Suresh Varieth

HAPPY BIRTHDAY ????

തിസാര പെരേര – സമകാലിക ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെ ഇയാളുടെ പ്രകടനവുമായി സാമ്യപ്പെടുത്താം. കഴിവൊക്കെ ഉണ്ട്, പക്ഷേ …അതു പൂരിപ്പിക്കേണ്ടത് ശ്രീലങ്കൻ ക്രിക്കറ്റിന്റെ യുവതലമുറ തന്നെയാണ്. വ്യക്തിപരമായി പറഞ്ഞാൽ, ഇയാൾ ക്രീസിൽ വരുമ്പോഴോ പന്തെടുക്കുമ്പോഴോ ഒരു പാട് പ്രതീക്ഷകളാണ്. എങ്കിലും 90% അവസരത്തിലും നമുക്ക് നിരാശയായിരുന്നു ഫലം. ഒരു ഹാർഡ് ഹിറ്റിങ് ബൗളിങ് ഓൾറൗണ്ടർ എന്ന നിലയിൽ കാർലോസ് ബ്രാത് വെയ്റ്റ്, കോറി ആൻഡേഴ്സൻ , അസർ മഹമൂദ് പോലെ വല്ലപ്പോഴും പുഷ്പ്പിക്കുന്ന ഒരു വസന്തം.

ഇതൊക്കെയാണെങ്കിൽ പോലും 2019 ലെ എന്നെന്നും ഓർക്കാവുന്ന ആദ്യ പ്രകടനം പെരേരയുടെ വകയായിരുന്നു. ജനുവരി അഞ്ചിന് ന്യൂസിലാൻറിലെ പുതിയ കളിസ്ഥലങ്ങളിലൊന്നായ മൗണ്ട് മൗഗ്ന്നൂയിയിലാണ് ന്യൂസിലാണ്ടിനെതിരെ രണ്ടാം ഏകദിനത്തിൽ തീർത്തും അപ്രതീക്ഷിതമായി പെരേര ബാറ്റുകൊണ്ട് കൊടുങ്കാറ്റായത്.

റോസ് ടെയ്ലർ, ജിമ്മി നീഷാം, കോളിൻ മൺറോ എന്നിവരുടെ ബാറ്റിങ്ങിലൂടെ 319 റൺസ് സ്കോർ ചെയ്ത ന്യൂസിലാന്റിനെതിരെ ഏറെക്കുറെ തോൽവി ഉറപ്പിച്ചു തന്നെയാണ്, ടെസ്റ്റ് പരമ്പര അടിയറ വെച്ച ശ്രീലങ്കൻ ടീം ബാറ്റിങ്ങിനിറങ്ങിയത്. അമിത പ്രതീക്ഷകളുടെ ഭാരം ചുമലിലേറ്റുന്ന ഡിക്വെല്ലയും കുശാൽ പെരേരയും ചാണ്ഡിമാലുമെല്ലാം ചടങ്ങു തീർക്കുമ്പോൾ ഏകനായി പൊരുതിയ ധനുഷ്ക ഗുണതിലക മാത്രം ആടിയുലഞ്ഞ കപ്പലിനെ തീരമണയ്ക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. 128/7 എന്ന നിലയിൽ പങ്കാളിയായി ക്യാപ്റ്റൻ ലസിത് മലിംഗയെക്കിട്ടിയ തിസാര പെരേരക്ക് പക്ഷേ വേറെ ചില പ്ലാനുകളായിരുന്നു.

ഒരിക്കലും ജയസാധ്യത ഇല്ലാത്ത അവസ്ഥയിൽ ഒത്തു ചേർന്ന ഇവർ നേടിയത് വിലപ്പെട്ട 75 റൺസുകൾ.അതിൽ 17 റൺസ് നേടിയത്, ബാറ്റിങ്ങിൽ പറയത്തക്ക പ്രകടനങ്ങൾ ഒന്നുമില്ലാത്ത മലിംഗ . മലിങ്ക റൺ നേടി എന്നതിലുപരി, തിസാരയെ അടിച്ചു കളിക്കാൻ പരമാവധി സ്ട്രൈക്ക് കൊടുത്ത് പിന്തുണച്ചു എന്നതാണ് ആ ഇന്നിംഗ്സിന്റെ മഹത്വം.മൗണ്ട് മാഗ്നൂയി പിന്നീട് കണ്ടത് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും സ്ഥോടനാത്മകമായ ബാറ്റിങ്ങ് പ്രകടനങ്ങളിൽ ഒന്നായിരുന്നു. എന്നും പ്രതീക്ഷകളുടെ അമിത ഭാരങ്ങൾ ചുമന്ന പെരേരയുടെ ബാറ്റിൽ നിന്ന് ഗ്രൗണ്ടിന്റെ അതിരുകൾ തേടി പന്ത് കുതിച്ചത് 21 തവണയായിരുന്നു ,അതിൽ 13 തവണയും പന്ത് വിശ്രമിച്ചത് ഗ്യാലറിയിലെ കാണികൾക്കിടയിലും…..

