സിനിമ നടിയാണ് വിവരോം വിദ്യാഭ്യാസവും സംസ്ക്കാരവും ജനാധിപത്യ ബോധവും മറ്റുമൊക്കെ ഉണ്ടന്ന് തെറ്റിദ്ധരിക്കരുതേ

696

ബലിക്കല്ലിൽ ചവുട്ടി നിന്ന് മാറാല അടിച്ചെന്ന് പറഞ്ഞുകൊണ്ടു സകല ഉത്തമഭക്തൻന്മാരും ഭക്തിയൊക്കെ ഉപേക്ഷിച്ചു ഈ പാവം മനുഷ്യനുനേരെ അലറുകയാണ്. അലറുന്നവരിൽ ലോക്കൽ ഭക്തന്മാർ തുടങ്ങി സെലിബ്രിറ്റി പരിവേഷം അണിഞ്ഞവർ വരെ ഉണ്ട്.

സിനിമ നടിയാണ് വിവരോം വിദ്യാഭ്യാസവും സംസ്ക്കാരവും ജനാധിപത്യ ബോധവും മറ്റുമൊക്കെ ഉണ്ടന്ന് തെറ്റി ധരിക്കരുതേ. ഇവരൊന്നും ഈ കാലകെട്ടത്തിൽ ജനിക്കേണ്ടവരായിരുന്നില്ല ടൈം ട്രാവൽ നടത്തി ഇനി അങ്ങോട്ട് പോകാൻ പറ്റുമോ എന്നുള്ള നെട്ടോട്ടത്തിലാണ് പാവം.ഒരു വെക്തി ഒരു കല്ലിന്മേൽ ചവിട്ടികേറി മാറാലയും മറ്റും വൃത്തിയാക്കുന്നത് വർഗീയമായി ചിത്രീകരിച്ചു അയാൾക്ക് നേരെ വർഗീയ വിഷം ചീറ്റി അയാളെ വധിക്കാൻ ഉത്തരവിറക്കുന്ന ഇവരെയൊക്കെ കാണുമ്പോൾ എന്താണ് പറയുക അത്രക്കും അടിമ ബോധമാണ് ഇവരെ നയിക്കുന്നത് അല്ലാതെ മാനുഷികമായ പരിഗണനയോ അല്ലങ്കിൽ അതിൽ കേറി നിന്ന ആളുടെ അറിവില്ലായിമ കൊണ്ടാണോ എന്നൊന്നും ഇതുപോലുള്ള പാഷാണങ്ങൾക്കു അറിയേണ്ട ആവുശ്യമില്ല. നാളെ ഇതിന്റെ പേരിൽ ആ വ്യക്തിക്ക് എന്തെങ്കിലും സംഭവിച്ചു പോയാൽ അയാളെ അടിക്കാനും കൊല്ലാനും ഉത്തരവിട്ട ഇവർ തന്നെയാണ് അതിലെ പ്രധാന പ്രതികൾ ആപോസ്റ്റിൽ ആ വ്യക്തിക്ക് നേരെ ആരൊക്കെയാണ് വധഭീഷണിയും മറ്റും മുഴക്കുന്നത് എന്ന് നോക്കി അവർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി ശിക്ഷ നല്കുക തന്നെ വേണം ഒരാളുടെ അറിവില്ലായിമകൊണ്ടു തെറ്റുകൾ പറ്റാം അതിനു ക്ഷമിക്കുകയാണ് മനുഷ്യനെന്ന നിലയിൽ ഓരോ വ്യക്തിയും ചെയ്യേണ്ടത് .

കല്ലിൽ കയറി നിന്നു എന്ന കാരണത്താൽ ഇയാളുടെ രക്തത്തിനു വേണ്ടി അലമുറയിടുന്ന ഹിന്ദു മൗലിക വാദികൾക്ക് വിഷയം ഇതു തന്നെ വേണമെന്നൊന്നും ഇല്ല.അഥവാ ഇയാൾ ഒരു സ്റ്റീൽ ഏണി കൊണ്ടു വന്നിരുന്നേൽ പറഞ്ഞെന്നെ “കൊല്ലടാ അവനെ ദേവദാരു ഏണിക്ക് പകരം അവൻ സ്റ്റീൽ എണിയുമായി വന്നിരിക്കുന്നു”. ദേവദാരു ഏണി കൊണ്ടുവന്നാൽ പറയും കുണ്ടി കിഴക്കോട്ട് അല്ല വച്ചേക്കുന്നതെന്നു.അതും കറക്റ്റ് ആയി ചെയ്താൽ പറയും, “ചൂല് പ്ലാസ്റ്റിക് ആണെന്നും പോര ദർഭ പുല്ല് ചൂല് വേണമെന്നും”.

