കണ്ടുപിടിത്തങ്ങളുടെ രാജകുമാരൻ, മെൻലോ പാർക്കിലെ മാന്ത്രികൻ എന്നീ പേരുകളിൽ പ്രശസ്തനായ അമേരിക്കൻ ശാസ്ത്രജ്ഞൻ തോമസ് ആൽവ എഡിസന്റെ കുട്ടിക്കാലത്തെ ഏതാനും കാര്യങ്ങൾ

അറിവ് തേടുന്ന പാവം പ്രവാസി

ഒരു ദിവസം സ്കൂളിൽനിന്നു വന്ന ആൽവയുടെ കൈയിൽ ഒരു കത്തുണ്ടായിരുന്നു. അതവൻ അമ്മയെ ഏൽപ്പിച്ചു. കത്ത് വായിച്ച അമ്മയുടെ കണ്ണുകൾ നിറഞ്ഞു. കത്തിൽ എന്താണെന്ന് ചോദിച്ച കുഞ്ഞു ആൽവയോട് അമ്മ പറഞ്ഞത്, അവൻ അസാമാന്യബുദ്ധിയുള്ള ഒരു കുട്ടിയാണെന്നും, അവന് പഠിക്കാൻ ആ സ്കൂളോ, പഠിപ്പിക്കാൻ അവിടുത്തെ അധ്യാപകരോ ആവശ്യമില്ലെന്നും അതുകൊണ്ട് വീട്ടിലിരുത്തി പഠിപ്പിച്ചാൽ മതിയെന്നുമാണ് കത്തിലുള്ളത് എന്നായിരുന്നു.എന്നാൽ യാഥാർഥ്യം മറ്റൊന്നായിരുന്നു. ബുദ്ധിയില്ലാത്ത ഇത്തരം ഒരു കുട്ടിയെ തങ്ങളുടെ സ്കൂളിൽ പഠിപ്പിക്കാൻ കഴിയില്ല എന്നും അവനെ മേലാൽ അങ്ങോട്ടേക്ക് വിടരുത് എന്നുമായിരുന്നു അവരുടെ ആവശ്യം.

അമ്മ ഇത് ആൽവയെ അറിയിച്ചില്ല. അവന്റെ സ്കൂൾജീവിതം ചുരുങ്ങിയ നാളുകൾ മാത്രമായിരുന്നു.ഒരു ടീച്ചർ ആയിരുന്ന അവന്റെ അമ്മ തന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് അവനെ പഠിപ്പിച്ചു. പരീക്ഷണങ്ങളിലേക്കും, നിരീക്ഷണങ്ങളിലേക്കും തിരിയാൻ പ്രോത്സാഹനം നൽകി. ആ കുട്ടി പിൽക്കാലത്ത് ലോകം അറിയപ്പെടുന്ന ശാസ്ത്രജ്ഞനായി മാറി – തോമസ് ആൽവ എഡിസൺ.ആർ.ജി. പാർക്കറിന്റെ സ്കൂൾ ഓഫ് നാച്വറൽ ഫിലോസഫി പോലുള്ള പുസ്തകങ്ങൾ വായിച്ചാണ് അവൻ വളർന്നത്. പത്താം വയസ്സിൽ അവൻ തന്റെ വീട്ടിൽ ഒരു കുഞ്ഞു പരീക്ഷണശാല തന്നെ ഉണ്ടാക്കിയെടുത്തു.
വളരെ ജിജ്ഞാസയുള്ള കുട്ടിയായിരുന്നു ആൽവ. ചുറ്റും കാണുന്നതെന്തും അവനെ അതിശയിപ്പിച്ചു. അവൻ അതിനെപ്പറ്റി ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു. അമ്മ ആവുന്ന വിധത്തിൽ മറുപടികൾ കൊടുത്തു. അങ്ങനെ ഒരുദിവസം കുഞ്ഞ് ആൽവയെ കാണാതായി. പരിഭ്രാന്തയായ അമ്മ എല്ലായിടത്തും അന്വേഷിച്ചെങ്കിലും അവനെപ്പറ്റി ഒരു വിവരവും കിട്ടിയില്ല.