കിവികളുടെ മികച്ച സ്കോറിനെ പെരേര ഒറ്റക്ക് മറികടക്കുമെന്ന പ്രതീതി ഉളവായെങ്കിലും, പത്താം വിക്കറ്റിൽ നുവാൻ പ്രദീപിനെ കാഴ്ച്ചക്കാരനാക്കി 44 റൺസ് ചേർത്ത തിസാര പെരേര പക്ഷേ വിജയ വഴിയിൽ 22 പന്തുകൾ ബാക്കി നിൽക്കേ 22 റൺസ് അകലെ, വ്യക്തിഗത സ്കോർ 74 പന്തിൽ 189 സ്ട്രൈക്ക് റേറ്റിൽ 140 എന്ന ഒരു പക്ഷേ അദ്ദേഹത്തിന് ഇനിയൊരിക്കൽ ആവർത്തിക്കാൻ കഴിയാത്ത, “once in a life time” പ്രകടനത്തോടെ ടീമിനെ വിജയിപ്പിക്കാൻ കഴിയാത്ത സങ്കടത്തോടെ മാറ്റ് ഹെൻട്രിയുടെ പന്തിൽ ബൗണ്ടറി ലൈനിൽ ബോൾട്ടിന്റെ കൈകളിൽ ഇന്നിംഗ്സ് അവസാനിപ്പിച്ചു.

ക്രിക്കറ്റിലെ മഹത്തായ ബാറ്റിങ്ങ് പ്രകടനങ്ങളിൽ ഒരു പക്ഷേ ഈയൊരു ശരാശരി ടീമിലെ ശരാശരി ഓൾറൗണ്ടറുടെ ഈ പ്രകടനം ഭാവിയിൽ കടന്നു വന്നേക്കില്ല. …. പക്ഷേ, 128 റൺസിന് 7 വിക്കറ്റ് നഷ്ടമായ ഒരു ടീമിനെ അവിശ്വസനീയമായ പ്രകടനത്തോടെ ഒറ്റക്ക് ചുമലിലേറ്റി വിജയത്തിനരികിൽ വച്ച് തളർന്നു വീണ ആ ഏകാംഗ പ്രകടനം തീർച്ചയായും മഹത്തരം തന്നെയാണ്.

Leave a Reply
You May Also Like

ഷെയിന്‍ വോണിന് ഒപ്പമെത്താന്‍ മൈക്കിള്‍ ജോണ്‍സണ്‍

വോണിന്‍റെ നേട്ടത്തിന് ഒപ്പമെത്താന്‍ മൈക്കിള്‍ ജോണ്‍സണ്‍

സാഡിയോ മാനെ: കായിക ലക്ഷ്യങ്ങളേക്കാൾ മാനുഷിക സ്പർശത്തെ അനുകൂലിക്കുന്ന സെനഗലീസ് ഫുട്ബോൾ താരം

ഈ കഴിഞ്ഞ ഖത്തർ ഫിഫ ലോകകപ്പിൽ എല്ലാ കണ്ണുകളും ആഫ്രിക്കൻ ടീമായ സെനഗലിന്റെ സാദിയോ മാനെയിലായിരിന്നു.

പത്രപ്രവർത്തകനോട് മിതാലി ചോദിച്ച ആ മറു ചോദ്യത്തിന് ഉത്തരം ഒരുപക്ഷേ ഇന്നും ഉണ്ടാവില്ല

Raju Vargheese P ഇന്ത്യൻ ക്രിക്കറ്റിലെ ഒരു ഇതിഹാസമാണ് ഇന്ന് വിരമിച്ചത് സച്ചിൻ തെണ്ടുൽക്കർ വിരമിച്ചപ്പൊ…

അകാലത്തിൽ വിട പറഞ്ഞ അച്ഛന്റെ ആഗ്രഹങ്ങൾ ഓരോന്നായി നേടിയെടുക്കുന്ന മകൻ..

????K Nandakumar Pillai അകാലത്തിൽ വിട പറഞ്ഞ അച്ഛന്റെ ആഗ്രഹങ്ങൾ ഓരോന്നായി നേടിയെടുക്കുന്ന മകൻ.. 1983…