INFORMATION
ലോകത്തിന്റെ മുക്കിലും മൂലയിലും എത്തിപ്പെട്ട ഒരേ ഒരു ബ്രാൻഡ്
അറബ് നാടുകളിലെ മരുഭൂമിയിലും ,ആഫ്രിക്കൻ വനാന്തരങ്ങളിലും,ഇന്ത്യയിലെ മലകളിലും നിരപ്പുകളിലും എന്തിന് ഏറെ പറയണം ലോകത്തിന്റെ മുക്കിലും മൂലയിലും എത്തിപ്പെട്ട ഒരേ ഒരു ബ്രാൻഡ് അതെ ടോയോട്ട ..
230 total views, 1 views today

“ടോയോട്ട” …
അറബ് നാടുകളിലെ മരുഭൂമിയിലും ,ആഫ്രിക്കൻ വനാന്തരങ്ങളിലും,ഇന്ത്യയിലെ മലകളിലും നിരപ്പുകളിലും എന്തിന് ഏറെ പറയണം ലോകത്തിന്റെ മുക്കിലും മൂലയിലും എത്തിപ്പെട്ട ഒരേ ഒരു ബ്രാൻഡ് അതെ ടോയോട്ട ..
ജനറൽ മോട്ടോഴ്സിനെകാട്ടിലും ലോകത് ഏറ്റവും അതികം വാഹനം വിൽക്കുന്ന ഒരു കമ്പനിയായി മാറിയിരിക്കുന്നു ടോയോട്ട.അതായത് 2018 ലെ കണക്ക് പ്രകാരം 8,091,277 വാഹനങ്ങൾ വിൽക്കാൻ കമ്പനിക്ക് സാധിച്ചു. കൂടാതെ ലോകത് 340000 ആളുകൾക്ക് തൊഴിൽ കൊടുക്കാനും കമ്പനിക്ക് സാധിച്ചു .ജപ്പാനിൽ ഉദയം കൊണ്ട ഈ ടോയോട്ട എന്ന കമ്പനി ലോകത്തിന്റെ നെറുകയിൽ എത്തിനിൽക്കുമ്പോൾ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച അല്ലെങ്കിൽ കമ്പനിക്ക് വേണ്ട ഊർജം നൽകിയ “സകിചി ടൊയോഡാ” എന്നയാളുടെ ആത്മാവ് ഒരുപക്ഷെ സന്ധോഷിക്കുന്നുണ്ടാവും..
ടൊയോട്ടയുടെ ചരിത്രത്തിലൂടെ നമുക്കൊന്നു സഞ്ചരിക്കാം ..
അങ്ങനെ മുന്പോട് പോയ്കൊണ്ടിരുന്നപ്പോൾ 1890 ൽ സാകിച്ചി ടോക്കിയോയിലെ യുനോയിലേക്ക് മൂന്നാമത്തെ ദേശീയ യന്ത്ര പ്രദർശനം സന്ദർശിക്കാൻ സാധിച്ചത്. ജാപ്പനീസ്, വിദേശ നിർമാണങ്ങളുടെ നിരവധി പുതിയ മെഷീനുകൾ പ്രദർശിപ്പിച്ചിരുന്നു. സാകിച്ചിയെ അത് വല്ലാതെ ആകർഷിച്ചു. എക്സ്പോസിഷൻ സന്ദർശിക്കാൻ അദ്ദേഹം അടുത്ത മാസം എല്ലാ ദിവസവും ചെലവഴിച്ചു, ഓരോ മെഷീനുകളും എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കാൻ തീരുമാനിച്ചു.
അതേ വർഷം സാകിച്ചിയുടെ ആദ്യത്തെ വിജയകരമായ കണ്ടുപിടുത്തം കണ്ടെത്താൻ സാധിച്ചത്. ടൊയോഡ മരം കൈത്തറി എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. 1891 ൽ ആ തറിക്കുള്ള ആദ്യ പേറ്റന്റ് സാകിച്ചിക്ക് ലഭിച്ചു. അന്ന് അദ്ദേഹത്തിന് 24 വയസ്സായിരുന്നു. 1892 ൽ സാകിച്ചി ടോക്കിയോയിലെ ടൈറ്റോ വാർഡിൽ ഒരു ചെറിയ ഫാക്ടറി ആരംഭിച്ചു താൻ കണ്ടുപിടിച്ചത് മികച്ചരീതിയിൽ മുന്പോട് കൊണ്ടുപോകാൻ അദ്ദേഹത്തിന് കൂടുതൽ പണത്തിന്റെ ആവിശ്യം വന്നു.പിന്നീട് സാകിച്ചി തന്റെ ഫാക്ടറിയിൽ നിർമിച്ച തുണിത്തരങ്ങൾ മൊത്തം കച്ചവടക്കാർക്ക് വിൽക്കാൻ തുടങ്ങി അങ്ങനെ സാകിച്ചി പ്രശസ്തി നേടുകയും ചെയ്തു .പക്ഷെ സാകിച്ചിയുടെ ആ കമ്പനിക്ക് വലിയ ആയുസ്സണ്ടായിരുന്നില്ല ഒരു വർഷത്തെ പ്രവർത്തനം കൊണ്ട് ആ കമ്പനി പൂട്ടി . സാകിച്ചി കമ്പനി അടച്ചുപൂട്ടി സ്വന്ധം നാട്ടിലേക്ക് പോയി .
