fbpx
Connect with us

ഒരു സിനിമാപ്പാട്ട് ക്ഷേത്രത്തിൽ ആരാധനയുടെ ഭാഗമാവുക, അതു കല്ലിൽ കൊത്തിവച്ചു പൂജിക്കുക, സത്യമാണ്

ഒരു സിനിമാപ്പാട്ട് ഒരു ക്ഷേത്രത്തിൽ ആരാധനയുടെ ഭാഗമാവുക. അതു കല്ലിൽ കൊത്തിവച്ചു പൂജിക്കുക… ഇതു മലയാളികൾക്കു കേട്ടുകേൾവിപോലുമില്ലാത്ത കാര്യങ്ങൾ. പക്ഷേ

 152 total views,  5 views today

Published

on

Joji John

ഒരു സിനിമാപ്പാട്ട് ഒരു ക്ഷേത്രത്തിൽ ആരാധനയുടെ ഭാഗമാവുക. അതു കല്ലിൽ കൊത്തിവച്ചു പൂജിക്കുക… ഇതു മലയാളികൾക്കു കേട്ടുകേൾവിപോലുമില്ലാത്ത കാര്യങ്ങൾ. പക്ഷേ, തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി വരെ പോയാൽ ഈ യാഥാർഥ്യം കാണാനാവും. പൂജിക്കപ്പെടുന്ന ആ ഗാനം ഏതെന്നോ? പി. വാസുവിന്റെ സംവിധാനത്തിൽ രജനീകാന്ത് നായകനായ മന്നൻ എന്ന ചിത്രത്തിലെ

‘അമ്മാ എൻറഴയ്ക്കാതെ ഉയിരില്ലയേ
അമ്മാവേ വണങ്കാതെ ഉയർവില്ലയേ
നേരിൽനിൻറ് പേശും ദൈവം
പെറ്റ തായൻറി വേറൊൻറ് യേത്..’

May be an image of 2 people(അമ്മേ എന്നു വിളിച്ചു കരയാത്ത ജീവനില്ല. അമ്മയെ വണങ്ങാതെ ഉയർച്ചയുമില്ല. നേരിട്ടു സംസാരിക്കുന്ന ഏകദൈവം മാതാവല്ലാതെ മറ്റാര്) ദക്ഷിണേന്ത്യയിലെ ഏറ്റവും ഹിറ്റായ മാതൃസ്തുതിഗാനം. തമിഴ് ജനതയെ അത്ര ആഴത്തിൽ സ്പർശിച്ചതുകൊണ്ടാണ് ഇതു ക്ഷേത്രാരാധനയുടെ പോലും ഭാഗമായത്. കല്ലുകൊണ്ടു ഹൃദയമുള്ളവർപോലും ഒരുവേള കണ്ണീരണിഞ്ഞുപോകുന്ന ഗാനവും ഗാനരംഗവും. ഈ തമിഴ്ഗാനം പാടി ഉജ്വലമാക്കിയത് സാക്ഷാൽ യേശുദാസ്! ഒരുപക്ഷേ, യേശുദാസിന്റെ ഏറ്റവും വലിയ തമിഴ് ഹിറ്റ്.

May be an image of 1 person and text

താൻ സംഗീതം നൽകിയ ഗാനങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടവയുടെ പട്ടികയിലാണ് ഇളയരാജ ഈ ഗാനം അടയാളപ്പെടുത്തിയിരിക്കുന്നത്. എല്ലാം ഒന്നിനൊന്നു മെച്ചം. എങ്കിലും, ഒരംശം മാത്രം അൽപം മുന്നോട്ടു നിൽക്കുന്നു. അതാണു ഗാനരചന. മറ്റാരുമല്ല, മികച്ച ഗാനരചയിതാവിന് അഞ്ചുവർഷം തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം നേടിയ വാലി (ടി.എസ്. രംഗരാജൻ) തന്നെ. ഇത് യേശുദാസിന്റെയും ഇളയരാജയുടെയുമല്ല, വാലിയുടെ പാട്ടാണ്. കാരണം, യേശുദാസിന്റെ ആലാപനത്തെക്കാൾ, ഇളയരാജയുടെ സംഗീതത്തെക്കാൾ നമ്മുടെ കരളുലയ്ക്കുന്നത് വാലിയുടെ വരികളാണ്.