അല്ല എനിക്കറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാ, പ്രത്യേക പൂജ ഒക്കെ ചെയ്ത് ചൈതന്യം ആവാഹിച്ച കല്ലിൽ നിന്നു താൽകാലികമായി ചൈതന്യം ഡിആക്ടിവേറ്റ് ചെയ്യാൻ മന്ത്രം ഒന്നുമില്ലേ. പിന്നെ അങ്ങു റിആക്ടിവേറ്റ് ചെയ്താൽ പോരെ. ഈ ഭഗവാന് പറഞ്ഞാൽ മനസിലാകുന്ന കാര്യമല്ലേ ഉള്ളു.ഇതിനു മുമ്പ് ഏതോ ക്വാറിയിൽ കിടന്ന കല്ലല്ലേ.”ദേ ഒന്നു ഇറങ്ങി നിക്കാമോ , ആ മച്ചൊക്കെ ആകെ മാറാല പിടിച്ചിരിക്കുന്നു. 2 മിനിറ്റ് മാറി ഇരുന്നാൽ തൂത്തു വൃക്തി ആക്കി തരാം”ഇത്ര വിഷയം അല്ലെ ഉള്ളു.

എന്നാൽ ഇതിനും അന്ധവിശ്വാസികളുടെ പഴി കേരള സർക്കാരിനും സിപിഎമ്മിനും ആണ്. Krishna Raj എന്ന ഉത്തമഭക്തന്റെ അലർച്ചയാണ് ചുവടെ.

“സഖാക്കളുടെ സ്വന്തം ദേവസ്വം ബോർഡ്. ക്ഷേത്രം വലിയ ബലിക്കല്ലിൽ കയറി ചവിട്ടി നിന്ന് വലയടിക്കുന്ന വടക്കൻ പറവൂർ മന്നം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ജീവനക്കാരനാണ് ഇന്നത്തെ താരം.
ക്ഷേത്രത്തിന്റെ അന്തർ മണ്ഡലത്തിൽ ഭഗവാന് കാവൽ നിൽക്കുന്ന അഷ്ടദിക് പാലകന്മാർ… ഇന്ദ്രൻ, അഗ്നി, സപ്തമാതൃക്കൾ, വീരഭദ്രൻ, ഗണപതി, യമ, നൃതി, അനന്ത, വരുണ, വായു, ദുർഗ്ഗ, സുബ്രഹ്മണ്യ, കുബേര, സോമ, (നിർമാല്യധാരി) ഈശാനൻ, ബ്രഹ്‌മ…. പിന്നെ ക്ഷേത്രപാലകൻ…ഇവരുടെയെല്ലാം ശക്തിയുടെ ഒരു സമന്വയ സ്ഥാനമാണ് വലിയ ബലിക്കല്ല്. ശ്രീകോവിലിന്റെ വലിപ്പം അനുസരിച്ച് ആണ് വലിയ ബലിക്കല്ലിന്റെ വലിപ്പം.

അത്രക്ക് പ്രാധാന്യമുള്ള ക്ഷേത്രം ബലിക്കല്ലിനെ പറ്റി ഒരു ധാരണയും ഇല്ലാത്ത ദേവസ്വം ജീവനക്കാർ. ക്ഷേത്രം എന്ന സങ്കല്പത്തിനെ പുശ്ചിക്കുന്ന ക്ഷേത്രം ജീവനക്കാർ. ക്ഷേത്ര ജീവനം വെറും തൊഴിലായി കാണുന്ന ക്ഷേത്രം ജീവനക്കാർ. ക്ഷേത്രത്തിന്റെ ഉന്നമനമോ ക്ഷേത്രം വസ്തുക്കളുടെ സംരക്ഷണമോ തീരെ ഒരു വിഷയം അല്ലാത്ത ദേവസ്വം ബോർഡും അതിന്റെ ജീവനക്കാരും. ഭൂരിപക്ഷവും സഖാക്കൾ. ദേവസ്വം ബോർഡ് ഭരിക്കുന്നതും സഖാക്കൾ. ഇതിനിടയിൽ നട്ടം തിരിയുന്ന പാവം ഭഗവാനും വിശ്വാസികളും.

ഇത് നടന്നത് പെരുവാരം സബ് ഗ്രൂപ്പിന്റെ കീഴിൽ വരുന്ന മന്നം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ. സബ് ഗ്രൂപ്പ് ആപ്പീസർക്ക് ഇതൊന്നും നോക്കാൻ തീരെ സമയം ഇല്ല. പൈങ്കുളങ്ങര ഭഗവാനെ പുറത്താക്കി വീട് വെച്ച് താമസിക്കുന്ന സഖാക്കൾക്കെതിരെ ഒരു ചെറുവിരൽ അനക്കാൻ സബ് ഗ്രൂപ്പ് അപ്പീസർ ആയമ്മക്ക് തീരേ സമയം ഇല്ല. പക്ഷേ പൈങ്കുളങ്ങര ഭഗവാന് ബാലാലയം പണിഞ്ഞ ഭക്തന്മാർക്കെതിരെ പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുക്കാനും കേസെടുപ്പിക്കാനും ആയമ്മക്ക് വലിയ ഉത്സാഹം ആണ് താനും. അപ്പോൾ ഇതാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്.”