സാകിച്ചി 1894 ൽ വളരെ കാര്യക്ഷമമായ ടൊയോഡ വിൻഡിംഗ് മെഷീൻ കണ്ടുപിടിച്ചു തന്റെ പുതിയ യന്ത്രത്തിന്റെ നിർമ്മാണവും വിൽപ്പനയും പ്രോത്സാഹിപ്പിക്കുന്നതിനായി സാകിച്ചി താമസിയാതെ നാഗോയയിൽ ടൊയോഡയുടെ ഏജന്റായ ഇറ്റോ ഷോട്ടൻ കമ്പനി സ്ഥാപിച്ചു. ഇത് പിന്നീട് ടൊയോഡ ഷോട്ടൻ കോം, പിന്നെ ടൊയോഡ ഷോകായ് കോ എന്നറിയപെട്ടു . കൂടുതൽ സമയം എടുക്കാതെ 1896-ൽ ടൊയോഡ പവർ ലൂം, ജപ്പാനിലെ ആദ്യത്തെ പവർ ലൂം സ്റ്റീൽ, മരം എന്നിവകൊണ്ട് നിർമ്മിച്ചു. ഷെഡിംഗ്, പിക്കിംഗ്, ബീറ്റ്-അപ്പ് ചലനങ്ങൾ എല്ലാം നീരാവിയിൽ പ്രവർത്തിക്കുന്നവയായിരുന്നു. വെഫ്റ്റ് ഓട്ടോ സ്റ്റോപ്പ് സംവിധാനവും ഇതിലുണ്ടായിരുന്നു. യന്ത്രം താരതമ്യേന വിലകുറഞ്ഞതും ഉൽപാദനക്ഷമതയും ഗുണനിലവാരവും വർദ്ധിപ്പിച്ചു.
ഇതിനുശേഷവും അദ്ദേഹം തന്റെ നെയ്ത് യെന്ദ്രത്തിൽ ഒരുപാട് അപ്ഡേഷനുകൾ കൊണ്ടുവന്നെങ്കിലും തോൽവികൾ നേരിടേണ്ടി വന്നു .പക്ഷെ അതിനിടക്ക് അദ്ദേഹം അമേരിക്കയും യൂറോപ്പും സന്ദർശിച്ചപ്പോൾ ന്യൂയോർക്കിലെ വീട്ടിൽ ഡോ. ജോകിച്ചി തകാമൈൻ സന്ദർശിച്ചു. തക-ഡയസ്റ്റേസ്, അഡ്രിനാലിൻ എന്നിവ വിജയകരമായി വേർതിരിച്ചെടുത്ത ആദ്യത്തെ വ്യക്തിയെന്ന നിലയിൽ ഡോ. തകാമൈൻ ലോകപ്രശസ്തനായിരുന്നു. ഉപയോഗപ്രദമായ സാമൂഹിക ഫലങ്ങളുള്ള ഒരു പ്രായോഗിക ഉൽപ്പന്നമായി വികസിപ്പിക്കുന്നതുവരെ ഒരു കണ്ടുപിടുത്തക്കാരൻ ഒരിക്കലും തന്റെ കണ്ടുപിടിത്തം മറ്റുള്ളവരുടെ കൈയിൽ വയ്ക്കരുതെന്നും ഇത് ഒരു കണ്ടുപിടുത്തക്കാരന്റെ ഉത്തരവാദിത്തമാണെന്നും ഡോ. സാകിച്ചി പ്രചോദനം ഉൾക്കൊണ്ട് ഈ ഉപദേശം ഹൃദയത്തിൽ കൊണ്ടുപോയി.
