സൂപ്പർ ഹിറ്റുകളുടെ സംവിധായകൻ തുളസീദാസ് വീണ്ടും വരുമ്പോൾ
അയ്മനം സാജൻ
സൂപ്പർഹിറ്റുകളുടെ സംവിധായകൻ തുളസീദാസിനെ മറന്നൊ? ഒരു കാലഘട്ടത്തിലെ ടോം & ജെറി കഥാപാത്രങ്ങളെ വെല്ലുന്ന രീതിയിൽ മലയാള സിനിമയിൽ ചിരി തരംഗം സൃഷ്ടിച്ച സൂപ്പർഹിറ്റുകളുടെ സംവിധായകൻ. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളേയും ഉൾപ്പെടുത്തി സിനിമകൾ സംവിധാനം ചെയ്ത തിരക്കുള്ള സംവിധായകൻ !
തിരുവനന്തപുരം വെഞ്ഞാറമ്മൂട്സ്വദേശിയായ തുളസിദാസ്ഗോപാലക്കുറുപ്പിൻ്റേയും പങ്കജാക്ഷി അമ്മയുടെയും മക്കളിൽ ഇളയവൻ. അദ്ദേഹത്തിന് നാലു സഹോദരങ്ങളായിരുന്നു .ആലന്തറ LP സ്കൂളിലും വെഞ്ഞാറമ്മൂട് ഹൈസ്കൂളിലും, നിലമേൽ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം സിനിമയിൽ സംവിധാന സഹായിയാക്കി മാറ്റുകയായിരുന്നു.പഠിക്കുന്ന കാലത്ത് പ്രേംനസീറിൻ്റെ കടുത്ത ആരാധകനായിരുന്ന തുളസിദാസിന് മലയാള സിനിമയുടെ ഭാഗമാകുവാനുളള ആഗ്രഹം ജനിക്കുവാനുള്ള പ്രധാന കാരണവും നിത്യഹരിത നായകൻ പ്രേം നസീർ സാറിനോടുള്ള ആരാധനയാണെന്നു പറയുന്നതിൽ എതിരഭിപ്രായമില്ല.
ഒൻപതാം ക്ലാസിൽ പഠിക്കുന്ന കാലത്ത് സ്വന്തമായി നാടകം എഴുതി അതിൽ അഭിനയിച്ചു സമ്മാനങ്ങൾ നേടിയിരുന്നു… പഠിക്കുന്ന കാലയളവിൽ മികച്ച അഭിനേതാവായിരുന്ന തുളസി നാടകങ്ങളിൽ അഭിനയിച്ചു അക്കാലത്ത് സംസ്ഥാന അവാർഡ് ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ നിരവധി വാങ്ങിയിട്ടുണ്ട്.
24 ഓളം വിവിധ ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചിരുന്ന കൊച്ചു തുളസിയെ PJ ആൻറണി മാഷ് ,സിനിമയിൽ പ്രവേശിക്കുന്ന സമയത്ത് തുളസീധരൻ നായർ എന്ന നീളമുള്ള പേരിലെ നീളം കുറച്ച് തുളസിദാസ് എന്നു നിർദ്ദേശിക്കുകയും അങ്ങിനെ തുളസിദാസ് എന്ന പേരിൽ പിന്നീടദ്ദേഹം അറിപ്പെട്ടു തുടങ്ങി…..
1982-ൽ ഊതിക്കാച്ചിയ പൊന്ന് എന്ന ചിത്രത്തിലൂടെ സഹസംവിധാന രംഗത്ത് എത്തിയ അദ്ദേഹം ,1989-ൽ ഇറങ്ങിയ ഒന്നിനു പുറകെ മറ്റൊന്നു എന്ന ചിത്രം സംവിധാനം ചെയ്തു .പിന്നീട് സൂപ്പർ ബമ്പർ കളക്ഷൻ നേടിയ സിൽക്ക് സ്മിത പ്രധാന കഥാപാത്രമായെത്തിയ ലയനം സംവിധാനം ചെയ്തു , പിന്നീട്
