തിരുവനന്തപുരത്തെ സ്ഥലനാമങ്ങളുടെ പ്രത്യേകതകൾ അറിയാമോ?

അറിവ് തേടുന്ന പാവം പ്രവാസി

കുഞ്ഞുണ്ണി തമ്പാൻ എന്ന ഒരു പ്രമാണിയുടെ ഊർ (സ്ഥലം) എന്ന നിലക്കാണ് തമ്പാനൂർ എന്ന പേരുണ്ടായത്. അത് പോലെ രാജാ കേശവദാ സന്റെ ഓർമക്കായാണ് കേശവദാസപുരം എന്ന സ്ഥലപ്പേ ര്.കേശവദാസപുരത്തിന്റെ പഴയ പേര് കറ്റച്ചക്കോണം എന്നായിരുന്നു. കൽ – തച്ച – കോണം; കല്ലാശാരിമാരുടെ സ്ഥലമാരുന്നു അത്. അത് പോലെ തന്നെ നമ്മുടെ മെഡിക്കൽ കോളേജ് എന്ന സ്ഥലത്തിന്റ പഴയ പേര് “കുഴിയത്തുമുക്ക്” എന്നായിരുന്നു.

ഒരു പത്തെഴുപത്‌ കൊല്ലം മുൻപ് വരെ നിബിഡവനമായിരുന്നു ആ സ്ഥലം.ഒരു സമയത്ത് രാജ്യദ്രോഹികളെ കഴുവേറ്റിയിരുന്ന സ്ഥലമാണ്‌ ഉള്ളൂർകുന്നു എന്ന് പണ്ട് അറിയപെട്ടിരുന്ന ഉള്ളൂർ. പൂജപ്പുര സരസ്വതി മണ്ഡപത്തിലെ പൂജവെയ്പ് പ്രസിദ്ധമാണല്ലോ അങ്ങിനെയാണ് പൂജപ്പുര ഉണ്ടായത്.ബ്രിട്ടീഷ്‌ ഗവർണർ ജെനറലിന്റെ റെസിഡന്റ്റ് ആയിരുന്നു G .W .D കോട്ടൻ എന്ന സായിപ്പിന്റെ കൊട്ടാരം നിലനിന്ന സ്ഥലമാണ് പിന്നീട് കോട്ടൻഹിൽ ആയത്‌. അത് പോലെ മരുതം കുഴി – മരുതം എന്നാൽ വെള്ളകെട്ടു നിറഞ്ഞ സ്ഥലം, ചതുപ്പ് എന്നൊക്കെ അർഥം വരും. അങ്ങിനെ ഒരു ചതുപ്പ് പ്രദേശമാണ് മരുതംകുഴി.

വൈതാഴചെടി നിറഞ്ഞു നിന്ന ഒരു കാട്ടു പ്രദേശമായിരുന്നു വഴുതക്കാട്. പ്രശസ്ത അഭിഭാഷകനായിരുന്ന മള്ളൂരിന്റെ(1878 -1969 ) വഴുതക്കാട്ടെ വീട്ടുപടിക്കൽ നിന്ന് പുലിയെ പിടി കൂടിയത് തിരുവിതാംകൂറിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും വലിയ നെല്ലറ ആയിരുന്നു ആനയറ എന്ന പ്രദേശം. അത് പോലെ കടകം ( അടവുകൾ ) അഭ്യസിക്കുന്ന പള്ളി (സ്ഥലം ) ആയിരുന്നു കടകംപള്ളി. അനന്തപുരിയിലെ പ്രസിദ്ധമായ അമ്മവീടുക ളിലോന്നായ ഉള്പ്പിടാക അമ്മ വീട് നിന്ന സ്ഥലമാണ് മൂപ്പിടാമൂടും, പിന്നെയും ലോപിച്ച് ഉപ്പിടാമൂടും ഉണ്ടായത്.സൈന്യം താവളമടിച്ചി രുന്ന പടപ്പാളയം ആണ് പിന്നീട് പാളയം ആയത്‌. ഒരു വലിയ പാടശേഖരമായിരുന്നു ചെങ്കൽചൂള എന്ന പ്രദേശം.

ഗവ.സെക്രട്ടറിയേറ്റ് നിർമിച്ചതിനു വേണ്ടിയുള്ള ചുടുകല്ലുകൾ വാർത്തെടുത്ത സ്ഥലമാണ് ചെങ്കൽചൂള ആയത്.സെക്രട്ടറിയേറ്റ് നിർമാണ ത്തിനു വന്നവരുടെ പിന്തലമുറക്കാരാണ് ഇപ്പോൾ ആ ചേരി നിവാസികളിലെ ഭൂരിപക്ഷ വും. ബ്രാഹമണരുടെ മനകൾ സ്ഥിതി ചെയ്യുന്ന കര ആണ് കരമന ആയി മാറിയത്.തൈക്കാ ട്ടില്ലം നിലനിന്നിരുന്ന സ്ഥലമാണ് പിന്നീട് തൈക്കാട് ആയത്

You May Also Like

ഇന്ത്യയിലെ ഏറ്റവും പൊക്കമുള്ള കുടുംബം

ഇന്ത്യയിലെ ഏറ്റവും പൊക്കമുള്ള കുടുംബം അറിവ് തേടുന്ന പാവം പ്രവാസി ഭാരതത്തിലെ ഏറ്റവും ഉയരംകൂടിയ ദമ്പതികളാണ്,…

ഈ കളിപ്പാട്ടം നിങ്ങൾ മറന്നുകാണില്ലല്ലോ ? എന്താണ് ഇതിന്റെ പ്രവർത്തന തത്വം ?

ഏറ്റവും ലളിതമായ, ചലിക്കുന്ന ഭാഗങ്ങളില്ലാത്ത ആവി എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിപ്പിക്കപ്പെടുന്ന കളിപ്പാട്ടമാണ് പട് പട് ബോട്ട്

ഇന്ന് ഏപ്രിൽ 1, ഏപ്രിൽ ഫൂളിന്റെ കഥയെന്ത് ?

ഏപ്രിൽ ഫൂൾ അറിവ് തേടുന്ന പാവം പ്രവാസി വിഡ്ഡിദിനത്തിന്റെ പിന്നിൽ ഒന്നിൽ കൂടുതൽ കഥകളുണ്ട്. ഏകദേശം…

വീട്ടുകാരറിയാതെ പെൺകുട്ടിയെ 10 വര്‍ഷം സ്വന്തം മുറിയിൽ താമസിപ്പിച്ച യുവാവിന്റെ കഥ, സത്യം ഇതാണ്

കാണാതായ പതിനെട്ടുകാരിയെ 10 വർഷത്തിനു ശേഷം കണ്ടെത്തിയപ്പോൾ നാട്ടുകാരും പൊലീസും ഒരുപോലെ ഞെട്ടി. സ്വന്തം വീടിന്റെ നൂറുമീറ്റർ അടുത്ത്