1905-ൽ സാകിച്ചി ടൊയോട്ട പവർ ലൂം കണ്ടുപിടിച്ചു, 1905 തരം, മെച്ചപ്പെട്ട വാർപ്പ് ലെറ്റ്-ഓഫ് സംവിധാനം കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. തടിയിലും ഉരുക്കിലും നിർമ്മിച്ച ഉറപ്പുള്ള ഘടനയും തറിക്കുണ്ടായിരുന്നു. 1906-ൽ ടൊയോട്ട പവർ ലൂം എന്ന മെച്ചപ്പെട്ട പതിപ്പ് 1906-ൽ ഇത് പിന്തുടർന്നു. 1906 തരം കാര്യക്ഷമതയും ഫാബ്രിക് ഗുണനിലവാരവും വളരെയധികം മെച്ചപ്പെടുത്തി. 1907 ൽ ടൊയോഡയുടെ ലൂം വർക്ക്സ് ലിമിറ്റഡ് (നിലവിൽ ഹോവ മെഷിനറി, ലിമിറ്റഡ്) മിത്സുയി ബുസന്റെ ശുപാർശപ്രകാരം സ്ഥാപിതമായി.അങ്ങനെ ഒരുപാട് കണ്ടുപിടുത്തങ്ങളും മായി അദ്ദേഹം മുന്പോട് പോയികൊണ്ടിരുന്നപ്പോൾ ഇതിനടക്ക് തന്റെ മെഷീനുകളിൽ ഒരുപാട് പുതുമകൾ അദ്ദേഹം നടത്തിക്കൊണ്ടിരുന്നു .
അപ്പോഴും ഓട്ടോമൊബൈൽ രംഗത്തോടുള അയാളുടെ അഭിനിവേശം വലുതായിരുന്നു. അതിൽ നിന്നും കിട്ടിയ വരുമാനത്തിൽ ഒരു PASSANGAR CAR ഉണ്ടാക്കണം എന്ന മോഹമുദിച്ചു. മകൻകിരിച്ചോ ടോയോടയെ ആണ് ഇതിനു ചുമതലപെടുത്തിയത്. പക്ഷെ ലോക മഹായുദ്ധം കാരണം അവർ അതുപേക്ഷിച്ചു TRUCK നിർമ്മാണത്തിലേക്ക് തിരിഞ്ഞു.അങ്ങനെ G1 എന്നപ്പേരിൽ അവർ TRUCK നിർമിച്ചു. സ്വന്തമായി ഒരു കാർ എന്ന സ്വപ്നം അച്ഛന്റെയും മകന്റെയും ഉളളിൽ അണയാതെ കാത്തുവച്ചിരുന്നു. തന്റെ 63 വർഷം കണ്ടുപിടുത്തത്തിനായി നീക്കിവച്ചു 1930 ഒക്ടോബറിൽ സാകിച്ചി ടൊയോഡ അന്തരിച്ചു. പിന്നീട് സാഹചര്യങ്ങളെല്ലാം അനുകൂലമായപ്പോൾ 1936 ൽ MODEL AA എന്നപ്പേരിൽ അവർ ഒരു കാർ ഉണ്ടാക്കി. PROTOTYPE മോഡലായ ഈ കാർ ആയിരുന്നു ടൊയോട്ട എന്ന ആഗോള ഭീമന്റെ ആദ്യത്തെ കാർ എന്നോർക്കണം. അങ്ങനെ തന്റെ കാറിനു ഒരു നല്ല പേരു ലഭിക്കാനായി കിചിരോ ഒരു PUBLIC CONTEST നടത്തി.20000 നിർദേശങ്ങളിൽ നിന്നാണ് TOYOTA(FROM TOYODA TO TOYOTA) എന്നപ്പേര് അവർ സ്വീകരിച്ചത്.ജാപ്പനീസ് ഭാഷയിൽ നെൽപ്പാടം എന്നാണ് ഇതിന്റെ അര്ത്ഥം. 1937 ഇൽ TOYOTA MOTOR CORPORATION കമ്പനി രൂപികരിച്ചു. RIZABURO ആയിരുന്നു ആദ്യത്തെ പ്രസിഡന്റ്. 1948 വർഷങ്ങൾ കമ്പനിയുടെ കറുത്ത ദിനങ്ങൾ ആയിരുന്നു.
