്ട്. കല്യാണത്തിന് നുമ്മക്ക് തെങ്ങുമ്മക്കെട്ടി വേണം.”-

കൊയിലാണ്ടിക്കടുത്ത മുചുകുന്നിലെ വലിയമലയില്‍ ഭൂദാനപ്രസ്ഥാനത്തിൻറെ കോളനിയിലെ അന്തേവാസിയായ ഒരു സ്ത്രീയുടേതായിരുന്നു ഈ ആവശ്യം. സ്വാതന്ത്യ സമരസേനാനിയും സർവ്വോദയ പ്രസ്ഥാനത്തിന്റെയും ഭൂദാന പ്രസ്ഥാനത്തിന്റെയും പ്രചോദകനുമായ കേളപ്പജിയോടായിരുന്നു തിരണ്ടുകല്യാണം ക്ഷണിക്കാൻ വന്ന സ്ത്രീ ആവശ്യം ഉന്നയിച്ചത്. ( തായാട്ട് ബാലൻറെ ആത്മകഥയില് നിന്നു )

പണ്ട് കാലത്ത് കേരളത്തില് ആർത്തവുമായി ബന്തപെട്ട് ഹിന്ദു ജാതികളക്കിടയിലുണ്ടായിരുന്ന രണ്ട് ആചാരങ്ങളായിരുന്നു വണ്ണാത്തി മാറ്റും തിരണ്ടു കല്യാണവും. കേരളത്തില് മാത്രമെന്ന് പറഞ്ഞ് കൂടാ തമിഴ് നാട്ടിലെ ഗ്രാമങ്ങളിലിപ്പോഴും തിരണ്ടു കല്യാണങ്ങള് നടക്കുന്നുണ്ട്.
തിരണ്ടു കല്യാണം എന്നാല്‍ പെണ്‍കുട്ടികള്‍ ഋതുമതിയായാല്‍ നടത്തുന്ന ചടങ്ങ്..ഋതുമതിയാകുന്ന ദിവസം മുതൽ നിശ്ചിത ദിവസത്തേക്ക് അശുദ്ധി ആചരിച്ച ശേഷം മാറ്റ് സ്വീകരിച്ച് നടത്തുന്ന ശുദ്ധീകരണവും തുടർന്നുള്ള ആഘോഷങ്ങളുമാണ് ഇത്. അശുദ്ധിയുടെ ദിവസങ്ങൾ, ശുദ്ധീകരണകർമങ്ങൾ, ഇതര ചടങ്ങുകൾ എന്നിവ ദേശ-സമുദായഭേദമനുസരിച്ച് വ്യത്യസ്തങ്ങളാണ്. വരേണ്യ വര്‍ഗം ഈ ചടങ്ങ് പണ്ടു കാലത്ത് ആഘോഷപൂര്‍വ്വം നടത്തുക പതിവുണ്ടായിരുന്നു. പാട്ടും കളികളും സദ്യയുമൊക്കെയുണ്ടാവും. ഉച്ചഭാഷിണി ഉപയോഗിച്ചാവും പാട്ടു കേള്‍പ്പിക്കുക. ബന്തുക്കളും മറ്റും പെണ് കുട്ടിക്ക് സമ്മാനങ്ങളും നല്കും ..

വണ്ണാത്തി മാറ്റ്

ആർത്തവം ആയ സ്ത്രീയുടെ അയിത്തം മാറണമെങ്കില് വണ്ണാത്തി / മണ്ണാൻ / പെരണാൻ സ്ത്രീകളുടെ മാറ്റ് സ്വീകരിക്കണം. വെളുത്തേടൻ വിഭാഗക്കാർ അലക്കുകാരായി ഉണ്ടായിരുന്നെങ്കിലും ആർത്തവ അയിത്തം മാറാൻ വണ്ണാത്തി മാറ്റ് തന്നെ വേണ്ടിയിരുന്നു. ആർത്തവത്തോടൊപ്പം ഒരു ദുർശക്തി ദുരാത്മാവ് പുറത്ത് വരുന്നു എന്ന പ്രാചീന തമിഴ് വിശ്വസത്തിൻറെ അടിസ്ഥാനത്തിലാണ് ഈ വണ്ണാത്തി മാറ്റ് എന്ന ആചാരം നടക്കുന്നത്. ഈ ദുരാത്മാവാണ് അശുദ്ധിയുണ്ടാക്കുന്നത്.

