അഭിനയത്തിൽ ആത്മാർപ്പണം ചെയുന്ന കലാകാരനാണ് ടൊവീനോ. അദ്ദേഹത്തിന്റെ ഓരോ സിനിമകളും കാണുമ്പൊൾ നമുക്കതു മനസിലാകും. എന്നാൽ സിനിമാസ്വാദകർക്കു അങ്ങനെ പലതും താരത്തിൽ നിന്നും പ്രതീക്ഷിക്കാം . എന്നാൽ സ്വന്തം കുടുംബം ആ താരത്തെ സിനിമയിൽ ആസ്വദിക്കുന്നത് എങ്ങനെയാകും എന്ന് ചിന്തിച്ചിട്ടുണ്ടോ ? ടൊവീനോയ്ക്ക് അതിനു വ്യക്തമായ മറുപടിയുണ്ട്.
തനിക്കു സിനിമ എന്നത് പ്രൊഫഷൻ ആണെന്നും വീട്ടുകാർക്ക് വിനോദം മാത്രം എന്നും താരം പറയുന്നുണ്ട്. ‘കള’ എന്ന സിനിമയ്ക്ക് വളരെ നല്ല പ്രേക്ഷാഭിപ്രായം കിട്ടിക്കൊണ്ടിരിക്കുമ്പോൾ ‘അമ്മ ആ സിനിമ കണ്ടിട്ട് എന്നോട് പറഞ്ഞു, എന്തിനാ മോനെ നീ ഇത്തരം വേഷങ്ങൾ ചെയുന്നത് എന്ന്. പുന്നാരിച്ചു വളർത്തിയ മകൻ ചോരയൊലിപ്പിച്ചു ഇരിക്കുന്ന രംഗങ്ങളൊക്കെ ഒരമ്മയ്ക്കു താങ്ങാൻ കഴിയില്ല. അമ്മയ്ക്കുള്ള സിനിമ ഞൻ വേറെ ചെയ്യുന്നുന്നുണ്ട് എന്ന് പറഞ്ഞാണ് ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയത്. ഗപ്പി എന്ന സിനിമ ഞാൻ അച്ഛന്റെയും അമ്മയുടെയും നടുക്കിരുന്നാണ് കണ്ടത്.
അതിൽ ഞാൻ സിഗരറ്റ് വലിക്കുന്ന രംഗങ്ങൾ കുറെയുണ്ട്. അച്ഛൻ അതുകണ്ടിട്ടു എന്നോട് പറഞ്ഞു, “ഒന്നുകിൽ നീ നന്നായി വലിക്കുന്ന ആളാണ്, അതല്ലെങ്കിൽ നീ നല്ലൊരു നടനാണ്” . ഞാൻ അച്ഛനോട് പറഞ്ഞു, ഞാൻ നല്ല നടനാണ്, നടൻ മാത്രം. ഒരിക്കൽ അച്ഛൻ എന്നോട് ചോദിച്ചു നമ്മൾ സാമ്പത്തികമായി ഒകെ ആണല്ലോ, പിന്നെ എന്തിനാ മോനെ നീ കഷ്ടപ്പെട്ട് ജോലി ചെയ്യുന്നത് അതിന്റെ ആവശ്യമുണ്ടോ ? . അപ്പോൾ ഞാൻ പറഞ്ഞു ‘ അപ്പാ ഞാനിത്രയും കഷ്ടപ്പെട്ട് പരിശ്രമിച്ചത് കൊണ്ടാണ് അപ്പൻ സിനിമാ നടൻ അല്ലാഞ്ഞിട്ടും അപ്പന്റെ മോൻ ഇവിടെ എത്തി നിക്കുന്നത്!.”