ആയിരം നാവുള്ള അനന്തൻ, കൗതുക വാർത്തകൾ, കൺഗ്രാജുലേഷൻസ്മിസ് അനിതാ മേനോൻ ,സുന്ദരൻ ഞാനും സുന്ദരി നീയും, പ്രോസിക്യൂഷൻ, പാരലൽ കോളേജ്പൂച്ചയക്കാര് മണികെട്ടും, ചാഞ്ചാട്ടം, ശുദ്ധമദ്ദളം(1993 ഷാർജാ ഇൻ്റർനാഷണൽ അവാർഡ്)കുങ്കുമച്ചെപ്പ് (1994- അബുദാബി സമാജം അവാർഡ് )ഏഴരപ്പൊന്നാനകാസർകോട് കാദർഭായ്, മിമിക്സ് പരേഡ്- 1മലപ്പുറം ഹാജി മഹാനായ ജോജി, മിമിക്സ് പരേഡ് -2, മിന്നാമിനുങ്ങിനും മിന്നുകെട്ട്,കിലുകിൽ പമ്പരം, മായപ്പൊൻമാൻ ,മന്ത്രി കുമാരൻ, കോളേജ് കുമാരൻ, സൂര്യപുത്രൻ, അവൻ ചാണ്ടിയുടെ മകൻ, മേലേ വാര്യത്തെ മാലാഖ കുട്ടികൾ,ദോസ്ത് , പ്രണയമണിതൂവൽ, ഗേൾസ്, (മലയാളം / തമിഴ്)
2017- ICL മികച്ച ചിത്രത്തിനുള്ള അവാർഡ് മിസ്റ്റർ ബ്രഹ്മചാരി തുടങ്ങിയ സൂപ്പർസ്റ്റാറുകൾ മുതൽ സിനിമയിലെ ഒട്ടുമിക്കതാരങ്ങളേയും അണിനിരത്തി ചിത്രം ഒരുക്കിയ പ്രത്യേകതയും തുളസീദാസിന് അവകാശപ്പെട്ടതാണ് ! ബിഗ് ബഡ്ജറ്റ് ,ലോ ബഡ്ജറ്റ് സൂപ്പർ സ്റ്റാർ മെഗാസ്റ്റാർ എല്ലാവരേയും ഉൾപ്പെടുത്തി 35ൽ പരം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് ! സിനിമാ ചിത്രീകരണ ഇടവേളകളിൽ ദേവീമാഹാത്മ്യം, അമ്മ, പ്രണയം, ദേവയാനി തുടങ്ങിയ ഒട്ടനവധി പുണ്യപുരാണ ഇതി വ്യത്തങ്ങൾ ഉൾപ്പെടുത്തി പത്തോളം സീരിയലുകൾ സംവിധാനവും നിർമ്മാണവും വിവിധ ചാനലുകൾക്ക് വേണ്ടി ചെയ്തിരുന്നു ….
സിനിമയിലെ ഒട്ടേറെ പരീക്ഷണ ചിത്രങ്ങൾ ഒരുക്കുന്നതിനും അതു സൂപ്പർഹിറ്റുകളാക്കി മാറ്റുന്നതിനും ഒപ്പം തൻ്റെ ചിത്രങ്ങളിലൂടെ വിവിധങ്ങളായ മേഖലയിലേക്കായി ഒട്ടനവധി പുതുമുഖങ്ങളെ കണ്ടെത്താനും ഇദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. പിൽക്കാലത്ത് ശ്രദ്ധേയരായി മാറിയ നടി ഗോപിക, നടൻ ദേവൻ , ജയസൂര്യ(ദോസ്ത് ) ക്യാമറാമാൻ വേണുഗോപാൽ, ഡയറക്ടർമാരായ -ജോണി ആൻ്റണി (ഇപ്പോൾ തിരക്കുള്ള താരം) നിസാർ,രാജീവ്കൃഷ്ണ ,സുഭാഷ്ഇളമ്പൽ, റെജി പ്രഭാകരൻ (സുഖമായിരിക്കട്ടെ) ഗായിക രഞ്ജിനി ജോസ്, കൂടാതെ പ്രശസ്തരായ ഒട്ടനവധി സംവിധായകരേയും തുളസീദാസ് കൈപിടിച്ച് കടത്തിവിട്ടവരാണെന്നതിൽ സംശയമില്ല …അദ്ദേഹത്തിൻ്റെ സഹോദരീ പുത്രൻമാർ എല്ലാവരും സിനിമയിൽ സജീവമാണ് അനിൽ ഗോപിനാഥ് (ഡയറക്ടർ – ഗർഭശ്രീമാൻ) ശ്രീകണ്ഠൻ (ഡയറക്ടർ -ജൂനിയർ സീനിയർ)ശ്രീകുമാർ ( ക്യാമറാമാൻ )സുനിൽ ഗോപിനാഥ് (ആർട്ടിസ്റ്റ് )
ഇപ്പോൾ ഈ അവധിക്കാലം പുതിയ ചിത്രങ്ങളുടെ കഥയും മറ്റു വർക്കുകളുമായി തിരുവനന്തപുരത്തെ വീട്ടിൽ ഭാര്യ ഷൈനിയും മകനും മകളുമായി കഴിയുന്നു !പുതിയ ചിത്രത്തിൻ്റെ വർക്കുമായി മുന്നോട്ട് പോകുന്ന അദ്ദേഹത്തിനും പുതിയ സംരംഭങ്ങൾക്കും എല്ലാ വിജയാശംസകൾ നേരാം….. ഒപ്പം കുടുംബത്തിനും !