വണ്ണാൻമാർ പ്രാചീന കേരളത്തിലെ മന്ത്രവാദികളായിരുന്നു. പ്രേതാരാധന പിശാചാരാധന വളരെ ശക്തമായ നാടായിരുന്നു കേരളം .ഇന്നത്തെ കാലത്ത് പോലും മരിച്ച് പോയ പൂർവ്വികർക്ക് ഇഷ്ടപെട്ട ഭക്ഷണവും മദ്യവും വീട്ടില് വെച്ച് കൊടുക്കുന്ന ചടങ്ങുകള് പലഭാഗത്തും നടക്കുന്നുണ്ട്.. ഇന്ത്യൻ ആൻറിക്വറി എന്ന ഇന്തോളജിസ്റ്റ് പ്രസിദ്ധീകരണത്തില് ലോകത്തിലെ എറ്റവും ശക്തമായ ഭൂതങ്ങളും പിശാചുക്കളും മലബാർ ഭാഗത്താണെന്ന് പറയുന്നുണ്ട് .. പ്രേതങ്ങളെ പ്രതിമയിലേക്കും കോഴിമുട്ടയിലേക്കും മരത്തിലേക്കും ആവാഹിക്കുന്ന എന്തിനു സ്വന്തം ദേഹത്തേക്ക് ആവാഹിക്കുന്ന മന്ത്രവാദം ഉപജീവനമാക്കിയവർ ഇഷ്ടം പോലെ ഉണ്ടായിരുന്നു..നോർത്ത് മലബാറിലെ തെയ്യം വേഷം ആത്മാവിനെ പ്രേതത്തെ അല്ലെങ്കിലത്തരം ശക്തിയെ സ്വന്തം ദേഹത്തേക്ക് ആവാഹിക്കുന്ന ചടങ്ങ് ആണ്. വെളിച്ചപാടും ഈ ആവാഹനം അല്ലാതെ മറ്റൊന്നല്ല ചെയ്യുന്നത്. ഈ പാരമ്പര്യ മന്ത്രവാദികളായ ഈ സ്ത്രീകള്ക്ക് ആർത്തവം വഴി പുറത്ത് വന്ന ശക്തിയെ ഒഴിപ്പിക്കാൻ കഴിയും എന്നതാണ് വണ്ണാത്തി മാറ്റിൻറെ അടിസ്ഥാനം.

വണ്ണാത്തി മാറ്റ് ഒരു 70 വയസ്സിനു മേലെയുള്ള തലമുറക്കേ പരിചയം കാണൂ ..എന്നാല് തിരണ്ടു കല്യാണം ആചാരങ്ങളും മറ്റും പഴയപോലെ ഇല്ലെങ്കിലും ഒരു തവണ എൻറെ ബന്തത്തില് ഇത്തരമൊരു ചടങ്ങ് നടന്നത് ഓർമ്മയുണ്ട്..അപൂർവ്വമായി ആണെലും പല ഭാഗത്തും ഇപ്പോഴും ഇതു നടക്കുണ്ട് ..എന്നാല് കേരളത്തിലെ ആദിവാസി വിഭാഗങ്ങളിലിപ്പോഴും ഈ ചടങ്ങുകള് സജീവമായി നിലനിലക്കുന്നു..കാട്ടുനായ്കർ വിഭാഗങ്ങളക്കിടയിലെ തിരണ്ടു കല്യാണം വീഡിയോ കാണാം ..( കേരളത്തിലെ ജാതി ഹിന്ദുക്കളക്കിടയിലെ പല ആചാരങ്ങളും ട്രൈബല് ഒറിജിൻ ആണെന്നതിൻറെ ഒരു തെളിവ് കൂടി ആണിത് .)