‘പശുംതങ്കം പുതുവെള്ളി മാണിക്കം മണിവൈരം
അവയാകും ഒരു തായ്ക്ക് ഇടാകുമാ
വിലൈമീത് വിലൈവയ്ത്ത് കേട്ടാലും
കൊടുത്താലും
കടൈ തന്നിൽ തായൻപ് കിടയ്ക്കാതമ്മാ
ഈരൈന്ത് മാതങ്കൾ കരുവോട് എനൈതാങ്കി
നീ പട്ട പെരുംപാട് അറിവേനമ്മാ
ഈരേഴ് ജന്മങ്കൾ എടുത്താലും ഉഴൈത്താലും
ഉനക്കിങ്ക് നാൻപെട്ട കടംതീരുമാ…’

Advertisement

May be an image of 1 person and standingതുടങ്ങിയ വരികൾ മാതൃത്വത്തിന്റെ മഹനീയത അതിന്റെ പരമാവധിയിൽ വിനിമയം ചെയ്യുന്നു. ബന്ധങ്ങൾക്കു ‘പ്രയോജനം’ മാത്രം മാനദണ്ഡമാവുന്ന ഇക്കാലത്ത് ഈ വരികളുടെ പ്രസക്തി വർധിക്കുകയും ചെയ്യുന്നു. കുറഞ്ഞപക്ഷം മാതൃദിനങ്ങളിലെങ്കിലും കുറ്റബോധത്തോടെ ഓർക്കാൻ… അഞ്ചുപതിറ്റാണ്ടാണ് വാലിയുടെ തൂലികയ്ക്കൊപ്പം തമിഴർ കരഞ്ഞതും ചിരിച്ചതും ചിന്തിച്ചതും. എംജിആർ മുതൽ ധനുഷ് വരെയുള്ള നായകന്മാർ. ‘നാൻ ആണയിട്ടാൽ അതു നടന്തുവിട്ടാൽ…’ തുടങ്ങി എംജിആറിനെ സൂപ്പർ സ്റ്റാറാക്കിയ എത്രയോ ഗാനങ്ങൾ… 63 ചിത്രത്തിലാണ് ഇവർ ഒരുമിച്ചത്. ശിവാജി ഗണേശനൊപ്പം 70 പടം! ഒടുവിൽ മരണത്തിന്റെ പിറ്റേന്നു റിലീസ് ചെയ്ത ധനുഷ് ചിത്രം ‘മരിയാനി’ൽ വരെ രണ്ടു പാട്ട്. ഈ തിരക്കിനിടയിലും 13 പുസ്തകം രചിക്കുകയും ഏതാനും ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു പത്മശ്രീ വാലി.

‘എനിക്കു വിശന്ന കാലത്ത് കഴിക്കാൻ ആഹാരം ഇല്ലായിരുന്നു. പക്ഷേ, തളികകളിൽ നിറയെ രുചിയൂറുന്ന ഭക്ഷണം നിരന്നിരിക്കെ, എനിക്കു കഴിക്കാൻ സമയമില്ലായിരുന്നു.’ ജീവിതത്തിലെ ഉയർച്ച താഴ്ചകളുടെ ബാലിശതയെപ്പറ്റി ഒരിക്കൽ വാലി പറഞ്ഞു. സംഗീതസംവിധായകരുടെ പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു. സാധാരണ സംഭാഷണത്തോടടുത്തു നിൽക്കുന്ന ലാളിത്യവും കൊച്ചുവാക്കുകളുമായിരുന്നു രചനയുടെ പ്രത്യേകത. എ.ആർ. റഹ്മാന്റെ വളർച്ചയിൽ വാലിക്കും വലിയ പങ്കുണ്ട്. ആദ്യകാല ഹിറ്റുകളായ ജെന്റിൽമാനിലെ ‘ചിക്കുപുക്ക് ചിക്കുപുക്ക് റെയിലേ…,’ കാതലനിലെ ‘മുക്കാല മുക്കാബലാ…’ തുടങ്ങി മരിയാൻ വരെ വാലിയുടെ തൂലികയിൽ വിരിഞ്ഞ റഹ്മാൻ വസന്തങ്ങൾ എത്രയോ!