ലാഭക്ഷമതയും വില്പനയും കുറഞ്ഞുകൊണ്ടേയിരുന്നു. കിചിരോ കമ്പനിയിൽ നിന്ന് രാജിവെച്ചു. രാജിവെച്ച് നാലു വർഷത്തിനു ശേഷം അദ്ദേഹം മരണപ്പെട്ടു. 1957 പിതൃസഹോദരൻ ഇജിടൊയോട ചുമതല ഏറ്റെടുത്തു. ഇതായിരുന്നു ടൊയോട്ട എന്ന കമ്പനിയുടെ വഴിതിരിവ്. കമ്പനിയെ സുവർണ കാലഘട്ടത്തിലേക്ക് നയിച്ചത് അദ്ദേഹത്തിന്റെ പരിഷ്കാരങ്ങൾ ആയിരുന്നു. 1961ൽ PUBLICA 700(700CC) എന്ന അവരുടെ ചെറുകാറിനു വളരെ വലിയ സ്വീകാര്യത ലഭിച്ചു.ഇത് അവരെ കാർ വിപണിയിലെ അതികായകരാക്കി.അതോടെ CROWN പോലുള്ള വലിയ കാറുകളുടെ വില്പന കുറക്കുകയും CORONA പോലെയുള്ള ചെറു കാറുകളുടെ ഉദ്പാദനം കൂട്ടുകയും ചെയ്തു.പക്ഷെ സ്വന്തം നാട്ടുകാരായ HONDA,നിസ്സാൻ എന്നിവരിൽ നിന്ന് അവർക്ക് കനത്ത വെല്ലുവിളി നേരിട്ടു.അവരും അതുപോലുള്ള ചെറുകാറുകൾ വിപണിയിലിറക്കി മത്സരം കൊഴുപ്പിച്ചു. ഇത് ടോയോട്ടയെ വഴി മാറ്റി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു.അങ്ങനെയാണ് വില കുറഞ്ഞ മികച്ച കാര്യക്ഷമതയുളള കാർ എന്ന ആശയതിലേക്കു അവരെ കൊണ്ടെത്തിച്ചത്. അത് TOYOTA COROLLA എന്ന ലോകത്ത് ഏറ്റവുംകൂടുതൽ വിറ്റഴിച്ച കാറിന്റെ ഉദയംആയിരുന്നു 1968 ആവുമ്പോഴേക്കും അതിന്റെ അതിന്റെ വില്പന 1MILLION /YEAR ആയിതീർന്നു. 1980കളിൽ ടൊയോട്ട അമേരിക്കൻവ വിപണി ലക്ഷ്യമാക്കി നീങ്ങി.അവിടുത്തെ കാർ നിർമ്മാതക്കളുമായി കടുത്ത മത്സരത്തിൽ എര്പെട്ടു. GM MOTORS ആയി സഹകരിച്ച് കാലിഫോർണിയയിൽ പുതിയ പ്ലാന്റ് തുറന്നു.ഇവിടുന്നാണ് LEXUS പോലെയുള്ള കാറുകൾ നിർമ്മിചത്.
1992ൽ കിചിരോയുടെ മകനായ SHOGCHIR കമ്പനിയുടെ തലപ്പത്ത് വന്നു. ടൊയോട്ടയുടെ വാഹനങ്ങല്ലെല്ലാം ആഗോളതലത്തിൽ പേരു നേടിയവയാണ്. CAMRY,COROLLA,REVA,INNOVA,LAND CRIUSER,FORTUNER എന്നിവ അതിൽ ചിലതു മാത്രം.
ജപ്പാനിലെ AICHI ആണു കമ്പനിയുടെ ആസ്ഥാനം.ഇന്ത്യയിൽ TOYOTA KIRLOSKAR എന്ന പേരിലാണ് കമ്പനി വാഹനങ്ങൾ നിർമ്മിക്കുന്നത്.340000 തൊഴിലാളികളും 252 BILLION ഡോളർ വിറ്റുവരവുമായി ടൊയോട്ട അതിന്റെ ജൈത്രയാത്ര തുടരുന്നു. TAKESHI UCHIYAMANDA എന്ന വ്യക്തിയാണ് ടൊയോട്ട സാമ്രാജ്യത്തിന്റെ നിലവിലെ ചെയർമാൻ..
Days നിങ്ങളുടെ കടമകളോട് എല്ലായ്പ്പോഴും വിശ്വസ്തത പുലർത്തുക, അതുവഴി കമ്പനിക്കും മൊത്തത്തിലുള്ള നന്മയ്ക്കും സംഭാവന നൽകുക.
Ways എല്ലായ്പ്പോഴും സ്റ്റുഡിയോയും സർഗ്ഗാത്മകതയും പുലർത്തുക, സമയത്തിന് മുമ്പായി തുടരാൻ ശ്രമിക്കുക.
Always എല്ലായ്പ്പോഴും പ്രായോഗികവും നിസ്സാരത ഒഴിവാക്കുക.
Work ജോലിസ്ഥലത്ത് സൗഹാർദ്ദപരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ എല്ലായ്പ്പോഴും ശ്രമിക്കുക.
Ways എപ്പോഴും ദൈവത്തെ ബഹുമാനിക്കുക, എല്ലായ്പ്പോഴും നന്ദിയുള്ളവരായിരിക്കാൻ ഓർമ്മിക്കുക.
സകിചി ടൊയോടയുടെ ഒരു QUOTES ഇവിടെ ഉദ്ധരിക്കുന്നു. “Before you say you can’t do something, try it.”
കടപ്പാട് :
toyota industrial corporation
A history of Toyota from the New York times
Ayyada magazine
Antwerpntoyota.com
Britannica
231 total views, 2 views today