നേരം സന്ധ്യയോടടുത്തു. പെട്ടെന്ന് തട്ടിൻപുറത്ത് നിന്ന് ആരോ വിളി കേൾക്കുന്നതുപോലെ തോന്നി അമ്മ അങ്ങോട്ട് ചെന്നുനോക്കി. അവിടെയതാ ആൽവ. കാര്യം തിരക്കിയ അമ്മയോട് ആൽവ പറഞ്ഞത്, താൻ കോഴിമുട്ടകൾ വിരിയിക്കാൻ വേണ്ടി അടയിരിക്കുകയാണ് എന്നാണ്. അമ്മക്കോഴിയുടെ ചൂടിൽ, അല്ലെങ്കിൽ പ്രത്യേകം സജ്ജീകരിച്ച യന്ത്രത്തിൽ, പ്രത്യേക ഊഷ്മാവിലേ കോഴിമുട്ടകൾ വിരിയുകയുള്ളൂ എന്ന് അമ്മ അവനെ പറഞ്ഞു മനസ്സിലാക്കി. ആ മറുപടിയിൽ അവൻ തൃപ്തനായി.മധ്യകർണത്തിന് തുടർച്ചയായുണ്ടായ അണുബാധയും, സ്കാർലറ്റ് ഫീവറും പന്ത്രണ്ടാം വയസ്സിൽ ആൽവയുടെ കേൾവിശക്തി കവർന്നെടുത്തു.

ഒരു കിളിക്കൊഞ്ചൽപോലും താൻ പന്ത്രണ്ടാംവയസ്സു മുതൽ കേട്ടിട്ടില്ല എന്ന് എഡിസൺ പറയുമായിരുന്നു. സംഗീതോപകരണങ്ങളിൽ നിന്നുള്ള ശബ്ദം മനസ്സിലാക്കാൻ, അതിൽ കടിച്ച് കമ്പനങ്ങൾ തലച്ചോറിൽ എത്തിക്കുന്ന രീതിയായിരുന്നു ആൽവ പിൽക്കാലത്ത് സ്വീകരിച്ചിരുന്നത്.

ട്രെയിനുകളിൽ പത്രം, മിഠായി, ആപ്പിൾ എന്നിവ വിൽക്കാൻ ആൽവ പോകുമായിരുന്നു. ഒടുവിൽ ഗ്രാൻഡ് ട്രങ്ക് ഹെറാൾഡ് എന്നൊരു പത്രം അവൻ ഒറ്റയ്ക്ക് അച്ചടിച്ച് വിൽക്കാനും ആരംഭിച്ചു. അമ്മ എഡിസനെ നിരന്തരം പ്രോത്സാഹിപ്പിച്ചു. അവന്റെ ശാസ്ത്രാഭിരുചി വളർത്തിയെടുക്കാൻ കഴിയുന്നതെല്ലാം ആ അമ്മ ചെയ്തു. നാണം കുണുങ്ങിയും, അധോമുഖനുമായ തന്റെ മകന് ശക്തിപകരാൻ അമ്മയ്ക്കു കഴിഞ്ഞു.അമ്മയുടെ മരണശേഷം അവരുടെ റൂമിൽനിന്നും എഡിസണ് ആ പഴയ കത്ത് കിട്ടുകയുണ്ടായി. പണ്ട് സ്കൂളിൽ നിന്നും കൊടുത്തയച്ച അതേ കത്ത്. അത് വായിച്ച എഡിസൺ പൊട്ടിക്കരഞ്ഞു. ശേഷം തന്റെ ഡയറിയിൽ എഴുതി, വിഡ്ഢിയായ എഡിസനെ ഇന്ന് ലോകം അറിയപ്പെടുന്ന ബുദ്ധിമാനായി മാറ്റിയത് അമ്മയെന്ന ധീര വനിതയാണെന്നായിരുന്നു.