തമിഴ് സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റിയ പാട്ടെഴുത്തുകാരൻ കൂടിയായിരുന്നു വാലി. അവസാനകാലത്ത് ഒരു ഗാനത്തിന് രണ്ടു ലക്ഷം രൂപ! കണ്ണദാസൻ തമിഴ് സിനിമയിലെ മുടിചൂടാ മന്നനായി വിലസിയിരുന്ന കാലത്താണ് വാലി ഭാഗ്യം പരീക്ഷിക്കാനായി കോടമ്പാക്കത്ത് എത്തുന്നത്. ദിവസങ്ങളോളം ഭക്ഷണം പോലും കിട്ടാതെ മുഴുപ്പട്ടിണിയിലായ വാലി കടുത്ത നിരാശയിലായിപ്പോയി. അങ്ങനെ മദിരാശിയിൽനിന്നു സ്വദേശമായ തിരുച്ചിറപ്പള്ളിയിലേക്കു മടങ്ങാനായി പെട്ടി എടുക്കുമ്പോഴാണ് കൂടെയുണ്ടായിരുന്ന ഗായകൻ പി.ബി. ശ്രീനിവാസ് ‘സുമൈതാങ്ങി’ എന്ന ചിത്രത്തിൽ കണ്ണദാസൻ എഴുതിയ ‘മയക്കമാ കലക്കമാ…’ എന്ന പാട്ട് പാടുന്നത്. അതിലെ പ്രചോദനാത്മകമായ വരികൾ വാലിയുടെ മനസ്സിൽ ഉടക്കി. പെട്ടി തിരികെ വച്ചു. മദിരാശിയിൽത്തന്നെനിന്നു വീണ്ടും പോരാടാനുള്ള ആ നിശ്ചയദാർഢ്യം വിജയം കണ്ടു.

നല്ലവൻ വാഴ്‌വാൻ, ഇദയത്തിൽ നീ, പടക്കോട്ടൈ തുടങ്ങിയ ഹിറ്റുകളിലൂടെ വാലി തമിഴിൽ കയ്യൊപ്പിട്ടു. ‘കർപ്പകം’ എന്ന ചിത്രത്തിൽ വാലിയുടെ ‘പക്കത്തു വീട്ടു വരുവമച്ചാൻ…’ എന്ന ഗാനം പുറത്തുവന്നുകഴിഞ്ഞപ്പോൾ കണ്ണദാസൻ ഒരു പൊതുവേദിയിൽവച്ചു തന്റെ പിൻഗാമിയായി വാലിയെ പ്രഖ്യാപിച്ചു. വാലിയും എം.എസ്. വിശ്വനാഥനും തമിഴിലെ വിജയകൂട്ടുകെട്ടായി മാറി. കണ്ണദാസനുശേഷം തമിഴകം ഭരിച്ചത് വാലിയായിരുന്നു. പിന്നീട് വൈരമുത്തുവും ചേർന്നു. വൈരമുത്തുവിന്റെ പാട്ടുകളിൽ പ്രണയവും കാൽപനികതയും സ്വപ്നങ്ങളും ഒഴുകിയപ്പോൾ വാലിയുടെ തൂലികയിൽനിന്നു ജീവിത മൂല്യങ്ങളും ദുഃഖവും ഒഴുകി. കമൽഹാസന്റെ ‘അപൂർവ സഹോദരങ്ങളി’ലെ ‘ഉന്നൈ നിനച്ചേ പാട്ടു പഠിച്ചേൻ…’ എന്ന ഗാനം ആറ് തവണയാണ് വാലി മാറ്റിയെഴുതിയത്. ‘ഇതിൽ കൂടുതൽ ദുഃഖം ഒരു പാട്ടിന് ഉൾക്കൊള്ളാനാവില്ല’ എന്ന് കമൽഹാസൻ പറഞ്ഞതിനുശേഷമാണ് വാലിയുടെ തൂലിക വിശ്രമിച്ചത്.

