ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
തീവണ്ടിയെന്ന അത്ഭുതം⭐
👉ട്രെയിനുകൾക്കു ഉള്ളതിൽ കൂടുതൽ ചരിത്രം മറ്റു വാഹനങ്ങൾക്കുണ്ടോ എന്ന് സംശയം ആണ്. ചിലപ്പോഴൊക്കെ ഒരു വിസ്മയം കൂടി ആണ് ട്രെയിനുകൾ ആവിയന്ത്രത്തിൽ തുടങ്ങി . കല്‍ക്കരിയില്‍ ഓടി, പിന്നീടത് പെട്രോളിലും, ഡീസലിലും കുതിച്ച്, വൈദ്യുതിയിൽ പാഞ്ഞു. അതിന് ശേഷം ഇപ്പൊ കാന്തിക ഊർജ്ജവും ഉപയോഗിച്ചു ഇനി എങ്ങോട്ട് എന്ന് അറിയില്ല ഒരൂഹവുമില്ല . ട്രെയിനുകളുടെ പരിണാമം പ്രവചനാതീതമായിതുടരുന്നു.
നമ്മൾ ഇന്ത്യക്കാരുടെ കാര്യമെടുത്താൽ ട്രെയിൻ എന്നത് നമുക്ക് ഒഴിവാക്കാനാകാത്ത ഒരു ഗതാഗത ഉപാധിയാണ്. പല പല നാടുകളിൽ കൂടി പോകുന്ന ട്രെയിൻ എന്ന് പറഞ്ഞാൽ അത് കടന്നു പോകുന്ന നാടിന്റെ സംസ്കാരം കൂടി പേറി ആണ് പോകുന്നുത്. ഏതൊരു നഗരത്തിന്റെയും ഒഴിവാക്കപ്പെടാൻ ആകാത്ത ഒരു ഗതാഗത ഉപാധിയാണ് ട്രെയിൻ എന്നത്. 1925 തുടക്കമിട്ട മുംബൈ സബർബൻ ട്രെയിൻ സർവീസ് ഇന്ന് മുബൈയുടെ ജീവനാഡി ആണ്. സബർബൻ ട്രെയിനിന്റെ ചുവടു പിടിച്ച് വന്ന മെട്രോ ട്രെയിനുകൾ ഇന്ന് രാജ്യത്തെ 8 സംസ്ഥാനങ്ങളിൽ ഉണ്ട്.
ഇന്ത്യയിലെ ആദ്യത്തെ മെട്രോ കൊൽക്കത്ത മെട്രോ (1984) ആണെങ്കിൽ പോലും 2002ൽ തുടങ്ങിയ ഡൽഹി മെട്രോയുടെ പ്രചാരം ആണ് രാജ്യത്താകമാനം മെട്രോയ്ക്ക് ഒരു സ്വീകാര്യത നൽകിയത്. രാജ്യത്തെ ഏറ്റവും വലിയ മെട്രോ സൃഖലയും ഡൽഹി മെട്രോ ആണ്. 8 ലൈനുകളും , 3സംസ്ഥാനങ്ങളിൽ സർവീസും ( Delhi- UP- HARYANA ) 229 സ്റ്റേഷനുകളും 315 കിലോമീറ്ററിൽ 2700ന് മുകളിൽ സർവീസും ഉള്ള ഡൽഹി മെട്രോ ആണ് രാജ്യത്തെ ഏറ്റവും വലിയ മെട്രോ സർവീസ്. ലോകത്തിലെ ഏറ്റവും വലിയ മെട്രോ സർവീസുകളിൽ 9ആം സ്ഥാനവും ഡൽഹി മെട്രോക്ക് ഉണ്ട്.
പിന്നെ നമ്മൾ മലയാളികളേക്കാൾ കൂടുതൽ ട്രെയിൻ എന്നത് ജീവിതവുമായി അടുത്ത് നിൽക്കുന്നത് തെലുങ്കർക്കാണ് . കാരണം അവരുടെ സിനിമകൾ പോലും എടുത്താൽ ഒരു ട്രെയിൻ എങ്കിലും കാണിക്കാത്ത സിനിമകൾ വളരെ കുറവാണ്. മറ്റൊരു ഭാഷ സിനിമയിലും ഇങ്ങനെ ഒരു ആത്മബന്ധം ട്രെയിനുമായി ഉള്ളതായി തോന്നിയിട്ടില്ല. ലോകത്തെ വിസ്മയിപ്പിച്ച ചില ട്രെയിനുകളെ പറ്റി ഇവിടെ പറയുന്നത്. ഇപ്പറയുന്നതിൽ ഏറെയും ഇപ്പോൾ പക്ഷെ നിലവിൽ പ്രവർത്തനം നടത്തുന്നില്ല അവർ ഗതകാല സ്മൃതിയുടെ ഭാണ്ടവും പേറി വിശ്രമ ജീവിതത്തിൽ ആണ്. അവരെയൊക്കെ നമുക്കൊന്ന് പരിചയപ്പെടാം.
