സ്വർണ്ണകടത്തു കാലത്തെ മാധ്യമങ്ങളുടെ വ്യാജ വാർത്തകളും മാപ്പു പറച്ചിലും..

159

സ്വർണ്ണകടത്തു കാലത്തെ മാധ്യമങ്ങളുടെ വ്യാജ വാർത്തകളും മാപ്പു പറച്ചിലും.. ‼️
⭕ (വീഡിയോ 1 & 2)

സ്വപ്ന രക്ഷപ്പെട്ടത് പോലീസ് ഒത്താശയോടെ, CPM ന്റെ കാറിൽ എന്ന വ്യാജ വാർത്തയും അതിന്റെ സത്യവും മനോരമ തന്നെ വ്യക്തമാക്കുന്ന വീഡിയോസ്.. ഇതിൽ നിഷ കുരുഷോത്തമൻ എന്ന മനോരമയുടെ കോണ്ഗ്രസ്സ് റിപ്പോർട്ടറുടെ കുത്തിത്തീരുപ്പ് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്..
⭕ (വീഡിയോ 3)

മുഖ്യമന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവിനു സ്വപ്‍നസുരേഷ് ഉപഹാരം കൈമാറുന്നു എന്ന വ്യാജവാർത്തയുടെ യഥാർഥവശം ഏഷ്യാനെറ്റിലെ “വിനു.വി.സുരേന്ദ്രൻ” തന്നെ വ്യക്തമാക്കുന്നു.. മുഖ്യമന്ത്രിയെയും CM ഓഫീസിനെയും അപകീർത്തി പെടുത്തുവാൻ വേണ്ടി ഇങ്ങനെയാണ് വലതുപക്ഷ നുണഫാക്ടറികളിൽ നിന്നും വാർത്തകളുണ്ടാക്കുന്നത്…
⭕ (വീഡിയോ 4)

സന്ദീപ് നായർ എന്ന സംഘി, CPM അനുഭാവി ആണെന്നുള്ള വാർത്ത കൊടുത്തതിന് ഏഷ്യാനെറ്റിന്റെ എഡിറ്റർ ഇൻ ചീഫ് M.G.രാധാകൃഷ്ണൻ മാപ്പ് പറയുന്നു..
⭕ (വീഡിയോ 5 & 6)

സന്ദീപ് നായർ എന്ന സംഘി, CPM അനുഭാവി ആണെന്നുള്ള വാർത്ത കൊടുത്തതിന് മലയാള മനോരമ ചാനലിലെ ഷാനി പ്രഭാകരൻ, സഖാവ് A.A.റഹിം ചർച്ചയുടെ തുടക്കത്തിൽ ചോദിച്ചപ്പോൾ അതിൽ ഖേദം പ്രകടിപ്പിച്ചു മാപ്പ് പറയുന്നു..
⭕ (ചിത്രം 7)


ഇത് മാതൃഭൂമി ആണ് ട്ടോ..
സ്വപ്ന എത്തിയത് BJP സഹായത്താൽ.. കർണാടക കോണ്ഗ്രസ് ആണ് പറയുന്നത്.. ഇവിടുത്തെ കൊണ്ഗ്രസ്സുകാർക്ക് ഇത് തിരിഞ്ഞിട്ടില്ല.. അവർക്ക് ഇപ്പഴും സ്വപ്ന രക്ഷപ്പെട്ടത് CPM സെക്രട്ടറിയുടെ കാറിൽ ആണ്..
⭕ (വീഡിയോ 8)
മാധ്യമങ്ങൾ എങ്ങിനെയാണ് വ്യാജവാർത്തകൾ ഉണ്ടാക്കുന്നത് എന്നു മനോരമയുടെ തന്നെ ജോണി ലൂക്കോസ് പറയുന്നത് കേൾക്കാം..

“സ്പിരിറ്റ് ഓഫ് ദി ടൈം ആണ് ത്രേ.. അതൊരു പക്ഷെ മനുഫാക്ചർഡ് സ്പിരിറ്റ് ഓഫ് ദി ടൈം ആയിരിക്കാം” അതായത് അത് നുണ ആയിരിക്കാം എന്ന്.. അത് നിങ്ങൾ വിശ്വസിക്കരുത് എന്നു ചുരുക്കം.. ഞങ്ങൾ സത്യം തേടി പോകില്ല.. സത്യം തേടാൻ ഞങ്ങൾക്ക് ബാധ്യത ഇല്ല.. നിങ്ങൾ അതിന്റെ സത്യം ഞങ്ങൾക്ക് മനസ്സിലാക്കിത്തരണം എന്നു.. എന്താലെ.. ❓ 😐

ഇന്ന് സോഷ്യൽ മീഡിയ ഉള്ളത് കൊണ്ട് നമ്മൾ കാര്യങ്ങൾ പെട്ടന്ന് അറിയുന്നു.. നുണകൾ 24 മണിക്കൂറിനുള്ളിൽ പൊളിയുന്നു.. അപ്പോൾ വെറും പ്രിന്റ് മീഡിയ മാത്രം ഉണ്ടായിരുന്ന കാലത്ത് എത്ര എത്ര നുണകൾ പറഞ്ഞിട്ടാണ് മനോരമ ദിനപത്രം പൊതുബോധം സൃഷ്ടിച്ചിട്ടുണ്ടാവുക എന്ന് ഓർത്താൽ മതി.ഇതാണ് ഇടത് വിരുദ്ധത മാത്രം കൈവശം ഉള്ള വലതുപക്ഷ മാധ്യമങ്ങളുടെ എക്കാലത്തെയും അജണ്ട..