ചെറുപ്പത്തിൽ ചിത്രകലയോടായിരുന്നു രംഗരാജനു താൽപര്യം. അക്കാലത്തു തമിഴ്നാട്ടിൽ പ്രശസ്തനായിരുന്ന കാർട്ടൂണിസ്റ്റ് മാലിയോടുള്ള ആരാധനകൊണ്ടാണ് രംഗരാജൻ ‘വാലി’ എന്ന പേരു സ്വീകരിച്ചത്. പതിനയ്യായിരത്തോളം ഗാനങ്ങളെഴുതിയ വാലിയുടെ ഒരുപാടു പാട്ടുകൾ മലയാളികൾക്കു പ്രിയങ്കരങ്ങളാണ്. പക്ഷേ, ഒറ്റപ്പാട്ടിലൂടെ അദ്ദേഹം മലയാളികളെയെല്ലാം കീഴ്പ്പെടുത്തിക്കളഞ്ഞു. ‘മണിച്ചിത്രത്താഴ്’ എന്ന സിനിമയിലെ ‘ഒരുമുറൈ വന്ത് പാർത്തായാ…’!!

Advertisement

 153 total views,  6 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment1 hour ago

പഴുവൂർ റാണിയായ നന്ദിനി, പൊന്നിയിൻ സെൽവനിൽ ഐശ്വര്യാറായിയുടെ ഫസ്റ്റ് ലുക്ക്

Health2 hours ago

സെക്‌സിന് വേണ്ടി ഡിപ്രഷന്റെ പേരിലുള്ള ചൂഷണം !

Entertainment2 hours ago

കഴിഞ്ഞ ആറുമാസം എഴുപത് മലയാളചിത്രങ്ങൾ, തിയേറ്ററുകളിൽ ആളുകയറിയത് ഏഴു ചിത്രങ്ങൾക്ക് , പ്രതിസന്ധി രൂക്ഷം

Entertainment3 hours ago

”ഇതൊരു ചെറിയ വാർത്തയാണോ ?” വാർത്തയിൽ പ്രതികരിച്ചു ബിജുമേനോൻ

Entertainment3 hours ago

മര്യാദയ്ക്ക് ഡ്രെസ് ഇട്ടുകൂടെ എന്നൊക്കയാണ് മാളവിക മേനോന്റെ വൈറൽ ചിത്രങ്ങളിൽ വരുന്ന കമന്റുകൾ

Entertainment5 hours ago

ചെറിയ സിനിമ വലിയ വിജയം – സംവിധായകൻ ഷാമോൻ ബി പറേലിൽ

Entertainment5 hours ago

മലയാളസിനിമയിലെ 3 സൂപ്പർസ്റ്റാർസിനും ഒരേ പോലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ കൊടുത്തിട്ടുള്ള ഏക സംവിധായകൻ

Entertainment6 hours ago

കടുവ – ഫസ്റ്റ് റിപ്പോർട്ട്

controversy6 hours ago

താൻ മരുന്ന് കഴിക്കാത്തതിനാൽ ആണ് നഗ്നതാ പ്രദർശനം നടത്തിയത് എന്ന് ശ്രീജിത്ത് രവി

Entertainment7 hours ago

സിരകളിൽ അഡ്രിനാലിൻ നിറച്ച സംവിധായകന്റെ തിരിച്ചു വരവാകട്ടെ കടുവ

Entertainment9 hours ago

ചില കാര്യങ്ങൾ അപ്രതീക്ഷിതമായി നമ്മെ അത്ഭുതപ്പെടുത്തും, എന്താണെന്നല്ലേ ?

controversy9 hours ago

കുട്ടികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം, ശ്രീജിത് രവിയുടെ പ്രവർത്തി മലയാള സിനിമയ്ക്ക് നാണക്കേട്

controversy2 months ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

SEX4 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX1 week ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX3 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career2 months ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX1 week ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

SEX6 days ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

SEX3 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Featured4 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX5 days ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 week ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment9 hours ago

ചില കാര്യങ്ങൾ അപ്രതീക്ഷിതമായി നമ്മെ അത്ഭുതപ്പെടുത്തും, എന്താണെന്നല്ലേ ?

Entertainment10 hours ago

റോഷൻ മാത്യു, ആലിയ ഭട്ട് ഒന്നിക്കുന്ന ബോളീവുഡ് ചിത്രം “ഡാർലിംഗ്സ്” ഒഫീഷ്യൽ ടീസർ

Entertainment3 days ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ലുക്കും ഭാവങ്ങളുമായി ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket5 days ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment5 days ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment6 days ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment1 week ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment1 week ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Advertisement
Translate »