📌 റോട്ടറിസ്നോപ്ളോ:
ഇവൻ കാനഡാക്കാരൻ ആണ്, 1800കൾ കനത്ത മഞ്ഞുവീഴ്ച ട്രെയിന്‍ ഗതാഗതത്തെ സാരമായി ബാധിച്ച കാലം. ചരക്കുനീക്കം പൂര്‍ണമായും നിശ്ചലം ആകുന്ന ആ കാലയളവിൽ പാളങ്ങളില്‍ നിന്നും മഞ്ഞുനീക്കം ചെയ്യാന്‍ ആഴ്ചകളും, മാസങ്ങളും കാത്തിരിക്കേണ്ടി വന്നപ്പോള്‍ പുതിയആലോചനയുണര്ന്നു — മഞ്ഞു തുരന്നുമാറ്റാന്‍ ഒരുതീവണ്ടി. 1869 -ല്‍ കാനഡയിലെ ടൊറാന്റോയില്‍ റോട്ടറിസ്നോപ്ളോ പിറന്നതോട് കൂടി മഞ്ഞുവീഴ്ചപ്രശ്നമല്ലാതായി മാറി. എന്നാല്‍ കഴിഞ്ഞ ഒരുപതിറ്റാണ്ടിനിടെ റോട്ടറി സ്നോപ്ളോകൾ പാളങ്ങളിൽ നിന്നും അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. ഉയര്‍ന്ന പ്രവര്‍ത്തന ചെലവാണ് കാരണം.
📌സ്വിസ്RE-620:
ലോകത്തിലെ ഏറ്റവും കരുത്തേറിയ വൈദ്യുതട്രെയിനാണ് ഇവൻ . പവർ 10,500 കുതിരശക്തിക്ക് മേലെ. പൂജ്യത്തിൽ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ യെവന് വെറും 5.8 സെക്കന്‍ഡുകള്‍ മതി. (BMW 640d എന്ന കാർ പൂജ്യത്തിൽ നിന്നും 100 km സ്പീഡ് എത്താൻ എടുക്കുന്നത് 6 സെക്കന്റ് ആണ്) പേരിൽ ഉള്ള പോലെ തന്നെ സ്വിറ്റ്സര്‍ലന്റിൽ ജനിച്ച ഇവൻ ചുറ്റിവളഞ്ഞ ആല്‍പ്സ് പര്‍വതനിരകളില്‍ കരുത്തുകുറഞ്ഞ ട്രെയിനുകളെ വലിച്ചുകൊണ്ടുപോകുന്ന സ്വിസ് RE-620 -യെ അത്ഭുതത്തോടെയാണ് ലോകസഞ്ചാരികള്‍ എന്നും ഉറ്റുനോക്കാറ്.
📌ഫാസ്ടെക്ക് 360:
ഭൂമി കണ്ട ഏറ്റവും വേഗതയേറിയ ട്രെയിനുകളില്‍ ഒന്ന്. പേരിൽ ഉള്ള പോലെ തന്നെ പരമാവധി വേഗത മണിക്കൂറില്‍ 360 കിലോമീറ്റര്‍. ആധുനിക ജാപ്പനീസ് ബുള്ളറ്റ് ട്രെയിനുകളുടെ ആദ്യ മാതൃകയാണ് ഫാസ്ടെക്ക് 360. കേവലം വേഗതമാത്രമല്ല, എയർ ബ്രെക്കുകൾ ഉപയോഗിക്കുന്ന ഫാസ്ടെക്ക് അടിയന്തര സന്ദര്‍ഭങ്ങളില്‍ കണ്ണഞ്ചും വേഗത്തില്‍ നിശ്ചലമാക്കാനും സാധിക്കും . നെക്കോമിമി ഷിങ്കാസെന്‍ എന്നാണ് ട്രെയിനിന്റെ ജാപ്പനീസ് പേര്. (നമുക്ക് fastek 360 എന്ന പേര് മതിയേ )
📌ബ്ലാക് ബീറ്റില്‍ ജെറ്റ് ട്രെയിന്‍:
ഇവനൊരു താരം ആണ് ചില ഇംഗ്ലീഷ് സിനിമകളിലും പ്ലയെർസ് എന്ന ഹിന്ദി സിനിമയിലും ഇവനെ കാണം.