Leave a Reply
You May Also Like

ഈ പനോരമ നിങ്ങളെ ചൊവ്വയിലെത്തിക്കും

ഈ മാര്‍ഗം പരീക്ഷിക്കുന്നതിനു മുന്‍പ്‌ ഒരു അപേക്ഷ, താങ്കള്‍ക്ക് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും വലിയ സ്ക്രീന്‍ ഉള്ള കമ്പ്യൂട്ടര്‍ മോണിറ്ററിനു മുന്‍പില്‍ വന്നിരിക്കേണ്ടതാണ്. എങ്കിലേ ഈ സുന്ദര ദൃശ്യം നിങ്ങള്‍ക്ക് മുഴുവനായി അനുഭവിക്കാന്‍ സാധിക്കൂ. സംഗതി ഇതാണ്, കഴിഞ്ഞ മാസം അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി ആയ നാസ ചൊവ്വയുടെ ലഭ്യമായതില്‍ വെച്ച് ഏറ്റവും സുന്ദരമായ ചിത്രങ്ങള്‍ ലോകത്തിന് മുന്‍പില്‍ തുറന്നു വെച്ചിരുന്നു. അത് കണ്ടിട്ട് അത്ഭുതം കൂറിയവര്‍ ആണ് നമ്മള്‍.

ഗൃഹാതുരത്വമുണർത്തുന്ന കളിപ്പാട്ടമായ ‘ദാഹം മാറാപ്പക്ഷി’യുടെ അത്ഭുതകരമായ പ്രവർത്തനതത്വം എന്താണ് ?

സാധാരണ അന്തരീക്ഷ ഊഷ്മാവിൽ പ്രത്യേകിച്ച് ഇന്ധനങ്ങളൊന്നും ആവശ്യമില്ലാതെ പ്രവർത്തിക്കുന്ന ഒരു താപയന്ത്രമാണ്‌ ഈ വെള്ളമടിപ്പക്ഷി

നമുക്കും അത് തൊട്ടു നോക്കാം, മുകളിൽ കയറാം, ഫോട്ടോയും എടുക്കാം

ഇവ ഏതെങ്കിലും വാൽനക്ഷത്രത്തിൽനിന്നു അടർന്നു പോന്നതോ, അല്ലെങ്കിൽ ചൊവ്വയ്ക്കും, വ്യാഴത്തിനും ഇടയിലായുള്ള ആസ്‌ട്രോയ്ഡ് ബെൽറ്റിൽനിന്നും തെന്നിമാറി വരുന്നതോ, അതും അല്ലെങ്കിൽ ചന്ദ്രനില്നിന്നോ

അന്റാര്‍ട്ടിക്കയില്‍ പ്രാചീനമായ മനുഷ്യ നിര്‍മ്മിത പിരമിഡുകള്‍ കണ്ടെത്തി

ഒരു സംഘം പര്യവേഷകര്‍ അന്റാര്‍ട്ടിക്കയില്‍ പ്രാചീനമായ മനുഷ്യ നിര്‍മ്മിത പിരമിഡുകള്‍ കണ്ടെത്തിയതായി വാര്‍ത്ത. ഈ കണ്ടെത്തല്‍ അന്റാര്‍ട്ടിക്ക മുന്‍പ്‌ ജാനവാസയോഗ്യമായ സ്ഥലമായിരുന്നു എന്ന അനുമാനത്തിലേക്ക് നമ്മെ എത്തിക്കുന്നതായി ശാസ്ത്രഞ്ജര്‍ പറയുന്നു. ഒരു സമൂഹം അവിടെ ജീവിച്ചതായി ഇവരുടെ പഠനം വെളിവാക്കുന്നു. അതിനു ശേഷം മഞ്ഞു മൂടി ആ സമൂഹം നശിച്ചു പോയിരിക്കാന്‍ ആണ് സാധ്യത എന്നും ഇവര്‍ പറഞ്ഞു. അന്റാര്‍ട്ടിക്കയില്‍ നീണ്ടു പരന്നു കിടക്കുന്ന മഞ്ഞിനടിയില്‍ പല നിഗൂഡതകളും ഒളിഞ്ഞു കിടപ്പുണ്ടാകും എന്നും ഇവര്‍ ചൂണ്ടി കാണിക്കുന്നു.