ടി.പി 51 – കഥ : മുല്ലപ്പള്ളി, ഡയലോഗ് :തിരുവഞ്ചൂർ, റിലീസിംഗ് ഡേറ്റ് ? സോറി സംവിധായകൻ സിപിഎം ആയി

0
201

‘കോണ്‍ഗ്രസിനു വേണ്ടി ടി.പി 51 എന്ന സിനിമ പിടിച്ചു. സിനിമയുടെ സാറ്റലൈറ്റ് അവകാശം കോണ്‍ഗ്രസ്സ് നിയന്ത്രണത്തിലുള്ള ചാനല്‍ വാങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പി. ജയരാജനെ തോല്‍പ്പിക്കുക എന്ന ലക്ഷ്യം വെച്ച് ചിത്രം ജയ് ഹിന്ദ് ചാനലില്‍ പ്രദര്‍ശിപ്പിച്ചു. ഈ വകയിലൊന്നും യാതൊരു പ്രതിഫലവും തന്നില്ല. കോണ്‍ഗ്രസ് അവരുടെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി എന്നെ ഉപയോഗിച്ചു.’
– മൊയ്ദു താഴത്ത് (സിനിമയുടെ സംവിധായകന്‍)

കോണ്‍ഗ്രസ്സ് കൊണ്ട് നടന്ന് വഞ്ചിച്ചുവെന്ന ആക്ഷേപവുമായി ടി പി 51 വെട്ട് എന്ന സിനിമയുടെ സംവിധായകന്‍ മൊയ്ദു താഴത്ത്. ഒരു കലാകാരന്‍ എന്ന നിലയില്‍ വേദനിപ്പിക്കുന്ന അനുഭവങ്ങളാണ് കോണ്‍ഗ്രസ്സില്‍ നിന്നും ഉണ്ടായതെന്നും മൊയ്ദു താഴത്ത് കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ടി പി 51 വെട്ട് എന്ന സിനിമയ്ക്ക് പിന്നില്‍ ഒരു ചതിയുണ്ട്. കോണ്‍ഗ്രസ്സ് രാഷ്ടീയ ലാഭത്തിനു വേണ്ടി തന്നെ ഉപയോഗിക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ്സ് ബന്ധം പൂര്‍ണമായും അവസാനിപ്പിക്കുന്നുവെന്നും ഇനി മുതല്‍ ഇടത് പക്ഷത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും മൊയ്ദു താഴത്ത് പറഞ്ഞു.

TP 51 film: T P 51 won't release in Vadakara | Malayalam Movie News - Times  of Indiaമുല്ലപ്പള്ളി എഴുതിയ തിരക്കഥക്കും തിരുവഞ്ചൂര്‍ എഴുതിയ ഡയലോഗുകള്‍ക്കും അനുസരിച്ച് മൊയ്ദു കനത്തില്‍ എന്തെങ്കിലും കിട്ടുമെന്നു കരുതി സിനിമയെടുത്തു. ഒടുവില്‍ പ്രതിഫലം ചോദിച്ചപ്പോള്‍ ‘കാശ് അണ്ണന്‍ തരും’ എന്നു പറഞ്ഞ് കോണ്‍ഗ്രസുകാര്‍ പറ്റിച്ചു. കാശ് അണ്ണന്‍ തരില്ലെന്ന് ബോധ്യമായതിനാല്‍ സിനിമ പിന്‍വലിക്കുന്നു എന്ന് മൊയ്ദു വ്യക്തമാക്കിയിട്ടുണ്ട് .ഏതാണീ ‘ടി.പി 51’? അത് എപ്പോളാണ് റിലീസായത്? വിക്കിപീഡിയ: ആ രഹസ്യം എന്നോടൊപ്പം മണ്ണടിയും.