രണ്ട് ബൂസ്റ്റർ ജെറ്റുകൾ ആണിവന്റെ തലയിൽ .മേല്‍ക്കൂരയില്‍ രണ്ടു ബൂസ്റ്റര്‍ ജെറ്റുകളുമായി കുതിച്ച ഇവനെ മറക്കാൻ തീവണ്ടി പ്രേമികൾക്കാവില്ല. സംഭവം 1966 -ലാണ്. കോണ്‍വെയര്‍ B-36 ജെറ്റ്എഞ്ചിനുകളായിരുന്നു ബ്ലാക് ബീറ്റിലിന്റെ കരുത്ത്.അമ്പത് വര്‍ഷം മുമ്പ് മണിക്കൂറില്‍ 295 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ച ബ്ലാക് ബീറ്റിലിനെ കണ്ടു ലോകംഅക്ഷരാര്ത്ഥത്തില് കണ്ണുംതള്ളി.എന്നാല്‍ ഏറെക്കാലം സേവനമനുഷ്ടിക്കാന്‍ ബ്ലാക് ബീറ്റിലിന് കഴിഞ്ഞില്ല. ഭീമന് ചെലവായിരുന്നു കാരണം. നമ്മുടെ ഏറ്റവും വേഗത കൂടിയ ഗതിമാൻ എക്സ്പ്രസ്സ് ഇപ്പഴും 160 km/hr വേഗത്തിൽ കിടക്കുന്നെ ഉള്ളു.
📌LNER ക്ലാസ് A4 4468 മലാര്‍ഡ്:
വര്‍ഷം 1938; ആവിയുടെ കരുത്തില്‍ മലാര്‍ഡ് പിന്നിട്ടത്202 കിലോമീറ്റര്‍ വേഗത. (ഇന്ത്യൻ ട്രെയിനുകൾ വൈദ്യുതിയിൽ പോലും ആ വേഗത കൈവരിച്ചിട്ടില്ല) ഇന്നും ലോകം കണ്ട ഏറ്റവുംവേഗതയേറിയ ആവി എഞ്ചിനാണ് LNER ക്ലാസ് A4 4468 മലാര്‍ഡ്.
📌UAC ടര്ബ്ബോട്രെയിന്:
ലോകം കണ്ട ആദ്യ അതിവേഗ തീവണ്ടി. പെട്രോള്‍ ടര്‍ബൈന്‍ എഞ്ചിനിലാണ് ഈ കനേഡിയന്‍ നിര്മ്മിതികുതിച്ചത്.1968 മുതല്‍ 1982 വരെ കാനഡയിലും, 1968 മുതല്‍ 1976 വരെ അമേരിക്കയിലും UAC ടര്ബ്ബോട്രെയിന് സേവനമനുഷ്ടിച്ചു. ആകെമൊത്തം 8 ടര്ബ്ബോട്രെയിനുകള് മാത്രമായിരുന്നു ഭൂമിയില്‍ നിര്‍മ്മിക്കപ്പെട്ടത്. നിര്‍ഭാഗ്യവശാല്‍ ഇവയില്‍ ഒന്നുപോലും ഇന്നു അവശേഷിക്കുന്നില്ല.
📌ഫിന്‍ലാന്‍ഡിലെ പ്രതിരോധ തീവണ്ടികള്‍:
ചരിത്രത്തിന്റെ ഏടുകൾ പരിശോധിച്ചാൽ തീവണ്ടികള്‍ക്ക് പടച്ചട്ട ധരിക്കേണ്ടതായി വന്നിട്ടുണ്ട് എന്നും കാണിക്കുന്നു . ഫിന്ലാന്ഡിലെപ്രതിരോധ തീവണ്ടികളാണ് ഇക്കൂട്ടത്തില്‍ ഏറ്റവുംപ്രസിദ്ധം. ഇരുവശത്തും മണല്‍ചാക്കുകളും മണ്‍കട്ടകളും; മേല്‍ക്കൂരയില്‍ പ്രത്യേകലോഹതകിടുകളും. പീരങ്കി മുനകള്‍ തുറിച്ചു നിന്നഫിന്ലാന്ഡിലെ പ്രതിരോധ തീവണ്ടികള്‍ ആഭ്യന്തര യുദ്ധകാലത്ത് നിര്‍ണായക സ്വാധീനംചെലുത്തിയിരുന്നു. ഇവയുടെ ശേഷിപ്പുകൾ പോലും ഇപ്പൊ ബാക്കിയില്ല.
📌ഷിയെനെന്‍സെപ്ളിന്‍:
ഭീമന് പ്രൊപല്ലറാണ് ഷിയെനെന്സെപ്ളിനിനെ തീവണ്ടികള്‍ക്ക് ഇടയില്‍ വേറിട്ടുനിര്‍ത്തിയത്. വന്നത്ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍. സെപ്ളിന് പടക്കപ്പലുകളില്‍ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഷിയെനെന്‍സെപ്ളിന്‍ ഒരുങ്ങിയത്. 1931 ല്‍ 230 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ച ഈ അവതാരംവരാനിരുന്ന തീവണ്ടി വിപ്ലവത്തിന് ആമുഖം നല്കി. ഇന്നും ലോകം കണ്ട ഏറ്റവും വേഗതയേറിയ പെട്രോള്‍ തീവണ്ടിയാണ് ഷിയെനെന്‍സെപ്ളിന്‍. എന്നാല്‍ രണ്ടാംലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെഷിയെനെന്സെപ്ളിനെ യുദ്ധാവശ്യങ്ങള്ക്കായിഅധികൃതര് പൊളിച്ചെടുത്തു.
📌ഷാങ്ഹായി മാഗ്ലെവ്:
മണിക്കൂറില്‍ 431 കിലോമീറ്റര്‍ വേഗത .ഷാങ്ഹായിനഗരത്തില് നിന്നും ഷാങ്ഹായ്വിമാനത്താവളത്തിലേക്ക് ‘ഒഴുകി’ എത്തുന്ന മാഗ്ലെവ്ട്രെയിന് ആരെയും അത്ഭുതപ്പെടുത്തും. ട്രെയിനുകളുടെഭാവി മുഖമെന്നാണ് മാഗ്ലെവുകള് അറിയപ്പെടുന്നത്. മാഗ്ലെവ്കൾ പാളങ്ങളിൽ കൂടി ഓടുകയല്ല തെന്നി നീങ്ങുകയാണ് ചെയ്യുന്നത് . പാളത്തിനും ട്രെയിനിനും ഇടയിലുള്ള ഒരു കാന്തിക മണ്ഡലം ആണ് ഇതിന് സഹായിക്കുന്നത് ( ഒരു കാന്തത്തിന്റെ ഒരേ ധ്രുവങ്ങൾ NORTH POLE +NORTH POLE or SOUTH POLE +SOUTH POLE തമ്മിൽ ചേരുമ്പോൾ ഉള്ള വികര്‍ഷണ തത്വം തന്നെ ആണ് മാഗ്ലെവ് ട്രെയിനിന്റെ ആ തെന്നി നീങ്ങലിനു പിന്നിലും .
📌വ്യുപര്‍ട്ടെല്‍ സസ്പെന്ഷന് റെയില്‍വേ:
ഇവൻ ആളൊരു തല തിരിഞ്ഞവൻ ആണ് ജർമൻകാരനായ ഇവന്റെ സഞ്ചാരം പാളത്തിന് മുകളിലല്ല, പകരം പാളത്തില്‍ തൂങ്ങികിടന്നാണ് 1903ൽ ആരംഭിച്ച വ്യുപര്‍ട്ടെല്‍ റെയിൽവേക്ക് പറയാനുള്ളത് 105 വര്‍ഷം പഴക്കമേറിയ ഗതാഗത സംവിധാന പാരമ്പര്യം ആണ് . പ്രതിദിനം 82,000 യാത്രക്കാരണ് വ്യുപര്‍ട്ടെല്‍ സസ്പെന്ഷന് റെയില്‍വേയിലൂടെ സഞ്ചരിക്കുന്നത്. 13.3 കിലോമീറ്റര്‍ ദൈര്‍ഘ്യമേറിയതാണ് പാത.